ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

വ്യാഴാഴ്‌ച, സെപ്റ്റംബർ 02, 2010

സെപ്റ്റംബര്‍ 2010

സെപ്റ്റംബര്‍ 28 : ഐമ്കൊമ്പ് ജനതാ RPS പണികഴിപ്പിച്ച പുതിയ  ഗോഡൌണ്‍,  റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ IAS  ഉദ്ഘാടനം ചെയ്തു.   







സെപ്റ്റംബര്‍ 27 : രണ്ടു ദിവസമായി ഐമ്കൊപിലും പരിസരപ്രദേശങ്ങളിലും മിന്നലോടു കൂടി തകര്‍ത്തു പെയ്യുന്ന മഴയില്‍ തോടുകള്‍ നിറഞ്ഞിരിക്കുന്നു.കനത്ത ഇടിമിന്നലില്‍ ചില വീടുകളുടെ വൈദ്യുതി,ഫോണ്‍  ബന്ധങ്ങള്‍ തീര്‍ത്തും  തകരാറിലായിട്ടുണ്ട്.


വല്യാത്ത് ഭാഗത്ത്‌ നിന്ന് തോട്ടില്‍ ഒഴുക്കില്പെട്ട ഒരാളുടെ മൃതദേഹം കടനാട് ഭാഗത്തുനിന്നും ലഭിച്ചു.   







സെപ്റ്റംബര്‍ 27 : കടനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ കൊല്ലപ്പള്ളി ബ്രാഞ്ചില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കാന്‍ തീരുമാനമായി.  
                        







ഐമ്കൊമ്പ് ഇലക്ഷന്‍ ചൂടിലേയ്ക്ക്

സെപ്റ്റംബര്‍ 26 : പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഐമ്കൊമ്പ് വാര്‍ഡില്‍ UDF സ്ഥാനാര്‍ഥി അപ്പച്ചന്‍ മൈലയ്ക്കല്‍  , കരൂര്‍ ചാക്കോച്ചന്‍ എന്നിവര്‍ ആരെങ്കിലും ആയിരിക്കുമെന്ന് ധാരണയായി. നിലവിലെ മെമ്പര്‍ ലിസ്സി സണ്ണി ഉള്‍പ്പടെ താല്പര്യമുള്ള പലരും ഉണ്ടായിരുന്നതിനാല്‍ ഞായറാഴ്ച നടന്ന കോണ്ഗ്രസ് വാര്‍ഡ്‌ കമ്മറ്റിയില്‍ വെച്ച് സമവായത്തിന്റെ പേരില്‍ ഇവരെ തെരഞ്ഞെടുക്കുകയായിരുന്നു  . മുന്‍ മെമ്പര്‍    മൈലയ്ക്കല്‍ അപ്പച്ചന് തന്നെ നറുക്ക് വീഴുമെന്നാണ് സൂചന.

                                    

LDF,BJP  സ്ഥാനാര്‍ഥികളുടെ     കാര്യത്തില്‍ തീരുമാനമായില്ല.


അതേസമയം കൊല്ലപ്പള്ളി വാര്‍ഡില്‍ കോണ്ഗ്രസ് സ്ഥാനാര്‍ഥിയായി  ബിനു വള്ളോംപുരയിടം  (ദീപിക എജന്റ്റ്   ) നില്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.








സൗജന്യ രക്ത  ഗ്രൂപ്പ് നിര്‍ണ്ണയ
സന്നദ്ധ രക്തദാന ക്യാമ്പ്

  

സെപ്റ്റംബര്‍ 24 : ഗാന്ധിജയന്തിയുടെ ഭാഗമായി   ഐമ്കൊമ്പ് ഗ്രാമചേതന സോഷ്യല്‍ വെല്‍ ഫെയര്‍ സൊസൈറ്റി , കൊല്ലപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതിയുമായി സംയോജിച്ച്  സൗജന്യ രക്ത  ഗ്രൂപ്പ് നിര്‍ണ്ണയ  -സന്നദ്ധ രക്ത ദാന ക്യാമ്പ്  നടത്തുന്നു.

