ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

വ്യാഴാഴ്‌ച, ഡിസംബർ 31, 2009



സംഭവ ബഹുലമായ 2009-നു ശേഷം പുത്തന്‍ പ്രതീക്ഷകളുമായി ഐമ്കൊമ്പുകാര്‍ പുതു വര്‍ഷത്തെവരവേല്‍ക്കുകയാണ്‌. 2009 നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും വര്‍ഷമായിരുന്നു ഐമ്കൊമ്പിന് . എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പ്രകാശിപ്പിച്ചു കൊണ്ട് .


പുതുവത്സരാശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബുധനാഴ്‌ച, ഡിസംബർ 02, 2009

ഡിസംബര്‍ 2009

ഡിസംബര്‍ 2009


ഡിസംബര്‍ 31 : ധനു മാസത്തിലെ 'തിരുവാതിര' ദിനമായ ഇന്ന് ഐമ്കൊമ്പിലെ മാതൃ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന തിരുവാതിരകളിയും വ്രതവും ഭക്തി സാന്ദ്രമായി.



ഡിസംബര്‍ 31:
ഉരുകുഴിയില്‍് ജോയിയുടെ മകളും ജിജോ, സിജോ എന്നിവരുടെ ഏക സഹോദരിയുമായായ അജോയുടെ മനസമ്മതം ഐമ്കൊമ്പു സെന്റ്‌ തോമസ്‌ പള്ളിയില്‍ നടന്നു .വിവാഹം ജനുവരി 7നു കുടയതതൂര്‍ പള്ളിയില്‍.




ഡിസംബര്‍ 30: കാരടികുന്നേല്‍ സുനില്‍ ദാസ് , ശ്രീകൃഷ്ണാ ആയുര്‍വേദ കേന്ദ്രത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ശ്രീകൃഷ്ണാ ഔഷധ ശാലയുടെ ഉദ്ഘാടനം പി.സി.ജോര്‍ജ് MLA നിര്‍വഹിച്ചു. വിവിധ തരത്തിലുള്ള ഔഷധങ്ങള്‍ ആധുനിക രീതിയില്‍ നിര്‍മിക്കുവനായാണ്‌ പുതിയ പ്ലാന്റ് ഉണ്ടാക്കിയത്


.
ഡിസംബര്‍ 29: നാന്നാല്‍ അനൂപ്‌ , തന്റെ ആര്യാസ് സൌണ്ട്സില്‍ പുതിയതായി നാലു വലിയ സ്പീക്കറുകള്‍് വാങ്ങി
.

ഡിസംബര്‍ 29: വാഴയ്ക്കാപാറയില്‍ നേരത്തെ താമസിച്ചിരുന്ന സജിയുടെ മകന് താമരമുക്കിലെ വീട്ടില്‍ വെച്ചു പാമ്പ് കടിയേറ്റു. ആശുപത്രിയില്‍ അപകടനില തരണം ചെയ്തു.



ഡിസംബര്‍ 28: വഴികോട്ടു ബരുണ്‍് വീട് പണിയുമായി ബന്ധപ്പെട്ടു നാട്ടിലെത്തി.



ഡിസംബര്‍ 28: സൂരജ് അവധിക്കു ശേഷം തിരികെ യാത്രയായി.




ഡിസംബര്‍ 27:
അഞ്ചാം മൈലിനു സമീപം താമസിക്കുന്ന മൊടൂര്‍, സുമി ടോം ,മുന്ടാങ്കല്‍ പള്ളിയില്‍ വെച്ചു വിവാഹിതയായി.




ഡിസംബര്‍ 26: അഞ്ചാം മൈല്‍ പെരുമാട്ടിക്കുന്നേല്‍ ചാക്കോച്ചന്റെ മകന്‍ റെജി ജേക്കബ് ( (Managing Director, JRG Securities) പണിത പുതിയ വീടിന്റെ ഗൃഹപ്രവേശ കര്‍മ്മം ആര്‍ഭാട പൂര്‍വ്വം നടന്നു.




