ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

ശനിയാഴ്‌ച, ഓഗസ്റ്റ് 01, 2009

ആഗസ്റ്റ്‌ 2009

ആഗസ്റ്റ്‌ 29:കളരിക്കല്‍ ശ്രീകുമാര്‍ ദുബായില്‍ നിന്നും ഒരു മാസത്തെ അവധിക്കായി നാട്ടിലെത്തി.


ആഗസ്റ്റ് 20 : ഐമ്കൊമ്പ് അംഗനവാടി കൌമാര ക്ലബിന്റെയും കുടുംബ ശ്രീയുടെയും ആഭിമുഘ്യത്ത്തില് ഓണാഘോഷ മത്സരങ്ങള്‍ ഗവ: എല്‍.പി. സ്കുളില് നടന്നു.


ആഗസ്റ്റ്‌ 28: തേനമ്മാക്കല്‍് അമ്പിളി യുടെ വിവാഹനിശ്ചയം തിങ്കളാഴ്ച (ആഗസ്റ്റ്‌ 31) 11 മണിക്ക് ഐമ്കൊമ്പ് ക്ഷേത്രത്തില്‍.


ആഗസ്റ്റ്‌ 26:പാലത്തിങ്കല്‍ ചാലില്‍ ജിമ്മിയുടെ വിവാഹം തിങ്കളാഴ്ച (ആഗസ്റ്റ്‌ 31) ഐമ്കൊമ്പ്‌ സെന്റ്‌. തോമസ്‌ പള്ളിയില്‍.


ആഗസ്റ്റ്‌ 24: ഗ്രാമചേതനയുടെ ഓണാഘോഷ മത്സരങ്ങള്‍ സെപ്തംബര്‍ 1 ഉത്രാട ദിവസം നടക്കും.


ആഗസ്റ്റ്‌ 23: ഐകൊമ്പ് സെന്റ്‌ തോമസ്‌ പള്ളിയുടെ ഇടവക ദിനം സെപ്തംബര്‍ 2 ഓണദിവസം ആചരിക്കും.


ആഗസ്റ്റ്‌ 22: കളരിക്കല്‍ വിനയന്‍റെ വിവാഹനിശ്ചയം പാമ്പാടി വധുഗൃഹത്തില്‍് വെച്ചു നടന്നു.



ആഗസ്റ്റ്‌ 18: ഐമ്കൊമ്പില്‍ കലുങ്കിനു സമിപം താമസിക്കുന്ന പൊടിയില്‍ തോമസിന്റെ ഭാര്യ സാലി , പാലാ കാര്‍മല്‍ ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലെത്തി. പ്രമേഹം അധികമായതിനാല്‍ ഒരാഴ്ചയായി സാലി കാരമലില്‍ ചികിത്സയില്‍ ആയിരുന്നു.


ആഗസ്റ്റ്‌ 17: രക്തത്തില്‍ ഹിമോ ഗ്ലൂബിന്‍ കുറഞ്ഞതിനെ തുടര്‍ന്നു പാല മരിയന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്ന നടുവിലെക്കുറ്റ്‌ പുരുഷോത്തമന്‍ നായരുടെ നില തൃപ്തിപെട്ടു വരുന്നു.


ആഗസ്റ്റ് 16: കൊച്ചുപുരക്കല്‍് റൂസോ തിരികെ ഗള്‍ഫിലേക്ക് യാത്രയായി.


ആഗസ്റ്റ്‌ 15: പാലത്തിങ്കല്‍ ചാലില്‍ ജിമ്മിയുടെ മനസമ്മതം കൊഴുവനാല്‍ പള്ളിയില്‍ വെച്ചു നടന്നു.


ആഗസ്റ്റ് 15: കളരിക്കല്‍ സതീഷിനു ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ഒരു പെണ്‍ കുഞ്ഞ് പിറന്നു.



ആഗസ്റ്റ് 15: നടുവിലെക്കുറ്റ് പുരുഷോത്തമന്‍ നായരെ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‍ പാലാ മരിയന്‍സെന്ററില്‍ പ്രവേശിപ്പിച്ചൂ.



ആഗസ്റ്റ് 15:പാറേക്കാവ് ദേവീ ക്ഷേത്രത്തിലും ഐമ്കൊമ്പിലെ ഹിന്ദു ഭവനങ്ങളിലും നടന്നു വന്നിരുന്ന രാമായണ മാസത്തിന്റെ സമാപനം ദേവസ്വം ഹാളില്‍ നടന്നു. ചടങ്ങില്‍ പ്രൊഫ. അഡ്വ. നാരായണന്‍പോറ്റി രാമായണവും ആധുനിക മാനേജ്മെന്റും എന്ന വിഷയം അവതരിപ്പിച്ചു .



ആഗസ്റ്റ് 15: ഐമ്കൊമ്പിലെ സ്കുളുകളിലും വായനശാലയിലും
സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.



ആഗസ്റ്റ്‌ 13 : കര്‍ക്കിടക മാസം കഴിയാറാകുന്നതോടെ ഐകൊമ്പിലും പരിസര പ്രദേശങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്.

ഐമ്കൊമ്പ്‌ യുവത്വത്തിന് ഇതു വിവാഹ കാലം
ഐമ്കൊമ്പില്‍ നാല് വിവാഹങ്ങള്‍ കൂടി: വരും മാസങ്ങളില്‍ വിവാഹം കഴിക്കുന്നവര്‍:

* ജിമ്മി പാലത്തിങ്കല്‍ ചാലില്‍ വിവാഹിതനാവുകയാണ്. ഐമ്കൊമ്പ് സെന്റ്‌. തോമസ്‌ പള്ളിയില്‍ വെച്ചുആഗസ്റ്റ്‌ 31 തിങ്കളാഴ്ചയാണ് കല്യാണം. വധു കൊഴുവനാല്‍ സ്വദേശിനിയായ നൈമി നഴ്സ്‌ ആണ്. ഐമ്കൊമ്പിലെപ്രമുഖ സ്പോര്‍ട്സ്മാന്‍ ആണ് ജിമ്മി .