 കോട്ടയം ജില്ലാ എയിഡ്സ് കണ്‍ട്രോള്‍   സൊസൈറ്റി, മെഡിക്കല്‍ കോളേജ് ബ്ലഡ്‌ ബാങ്ക്, ഹിന്ദുസ്ഥാന്‍ ലിവര്‍ ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് (HLFPPT)  എന്നിവരുമായി സഹകരിച്ചാണ് രക്തദാനക്യാമ്പ് നടത്തുന്നത്. ഒക്ടോബര്‍ 2 ശനിയാഴ്ച കൊല്ലപ്പള്ളി   വ്യാപാര       ഭവന്‍   ഹാളില്‍ നടക്കുന്ന ക്യാമ്പ് കോട്ടയം ജില്ലാ ആശുപത്രി സര്‍ജന്‍ ഡോ. NP കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.  വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ജയ്‌സണ്‍   പുത്തന്‍കണ്ടം ചടങ്ങില്‍ അധ്യക്ഷം  വഹിക്കും. ബി. വിനയകുമാര്‍ കളരിയ്ക്കല്‍, ഇഗ്നേഷ്യസ് തയ്യില്‍, ഡി. നരേന്ദ്രന്‍ കൊട്ടാരത്തില്‍, PN സുജിത്കുമാര്‍, ഷാജി തോമസ്‌, സാം കുമാര്‍  എന്നിവര്‍ സംസാരിക്കും.










 സെപ്റ്റംബര്‍ 23 :പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക്‌ അനുസരിച്ച്‌ അര്‍ഹമായ
സീറ്റ്‌ കോണ്‍ഗ്രസ്‌ നല്‍കുന്നില്ലെങ്കില്‍ യുഡിഎഫ്‌ സീറ്റ്‌ ധാരണ 

ലംഘിച്ചും ശക്തികേന്ദ്രങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ 

നിറുത്താന്‍ മാണിഗ്രൂപ്പില്‍ നീക്കം നടക്കുന്നു .


                                       










സെപ്റ്റംബര്‍ 23 : കടനാട് പഞ്ചായത്ത്  തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തെ പ്രമുഖ പാര്‍ട്ടികളായ CPI (M ), CPI എന്നീ കക്ഷികള്‍   പരസ്പരം പോരടിക്കുന്ന സാഹചര്യമാണ് കൊല്ലപ്പള്ളിയില്‍ അരങ്ങേറുന്നത്. കൊല്ലപ്പള്ളി വാര്‍ഡില്‍ മത്സരിക്കാനിറങ്ങുന്ന ജയ്‌  സണെ സിപിഎം പിന്തുണച്ചേക്കും .  




സെപ്റ്റംബര്‍ 23 : ഐമ്കൊമ്പിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പഞ്ചായത്ത് മെമ്പര്‍ ലിസ്സി സണ്ണിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടിന് വാഗമണ്ണിലേയ്ക്ക്  വിനോദയാത്ര  പോകുന്നു.                                       



സെപ്റ്റംബര്‍ 22 : കടനാട്  സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും , വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളി യൂനിറ്റ് അധ്യക്ഷനും, കൊല്ലപ്പള്ളി സിറ്റി ക്ലബിന്റെ പ്രസിഡന്റുമായ ജയ്‌സണ്‍  പുത്തന്‍കണ്ടം  പഞ്ചായത്ത്  തെരഞ്ഞെടുപ്പില്‍ കൊല്ലപ്പള്ളി വാര്‍ഡില്‍ മത്സരിക്കാനിറങ്ങുന്നു. ഇടതു പക്ഷത്തിന്റെ പിന്തുണയുള്ള സ്വതന്ത്രനായാണ് ജയ്‌സണ്‍    മത്സരിക്കുക. ഈ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സര രംഗത്ത് പ്രത്യക്ഷപ്പെടുന്നത് ഇദ്ദേഹമാണ്. അഭ്യര്‍ഥനയുമായി        പോസ്റ്ററുകള്‍  കൊല്ലപ്പള്ളിയില്‍ ഇറങ്ങി.
                                         












