
ഒക്ടോബര്‍
ഒക്ടോബര്‍ 20: കരൂര്‍ ബോബന്‍ , പാലത്തിങ്കല്‍ ചാലില്‍ ജിമ്മിയുടെ വീടും സ്ഥലവും വാങ്ങി.പുതിയ വീടിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.
ഗ്രാമചേതന സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി
വിനോദയാത്ര സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം-കോവളം-കന്യാകുമാരി
എന്നിവിടങ്ങളിലെക്കാണ് യാത്ര.

നവംബര്‍ 21 ശനി രാത്രി പുറപ്പെട്ടു 22 ഞായര്‍ രാത്രി തിരിച്ചെത്തുന്നു.
വിനോദയാത്ര സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം-കോവളം-കന്യാകുമാരി
എന്നിവിടങ്ങളിലെക്കാണ് യാത്ര.

നവംബര്‍ 21 ശനി രാത്രി പുറപ്പെട്ടു 22 ഞായര്‍ രാത്രി തിരിച്ചെത്തുന്നു.
ബുക്കിങ്ങിന് :9961985982,9747177241,9744954327,9495446306
ഒക്ടോബര്‍ 17:ഐമ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തില്‍ ദീപാവലി വര്‍ണ്ണ വിസ്മയമായി.
ഒക്ടോബര്‍ 15: രണ്ടു ദിവസം മഴ ലഭിച്ചതിനെ തുടര്‍ന്നു തോടുകളില്‍ വെള്ളം നിറഞ്ഞു.
ഒക്ടോബര്‍ 12:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഐമ്കൊമ്പ് കവലയും പരിസര പ്രദേശങ്ങളിലും ശുചീകരണം നടത്തി.
ഒക്ടോബര്‍ 10: വഴികോട്ടു ബരുന്‍ അവധിക്കു ശേഷം തിരികെ യാത്രയായി.
ഒക്ടോബര്‍ 9 :എഴാചേരി കുന്നക്കാട്ട് കൃഷ്ണന്‍ കുട്ടി അന്തരിച്ചു. കോട്ടയം ഭാരത് ആശുപത്രിയില്‍ആയിരുന്നു അന്ത്യം.ദീര്‍ഘകാലമായി ഡയാലിസിസ് നടത്തി വരികയായിരുന്നു. പരേതന്‍ മുമ്പ്കൊല്ലപ്പള്ളിയില്‍ പച്ചക്കറി കട നടത്തിയിരുന്നു.സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. ആദരാഞ്ജലികള്‍!
ഒക്ടോബര്‍ 7:കളരിക്കല്‍ രാജനെ പാലാ മരിയന്‍ സെന്റര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
ഒക്ടോബര്‍ 6: വാഴക്കാപ്പാറയില്‍ നേരത്തെ താമസിച്ചിരുന്ന വേങ്ങക്കല്‍ രാമന്‍കുട്ടി (പണിക്കന്‍) അന്തരിച്ചു. 75 വയസ്സായിരുന്നു. ഐമ്കൊമ്പ് കവലയില്‍ നേരത്തെ ആല നടത്തിയിരുന്ന അദ്ദേഹം പൂവരണിയിലായിരുന്നു താമസം. സംസ്കാരം നടത്തി.ആദരാഞ്ജലികള്‍!
ഒക്ടോബര്‍ 5 : ബൈക്കില്‍ നിന്നു വീണു പരിക്കേറ്റു ചികില്‍സയിലായിരുന്ന പൊടിയില്‍ തോമസിന്റെ മകന്‍ ജിഷ്ണു തിരികെ വീട്ടിലെത്തി.
ഒക്ടോബര്‍ 4: കളരിക്കല്‍ രാഗേഷ് പാലാ മോട്ടിലാല്‍ ഒസ്വാള്‍ എന്ന ഓഹരി വ്യാപാര കമ്പനിയില്‍
ജോലിയില്‍ പ്രവേശിച്ചു.
ഒക്ടോബര്‍ 3: കുളത്തുങ്കല്‍ ബിനോയിക്ക് രണ്ടാമത്തെ കുട്ടി (ആണ്‍കുട്ടി) പിറന്നു. അഭിനന്ദനങ്ങള്‍!
ഒക്ടോബര്‍ 3: കളരിക്കല്‍ രാജനെ നേരിയ കൈ-കാല്‍ മരവിപ്പിനെ തുടര്‍ന്നു പാലാ മരിയന്‍ സെന്റര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
ഒക്ടോബര്‍ 3:പൊടിയില്‍ തോമസിന്റെ മകന്‍ ജിഷ്ണുവിന്‍ ബൈക്കില്‍ നിന്നു വീണു പരിക്കേറ്റു.
- ഐമ്കൊമ്പില്‍ BSNL ടവര്‍ ചാര്‍ജ് ചെയ്യുന്നതിനായി, ഐമ്കൊമ്പ്-കടനാട് റോഡിന്റെ വശത്ത്കുഴിച്ചു കേബിളുകള്‍സ്ഥാപിച്ചു
- ഹരി (അമ്പാടി) കുടുംബ സമേതം ഒരാഴ്ചത്തെ അവധിയില്‍ നാട്ടില്‍ വന്നതിനു ശേഷം തിരിച്ചു പോയി. Banglore എയര്‍ടെല്‍ കമ്പനിയിലെ ഡപ്യൂട്ടി ജനറല്‍് മാനേജര്‍ (DGM) ആണ് ഹരികൃഷ്ണന്‍ .
- കളരിക്കല്‍ ശ്രീകുമാര്‍ തിരികെ ദുബായിലേയ്ക്ക് യാത്രയായി.
- കഴിഞ്ഞ ആഴ്ച , പുല്ലാന്താനിക്കല്‍ KP നാരായണന്റെ (അനിയന്‍) വീടിന്റെ മുന്‍വശം തെങ്ങ് കാറ്റില്‍മറിഞ്ഞു വീണു ഭാഗികമായി തകര്‍ന്നു. വീടിന്റെ മുന്‍വശം ഇരിക്കുകയായിരുന്ന ഹരി ഓടി രക്ഷപ്പെട്ടു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