ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

വ്യാഴാഴ്‌ച, ഫെബ്രുവരി 04, 2010

ഫെബ്രുവരി

ഫെബ്രുവരി 2010



ഫെബ്രുവരി 28: ഐമ്കൊമ്പ്-രാമപുരം റൂട്ടിലോടുന്ന ബസുകളുടെ സമയ വിവര പട്ടിക യുത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകര്‍ വെയിറ്റിംഗ് ഷെഡില്‍ സ്ഥാപിച്ചു.





ഫെബ്രുവരി 27: ഐമ്കൊമ്പ് അംബികാ വിദ്യാഭവന്‍ UP സ്കൂളിന്ടെ വാര്‍ഷികം ആഘോഷിച്ചു.








ഫെബ്രുവരി 25: ആലയ്ക്കല്‍ മോഹനന്റെ ഭാര്യ രാജലക്ഷ്മിയെ വീണു കൈ ഒടിഞ്ഞതിനെ തുടര്‍ന്നു പാലാ മരിയന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.





ഫെബ്രുവരി 24:ഐമ്കൊമ്പു ജങ്ക്ഷനില്‍ കളപ്പുരയ്ക്കല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ മറ്റു കെട്ടിടങ്ങളിലേയ്ക്ക് മാറി.









പാലാ: ടൗണില്‍ ഗതാഗത പുനക്രമീകരണം 25 മുതല്‍ നടപ്പിലാകും. കെ.എം മാണി എംഎല്‍എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന ട്രാഫിക്‌ ഉപദേശകസമിതിയാണ്‌ ഗതാഗത പുനക്രമീകരണത്തിന്‌ രൂപരേഖ തയാറാക്കിയത്‌.പരിഷ്‌കാരത്തിന്റെ ഭാഗമായി ടൗണില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കും.





ഫെബ്രുവരി 22:ഐമ്കൊമ്പു ജങ്ക്ഷനില്‍ കളപ്പുരയ്ക്കല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ ഇന്ന് മുതല്‍ മറ്റു കെട്ടിടങ്ങളിലേയ്ക്ക് മാറുന്നു. ഇതോടെ ഒരു കാലഘട്ടത്തിനു വിരാമമാവുകയാണ്.




ഫെബ്രുവരി 21: ഈയ്യപ്പാട്ട് ജിജോ സെബാസ്ത്യന് അപ്ലൈഡ് മടീരിയല്‍സ് (ApplIed Materials) എന്ന അമേരിക്കന്‍കമ്പനിയില്‍ ജോലി ലഭിച്ചു. കേരളത്തിലെ ഏറ്റവും പ്രശസ്തമായ തിരുവനന്തപുരത്തെ കോളേജ് ഓഫ്എന്ജിനീയരിംഗില്‍ (CET) നിന്നും മെക്കാനിക്കല്‍ എന്ജിനീയരിമ്ഗ് വിഭാഗത്തില്‍ ക്യാമ്പസ് ഇന്റര്‍വ്യുവഴിയാണ് ഈ നിയമനം. ഈയ്യപ്പാട്ട് അഡ്വ: N J സെബാസ്ത്യന്റെയും (കുഞ്ഞൂഞ്ഞ്), ലില്ലിക്കുട്ടിയുടെയും (കാത്തലിക് സിറിയന്‍ ബാങ്ക്) മകനാണ് ജിജോ. അഭിനന്ദനങ്ങള്‍!




ഫെബ്രുവരി 20: പ്രശസ്ത കലാകാരനായ അരുണ്‍ രഘുനാഥിന് തിരുവനന്തപുരത്തെ മാജിക് ബ്ലുസ്റ്റുഡിയോയില്‍ റിക്കാര്‍ഡിംഗ് എന്‍ജിനീയര്‍ ആയി ജോലി ലഭിച്ചു. ഏഷ്യനെറ്റ് സീരിയലുകളുടെ റിക്കാര്‍ഡിംഗ് വര്‍ക്കുകള്‍ ചെയ്യുന്ന സ്ഥാപനം ആണ് മാജിക് ബ്ലു. . ഈയിടെ വിവാഹിതനായഅരുണ്‍ സമീപ കാലത്ത് സൌണ്ട് എന്ജിനീയറിംഗ് കോഴ്സ് പാസ്സായിരുന്നു. അഭിനന്ദനങ്ങള്‍!





