ജൂണ്‍ 2010
ജൂണ്‍ 30 : ഐമ്കൊമ്പിലും പനി പടരുന്നു. നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ് . മഴ നിര്‍ത്താതെ പെയ്യുന്നതിനാല്‍ പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ അല്പം കുറവുണ്ടായിട്ടുണ്ട്.
ജൂണ്‍ 28 : കരിങ്ങനാതടത്തില്‍ സുരേഷ് , മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ " Management of Learning Disability " സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായി.
ജൂണ്‍ 26 : അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഗ്രാമചേതന പ്രവര്‍ത്തകര്‍ സന്ദേശ വിതരണം നടത്തി.
ജൂണ്‍ 26 :ഐമ്കൊമ്പ് ശ്രീകൃഷ്ണ വൈദ്യശാലയില്‍ ജോലി ചെയ്തിരുന്ന ഏഴാച്ചേരി (ഓന്തുംകുന്നേല്‍ ) കിഴക്കേകുന്നേല്‍ പത്മനാഭന്റെ ഭാര്യ അമ്മുക്കുട്ടിയമ്മ (78) അന്തരിച്ചു. മക്കള്‍: മാലതി, സേതുലക്ഷ്മി , വിജയലക്ഷ്മി, മായ, രാജശേഖരന്‍. മനോജ് പൌത്രനാണ്. സംസ്കാരം 26 ഞായര്‍ രാവിലെ 8 നു വീട്ടു വളപ്പില്‍ നടക്കും,
ജൂണ്‍ 25 : സെന്റ്.തോമസ് സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍,ഐമ്കൊമ്പ് സെന്റ്. തോമസ് പള്ളിയുടെ പാരിഷ് ഹാളില്‍ വെച്ച് സൌജന്യ പ്രതിരോധ മരുന്ന് വിതരണം നടന്നു.
ജൂണ്‍ 24 : മഴ ശക്തി പ്രാപിച്ചതോടെ ഐമ്കൊമ്പിലും പരിസര പ്രദേശങ്ങളിലുമായി നിരവധി പേര്‍ പനി ബാധിച്ചു ചികിത്സയിലാണ് . പുതുപ്പള്ളില്‍ ശ്രീകുമാര്‍ ഒരാഴ്ച ആശുപത്രി വാസത്തിനു ശേഷം തിരികെ വീട്ടിലെത്തി.
ജൂണ്‍ 22 : ഏഴാച്ചേരി പുത്തന്‍പുരയില്‍ ബിജുവിന് ഒരു പെണ്‍കുഞ്ഞ് കൂടി പിറന്നു. അഭിനന്ദനങ്ങള്‍!
ജൂണ്‍ 21 :പാലായില്‍ വീണ്ടും ട്രാഫിക് പരിഷ്കാരങ്ങള്‍! പഴയ മുനിസിപ്പല്‍ ഷോപ്പിംഗ് കോമ്പ്ലക്സ് ജങ്ക്ഷന്‍ മുതല്‍ RV പാര്‍ക്ക് വരെ പൂര്‍ണ്ണമായും വണ്ണ്‍ വേ ആക്കുന്നു.
ജൂണ്‍ 20: പാലായില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡിന്റെ ഇരുവശത്തും ആഴത്തില്‍ നടത്തുന്ന ഓട നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നു. ഇതുമൂലം കാല്‍ നട യാത്രക്കാര്‍ ദുരിതത്തിലാണ്. പാലാ നഗരത്തില്‍ ട്രാഫിക് ബ്ലോക്ക് നിത്യ സംഭവമായി മാറി.
ജൂണ്‍ 19 : PN പണിക്കര്‍ ദിനത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നടക്കുന്ന വായനാവാരം ഗ്രാമചേതന പ്രവര്‍ത്തകര്‍ ഇ-റീഡിംഗ് നടത്തി ആചരിച്ചു.

ജൂണ്‍ 17: പാലായില്‍ രണ്ടിടങ്ങളില്‍ ഹൈ മാസ്റ്റ് ലൈറ്റുകള്‍ ഘടിപ്പിച്ചു. കൊട്ടാരമറ്റം, ളാലം പാലം ജങ്ക്ഷന്‍ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചത്.
ജൂണ്‍ 15 : കിഴതടിയൂര്‍ ബാങ്ക് പാലായില്‍ പുതിയതായി അത്യാധുനിക സൌകര്യങ്ങളുള്ള ലാബ് തുറന്നു. കിസ്കോ എന്ന പേരിലുള്ള ഈ ലാബില്‍ 20 % മുതല്‍ 50% വരെ നിരക്ക് ഇളവുണ്ട്.
ജൂണ്‍ 14 : നാന്നാല്‍ വിനയചന്ദ്രന്‍ (കുട്ടു), രാമപുരം RVM യു.പി.സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അഭിനന്ദനങ്ങള്‍!