 സെപ്റ്റംബര്‍ 21 :നീലൂര്‍ സഹകരണബാങ്കിന്റെ നേതൃത്വത്തിലുള്ള ഫാര്‍മേഴ്‌സ്‌ ക്ലബ്‌ നടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പുത്സവം പൂഞ്ഞാര്‍ MLA പി.സി ജോര്‍ജ് ഉദ്‌ഘാടനം ചെയ്‌തു
                                      






സെപ്റ്റംബര്‍ 21 :  TCS കമ്പനിയില്‍  സോഫ്റ്റ്‌വെയര്‍ എന്ജിനീയറായി ജോലിയില്‍ പ്രവേശിക്കാന്‍  മറ്റപ്പിള്ളില്‍  അഖില്‍ രാജ്  ചെന്നൈയിലേയ്ക്ക്  യാത്രയായി. അഭിനന്ദനങ്ങള്‍! 
                                            





സെപ്റ്റംബര്‍ 20 :പനി മൂലം അവധിയിലായിരുന്ന ശ്രീകാന്ത് ആലക്കല്‍ തിരികെ മുംബായിലെയ്ക്ക് യാത്രയായി. 







 സെപ്റ്റംബര്‍ 20 :കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി, മദ്യവിരുദ്ധ ജനകീയമുന്നണി എന്നിവയുടെ ആഭിമുഖ്യത്തില്‍ മദ്യദുരന്ത നയങ്ങള്‍ക്കെതിരെ പാലായില്‍  നടത്തിയ ജനസഹസ്ര സത്യാഗ്രഹ പരിപാടി കെ.സി.ബി.സി. പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌   ഉദ്‌ഘാടനം ചെയ്‌തു



                         














സെപ്റ്റംബര്‍ 19 : ചെന്നൈയില്‍ TCS കമ്പനിയില്‍  ഈയാഴ്ച സോഫ്റ്റ്‌വെയര്‍ എന്ജിനീയറായി ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്ന ഗ്രാമചേതന  യൂത്ത് വിംഗ് കണ്‍വീനര്‍  മറ്റപ്പിള്ളില്‍  അഖില്‍ രാജിന് ഗ്രാമചേതന പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ഉപദേശക സമിതി അംഗം ബിജു കൊല്ലപ്പിള്ളി സ്നേഹോപഹാരം നല്‍കി. 







 സെപ്റ്റംബര്‍ 19 : പഞ്ചായത്ത് ഇലക്ഷന്‍ പ്രഖ്യാപിച്ചിരിക്കെ സ്ഥാനമൊഴിയുന്ന മെമ്പര്‍  ലിസ്സി സണ്ണിക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.
                                       







സെപ്റ്റംബര്‍ 19 :  അംബികാ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗം അംബികാ വിദ്യാഭവനില്‍ വെച്ച് നടന്നു.










സെപ്റ്റംബര്‍ 19 : ÉÞÜÞ ¥WçËÞXØÞ çµÞ{¼ßÈí ÎáXÉßW èÙçÕÏßW ©IÞÏßøáK Ù¢Éí ÉáÈ£ØíÅÞÉßAÃæÎK ¦ÕÖc¢ ÖµíÄÎÞÏß. ÉÞÜÞ ê ¯xáÎÞÈâV èÙçÕÏßW çµÞ{¼í Õ{ÕßW ¥Éµ¿¢ Äá¿VAÅÏÞÏÄßæÈ Äá¿VKÞÃí ²øá ÕV×¢ ÎáXÉí Ù¢Éí ØíÅÞÉß‚Äí.§Õßæ¿ÏáIÞÏ ¥Éµ¿ ÉøOøµ{ßW ²çGæù çÉVAá ¼àÕÙÞÈß Ø¢ÍÕ߂߸áKá. ÈßøÕÇß çÉVAá ÉøáçAWAáµÏᢠæºÏíÄá. 
                                                               