*
വിനയന്‍, കളരിയ്ക്കല്‍ (വിനയകുമാര്‍ ബി) വിവാഹിതനാകുന്നു. സെപ്ടംബര്‍ 12 നു പാമ്പാടി ഇളന്കാവില്‍വെച്ചാണ് വിവാഹം . വധു കോത്തല സ്വദേശിനിയായ ധന്യ കോട്ടയം ബി.സി.എം കോളേജില്‍ സോഷ്യോളജിവിഭാഗം ഗസ്റ്റ്‌ ലക്ചറര്‍ ആണ്. കോട്ടയം സെന്റ്‌.ഗിട്സ് എന്ജിനീയറിംഗ് കോളേജില്‍, ഇലക്ട്രോണിക്സ് വിഭാഗംസീനിയര്‍ ലക്ചറര്‍ ആണ് വിനയന്‍. വിവാഹ നിശ്ചയം ആഗസ്റ്റ്‌ 22 നു വധൂ ഗ്രൃഹത്തില്‍് .



* ബൈജു പുതിയകുന്നേല്‍ (ബൈജു പി.ഡി.) കുടുംബ ജീവിതത്തിലേയ്ക്ക്. വിവാഹം നവംബറില്‍ നടക്കും. വധുകോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില് ജോലി ചെയ്യുന്നു. ഫോക്കസ്‌ ആടോമോബൈല്സിലെ എക്സിക്യുടിവ്‌ ആയബൈജു ഗ്രാമചേതനയുടെ ട്രഷറര്‍ കൂടിയാണ്.


*
തെനം മാക്കല്‍ ഭാസ്കരന്‍ നായരുടെ (മണി) മകള്‍ അമ്പിളി ഭാസ്കര്‍ വിവാഹിതയാവുന്നു. വരന്‍ ഏറ്റുമാനൂര്‍്സ്വദേശിയായ ഹരിദാസ്‌. വിവാഹ നിശ്ചയം ആഗസ്റ്റ്‌ 31-നു ഐമ്കൊമ്പ് ക്ഷേത്രത്തില്‍. പാലായില്‍ ഒരു ഓവര്‍സീസ്‌ എഡ്യുക്കേഷണല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് അമ്പിളി.


ആഗസ്റ്റ്‌ 12: നാന്നാല്‍ വിനയചന്ദ്രന്‍ (കുട്ടു) രാമപുരത്തു വാര്യര്‍ മെമ്മോറിയല്‍ യു.പി. സ്കുളില്‍ (രാമപുരം) ഗസ്റ്റ്‌അധ്യാപകനായി (സംസ്കൃതം)ജോലിയില്‍ പ്രവേശിച്ചു.


ആഗസ്റ്റ്‌ 10 : കളരിക്കല്‍ സതീഷ്‌ പുതിയ കാര്‍ വാങ്ങി. ഹുണ്ടായ് സാന്‍ട്രോ കാര്‍ ആണ് വാങ്ങിയത്.


ആഗസ്റ്റ്‌ 9: ഐമ്കൊമ്പ് ദേവസ്വം ഹാളില്‍ സാഹോദര്യത്തിന്റെ പ്രതീകമായ ദേശീയോത്സവമായ രക്ഷാബന്ധന്‍ ആഘോഷിച്ചു.



ആഗസ്റ്റ്‌ 8 : തെക്കേല്‍ ഹരികൃഷ്ണന്‍ മുന്നാറില്‍ ഓണ്‍ ലൈന്‍ ടീച്ചിംഗ് ജോലി ആരംഭിച്ചു.



ആഗസ്റ്റ്‌ 6: ചെട്ടിയാം കുന്നേല്‍ റോജന്റെയും സിജന്റെയും കുട്ടികളുടെ മാമ്മോദീസാ ഐമ്കൊമ്പ് പള്ളിയില്‍നടന്നു.



ആഗസ്റ്റ്‌ 5: ഹെനസ് ഷൈവി (സുട്ടു) ചെന്നൈയില്‍ നിന്നും നാട്ടിലെത്തി.


ആഗസ്റ്റ്‌ 3: ഐമ്കൊമ്പ് ദേവീ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരത്തിന് പുതിയ മനോഹരമായ വാതില്‍ ഘടിപ്പിച്ചു. കളപ്പുരക്കല്‍ കുട്ടപ്പന്‍ നായരാണ് വാതില്‍ സമര്‍പ്പിച്ചത്.




ആഗസ്റ്റ്‌ 1: പുളിന്താനത്ത് ദിവാകരന്റെ അച്ഛന്‍ കൃഷ്ണന്‍ അന്തരിച്ചു. സംസ്കാരം പന്നിമറ്റത്തെ സ്വന്തം
ഭവനത്തില്‍ നടന്നു. ഐമ്കൊമ്പിലെ പഴയ തലമുറയിലെ ഏറ്റവും പ്രായം കുടിയ ആള്കാരില്‍ ഒരാളായ കൃഷ്ണന്‍ ചേട്ടന് 99 വയസായിരുന്നു . പ്രമുഖ കോലടി കളി ആചാര്യനും കൂടിയായിരുന്നു. . ദിപു ദിവാകരന്‍ പൌത്രനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here