ഡിസംബര്‍ 25: ഐമ്കൊമ്പില്‍ ക്രിസ്തുമസ് സമുചിതമായി ആഘോഷിക്കപ്പെട്ടു. സെന്റ്‌. തോമസ്‌ പള്ളിയില്‍ പ്രത്യേക കുര്‍ബാന നടന്നു.




ഡിസംബര്‍ 24: ക്രിസ്മസ് പ്രമാണിച്ച് ഐമ്കൊമ്പു സെന്റ്‌. തോമസ്‌ പള്ളിയുടെ യുവജന വിഭാഗം നടത്തുന്ന കരോള്‍ തുടങ്ങ്ങ്ങി.




ഡിസംബര്‍ 18: കരൂര്‍ ചാക്കോച്ചന്‍ ഹ്രസ്വ സന്ദര്‍്ശനത്തിനായി അമേരിക്കയിലേക്ക് പോയി. മകന്‍ ഡിന്റൊയ്ക്ക് ഒരു ആണ്‍കുട്ടി ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം അവിടേയ്ക്കു പോയത്.




ഡിസംബര്‍
18: അഞ്ചാം മൈലിനു സമീപം മൊടൂര്‍ പരേതനായ ടോമിയുടെയും സൂസംമയുടെയും (MKM ഹോസ്പിടല്‍ പ്രവിത്താനം) മകള്‍ സുമി ടോം വിവാഹിതയാവുന്നു. പയപ്പാര്‍ സ്വദേശിയായവരന്‍ ബിസിനസ് ചെയ്യുന്നു. വിവാഹം ഡിസംബര്‍ 27 നു മുന്ടാങ്കല്‍ പള്ളിയില്‍ വെച്ചു നടക്കും.




ഡിസംബര്‍ 17: ഉരുകുഴിയില്‍ ജോയിയുടെ മകളും ജിജോ, സിജോ എന്നിവരുടെ ഏക സഹോദരിയുമായായ അജോയുടെ വിവാഹം നിശ്ചയിച്ചു. കുടയതതൂര്‍ സ്വദേശിയും ബിസിനസ് കാരനും ആയ ലിജു ആണ് വരന്‍. മനസമ്മതം ഡിസംബര്‍ 31 നു ഐമ്കൊമ്പു സെന്റ്‌ തോമസ്‌ പള്ളിയില്‍.വിവാഹം ജനുവരി 7നു കുടയതതൂര്‍ പള്ളിയില്‍.



ഡിസംബര്‍ 13: തെനംമാക്കള്‍ രതീഷ്‌ ഭാസ്കറിന്റെ വിവാഹ നിശ്ചയം നടന്നു. വധു പാലാ ചെത്തിമറ്റം സ്വദേശിനിയാണ്.



ഡിസംബര്‍ 13: പുറ്റനാനിക്കല്‍് വിജയന്‍റെ മകള്‍ (സുട്ടുവിന്റെ സഹോദരി) ഐമ്കൊമ്പുക്ഷേത്രത്തില്‍ വെച്ചു വിവാഹിതയായി. മൂന്നാംതോടു സ്വദേശിയായ വരന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു.



ഡിസംബര്‍ 9: പാലത്തിങ്കല്‍ ചാലില്‍ റോയി , കടനാട് റോഡിന്റെ വശത്തായി (കരൂര്‍ ജോസിന്റെവീടിനു സമീപം) താല്‍കാലിക കെട്ടിടം പണിതു താമസം ആരംഭിച്ചു.



ഡിസംബര്‍ 8: ഐമ്കൊമ്പു സെന്റ്‌. തോമസ്‌ പള്ളിയില്‍ പുതിയ പ്രീസ്റ്റ് ഹോം പണിയുന്നു. ഇതിന്റെ തറക്കല്ലിടല്‍ കര്‍മം അഭിവന്ദ്യ പാലാ മെത്രാന്‍ മാര്‍. ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.



ഡിസംബര്‍ 7: കരൂര്‍ സനൂപ് .കെ. ബോബന്‍ , മലപ്പുറത്തുള്ള (തിരൂര്‍)VRC ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലിയില്‍ പ്രവേശിച്ചു. ആശംസകള്‍!