§çÄ Äá¿VKá æÉÞÄáÎøÞÎJí ¥ÇßµãÄV ¥Éµ¿BZ µáùÏíAÞÈÞÏß Ù¢Éí ØíÅÞÉß‚á. ®KÞW ²øá ÎÞØ¢ ÎáXÉá øÞ×íd¿ÉÄß ÍøÃBÞÈJí ®JáKÄáÎÞÏß ÌtæMGí §Õßæ¿ÏáIÞÏßøáK Ù¢Éí ÈàA¢ æºÏíÄá.¯ÄÞÈᢠ¦Ýíºµ{ÞÏß ÕàIᢠ§Õßæ¿ ¥Éµ¿BZ ÈßÄcØ¢ÍÕÎÞÏßøßAáµÏÞÃí. 








സെപ്റ്റംബര്‍ 19:kt½f\§fpw {]IS\§fpambn cma]pcw ]©mb¯v cm{ãob¨qSnte¡nd§n.

                         
hnhn[ cm{ãobI£nIfpsS kt½f\§Ä¡v C¶et¯msS XpS¡ambn. ap¶WnIfn LSII£nIÄ X½n koäphn`P\ NÀ¨IÄ \S¡p¶Xn\nSbnemWv ]mÀ«nIÄ Icp¯dnbn¡p¶ kt½f\§Ä kwLSn¸n¡p¶Xv. hmÀUv I¬h³j\pIfpw aÞew I½nänIfpw CtXmsSm¸w tNcp¶pWvSv. 







സെപ്റ്റംബര്‍ 19: പഞ്ചായത്ത് ഇലക്ഷനില്‍ പ്ലാസ്റ്റിക് , ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടര്‍ മിനി ആന്റണി കര്‍ശന നിര്‍ദേശം നല്‍കി. 


                                                      






 സെപ്റ്റംബര്‍ 18 : bq¯v {^WvSvþFw IS\mSv aÞew കേരള സര്‍ക്കാരിന്റെ bphP\ h©\bvs¡Xntcbpw ZpÀ`cW¯ns\Xntcbpw hml\{]NmcWPmY സംഘടിപ്പിച്ചു. ഐമ്കൊമ്പില്‍ നിന്നും  cmP³ Ipf§c,  amÀ«n³ IÃpw]pd¯v,  cmtPjv tX¡pwIm«nÂ, ജിമ്മി  ഐമ്കൊമ്പ് F¶nhÀ പങ്കെടുത്തു  .






 സെപ്റ്റംബര്‍ 16 :അഞ്ചാം മൈലിനു സമീപം ഏഴാച്ചേരി  വാഴപ്പന കണ്ടത്തില്‍ ബാലന്‍  ചേട്ടന്‍ നിര്യാതനായി. ആദരാഞ്ജലികള്‍! 












സെപ്റ്റംബര്‍ 16 :അഞ്ചാം മൈലിനു സമീപം ഏഴാച്ചേരി മൂന്നു കണ്ടത്തില്‍ ശ്രീധരന്റെ  ഭാര്യ ബേബി (65) അന്തരിച്ചു. ആദരാഞ്ജലികള്‍!







സെപ്റ്റംബര്‍  15:കൊല്ലപ്പള്ളി ലീന തീയെറ്ററിനു സമീപം വലിയകാപ്പില്‍ ബേബി നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച നടക്കും. ചെറുപ്പത്തില്‍ കായികതാരമായിരുന്ന ബേബി എക്സൈസ് വകുപ്പില്‍ നിന്ന് വിരമിച്ചശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആദരാഞ്ജലികള്‍  !







സെപ്റ്റംബര്‍ 14 : പാലപ്പുറത്ത്  അനീഷ്‌ ചന്ദ്രനെ  പനി ബാധിച്ച്  പാലാ മരിയന്‍ സെന്ററില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു.






സെപ്റ്റംബര്‍ 14: DÅ\mSv [ÀaimkvXm t£{X¯nsâ ImWn¡h©n Xpd¶v tamjWw \S¯nb kw`h¯n ]mem t]meokv At\zjWw iàam¡n.
















