ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

തിങ്കളാഴ്‌ച, മാർച്ച് 29, 2010

മാര്‍ച് 2010

മാര്ച് 2010

വായനക്കാര്‍ക്ക് ഈസ്റര്‍ ആശംസകള്‍!



മാര്‍ച് 31:ഐമ്കൊമ്പിലെ കളപ്പുരക്കല്‍ കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കി.




മാര്‍ച് 30: കുന്നുംപുറത്ത് ജിജോ (ഈശോ) ഭാര്യയോടൊപ്പം അവധിക്കായി നാട്ടിലെത്തി.




മാര്ച്
29: വേനല്‍ ചൂടില്‍ ആശ്വാസമായി ഐമ്കൊമ്പില്‍ വീണ്ടും മഴ പെയ്തു.




മാര്‍ച് 28: ഐമ്കൊമ്പ് സെന്റ്‌.തോമസ്‌ പള്ളിയില്‍ ഭക്തി നിര്‍ഭരമായി ഓശാന പെരുനാള്‍ ആഘോഷിച്ചു.



മാര്ച് 27: മേചേരില്‍ എം.പി. പരമേശ്വര പിള്ളയുടെ (കുഞ്ഞ്ഞ്ഞേട്ടന്‍) പൌത്രനും , ശശിധരന്‍ നായരുടെയും (ഫിലദല്‍ഫിയ, USA) രാധ S നായരുടെയും മകനുമായ ഷാജി വിവാഹിതനായി . വധു രെശ്മി മാവേലിക്കര സ്വദേശിനിയാണ് . അഭിനന്ദനങ്ങള്‍!





മാര്‍ച്ച്‌ 26: ഐമ്കൊമ്പ് അമ്പാടിയില്‍ കാളിദാസന്‍ നായരുടെവീട്ടില്‍ കള്ളന്‍ കയറി. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം.




അവധിക്കാല
സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്


ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി , വിദ്യാര്ഥികള്‍്ക്കായി അവധിക്കാല സ്പോക്കണ്‍ഇംഗ്ലീഷ് ക്ലാസ് നടത്തുന്നു. എഴാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. ബാംഗ്ലൂരിലെREgional Institute of English-ല്‍ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ കേരളത്തിലെ പ്രശസ്തനായ English അധ്യാപകന്‍ ശ്രീ. മാനുവല്‍ ജോസഫ് ആണ് ക്യാമ്പ് നയിക്കുന്നത്.
ഏപ്രില്‍ 5 മുതല്‍ 19വരെ യാണ് ക്യാമ്പ് നടക്കുക.

കുടുതല്‍ വിവരങ്ങള്‍ക്ക് : 9961985982, 9744954327




മാര്ച് 25: യുത്ത് ഫ്രണ്ട് എം , ഐമ്കൊമ്പില്‍ സ്ഥാപിച്ചിരുന്ന ബസ് സമയ വിവര പട്ടിക സാമുഹ്യവിരുദ്ധര്‍് ഭാഗികമായി നശിപ്പിച്ചു.




മാര്‍ച് 24: നാന്നാല്‍ വിപിന്‍ വിജയന്‍ , രാമപുരത്ത് മണപ്പുറം ഫിനാന്‍സിന്റെ ബ്രാഞ്ചില്‍് അക്കൌണ്ടന്റ് ആയി ജോലിയില്‍ പ്രവേശിച്ചു.





മാര്‍ച്
20: ഐമ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ആറാട്ടോടു കൂടിസമാപിച്ചു.
(ചിത്രങ്ങള്‍ക്ക് അടുത്ത പോസ്റ്റ്‌ കാണുക)






മാര്‍ച് 16: മറ്റപ്പള്ളില്‍് രാജന്റെ മകന്‍ അഖില്‍ രാജ് TCS കമ്പനിയില്‍ കാമ്പസ് റിക്രൂട്മെന്റ്റ് വഴിസോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍ ആയി ജോലി നേടി. കൊല്ലം TKM എന്ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ കംപ്യുട്ടര്‍ സയന്‍സ് വിദ്യാര്‍്ഥിയാണ് അഖില്‍. അഭിനന്ദനങ്ങള്‍!






മാര്‍ച് 16: ഐമ്കൊമ്പില്‍ രണ്ട്ട് പുതിയ മാരുതി Ritz കാറുകള്‍ കൂടി...പുത്തന്‍ പുരയില്‍ ഉണ്ണി, കുറ്റിയാത്ത് രഘു എന്നിവരാണ് Ritz വാങ്ങിയത്.





മാര്‍ച് 15: ഐമ്കൊമ്പു പാറേക്കാവ് ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്കൊടി കയറി. ആദ്യദിനം ശ്രീ രുദ്രം ഭജന്‍സിന്റെ ഭജന്‍ ഭക്തി സാന്ദ്രമായി.





മാര്‍ച് 11: ഐമ്കൊമ്പു പാറേക്കാവ് ദേവീ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മീനഭരണി മഹോത്സവംമാര്‍ച് 15 മുതല്‍ 20 വരെ നടക്കും.




മാര്‍ച് 10: ഐമ്കൊമ്പു ഗവ: LP സ്കുളിന്റെ വാര്‍ഷികം മാര്ച് 21-നു നടക്കും.




മാര്‍ച് 10: തെക്കേല്‍ ഹരികൃഷ്ണന്‍ , തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ മുന്‍ നിര IT കമ്പനിയായTATA ELXSI-യില്‍ എക്സിക്യുടിവ് ആയി നിയമിതനായി. അഭിനന്ദനങ്ങള്‍!







മാര്‍ച് 9: ഐമ്കൊമ്പ് ജമ്ക്ഷന്റെ മുഖമുദ്രയായിരുന്ന കളപ്പുരക്കല്‍ കെട്ടിടം പൊളിച്ചു മാറ്റി. .



മാര്‍ച് 7: തെക്കേല്‍ ജയകൃഷ്ണന്‍ അവധിക്കായി നാട്ടില്‍ എത്തി.





മാര്‍ച്ച്‌ 4: ആലക്കല്‍് ശ്രീകാന്ത് ട്രെയിനിങ്ങിനു ശേഷം TCS കമ്പനിയുടെ മുംബൈ സെന്ററില്‍ സോഫ്ട്വെയര്‍ എന്‍ജിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ചു.


മാര്‍ച് 3: അഞ്ചാം മൈല്‍ - ഐമ്കൊമ്പു പാരലല്‍ റോഡ്‌ അറ്റകുറ്റപണികള്‍ നടത്തി




മാര്‍ച് 2 :പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനത്തെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ടു തൊഴിലാളികള്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ പണി മുടക്കി .




മാര്‍ച് 1 : നാന്നാല്‍ വിപിന്‍ വിജയന്‍ നോക്കിയാ കമ്പനിയില്‍ കോട്ടയം ജില്ലയിലെ സെയില്‍സ്പ്രൊമോട്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here