ഡിസംബര്‍ 5: ഐമ്കൊമ്പ് സെന്റ്‌. തോമസ്‌ പള്ളിയില്‍ നിന്നും വേളാങ്കണ്ണിയിലെയ്ക്ക് തീര്‍ത്ഥയാത്ര നടന്നു.



ഡിസംബര്‍ 4: കരൂര്‍ ബോബന്‍ വാങ്ങിയ പാലത്തിങ്കല്‍ ചാലില്‍ വീട് പുതിയ കെട്ടിടംപണിയുന്നതിനായി പൊളിച്ചു .



ഡിസംബര്‍ 2 :
പുത്തന്‍ പുരയില്‍ വേണുഗോപാലും കുടുംബവും (അബി) താമസിച്ചിരുന്ന വീട് വിറ്റു. മുത്തോലിയിലെ വാടക വീട്ടിലേയ്ക്ക് താല്കാലികമായി മാറി. പാലാ-ചക്കാംപുഴ റോഡില്‍ വാങ്ങിയ സ്ഥലത്ത് വീട് പണി ഉടന്‍ ആരംഭിക്കുന്നു.


ഡിസംബര്‍ 1:പുല്ലാന്താനിക്കല്‍ സൂരജ് ഒരു മാസത്തെ അവധിക്കായി നാട്ടിലെത്തി.


ഡിസംബര്‍ 1: ആലയ്ക്കല്‍ ശ്രീകാന്ത്, രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌ വെയര്‍ കമ്പനിയായ ടാറ്റാ കണ്സള്‍്ടന്‍്സി സര്‍വീസസില്‍ (TCS) ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ തിരുവനന്തപുരം Techno Park ലാണ് ട്രെയിനിംഗ് . ശ്രീകാന്ത് അങ്കമാലി ഫിസാറ്റില്‍ നിന്നും MCA പാസായിരുന്നു. ആശംസകള്‍ !

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചൊവ്വാഴ്ച, നവംബർ 10, 2009

നവംബര്‍ വാര്‍ത്തകള്‍

നവംബര്‍

നവംബര്‍ 30: നിരക്കപ്പള്ളില്‍ ശശിയുടെ പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ കാരിത്താസ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു.

നവംബര്‍ 29:വാഴയ്ക്കപാറ സന്തോഷ്‌ ആന്ധ്രയിലെ ജോലി സ്ഥലത്ത് നിന്നും ഒരാഴ്ച ലീവിനായി നാട്ടിലെത്തി.

നവംബര്‍ 28: നിരക്കപ്പള്ളില്‍ ശശിയുടെ പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ കഫക്കെട്ട് മൂലമുള്ള നെഞ്ചു വേദനയെ തുടര്‍ന്നു തെള്ളകം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2 ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യും.


നവംബര്‍ 26: പുറ്റനാനിക്കല്‍് വിജയനെ മകളും , സുട്ടുവിന്റെ (ഹെനാസ് ഷൈവി) സഹോദരിയുമായ ആര്യയുടെ വിവാഹം ഡിസംബര്‍ രണ്ടാം വാരം ഐമ്കൊമ്പു പാറേക്കാവ്ല്‍് വച്ചു നടക്കും.



നവംബര്‍ 25 :പാലത്തിങ്കല്‍ ചാലില്‍ കുടുംബം (റോയി /ജിമ്മി ) , കരൂര്‍ ബോബന്റെ വീട്ടിലേയ്ക്ക് മാറിതാമസം തുടങ്ങ്ങ്ങി.



നവംബര്‍ 24: തേനം മാക്കല്‍ ഭാസ്കരന്‍ നായരുടെ (മണി) മകന്‍ രതീഷ്‌ ഭാസ്കര്‍ വിവാഹിതനാവുന്നു. വധു പാലാ ചെത്തിമറ്റം സ്വദേശിനിയാണ്. വിവാഹനിശ്ചയം വരുന്ന ആഴ്ച നടക്കും.


നവംബര്‍ 21:ഗ്രാമചേതനയുടെ ആഭിമുഖ്യത്തില്‍ രണ്ടു ബസ്സുകളിലായി തിരുവനന്തപുരം-കോവളം-കന്യാകുമാരി ടൂര്‍ നടന്നു.