സെപ്റ്റംബര്‍ 14 :പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 25 നു നടക്കുമെന്ന് വിജ്ഞാപനം വന്നു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇതോടെ കടനാട് പഞ്ചായത്തില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം മൂര്‍ധന്യത്തിലെത്തി. 
                                                     








സെപ്റ്റംബര്‍   13: കടുതോടില്‍ ചാനലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ "നാട്ടിലെ താരം" എന്ന പ്രാദേശിക  റിയാലിറ്റി ഷോ മത്സരം ഐമ്കൊമ്പ് അംബികാ വിദ്യാഭവനില്‍ വെച്ച് ഷൂട്ട്‌ ചെയ്തു. ഐമ്കൊമ്പില്‍ നിന്നും വാഴയ്ക്കാപ്പാറ   സന്തോഷ്‌ പി.എസ്. ഇതില്‍ പങ്കെടുത്തു. ശബ്ദലേഖനം ആര്യാ സൌണ്ട്സ് നിര്‍വഹിച്ചു.











സെപ്റ്റംബര്‍   13: മൂന്നക്ക നമ്പരുകള്‍ എഴുതി നല്‍കി പാലായില്‍ വ്യാപക തട്ടിപ്പു നടക്കുന്നത്‌ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന്‌ അന്യസംസ്‌ഥാന ലോട്ടറികളുടെ നറുക്കെടുപ്പ്‌ ഫലം ഇന്റര്‍നെറ്റില്‍ കൊടുക്കുന്നതു പോലും നിര്‍ത്തലാക്കിയെന്നു മൊത്തവിതരണക്കാര്‍ അവകാശപ്പെട്ടു. തട്ടിപ്പ്‌ വിവരം പുറത്തു വന്നതിനെത്തുടര്‍ന്ന്‌ പാലായില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കേന്ദ്രങ്ങള്‍  തുറന്നില്ല.


അന്യസംസ്‌ഥാന ലോട്ടറികളുടെ വില്‍പ്പന നിന്നതോടെയാണ്‌ തട്ടിപ്പു കൂടുതല്‍ സുഗമമായത്‌. ഇതോടെ മധ്യകേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നൂറുകണക്കിനു ഭാഗ്യാന്വേഷികളാണു പാലായിലെ മൂന്നക്ക നമ്പരുകള്‍ എഴുതി നല്‍കിയിരുന്ന കേന്ദ്രങ്ങളിലേക്കു നിത്യേന എത്തിക്കൊണ്ടിരുന്നത്‌. നമ്പരുകള്‍ എഴുതി നല്‍കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു പാലാ ഡിവൈ.എസ്‌.പി: പി.ടി. ജേക്കബ്‌ പറഞ്ഞു.
                              














സെപ്റ്റംബര്‍ 13 :പനി ബാധിച്ചത് മൂലം ആലയ്ക്കല്‍ ശ്രീകാന്ത് മുംബായില്‍  നിന്നും നാട്ടില്‍ വിശ്രമത്തിനായി മടങ്ങിയെത്തി. 







സെപ്റ്റംബര്‍ 12 :കൊല്ലപ്പള്ളി സെന്‍ട്രല്‍ ജംക്ഷനില്‍ തന്നെ അല്‍ഫോന്‍സ എന്ന പേരില്‍ ഒരു പുതിയ ഇംഗ്ലീഷ്  മരുന്ന് കട വന്നതോടെ ടൌണില്‍ മരുന്നുകടകള്‍ മൂന്നായി. 






സെപ്റ്റംബര്‍ 11 :വിനായക  ചതുര്‍ഥിയുടെ ഭാഗമായി ഐമ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തില്‍ മഹാ ഗണപതി ഹോമവും വിശേഷാല്‍ പൂജകളും നടന്നു. 







സെപ്റ്റംബര്‍ 11 :പാലായില്‍ ഗവ:  ആശുപത്രി ജംക്ഷന്‍ നവീകരിക്കുന്നതിന്റെ ഭാഗമായി സമീപമുള്ള തൊടുപുഴ-പേട്ട ബസ്‌ സ്റ്റോപ്പ്‌ പൊളിച്ചു മാറ്റി. 














