ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

ശനിയാഴ്‌ച, ഏപ്രിൽ 03, 2010

ഏപ്രില്‍ 2010

ഏപ്രില്‍ 2010



KCYM ഐമ്കൊമ്പ് മൈലക്കല്‍ കടവില്‍ കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം നടത്തി. മൈലക്കല്‍ ടോമി, തോമാച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




പുളിന്താനത്ത്
ഹരികൃഷ്ണന്‍ തൊടുപുഴയിലെ പ്രമുഖ സ്ഥാപനമായ അസ്സോസിയെറ്റഡ് ബില്‍ടിംഗ് കന്‍സ്ട്രക്ഷന്സില്‍ , ഇന്റെരിയര്‍ ഡിസൈനര്‍ ആയി നിയമിതനായി .




ഏപ്രില്‍ 28: ഐമ്കൊമ്പിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്നു ഒരു ദിവസം വൈദ്യുതി ബന്ധം നഷ്ടമായി. തൊടുകളില്‍് നീരൊഴുക്ക് ശക്തമായി .





ഏപ്രില്‍ 26: കുഴിപ്പില്‍ ജയന്‍ (KSEB, രാമപുരം), അഞ്ചാം മെയിലിനു സമീപം പണി കഴിപ്പിച്ച പുതിയവീടിന്റെ ഗൃഹപ്രവേശ കര്‍മ്മം നടന്നു.





ഏപ്രില്‍
25: ഐമ്കൊമ്പ് പള്ളിയുടെ സംരംഭമായ സെന്‍റ്. തോമസ്‌ സ്വയംസഹായ സംഘത്തിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു.






ഐമ്കൊമ്പ് അംബികാ ബാല സംസ്കാര കേന്ദ്രത്തിന്റെ ( മതപാഠ ശാല) വാര്‍ഷികം പത്താമുദയ ദിനം ദേവസ്വം ഹാളില്‍ ആഘോഷിച്ചു. വിനയചന്ദ്രന്‍ നാന്നാല്‍, ആതിര കെ.പി., അമൃത ആര്‍ നായര്‍ തുടാന്നിയവര്‍ കലാപരിപാടികള്‍ സംവിധാനം ചെയ്തു.


















VHP ഐമ്കൊമ്പ് സമിതി വാര്‍ഷികം ശ്രീ പാലാ ഗോപിനാഥന്റെ അധ്യക്ഷതയില്‍ സംസ്ഥാന കാര്യദര്‍്ശി ശ്രീ വി. മോഹനന്‍ ഉത്ഘാടനം ചെയ്തു. ഡോ. മഹാദേവന്‍ സന്നിഹിതനായിരുന്നു.




ഏപ്രില്‍ 23: പാറേക്കാവ് ദേവീ ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം സര്‍വൈശ്വര്യ പൂജയോടുകൂടി ആഘോഷിച്ചു. അംബികാ ഭജന്‍സമിതിയുടെ നാമ സങ്കീര്‍ത്തനം ഭക്തി മുഖരിതമായി.


ഐമ്കൊമ്പ് ഫ്രാന്‍സിസ്കന്‍ മഠത്തിലെ മദര്‍ സുപ്പീരിയര്‍ സി. സബീനയുടെ കന്യാ വ്രത വാഗ്ദാനത്തിന്റെ രജത ജൂബിലി ഐമ്കൊമ്പ് പള്ളിയില്‍ വെച്ച്ആഘോഷിച്ചു. പാലാ ബിഷപ്പ് മാര്‍. ജോസഫ് കല്ലറങ്ങാട്ട്, മുന്‍ വികാരിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (KCYM), ഐമ്കൊമ്പ് ശാഖയുടെ ഒന്നാം വാര്‍ഷികം സെന്റ്‌ തോമസ്‌ പള്ളിയില്‍ ആഘോഷിച്ചു






ഏപ്രില്‍ 22: തെക്കേല്‍ ഹരികൃഷ്ണന്‍, ജയകൃഷ്ണന്‍ എന്നിവര്‍ മുംബയിലെയ്ക്ക് യാത്രയായി.
സൂരജ് തിരികെ ബാല്ഗാമിലെയ്ക്കും യാത്രയായി.




ഏപ്രില്‍ 22: പൂതക്കുഴിയില്‍ ഔസേപ്പച്ചന്റെ മകള്‍ സീനിയ വിവാഹിതയായി. വരന്‍ കുറവിലങ്ങാട്‌ സ്വദേശിയാണ്. അഭിനന്ദനങ്ങള്‍!




ഏപ്രില്‍ 20: മീനച്ചില്‍ നദീതട ഹിന്ദു മഹാ സംഗമം സംഘടിപ്പിച്ച ത്രിദിന വ്യക്തിത്വ വികസന സഹവാസ ക്യാമ്പ് , ഐമ്കൊമ്പ് ദേവസ്വം ഹാളില്‍ ആരംഭിച്ചു. അഡ്വ. ജയസൂര്യന്‍ നേതൃത്വം നല്‍കുന്ന വിന്‍ വേള്‍ഡ് ഫൌണ്ടേഷനാണ് ക്യാമ്പ് നയിക്കുന്നത്.







ഏപ്രില്‍ 20: വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊല്ലപ്പള്ളി-എഴാച്ചേരി റോഡ്‌ ടാറിംഗ് തുടങ്ങ്ങ്ങി.