നവംബര്‍ 20 :കരൂര്‍ ബോബനും കുടുംബവും അഞ്ചാം മൈലിനു സമീപമുള്ള വാടകവീട്ടിലെയ്ക്ക് താമസം മാറി. പാലത്തിങ്കല്‍ ചാലില്‍ ജിമ്മിയുടെ വീട് നിന്നിടത്തു പുതിയ വീടിന്റെ പണി ഉടന്‍ ആരംഭിക്കും .



നവംബര്‍ 17: കരൂര്‍ ബോബന്റെ മകള്‍ സൌമ്യ കെ ബോബന്‍ , അബുദാബിയില്‍ നിന്നും അവധിക്കായി തിരികെ നാട്ടിലെത്തി.



നവംബര്‍ 15: തേനം മാക്കല്‍ ഭാസ്കരന്‍ നായരുടെ (മണി) മകള്‍ അമ്പിളി ഐമ്കൊമ്പു പാറേക്കാവ് ക്ഷേത്രത്തില്‍ വെച്ചു വിവാഹിതയായി. വരന്‍ ഹരിദാസ് ഏറ്റുമാനൂര്‍് സ്വദേശിയാണ്.




നവംബര്‍ 8: പുതിയ കുന്നേല്‍ ദാമോദരന്റ്റെ ബൈജു(കണ്ണന്‍) വിവാഹിതനായി. നട്ടാശേരി സ്വദേശി ശ്രീജയാണ് വധു. കോട്ടയം നട്ടാശ്ശേരി കരയോഗ മന്ദിരത്തിലായിരുന്നു വിവാഹം.




നവംബര്‍ 5: പുത്തന്‍ പുരയില്‍ ഹരികൃഷ്ണന്‍ (അപ്പു) ആസ്ട്രേലിയയില്‍ നിന്നു തിരികെ നാട്ടിലെത്തി.




നവംബര്‍ 4:ഗുജരാത്തിലായിരുന്ന നാന്നാല്‍ വിപിന്‍ ഡല്ഹി മുത്തൂറ്റ്‌ ബാങ്കില്‍ അക്കൌന്ടന്ട് ആയി ജോലിയില്‍ പ്രവേശിച്ചു.




നവംബര്‍ 2:തെക്കേല്‍ ഹരികൃഷ്ണന്‍ കൊച്ചി സതര്‍ലാന്‍ഡ്‌ എന്ന IT കമ്പനിയില്‍ ജോലിയില്‍പ്രവേശിച്ചു.


നവംബര്‍ 1 :കേരളപ്പിറവി ദിനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വ്യാഴാഴ്‌ച, ഒക്‌ടോബർ 01, 2009

ഒക്ടോബര്‍


ഒക്ടോബര്‍ 25: എഴാച്ചേരി വരിക്കയില്‍ ദാസിന്റെയും ലീലാദാസിന്റെയും മകള്‍ സ്മിജാ ദാസ് കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ വെച്ചു വിവാഹിതയായി. വരന്‍ ദീപേഷ് എഴാച്ചേരി സ്വദേശി ആണ് . ചൂണ്ടചേരി സെന്റ്‌. ജോസഫ്സ്‌ എന്ജിനീയറിംഗ് കോളേജില്‍ കംപ്യുട്ടര്‍ വിഭാഗം ലക്ചറര്‍ ആണ് സ്മിജ.



ഒക്ടോബര്‍ 20: കരൂര്‍ ബോബന്‍ , പാലത്തിങ്കല്‍ ചാലില്‍ ജിമ്മിയുടെ വീടും സ്ഥലവും വാങ്ങി.പുതിയ വീടിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.



ഗ്രാമചേതന സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി
വിനോദയാത്ര സംഘടിപ്പിക്കുന്നു.


തിരുവനന്തപുരം
-കോവളം-കന്യാകുമാരി
എന്നിവിടങ്ങളിലെക്കാണ് യാത്ര.