സെപ്റ്റംബര്‍  10:ചുണ്ടന്‍മാക്കല്‍  അനില്‍ പാലായ്ക്കടുത്ത് വെള്ളപ്പുരയില്‍ "സുദര്‍ശന" എന്ന പേരില്‍ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ഏജന്‍സി തുടങ്ങി .കൂടാതെ എല്ലാ വിധ തിരുമ്മു ചികിത്സകളും ഇവിടെ ലഭ്യമാണ്. 




     




സെപ്റ്റംബര്‍ 10 :  ഇന്ന് റംസാന്‍ .ഇസ്ലാം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. 


പ്രശസ്തമായ ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മൈലാഞ്ചി മത്സരം നടന്നു. 
                                        





സെപ്റ്റംബര്‍ 10 : ]mem  P\d Bip]{Xn PwKvj\pw Bip]{Xnbnte¡pÅ tdmUpw hoXnIq«n \hoIcn¡p¶Xn\pÅ \S]SnIÄ Bcw`n¨p.







 സെപ്റ്റംബര്‍ 10 :ഐമ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ശ്രീമദ്   ദേവീഭാഗവത നവാഹവും സംഗീതാരാധനയും  നടത്താന്‍ തീരുമാനമായി . 
                                                                 









സെപ്റ്റംബര്‍ 10 : ØìwøcÕWAøÃJßæa ÍÞ·ÎÞÏß  ÉÞÜÞ È·øJᑚ ³¿µZAá ÕàÄßµâGßæÏCßÜᢠÎÜßȼܢ çÈøßæGJáKÄá ÎàÈ‚ßÜÞxßçÜAí. {ÞÜ¢ çÄÞGßçÜAᢠÎàÈ‚ßÜÞxßçÜAᢠÄáùKßøßAáK ÉçJÞ{¢ ³¿µ{ÞÃá È·øJßÜáUÄí. ¼Ü ¥çÄÞùßxßÏáæ¿ ÉOí ÙìØßÈá ÎáµZÍÞ·JÞÏß çÙÞGÜáµ{ßWÈßKᢠÎWØcêÎÞ¢Ø µ‚Õ¿ØíÅÞÉÈB{ßWÈßKᢠ¥¿AÎáU ÎÜßȼܢ ÎàÈ‚ßÜÞxßæÜJáKá. æÉÞÄá ³¿µZAÞÏß ÎÜßÈ¼Ü ÖáiàµøÃ ƒÞaí ØíÅÞÉßAÞX ¦çÜÞºÈÏáæIKá È·øØÍ ÕcµíÄÎÞAßæÏCßÜᢠ§ÄáÕæø ȿɿߵ{ÞÏßG߈.

                                                        




 സെപ്റ്റംബര്‍  9 :ചൂണ്ടച്ചേരി    സെന്‍റ്. ജോസഫ്സ് എന്ജിനീയറിംഗ് 
കോളേജില്‍ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ പ്രസ്ഥാനത്തിന്റെ
ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍  പ്രഭാഷണം നടത്തി.  

                                      



സെപ്റ്റംബര് ‍7: "സാക്ഷര കേരളത്തില്‍ നിന്ന് സംസ്കാരകേരളത്തിലേക്ക് "എന്ന മുദ്രാവാക്യവുമായി ജില്ലയില്‍ ലോകസാക്ഷരതാ ദിനാചരണവും ലീപ് മിഷന്റെ ജില്ലാതല പ്രഖ്യാപനവും നടന്നു  .
                                                 





സെപ്റ്റംബര്‍  7: തൊഴിലാളി പ്രസ്ഥാനങ്ങളുടെ സംയുക്ത ദേശീയ  പണിമുടക്കിന്റെ  ഭാഗമായി  കൊല്ലപ്പള്ളിയില്‍ കടകള്‍ തുറന്നിട്ടില്ല  . എന്നാല്‍ ചില സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മണര്‍കാട്  പള്ളി തിരുനാളിനോട്‌ അനുബന്ധിച്ച് കോട്ടയം ജില്ലയെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും   പാലാ-തൊടുപുഴ റൂട്ടില്‍ ബസുകള്‍ ഓടുന്നില്ല.പാലാ-കോട്ടയം റൂട്ടില്‍ ഏതാനും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 
                                                    