ജൂണ്‍ 13 : മഴക്കാലത്തെ തുടര്‍ന്ന്‍ പകര്‍ച്ചപ്പനികള്‍ മീനച്ചില്‍ താലൂക്കില്‍ വ്യാപകമാകുന്നു. എഴാചേരിയില്‍ പനി റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 12: തുടര്‍ച്ചയായി രണ്ടു ദിവസം പെയ്ത മഴയില്‍ ഐമ്കൊമ്പിലെ തോടുകള്‍ നിറഞ്ഞു കവിഞ്ഞു. പാലായില്‍ ചില ഭാഗങ്ങളില്‍ വെള്ളം കയറി.
ജൂണ്‍ 10: ഐമ്കൊമ്പില്‍ ലോകകപ്പ് ജ്വരം കൊടുമ്പിരി കൊള്ളുന്നു. ബ്രസീല്‍ ഫാന്‍സിനു പിന്നാലെ അര്‍ജന്റീന ആരാധകരും അഭിവാദ്യങ്ങളുമായി ഫ്ലക്സ് ബോര്‍ഡു സ്ഥാപിക്കുന്നു. ആര്യാസ് സൌണ്ട്സില്‍ കളി കാണുവാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ജൂണ്‍ 10 : ശബരി റെയില്‍ പാതയുടെ നിര്‍ദ്ദിഷ്ട ലൈനില്‍ നിന്നും പാലാ, രാമപുരം, ഭരണങ്ങാനം എന്നീ സ്ഥലങ്ങളെ ഒഴിവാക്കി തൊടുപുഴയില്‍ നിന്നും മേലുകാവ് വഴി ഈരാറ്റു പേട്ടയ്ക്ക് കൊണ്ട് പോകാനുള്ള നീക്കത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും വിവിധ സംഘടനകള്‍ രംഗത്തെത്തി.
" അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ എന്നീ ആറ് മുനിസിപ്പാലിറ്റികളിലൂടെ പാത കടന്നുപോകുമ്പോള്‍ പാലാ വരെ ശബരി പാതയ്‌ക്ക് യാതൊരു എതിര്‍പ്പുമില്ല. നെല്ലാപ്പാറയില്‍ നിന്നും പാത കടന്നുവരുന്ന രാമപുരം, കരൂര്‍ പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും പദ്ധതിക്ക് അനുകൂലമായി പ്രമേയം പാസാക്കിയിട്ടുണ്ട്. പാലായ്‌ക്കും എരുമേലിക്കും ഇടയില്‍ വന്‍ നാശനഷ്‌ടം ഉണ്ടാകുമെന്ന് പ്രചരിപ്പിച്ച് തീര്‍ത്ഥാടന കേന്ദ്രങ്ങളിലെത്തുന്ന കോടിക്കണക്കിന് തീര്‍ത്ഥാടകരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ആ പ്രദേശത്തുണ്ടാകുന്ന സമഗ്രവികസനം അട്ടിമറിക്കാന്‍ നടക്കുന്ന നീക്കം പ്രതിഷേധാര്‍ഹമാണ്.കൂടുതല്‍ വീടുകള്‍ നഷ്‌ടപ്പെടുന്നത് എറണാകുളം ജില്ലയിലെ ആവോലി പഞ്ചായത്ത്, നെല്ലിക്കുഴി, കോതമംഗലം മുനിസിപ്പാലിറ്റികളിലും ഇടുക്കി ജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയിലുമാണ്. ഇവിടുത്തെ ജനങ്ങളും ജനപ്രതിനിധികളും റെയില്‍വെ പാതയെ സ്വാഗതം ചെയ്യുന്നു. പാലായ്‌ക്കും എരുമേലിക്കും ഇടയില്‍ നഷ്‌ടപ്പെടുന്ന വീടുകളുടെ എണ്ണം വളരെ കുറവായിരിക്കെ ഇത് പെരുപ്പിച്ച് കാണിച്ച് ശബരി പദ്ധതിയെ തുരങ്കം വയ്‌ക്കുവാന്‍ നടക്കുന്ന ശ്രമം അപലപനീയമാണ്.പാലായില്‍ പാത പ്രവേശിക്കുന്നതിനെതിരെ ശക്തമായ സമ്മര്‍ദ്ദ തന്ത്രമാണ് ജനപ്രതിനിധികളും പൊതുജനങ്ങളും സ്വീകരിച്ചിട്ടുള്ളത്."
ജൂണ്‍ 9: ളാലം ബ്ലോക്ക് പഞ്ചായത്ത് രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ പ്രവിത്താനം ബ്ലോക്ക് പരിസരത്ത് 8 ,9 ,10 തീയതികളിലായി നടന്നു. മന്ത്രിമാര്‍ ,പ്രതിപക്ഷ നേതാവ് , MLA/MP മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂബിലി സ്മാരക മന്ദിരം, പുതിയ പ്രവേശന കവാടം, ഓപ്പണ്‍ സ്റ്റേജ് തുടങ്ങിയവ ഉത്ഘാടനം ചെയ്യപ്പെട്ടു. വ്യവസായ , കാര്‍ഷിക സെമിനാറുകളും നടന്നു.
ജൂണ്‍ 8 : കൊട്ടാരത്തില്‍ ബാബു (നരേന്ദ്രന്‍), വളം സ്റ്റോര്‍ ചെയ്യുവാന്‍ വീടിനു സമീപം പുതിയ ഗോ ഡൌണ്‍ പണികഴിപ്പിച്ചു.