നവംബര്‍ 21 ശനി രാത്രി പുറപ്പെട്ടു 22 ഞായര്‍ രാത്രി തിരിച്ചെത്തുന്നു.
ബുക്കിങ്ങിന് :9961985982,9747177241,9744954327,9495446306


ഒക്ടോബര്‍ 17:ഐമ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തില്‍ ദീപാവലി വര്‍ണ്ണ വിസ്മയമായി.


ഒക്ടോബര്‍ 15:
രണ്ടു ദിവസം മഴ ലഭിച്ചതിനെ തുടര്‍ന്നു തോടുകളില്‍ വെള്ളം നിറഞ്ഞു.


ഒക്ടോബര്‍ 12:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഐമ്കൊമ്പ് കവലയും പരിസര പ്രദേശങ്ങളിലും ശുചീകരണം നടത്തി.


ഒക്ടോബര്‍
10
: വഴികോട്ടു ബരുന്‍ അവധിക്കു ശേഷം തിരികെ യാത്രയായി.




ഒക്ടോബര്‍ 9 :എഴാചേരി കുന്നക്കാട്ട് കൃഷ്ണന്‍ കുട്ടി അന്തരിച്ചു. കോട്ടയം ഭാരത്‌ ആശുപത്രിയില്‍ആയിരുന്നു അന്ത്യം.ദീര്‍ഘകാലമായി ഡയാലിസിസ് നടത്തി വരികയായിരുന്നു. പരേതന്‍ മുമ്പ്കൊല്ലപ്പള്ളിയില്‍ പച്ചക്കറി കട നടത്തിയിരുന്നു.സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. ആദരാഞ്ജലികള്‍!



ഒക്ടോബര്‍ 7:കളരിക്കല്‍ രാജനെ പാലാ മരിയന്‍ സെന്റര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്‌ ചെയ്തു.




ഒക്ടോബര്‍ 6: വാഴക്കാപ്പാറയില്‍ നേരത്തെ താമസിച്ചിരുന്ന വേങ്ങക്കല്‍ രാമന്‍കുട്ടി (പണിക്കന്‍) അന്തരിച്ചു. 75 വയസ്സായിരുന്നു. ഐമ്കൊമ്പ് കവലയില്‍ നേരത്തെ ആല നടത്തിയിരുന്ന അദ്ദേഹം പൂവരണിയിലായിരുന്നു താമസം. സംസ്കാരം നടത്തി.ആദരാഞ്ജലികള്‍!



ഒക്ടോബര്‍ 5 : ബൈക്കില്‍ നിന്നു വീണു പരിക്കേറ്റു ചികില്‍സയിലായിരുന്ന പൊടിയില്‍ തോമസിന്റെ മകന്‍ ജിഷ്ണു തിരികെ വീട്ടിലെത്തി.



ഒക്ടോബര്‍ 4: കളരിക്കല്‍ രാഗേഷ്‌ പാലാ മോട്ടിലാല്‍ ഒസ്വാള്‍ എന്ന ഓഹരി വ്യാപാര കമ്പനിയില്‍

ജോലിയില്‍ പ്രവേശിച്ചു.



ഒക്ടോബര്‍
3: കുളത്തുങ്കല്‍ ബിനോയിക്ക് രണ്ടാമത്തെ കുട്ടി (ആണ്‍കുട്ടി) പിറന്നു. അഭിനന്ദനങ്ങള്‍!



ഒക്ടോബര്‍ 3: കളരിക്കല്‍ രാജനെ നേരിയ കൈ-കാല്‍ മരവിപ്പിനെ തുടര്‍ന്നു പാലാ മരിയന്‍ സെന്റര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു.



ഒക്ടോബര്‍ 3:പൊടിയില്‍ തോമസിന്റെ മകന്‍ ജിഷ്ണുവിന്‍ ബൈക്കില്‍ നിന്നു വീണു പരിക്കേറ്റു.



  • ഐമ്കൊമ്പില്‍ BSNL ടവര്‍ ചാര്‍ജ്‌ ചെയ്യുന്നതിനായി, ഐമ്കൊമ്പ്-കടനാട് റോഡിന്റെ വശത്ത്കുഴിച്ചു കേബിളുകള്‍സ്ഥാപിച്ചു



  • ഹരി (അമ്പാടി) കുടുംബ സമേതം ഒരാഴ്ചത്തെ അവധിയില്‍ നാട്ടില്‍ വന്നതിനു ശേഷം തിരിച്ചു പോയി. Banglore എയര്‍ടെല്‍ കമ്പനിയിലെ ഡപ്യൂട്ടി ജനറല്‍് മാനേജര്‍ (DGM) ആണ് ഹരികൃഷ്ണന്‍ .