സെപ്റ്റംബര്‍  7: ഓണം ആഘോഷിക്കാനായി  ഐമ്കൊമ്പിലെത്തിയ പ്രവാസികള്‍ തിരികെ യാത്രയായി. മുംബയിലെത്തിയ ആലയ്ക്കല്‍ ശ്രീകാന്ത് അവിടെ പനി ബാധിച്ചു ചികിത്സയിലാണ്. 






 സെപ്റ്റംബര്‍  7: കൊല്ലപ്പള്ളിയില്‍ താമസിക്കുന്ന കുറ്റിയാത്ത്  ഡോ.ബി. രുഗ്മിണിയമ്മയുടെയും(ഹോമിയോ) ഡോ:  ഗോപിനാഥിന്റെയും (വെറ്റിനറി) മകന്‍ പ്രേം. ജി.,  ബംഗളൂരു  NIMHANS കോളേജില്‍ നിന്നും സ്പീച് പാതോളജി & ഓഡിയോളജിയില്‍ ഡോക്ടറേറ്റ്     നേടി.  പ്രേം ഇപ്പോള്‍ തിരുവനന്തപുരം  മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കുന്നു. അഭിനന്ദനങ്ങള്‍! 
                                                                          







 സെപ്റ്റംബര്‍  6:മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഐമ്കൊമ്പ് -അഞ്ചാം മൈല്‍ പാരലല്‍ റോഡ്‌  കുടുംബ ശ്രീ പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ഇപ്പോള്‍ ഐമ്കൊമ്പ്-കൊല്ലപ്പള്ളി റോഡിന്റെ  ഇരുവശവും വൃത്തിയാക്കി കൊണ്ടിരിക്കുന്നു.







 സെപ്റ്റംബര്‍  6:പഞ്ചായത്തിന്റെ നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍  സര്‍വേ നടന്നു വരുന്നു. ഇതിലൂടെ വ്യക്തികളുടെ കൃഷിഭൂമിയിലെ വിളകള്‍ ആസൂത്രണം ചെയ്യുന്നതിനും അതിനു  പഞ്ചായത്തിന്റെ ധനസഹായം ലഭിക്കുന്നതിനുമുള്ള പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. 










 സെപ്റ്റംബര്‍  5: ഐമ്കൊമ്പ്  പാറേക്കാവ്  ദേവസ്വത്തിന്റെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ്‌ KP നാരായണന്റെ അധ്യക്ഷതയില്‍ നടന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പാസാക്കി. 





സെപ്റ്റംബര്‍  5: കഞ്ഞിരക്കാട്ടു അമല്‍ ബൈക്കില്‍ നിന്ന് വീണു നിസ്സാര പരിക്കേറ്റു. 











സെപ്റ്റംബര്‍ 5 : മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഡല്‍റ്റ്      കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ       കൌണ്‍സലിംഗ്   സര്‍ട്ടിഫിക്കറ്റ്  കോഴ്സില്‍  ധന്യ . ജി.  മൂന്നാം റാങ്ക് നേടി. കളരിയ്ക്കല്‍  വിനയന്റെ ഭാര്യയായ ധന്യ കോട്ടയം BCM കോളേജില്‍   ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നോക്കുന്നു. 

MG യൂണി. വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ മെഡല്‍ സമ്മാനിച്ചു. 



ഇതേ കോഴ്സില്‍ നാന്നാല്‍ വിനയചന്ദ്രന്‍ ഫസ്റ്റ് ക്ലാസില്‍  വിജയിച്ചു. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍!









 സെപ്റ്റംബര്‍  5: അധ്യാപക ദിനം. രാഷ്ട്രം ഡോ.S രാധാകൃഷ്ണനെ നമിക്കുന്നതിന്റെ ഭാഗമായി ഐമ്കൊമ്പിലും അനുസ്മരണ നടന്നു.





