ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

ചൊവ്വാഴ്ച, നവംബർ 10, 2009

നവംബര്‍ വാര്‍ത്തകള്‍

നവംബര്‍

നവംബര്‍ 30: നിരക്കപ്പള്ളില്‍ ശശിയുടെ പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ കാരിത്താസ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു.

നവംബര്‍ 29:വാഴയ്ക്കപാറ സന്തോഷ്‌ ആന്ധ്രയിലെ ജോലി സ്ഥലത്ത് നിന്നും ഒരാഴ്ച ലീവിനായി നാട്ടിലെത്തി.

നവംബര്‍ 28: നിരക്കപ്പള്ളില്‍ ശശിയുടെ പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ കഫക്കെട്ട് മൂലമുള്ള നെഞ്ചു വേദനയെ തുടര്‍ന്നു തെള്ളകം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2 ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യും.


നവംബര്‍ 26: പുറ്റനാനിക്കല്‍് വിജയനെ മകളും , സുട്ടുവിന്റെ (ഹെനാസ് ഷൈവി) സഹോദരിയുമായ ആര്യയുടെ വിവാഹം ഡിസംബര്‍ രണ്ടാം വാരം ഐമ്കൊമ്പു പാറേക്കാവ്ല്‍് വച്ചു നടക്കും.



നവംബര്‍ 25 :പാലത്തിങ്കല്‍ ചാലില്‍ കുടുംബം (റോയി /ജിമ്മി ) , കരൂര്‍ ബോബന്റെ വീട്ടിലേയ്ക്ക് മാറിതാമസം തുടങ്ങ്ങ്ങി.



നവംബര്‍ 24: തേനം മാക്കല്‍ ഭാസ്കരന്‍ നായരുടെ (മണി) മകന്‍ രതീഷ്‌ ഭാസ്കര്‍ വിവാഹിതനാവുന്നു. വധു പാലാ ചെത്തിമറ്റം സ്വദേശിനിയാണ്. വിവാഹനിശ്ചയം വരുന്ന ആഴ്ച നടക്കും.


നവംബര്‍ 21:ഗ്രാമചേതനയുടെ ആഭിമുഖ്യത്തില്‍ രണ്ടു ബസ്സുകളിലായി തിരുവനന്തപുരം-കോവളം-കന്യാകുമാരി ടൂര്‍ നടന്നു.







നവംബര്‍ 20 :കരൂര്‍ ബോബനും കുടുംബവും അഞ്ചാം മൈലിനു സമീപമുള്ള വാടകവീട്ടിലെയ്ക്ക് താമസം മാറി. പാലത്തിങ്കല്‍ ചാലില്‍ ജിമ്മിയുടെ വീട് നിന്നിടത്തു പുതിയ വീടിന്റെ പണി ഉടന്‍ ആരംഭിക്കും .



നവംബര്‍ 17: കരൂര്‍ ബോബന്റെ മകള്‍ സൌമ്യ കെ ബോബന്‍ , അബുദാബിയില്‍ നിന്നും അവധിക്കായി തിരികെ നാട്ടിലെത്തി.



നവംബര്‍ 15: തേനം മാക്കല്‍ ഭാസ്കരന്‍ നായരുടെ (മണി) മകള്‍ അമ്പിളി ഐമ്കൊമ്പു പാറേക്കാവ് ക്ഷേത്രത്തില്‍ വെച്ചു വിവാഹിതയായി. വരന്‍ ഹരിദാസ് ഏറ്റുമാനൂര്‍് സ്വദേശിയാണ്.




നവംബര്‍ 8: പുതിയ കുന്നേല്‍ ദാമോദരന്റ്റെ ബൈജു(കണ്ണന്‍) വിവാഹിതനായി. നട്ടാശേരി സ്വദേശി ശ്രീജയാണ് വധു. കോട്ടയം നട്ടാശ്ശേരി കരയോഗ മന്ദിരത്തിലായിരുന്നു വിവാഹം.




നവംബര്‍ 5: പുത്തന്‍ പുരയില്‍ ഹരികൃഷ്ണന്‍ (അപ്പു) ആസ്ട്രേലിയയില്‍ നിന്നു തിരികെ നാട്ടിലെത്തി.




നവംബര്‍ 4:ഗുജരാത്തിലായിരുന്ന നാന്നാല്‍ വിപിന്‍ ഡല്ഹി മുത്തൂറ്റ്‌ ബാങ്കില്‍ അക്കൌന്ടന്ട് ആയി ജോലിയില്‍ പ്രവേശിച്ചു.




നവംബര്‍ 2:തെക്കേല്‍ ഹരികൃഷ്ണന്‍ കൊച്ചി സതര്‍ലാന്‍ഡ്‌ എന്ന IT കമ്പനിയില്‍ ജോലിയില്‍പ്രവേശിച്ചു.


നവംബര്‍ 1 :കേരളപ്പിറവി ദിനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here