  • കളരിക്കല്‍ ശ്രീകുമാര്‍ തിരികെ ദുബായിലേയ്ക്ക് യാത്രയായി.



  • കഴിഞ്ഞ ആഴ്ച , പുല്ലാന്താനിക്കല്‍ KP നാരായണന്റെ (അനിയന്‍) വീടിന്റെ മുന്‍വശം തെങ്ങ് കാറ്റില്‍മറിഞ്ഞു വീണു ഭാഗികമായി തകര്‍ന്നു. വീടിന്റെ മുന്‍വശം ഇരിക്കുകയായിരുന്ന ഹരി ഓടി രക്ഷപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചൊവ്വാഴ്ച, സെപ്റ്റംബർ 01, 2009

സെപ്റ്റംബര്‍ 2009






സെപ്റ്റംബര്‍ 24: ഗ്രാമചേതനയുടെ യോഗാ ക്ലാസ്‌ വിദ്യാരംഭ ദിനം മുതല്‍ ആരംഭിക്കുന്നു.


പ്രശസ്ത യോഗ മാസ്റര്‍ കെ.എന്‍. രാധാകൃഷ്ണന്‍ ആണ് പരിശീലകന്‍.

ക്ലാസ്‌
അംബിക വിദ്യാഭ
വനില്‍ അവധി ദിവസങ്ങളില്‍ മാത്രം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ബാച്ച്. താല്പര്യമുള്ളവര്‍ വിളിക്കുക:9961 985 982


സെപ്റ്റംബര്‍ 23
:
ചുണ്ടന്‍ മാക്കല്‍ അനില്‍ തിരുമ്മുവനായുള്ള തോണി സ്വന്തമാക്കി. വീടുകളില്‍ ചെന്നു തിരുമ്മി കൊടുക്കുന്ന വിധത്തില്‍ കൊണ്ടു നടക്കാവുന്ന ഫൈബര്‍ തോണിയാണ് വാങ്ങിയത്.


സെപ്റ്റംബര്‍ 22:
നാന്നാല്‍ വിശാഖിനു കൊച്ചി ആസ്ഥാനമായ പി.സി.തോമസ്‌ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ ആയി ജോലി കിട്ടി.


സെപ്റ്റംബര്‍ 20: വാഴയ്ക്കാപ്പാറ സന്തോഷ്‌ ദസറ അവധിയുടെ ഭാഗമായി തിരികെ ഐമ്കൊമ്പിലെത്തി .

സെപ്റ്റംബര്‍ 18: ഹൈ വേ വികസനത്തിന്റെ ഭാഗമായി ഐമ്കൊമ്പ് മുതല്‍ കൊല്ലപ്പിള്ളി വരെയുള്ള റോഡിന്റെ ഇരുവശ്ങ്ങളിലുമുള്ള പല വീട്ടുകാരും മതിലുകള്‍മാറി സ്ഥാപിക്കാന്‍് ആരംഭിച്ചു.


സെപ്റ്റംബര്‍
18: ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഐമ്കൊമ്പില്‍ ഇടിയും മിന്നലും സഹിതം മഴതുടങ്ങി.



സെപ്റ്റംബര്‍
17: അഞ്ചാം മൈലില്‍ പെരുമാട്ടിക്കുന്ണേല്‍ ചാക്കോച്ചന്റെ പുരയിടത്തുണ്ടായിരുന്ന പഴയ പീടിക കെട്ടിടം പൊളിച്ചു മാറ്റി.


സെപ്റ്റംബര്‍
16: ഒന്നരമാസത്തെ അവധിക്കു ശേഷം കളരിക്കല്‍ സതീഷ്‌ ദുബായിലേക്ക് തിരിച്ചു പോയി.


