ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

ബുധനാഴ്‌ച, ജനുവരി 06, 2010

ജനുവരി

ജനുവരി 2010


ജനുവരി 30: ഐമ്കൊമ്പിനു പുതിയ രണ്ടു വാഹനങ്ങള്‍ കൂടി.. കഴിഞ്ഞ രണ്ടാഴ്ച്ചകള്‍ക്കിടയില്‍ RPS-നു സമീപം താമസിക്കുന്ന സതീഷ്‌ (പോളിടെക്നിക് അദ്ധ്യാപകന്‍) ,ആലങ്കപ്പുഴ തോമാച്ചന്‍ എന്നിവരാണ് പുതിയ മാരുതി RITZ, i20 കാര്‍് വാങ്ങിയത് .




ജനുവരി 30: ഐമ്കൊമ്പു ജനതാ മോഡല്‍ RPS-ന്റെ ആഭിമുഖ്യത്തില്‍ റബ്ബര്‍ ബോര്‍ഡുമായി സഹകരിച്ചു "ജനകീയ കൊതുക് നിയന്ത്രണ പദ്ധതി" നടപ്പിലാക്കുന്നു. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായ ഇതിന്റെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് ഐമ്കൊമ്പു ഗവ: LP സ്കുളില്‍ വെച്ചു റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍് IAS നിര്‍വഹിക്കുന്നു. രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ്റ് ബിന്നി ചോക്കാട്ട് അറിയിച്ചു.




ജനുവരി 29: പാലപ്പൂറത്ത് പരേതനായ രഘുനാഥിന്റെ മകനും പ്രശസ്ത മൃദംഗ കലാകാരനുമായ അരുണ്‍ രഘുനാഥ് (കുഞ്ഞ്) വിവാഹിതനാകുന്നു. കൊയിലാണ്ടി സ്വദേശിനിയായ നിമിതയാണ് വധു. വിവാഹം
ഫെബ്രുവരി ഏഴിന് വധു ഗൃഹത്തില്‍ വെച്ചു നടക്കും.





ജനുവരി 27: മഞ്ഞക്കുന്നേല്‍ വാസു ,മുന്പ് ഐമ്കൊമ്പില്‍ താമസിച്ചിരുന്ന വീട്ടില്‍ പുതിയ താമസക്കാര്‍ എത്തി. ആറാം മൈല്‍ സ്വദേശികളാണ് നവാഗതര്‍.




ജനുവരി 26: ഐമ്കൊമ്പ് ജനതാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 31-നു കുട്ടികള്‍ക്കായി വിജ്ഞാനോത്സവം സെമിനാര്‍ നടത്തുന്നു.





ജനുവരി 25: കൊല്ലപ്പിള്ളി കപ്പെളയിലെ ജൂബിലി തിരുനാള്‍ 31-നു നടക്കും. പ്രദക്ഷിണം , ചൈനീസ് വെടിക്കെട്ട് , കോമഡി ഷോ തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍




ജനുവരി 24: കൊല്ലപ്പിള്ളി -എഴാച്ചേരി റോഡ്‌ PWD, രാമപുരം പഞ്ചായത്തില്‍ നിന്നും ഏറ്റെടുത്തു. വര്‍ഷങ്ങളായി തകര്ന്നു കിടന്നിരുന്ന റോഡ്‌ ടാര്‍ ചെയ്യുവാന്‍ ആരംഭിച്ചു.



ജനുവരി 22: എടാട്ടുകുന്നേല്‍ ജോണി അമേരിക്കയില്‍ നിന്നും സന്ദര്ശനത്തിനായി രണ്ടാഴ്ച മുന്പ് നാട്ടിലെത്തി.




ജനുവരി 21 :തേനമ്മാക്കല്‍് രതീഷ്‌ ഭാസ്കറിന്റെ വിവാഹം കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ വെച്ചു നടന്നു. വധു പാലാ ചെത്തിമറ്റം സ്വദേശിനിയാണ്




ജനുവരി 17: വഴികോട്ടു വാസുക്കുട്ടനും കുടുംബവും ഗുജറാത്തില്‍ നിന്നും അവധിക്കായി നാട്ടിലെത്തി.