ഫെബ്രുവരി 17: ഐമ്കൊമ്പ് ജങ്ക്ഷനില്‍ റോഡ്‌ മുറിച്ചു കടക്കുകയായിരുന്ന കളരിക്കല്‍ രാജനെ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്നു നിസ്സാര പരിക്കേറ്റു.






ഫെബ്രുവരി 16: പത്രവിതരണത്തിനിടെ ബൈക്ക്‌ മോഷണം പോയി
പത്രം സഹിതം ബൈക്ക്‌ മോഷണം പോയി. കൊല്ലപ്പള്ളി പുതുവേലില്‍ ബിനീഷ്‌ ജോസഫിന്റെ കെ.എല്‍.5.ജി 5335 നമ്പര്‍ ഹീറോ ഹോണ്ടാ ബൈക്കാണ്‌ ഇന്നലെ രാവിലെ മോഷണം പോയത്‌. അന്തീനാട്‌ പള്ളിക്കു സമീപത്ത്‌ നിന്നാണ്‌ മോഷണം പോയത്‌. പാലാ പോലീസില്‍ പരാതി നല്‌കിയിട്ടുണ്ട്‌.





ഫെബ്രുവരി 14: കോണ്‍്ഗ്രസ് ഐമ്കൊമ്പു വാര്‍ഡ്‌ സമ്മേളനം നടന്നു. അതോടൊപ്പം യുത്ത്കോണ്‍്ഗ്രസ് കൊടിമരവും സ്ഥാപിക്കപ്പെട്ടു. ടോണി കരൂര്‍ , അനീഷ്‌ സണ്ണി കല്ലകത്ത് തുടങ്ങിയവരാണ് പുതിയ യുത്ത്കോണ്‍്ഗ്രസ് ഭാരവാഹികള്‍.





ഫെബ്രുവരി 14: വഴികോട്ടു ബാബുക്കുട്ടന്‍ പുതിയ ചുവപ്പ് നിറമുള്ള ടവേര കാര്‍ വാങ്ങി.


ഫെബ്രുവരി 13:ഐമ്കൊമ്പു സെന്റ്‌. തോമസ്‌ പള്ളിയില്‍ ലുര്‍്ദ് മാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചൂ. ആഘോഷമായ പാട്ട് കുര്‍ബ്ബാന,സ്നേഹ വിരുന്ന്‍ എന്നിവ നടന്നു.





ഫെബ്രുവരി 13: അന്തിനാട് ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ച്‌ നടന്ന കാവടിഘോഷയാത്രയ്‌ക്ക്‌ ബാലന്‍സ്‌ കാവടി,പൂക്കാവടി, കൊട്ടക്കാവടി, അമ്മന്‍കുടം, പമ്പമേളം, പൊയ്‌ക്കാല്‍ കാവടി എന്നിവ കൊഴുപ്പേകി.



ഫെബ്രുവരി 12: പുല്ലാന്താനിക്കല്‍ സുജിത് കുമാര്‍ (അനു), മഹാത്മാ ഗാന്ധി യുനിവേഴ്സിടിയുടെ കൌണ്‍്സലിംഗ് ഡിപ്ലോമ കോഴ്സ് ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായി .അഭിനന്ദനങ്ങള്‍!