സെപ്റ്റംബര്‍ 16: ഐമ്കൊമ്പില്‍ ഒരു ആപേ ഓട്ടോ റിക്ഷ കൂടി കരിമരുതും ചാലില്‍ സഹോദരന്മാര്‍ സ്വന്തമാക്കുന്നു.


സെപ്റ്റംബര്‍ 16: ഐമ്കൊമ്പ് ആര്‍.പി.എസ്സിന്റെ പുതിയ കെട്ടിട സമുച്ചയ നിര്മ്മാണംഅവസാന ഘട്ടത്തിലേക്ക്


സെപ്റ്റംബര്‍ 15: ഒരാഴ്ച മുന്പ് വഴികോട്ടു ബരുന്‍ നാട്ടിലെത്തി. അന്തീനാട്ടില്‍ ബരുന്‍ പണിയുന്ന പുതിയ വീടിന്റെ പണി പുരോഗമിക്കുന്നു.


സെപ്റ്റംബര്‍ 14: കളരിക്കല്‍ ശ്രീകുമാര്‍ തെനംമാക്കല്‍ അനീഷിന്റെ വീടിനു സമീപം പണിയുന്ന പുതിയ വീടിന്റെ ശിലാ സ്ഥാപനം നടന്നു.




സെപ്റ്റംബര്‍ 12:
ഐമ്കൊമ്പ് സെന്റ്‌. തോമസ്‌ പള്ളിയിലെ ഇടവക ദിനാഘോഷങ്ങളുടെ സമാപനം നടന്നു.


സെപ്റ്റംബര്‍ 12: കളരിക്കല്‍ വിനയന്‍ വിവാഹിതനായി.



സെപ്റ്റംബര്‍ 11: ശ്രീകൃഷ്ണജയന്തി മന്ത്രമുഖരിതമായി. ഐമ്കൊമ്പ് അംബികാ ബാല സംസ്കാരകേന്ദ്രത്തിന്റെയും എഴാച്ചേരി , അന്തീനാട് ബാലഗോകുലങ്ങളുടെയും ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയില്‍ നൂറു കണക്കിന് അമ്പാടിക്കണ്ണന്മാരും ഗോപികമാരും ഐമ്കൊമ്പിനെമധുരാപുരിയാക്കി. ചെണ്ടമേളം അകമ്പടി സേവിച്ചപ്പോള്‍ , ശോഭായാത്രയില്‍ പങ്കെടുക്കാന്‍ നിരവധിഅമ്മമാരും കുട്ടികളും കൃഷ്ണ ഭക്തരും എത്തിയിരുന്നു.





















സെപ്റ്റംബര്‍ 9 :റൂസ്സോ ദുബായില്‍ നിന്നും തിരികെ നാട്ടിലെത്തി.


സെപ്റ്റംബര്‍ 6: പുതിയ കുന്നേല്‍ ബിജുവിന്റെ വിവാഹ നിശ്ചയം നടന്നു. വിവാഹം നവംബര്‍
എട്ടിന് കോട്ടയത്ത്



സെപ്റ്റംബര്‍
4: തെനംമാക്കല്‍് അമ്പിളിയുടെ വിവാഹം നവമ്പര്‍് പതിനഞ്ചിന് പാറേക്കാവില്‍്


സെപ്തംബര്‍ 1: ഐകൊമ്പ് സെന്റ്‌ തോമസ്‌ പള്ളിയുടെ ഇടവക ദിന കായിക മല്‍സരങ്ങള്‍ സെപ്തംബര്‍ 1, 2 ദിവസങ്ങള്ളില്‍ ആചരിച്ചു .
(For more pictures : www.aimcompu.org)




സെപ്തംബര്‍ 1: ഗ്രാമചേതനയുടെ ഓണാഘോഷ മത്സരങ്ങള്‍ (ഉത്രാട ദിവസം)
(For more pictures : www.gramachethana.blogspot.com)










ആഗസ്റ്റ്‌ 31 നു വിവാഹിതരായ ജിമ്മിയും നൈമിയും



ആഗസ്റ്റ്‌ 31 നു വിവാഹ നിശ്ചയം കഴിഞ്ഞ അമ്പിളിയും ഹരിദാസും



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here