ജനുവരി 16: കടനാട് പള്ളിയിലെ പെരുനാള്‍ ഭക്തി സാന്ദ്രമായി. തിരുനാളിനോട്‌ അനുബന്ധിച്ചു വെടിക്കെട്ടും ആലപ്പുഴ ബ്ലു ഡയമന്ടിന്ടെ ഗാനമേളയും ആസ്വാദ്യകരമായി.




ജനുവരി 15: ഐമ്കൊമ്പില്‍ സൂര്യഗ്രഹണം ദൃശ്യ വിസ്മയമായി.




ജനുവരി 14: വാഴക്കാപ്പാറ കരിങ്ങനാതടത്ത്തില്‍ മോഹനന്‍ (കൊച്ച്, പൌര്‍ണമി ഡ്രസ്സ്‌ ലാന്‍ഡ്, ഐമ്കൊമ്പ്), നടുവിലെക്കുട്റ്റ് സൂര്യന്റെ വീടിനു സമീപം പുതിയ വീട് പണിതു താമസം തുടങ്ങ്ങ്ങി.




ജനുവരി 12: വഴികോട്ടു ബാബുക്കുട്ടന്‍ അവധിക്കായി നാട്ടിലെത്തി.



ജനുവരി 12: ഐമ്കൊമ്പു കല്ലുംപുറത്ത് മാര്‍്ട്ടിനെ ഇടിവേട്ടേറ്റതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കുണ്ട്




ജനുവരി 12: അപ്രതീക്ഷിതമായി പാലായിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഇടിയും മഴയും ഉണ്ടായി.




ജനുവരി 12: പാലായില്‍ ഡോ:മഹാദേവന്‍ സെക്രട്ടറിയായ , മീനച്ചില്‍ നദീ തട ഹിന്ദു മഹാ സംഗമം തുടങ്ങി.




ജനുവരി 11:കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കുള്‍ കലാമേളയില്‍ ഐമ്കൊമ്പില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്നു.



ജനുവരി 9 : ആറാം മൈല്‍ പുളിക്കല്‍ ഷാജിയുടെയും കൊചുറാണിയുടെയും മകളുടെ മനസമ്മതം അന്തീനാട് പള്ളിയില്‍ വെച്ചു നടന്നു.



ജനുവരി 8: ഐമ്കൊമ്പിലെ ബാല പ്രതിഭകള്‍ ജില്ലാ കലോല്സവത്തില്‍് വിജയികളായി.
  • കളപ്പുരയ്ക്കല്‍ കുട്ടന്റെ മകന്‍ വിനീത് ഇംഗ്ലീഷ് ഉപന്യാസ മത്സരത്തില്‍ വിജയിയായി.
  • കല്ലുംപുറത്ത് മാര്ട്ടിന്റെ മകള്‍ ആന്‍മരിയ ഹിന്ദി പ്രസംഗ മത്സരത്തില്‍ ഒന്നാം സമ്മാനം നേടി.
  • കാരടികുന്നേല്‍ പ്രസാദിന്റെ മകന്‍ അര്‍ജുന്‍ പ്രസാദ് , മൃദംഗ വിഭാഗത്തില്‍ രണ്ടാം സമ്മാനം കരസ്ഥമാക്കി.
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!



ജനുവരി 7: ഉരുകുഴിയില്‍ അജോയുടെ വിവാഹം കുടയതതൂര്‍ പള്ളിയില്‍ നടന്നു.




ജനുവരി 6: ആറാം മൈല്‍ താഴപ്പള്ളില്‍ സാജുവിന്റെ സഹോദരി സിമിയുടെ മനസമ്മതംഐമ്കൊമ്പു പള്ളിയില്‍ വെച്ചു നടന്നു. വരന്‍ അന്ത്യാളം സ്വദേശിയാണ്.



ജനുവരി 3 : പാലായില്‍ ഫ്ലവര്‍ ഷോ തുടങ്ങ്ങ്ങി. ജനുവരി മൂന്ന് മുതല്‍ അഞ്ചു വരെയാണ് ഷോ.



ജനുവരി 1: രാമപുരം പള്ളിയില്‍ പെരുന്നാള്‍. എയ്ന്ജല്‍് വോയ്സിന്റെ ഗാനമേള .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here