ഫെബ്രുവരി 11 :നാന്നാല്‍ വിപിന്‍ വിജയന്‍ തിരികെ നാട്ടില്‍ എത്തി . ഡല്‍ഹിയില്‍ മുത്തൂറ്റ് ബാങ്കിന്റെ അക്കൌണ്ടന്റ് ആയിരുന്ന വിപിന്‍ നാട്ടിലേക്കു പുതിയ ജോലി ലഭിച്ചു എത്തിയിരിക്കുകയാണ്






ഫെബ്രുവരി 10: ഐമ്കൊമ്പിന്റെ മുഖച്ഛായ മാറുന്നു.
ഹൈ വെ നിര്‍മാണത്തിന്റെ ഭാഗമായി ഐമ്കൊമ്പു ജംക്ഷനിലുള്ള ചില കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റും. ഐമ്കൊമ്പിലെ ഏറ്റവും പഴക്കം ചെന്ന കളപ്പുരയ്ക്കല്‍ കെട്ടിടം ഉടന്‍ പൊളിച്ചു മാറ്റാന്‍തയ്യാറായിക്കഴിഞ്ഞു. . ഇവിടെ കച്ചവടം നടത്തി വരുന്ന പുതിയകുന്നേല്‍ രാജു, കുന്നുംപുറത്ത്പാപ്പച്ചന്‍, മോഹനന്‍ (കൊച്ച്) എന്നിവര്‍ റോഡിന് എതിര്‍ വശത്തുള്ള കരിമരുതും ചാലില്‍ കെട്ടിടത്തിലേയ്ക്കുമാറുന്നു. പുതിയകുന്നേല്‍ ദാമോദരന്റെ ശിവാസ് ഹോട്ടല്‍, ജനതാ ലൈബ്രറി കേട്ടിടത്തിലെയ്യ്ക് മാറിപ്രവര്‍ത്തിക്കും. പൊളിക്കുന്നകളപ്പുരക്കല്‍ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ ഷോപ്പിംഗ്‌ കോമ്പ്ലക്സ് ഉയരുന്നതോടെ ഐമ്കൊമ്പുജംക്ഷന്റെ മുഖഛായ മാറുകയാണ്.




ഫെബ്രുവരി 9: പള്ളത്ത് തറവാട്ടു വീട്ടില്‍ വാടകയ്ക്ക് താമസിക്കാനായി എഴാച്ചേരി തോണ്ണം കുഴിയില്‍ പ്രകാശും കുടുംബവും എത്തി.






ഫെബ്രുവരി 9:ഐമ്കൊമ്പില്‍ സന്ദ്ര്‍്ശനത്തിനെത്തിയിരുന്ന എടാടുകുന്നേല്‍് ജോണി, താഴപ്പിള്ളില്‍സാജു എന്നിവര്‍ ഒരാഴ്ച് മുന്‍പ് തിരികെ യാത്രയായി.




ഫെബ്രുവരി 8: അന്തീനാട് മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടി കയറി.




ഫെബ്രുവരി 7: പാലപ്പൂറത്ത് അരുണ്‍് രഘുനാഥ് വിവാഹിതനായി.








ഫിലിം ഡിവിഷന്‍ ചിത്രപ്രദര്‍ശനം കൊല്ലപ്പള്ളിയില്‍.

കേന്ദ്ര ഫിലിം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളത്തിലെ ആദ്യ ചിത്രപ്രദര്‍ശനം 25,26 തീയതികളില്‍ കൊല്ലപ്പള്ളിയില്‍ നടക്കും. കൊല്ലപ്പള്ളി രാജീവ്‌ ഗാന്ധി ഹാളില്‍ 25-നു രാവിലെപി.സി.ജോര്‍ജ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ ജോസഫ്‌അദ്ധ്യക്ഷത വഹിക്കും. പ്രവേശനം സൗജന്യമാണ്‌.




ഫെബ്രുവരി 2: മണക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പുതിരിയുടെ ചെറിയമ്മ
സാവിത്രി അന്തര്‍ജ്ജനം (85) നിര്യാതയായി. സംസ്കാരം ഇല്ല വളപ്പില്‍ നടത്തി.