 സെപ്റ്റംബര്‍  5: മദര്‍തെരേസയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ കോട്ടയം ജില്ലാ ഓര്‍ഫനേജ്‌ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാലായില്‍ സാംസ്‌ക്കാരിക റാലിയും പൊതുസമ്മേളനവും നടത്തി
                             






 സെപ്റ്റംബര്‍  3:പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്  നീട്ടി വച്ചതോടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് താല്‍കാലിക വിരാമമായി. സ്ഥാനാര്‍ഥി നിര്‍ണ്ണയം  ഐമ്കൊമ്പില്‍ ഇത് വരെ പൂര്‍ത്തിയായിട്ടില്ല. അതിനിടെ കടനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പദവി വനിതകള്‍ക്കാണ്    സംവരണം ചെയ്തിട്ടുള്ളത്. 








സെപ്റ്റംബര്‍  2:ഐമ്കൊമ്പിലെ പഞ്ചായത്ത് കിണറിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഉപഭോക്തൃസമിതി RPS ഹാളില്‍ യോഗം ചേര്‍ന്നു. 









 സെപ്റ്റംബര്‍  2:പാലായില്‍ സമഗ്ര ഓട നിര്‍മ്മാണത്തിന് ശേഷം    കാല്‍നട യാത്രികര്‍ക്കായി പുതിയ ടൈല്‍സ് പാകിയ  നടപ്പാതകള്‍ തയ്യാറായി വരുന്നു.നഗരസൗന്ദര്യവത്‌ക്കരണ പദ്ധതിയുടെ ഭാഗമായാണ്‌ ഫുട്‌പാത്തുകള്‍ നവീകരിക്കുന്നത്‌. ഓടനിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും പലയിടത്തും സ്ലാബിട്ട്‌ മൂടാത്തത്‌ കാല്‍നടക്കാരെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. നവീകരിക്കുന്ന ഫുട്‌പാത്തിന്‌ പലയിടത്തും വേണ്ടത്ര വീതിയില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.






സെപ്റ്റംബര്‍ 1 :ശ്രീകൃഷ്ണജയന്തി ഭക്തി നിര്‍ഭരമായി ആഘോഷിക്കപ്പെട്ടു.


(കൂടുതല്‍ചിത്രങ്ങള്‍ക്ക്: http://picasaweb.google.com/kleemesh/Sreekrishnajayanyhi2010#) 



  
ഐമ്കൊമ്പ് അംബികാ ബാല സംസ്കാര കേന്ദ്രത്തിന്റെയും ഏഴാച്ചേരി ശ്രീ ഭക്താനന്ദ   ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ശോഭായാത്ര വീഥികളെ മഥുരാപുരിയാക്കി. 


അംബികാ വിദ്യാഭവന്‍ പ്രിന്‍സിപ്പല്‍  ശ്രീമതി രത്നമ്മ ശോഭായാത്ര ഉദ്ഘാടനം ചെയ്തു. 


                            
          അമ്പാടികണ്ണന്റെയും    രാധയുടെയും, കുചേലന്റെയും മറ്റും വേഷമണിഞ്ഞ നൂറു കണക്കിന് പൈതങ്ങള്‍ ശോഭായാത്രയില്‍  പങ്കെടുത്തു.

                                 

അഷ്ടമിരോഹിണി ദിനത്തില്‍ ഐമ്കൊമ്പില്‍ നിന്നും അന്തീനാട്ടില്‍ നിന്നുമുള്ള യാത്രകള്‍ കൊല്ലപ്പള്ളിയില്‍ സംഗമിച്ചു  ഏഴാചേരിയിലേയ്ക്ക്     യാത്രയായി. 










സെപ്റ്റംബര്‍ 1 : പാലായില്‍ നവീകരിച്ച 'ചെറുപുഷ്പം ട്രസ്റ്റ്‌' ഹോസ്പിറ്റലിന്റെ  ഉദ്ഘാടനം ബുധനാഴ്ച നടന്നു.
                                                     




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here