ജൂണ്‍ 7: രതീഷ് ഭാസ്കര്‍ (തേനം മാക്കല്‍), പാലാ മരിയന്‍ സെന്ററിനു സമീപം CLOUDS എന്ന പേരില്‍ പുതിയ സ്റ്റുഡിയോ തുടങ്ങി.
ജൂണ്‍ 6: വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഐമ്കൊമ്പിലേയ്ക്ക് വോളിബോള്‍ മടങ്ങി വന്നിരിക്കുന്നു . ഗ്രാമചേതന സമ്മാനിച്ച പന്തും നെറ്റും ഉപയോഗിച്ച് ഏതാനും വിദ്യാര്‍ത്ഥികളാണ് കുഴികണ്ടം മൈതാനത്തില്‍ ഇതിനു തുടക്കമിട്ടത് . പഴയ കളിക്കാര്‍ എത്തിയതോടെ വൈകുന്നേരങ്ങളില്‍ ഐമ്കൊമ്പില്‍ വീണ്ടും ആരവം മുഴങ്ങുകയായി.ഞായറാഴ്ച ദിനം രാവിലെ പത്ത് മണിക്ക് ആരംഭിച്ച കളി വൈകിട്ട് അഞ്ചു മണിക്കാണ് അവസാനിച്ചത്.

ജൂണ്‍ 6 : ഐമ്കൊമ്പ് ജന്ക്ഷനിലുള്ള കളപ്പുരക്കല്‍ കെട്ടിടത്തിന്റെ പില്ലര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി വരുന്നു.
ജൂണ്‍ 6: ഉച്ച തിരിഞ്ഞു എല്ലാ ദിവസവും മഴ പെയ്യുന്നതിനാല്‍ , ഐമ്കൊമ്പിലെ തോടുകളില്‍ ശക്തമായ നീരൊഴുക്ക് ഉണ്ടായി .
ജൂണ്‍ 5: ലോക പരിസ്ഥിതി ദിനം ഐമ്കൊമ്പില്‍ സമുചിതമായി ആഘോഷിക്കപ്പെട്ടു.
ഗ്രാമചേതന, ÎÜÏÞ{ ÎçÈÞøÎÏáæ¿ ¼Ü_ɸߨí@ßÄß Ø¢øfà ϼí¾ÎÞÏ ÉÜÄáUßÏᢠآØí@ÞÈ ÕÈ¢ÕµáMßæa ÙøßÄçµø{¢ ÉiÄßÏᢠçºVKí 'ÍâÎßæAÞøá µá¿" ®K Ø¢ø¢ÍJßW പങ്കാളികളായി . ഇതിന്റെ ഭാഗമായി ഐമ്കൊമ്പിന്റെ മാതൃ വിദ്യാലയമായ ഗവ: LP സ്കൂള്‍ , അംബിക വിദ്യാഭവന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമചേതന പ്രവര്‍ത്തകര്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു.

ഗ്രാമചേതന പ്രസിഡന്റ് KS വേണു, പ്രോഗ്രാം കണ്‍വീനര്‍ ദിപു പുളിന്താനത്ത് , ശ്രീനാഥ് ആലക്കല്‍ , അമല്‍ ഉണ്ണി , ശ്രീജിത്ത് കിഴക്കേമുറിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി .
ഗവ: LPസ്കൂ ള്‍ ഹെഡ് മാസ്ടര്‍ ശ്രീ, കൃഷ്ണന്‍ കുട്ടി തൈകള്‍ ഏറ്റുവാങ്ങി.
അംബിക സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. രത്നമ്മ തൈകള്‍ ഏറ്റുവാങ്ങി.
KCYM പാലാ രൂപതയില്‍ ഒരു ലക്ഷം തൈകള്‍ നട്ടു വളര്‍ത്തുന്നതിന്റെ (`ഒരു വീടിന് ഒരു മരം' പദ്ധതി) ഭാഗമായി ഐമ്കൊമ്പ് സെന്റ്. തോമസ് പള്ളിയില്‍ ഞായറാഴ്ച തൈകള്‍ വിതരണം ചെയ്തു .
ജൂണ്‍ 2: എഴാച്ചേരി ഈസ്റ്റ് മില്‍ക്ക് സോസൈടിയുടെ ഭാഗമായി ഐമ്കൊമ്പില്‍ പുതിയ പാല്‍ വിതരണ കേന്ദ്രം ആരംഭിച്ചു . പാലപ്പുരത്ത് ചന്ദ്രനാണ് ഈ സംരംഭം നടത്തി വരുന്നത്. കരുവച്ച്ചാട്ട് അമ്പിളി മേല്‍നോട്ടം വഹിക്കുന്നു.
ജൂണ്‍ 2 : ലോകകപ്പ് ഫുട്ബോള്‍ അടുത്തതോടെ ഐമ്കൊമ്പില്‍ പ്രവചനവും പന്തയവും ശക്തമായി . ബ്രസീല്‍ ആരാധകര്‍ ഇഷ്ട താരങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലുക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