ഫെബ്രുവരി 1:

മലയാളിയുടെ ശുചിത്വശീലങ്ങള്‍ മെച്ചപ്പെടണം: സാജന്‍ പീറ്റര്‍
വ്യക്‌തിശുചിത്വത്തിന്റെ കാര്യത്തില്‍ മലയാളി ഏറെ ശ്രദ്ധിക്കാറുണ്ടെങ്കിലും പരിസരശുചിത്വത്തിന്റെ കാര്യത്തില്‍ നമ്മുടെ ശീലങ്ങള്‍ ഇനിയുമേറെ മെച്ചപ്പെടണമെന്ന്‌ റബര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ സാജന്‍ പീറ്റര്‍. റബര്‍ ഗവേഷണകേന്ദ്രവും പോണ്ടിച്ചേരി ആസ്‌ഥാനമായുള്ള വെക്‌ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച്‌ സെന്ററും (വി.സി.ആര്‍.സി.) സംയുക്‌തമായി ഈ രംഗത്തു നടത്തിയ ഗവേഷണപഠനങ്ങളുടെ തുടര്‍ച്ചയായി പാലാ ഐങ്കൊമ്പ്‌ റബറുത്‌പാദക സംഘവുമായി ചേര്‍ന്നു നടത്തുന്ന ജനകീയ കൊതുകു നിയന്ത്രണ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പോണ്ടിച്ചേരി വി.സി.ആര്‍.സി. ഡയറക്‌ടര്‍ ഡോ. പി. ജംബുലിംഗം അധ്യക്ഷതവഹിച്ചു. ഇതുവരെ നടത്തിയ പഠനങ്ങളെ സംബന്ധിച്ച സാങ്കേതിക റിപ്പോര്‍ട്ട്‌ കടനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ ജോസിന്‌ നല്‍കിക്കൊണ്ട്‌ റബര്‍ ഗവേഷണകേന്ദ്രം ഡയറക്‌ടര്‍ ഡോ. ജെയിംസ്‌ ജേക്കബ്‌ പ്രകാശനം ചെയ്‌തു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്‌. വത്സലകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം മോളി പീറ്റര്‍, ളാലം ബ്ലോക്ക്‌ പഞ്ചായത്തംഗം ജിജി തമ്പി, കടനാട്‌ ഗ്രാമപഞ്ചായത്തംഗം ലിസി സണ്ണി, ഐങ്കൊമ്പ്‌ സെന്റ്‌ തോമസ്‌ പള്ളി വികാരി ഫാ. ജോസഫ്‌ മുണ്ടയ്‌ക്കല്‍, ഐങ്കൊമ്പ്‌ പാറേക്കാവ്‌ ദേവസ്വം പ്രസിഡന്റ്‌ കെ.പി. നാരായണന്‍, വി.സി.ആര്‍.സി. ശാസ്‌ത്രജ്‌ഞന്‍ ഡോ. എസ്‌. സബേശന്‍, റബര്‍ ഗവേഷണകേന്ദ്രം ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. ജേക്കബ്‌ മാത്യു എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ്‌ ബെന്നി ചോക്കാട്ട്‌ സ്വാഗതവും വി.സി.ആര്‍.സി. ശാസ്‌ത്രജ്‌ഞ ഡോ. അമ്പിളികുമാര്‍ നന്ദിയും പറഞ്ഞു






ഫെബ്രുവരി 1: ഐമ്കൊമ്പ് ജനതാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ "വിജ്ഞാനോത്സവം" സെമിനാര്‍ പ്രയോജനപ്രദമായി. സെമിനാറില്‍ അമ്പതോളം കുട്ടികള്‍ പങ്കെടുത്തു. ഐമ്കൊമ്പ് ഗവ: LP സ്കുള്‍് പ്രധാനാധ്യാപകന്‍ ശ്രീ കൃഷ്ണന്‍ കുട്ടി, Winworld ഫൌണ്ടേഷന്‍ ട്രെയിനറും , രാജാക്കാട് SNV ഹയര്‍ സെക്കണ്ടറി സകൂള്‍ അധ്യാപകനുമായ പി.എന്‍.സുജിത്കുമാര്‍ (പുല്ലാന്താനിക്കല്‍) എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here