ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

വ്യാഴാഴ്‌ച, ഏപ്രിൽ 30, 2009

ഐങ്കോമ്പു പള്ളി തിരുനാള്‍ 09


ഐമ്കൊമ്പ്‌ സെന്റ്‌ . തോമസ്‌ ള്ളിയിലെ പെരുനാള്‍


ഐമ്കൊമ്പ്‌ സെന്റ്‌ . തോമസ്‌ ള്ളിയിലെ പെരുനാള്‍ ഏപ്രില്‍ 19 ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.

തിരുനാളിനോട്‌ അനുബന്ധിച്ച് പാള്ളി കമനീയമായി അലങ്കരിക്കപ്പെടുകയുണ്ടായി .


ആഘോഷപരമായപ്രദക്ഷിണം , നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു ധന്യമാക്കി.



പ്രദക്ഷിനത്ത്തിനു ശേഷം നടന്ന വെടിക്കെട്ട് വര്‍ണ്ണാഭമായി.




തുടര്‍ന്നു നടന്ന കൊച്ചിന്‍കലാഭവന്റെ ഗാനമേള ആസ്വാദ്യകരമായിരുന്നു .




വികാരി
ഫാ. ജോസഫ് മുണ്ടക്കല്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം
നല്കി.
ശ്രീ . ചാക്കോച്ചന്‍ കരൂര്‍ ആയിരുന്നു തിരുനാള്‍ പ്രസുദേന്തി.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചൊവ്വാഴ്ച, ഏപ്രിൽ 28, 2009

ഐമ്കൊമ്പ്‌ പാറേക്കാവ് ഉത്സവം 09

ഐമ്കൊമ്പ്‌ പാറേക്കാവ് ഉത്സവം 2009

ഐമ്കൊമ്പ്‌ പാറേക്കാവ് ദേവിക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ 24 മുതല്‍ 29 വരെ നടന്നു.



ഏപ്രില്‍ 24 വൈകിട്ട് അംബികാ ഭജന്‍ സമിതിയുടെ ഭജന്‍ ഭക്തിസാന്ദ്രമായി.

തുടര്‍ന്നു മാത്രുമണ്ഡലം യുവ വിഭാഗത്തിന്റെയും മുതിര്‍ന്നവരുടെയും തിരുവാതിര തിരുവരങ്ങില്‍ നടന്നു.

ഇരുപത്തറാം തീയതി രാത്രി നടന്ന തുള്ളല്‍ ത്രയം വേറിട്ട അനുഭവമായി മാറി. കലാമണ്ഡലം ജനാര്‍ദ്ദനനും സംഘവുമാണ് ഇതു അവതരിപ്പിച്ചത്.


ഏപ്രില്‍ ഇരുപത്തെടിനു മണക്കാട്ടില്ലത്ത് നിന്നും ക്ഷേത്രത്തിലേയ്ക്ക് എതിരേല്‍പ്‌ നാമഘോഷങ്ങളാല്‍മുഖരിതമായി.

രാത്രി പ്രശസ്ത കാഥികന്‍ ചേര്‍ത്തല ബാലചന്ദ്രന്‍ തന്റെ പ്രശസ്തമായ ' ഇനി ഞാന്‍ ഉറങ്ങ്ങ്ങട്ടെ' എന്ന കഥഅവതരിപ്പിച്ചു.

29 മിനഭരണി ദിവസം രാവിലെ നടന്ന പൊങ്കാലയില്‍ നുറുകണക്കിനു സ്ത്രീജനങ്ങള്‍ പങ്കാളികളായി.

ക്ഷേത്രം തന്ത്രി അടുപ്പിലേയ്ക്ക് ദീപം പകര്ന്നു.


http://picasaweb.google.com/kleemesh/Ulsavam?feat=directlink


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here