ഏപ്രില്‍ 19: ഗ്രാമചേതന സംഘടിപ്പിച്ച അവധിക്കാല സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സ് വിജയകരമായി സമാപിച്ചു.




ഏപ്രില്‍ 18: ഈയപ്പാട്ട്ട് ജിജോ സെബാസ്ത്യന്‍ എന്ജിനീയറിംഗ് ബിരുദ ധാരികള്‍ക്കുള്ള അഭിരുചി പരീക്ഷയായ GATE , ഉയര്‍ന്ന സ്കോറില്‍് പാസായി. (Score-98.99 ഓള്‍ ഇന്ത്യ റാങ്ക് -621) അഭിനന്ദനങ്ങള്‍!




മാര്ച് 27 നു വിവാഹിതനായ മേച്ചേരില്‍് എം.പി. പരമേശ്വര പിള്ളയുടെ (കുഞ്ഞ്ഞ്ഞേട്ടന്‍) പൌത്രനും , ശശിധരന്‍ നായരുടെയും (ഫിലദല്‍ഫിയ, USA) രാധ S നായരുടെയും മകനുമായ ഷാജി. വധു രെശ്മി മാവേലിക്കര സ്വദേശിനിയാണ് .















ഏപ്രില്‍ 16: ബരുണ്‍് വഴികോട്ട്, പുല്ലാന്താനിക്കല്‍ സൂരജ്, മുണ്ടയ്ക്കല്‍ ശ്രീജിത്ത് ശശികുമാര്‍ (കുട്ടായി), കണ്ടത്തില്‍ ജിതിന്‍ തുടങ്ങിയവര്‍ അവധിക്കായി ഐമ്കൊമ്പിലെത്തി.




എല്ലാ ഐമ്കൊമ്പുകാര്‍ക്കും വിഷു ആശംസകള്‍!






ഏപ്രില്‍ 14: ചോക്കാട്ട് കുട്ടിച്ച്ചന്റെ പൌത്രനും , ചോക്കാട്ട് റബര്‍ നഴ്സറി ഉടമസ്ഥനുമായ സോമിച്ചന്റെ മകന്‍ ടിമ്മി ഐമ്കൊമ്പ് പള്ളിയില്‍ വെച്ച് വിവാഹിതനായി. വധു അനു ഭരണങ്ങാനം സ്വദേശിനിയാണ് .ടിമ്മി, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ വിഭാഗമായ ISRO-യില്‍ ജോലി ചെയ്യുന്നു.





ഏപ്രില്‍ 14: ഇടയ്ക്കിടെ മഴ ലഭിക്കുന്നുണ്ടെങ്കിലും ഐമ്കൊമ്പിലും പരിസര പ്രദേശങ്ങളിലും പകല്‍സമയം ഉഷ്ണം സഹിക്കാന്‍ പറ്റാത്ത നിലയിലാണ്




ഏപ്രില്‍ 13: രാത്രികാലങ്ങളില്‍ മുപ്ളി വണ്ടുകള്‍ ഐമ്കൊമ്പിലെ ജന ജീവിതം ദുസ്സഹമാക്കി തുടങ്ങി.







ഏപ്രില്‍ 11: ഐമ്കൊമ്പ് സെന്റ്‌. തോമസ്‌ പള്ളിയിലെ ഈ വര്‍ഷത്തെ തിരുനാള്‍ ഭക്തി നിര്‍ഭരമായ തിരു ചടങ്ങുകളോടു കൂടി ആഘോഷപൂര്‍വ്വം ആചരിച്ചു.





ഏപ്രില്‍ 9: കുന്നുംപുറത്ത് ജിജോ സെബാസ്ത്യനും (ഈശോ ) ഭാര്യയ്ക്കും വെള്ളിയാഴ്ച രാവിലെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയില്‍ വെച്ചു ഒരു പെണ്‍്കുഞ്ഞ് പിറന്നു. അഭിനന്ദനങ്ങള്‍!






ഏപ്രില്‍ 5: ഗ്രാമചേതന സംഘടിപ്പിക്കുന്ന അവധിക്കാല സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സ് ആരംഭിച്ചു.




ഏപ്രില്‍ 4: ചോക്കാട്ട് ബിന്നി പുതിയ ഇന്നോവ കാര്‍ വാങ്ങി.


കേരളത്തിന്റെ കാര്‍ഷികോത്സവമായ വിഷുവിന്റെ വരവ്‌ വിളിച്ചോതി നാടെങ്ങും കൊന്നപ്പൂക്കള്‍ പൂത്തു. മലയാള മാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. ഭാരതത്തില്‍ മുന്‍പ്‌ നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വര്‍ഷാരംഭമാണ്‌ ഈ ദിനം. കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലമാണ്‌ ഈ വര്‍ഷം നേരത്തെ കൊന്നപ്പൂക്കള്‍ പൂത്തത്‌. വിഷുവിന്‌ ഒരാഴ്ച്കൂടി ബാക്കി നില്‌ക്കെ വിഷുക്കണിയിലെ പ്രധാന ഇനമായ കൊന്നപ്പൂക്കള്‍ക്ക്‌ ഇത്തവണ ക്ഷാമം നേരിടാനാണ്‌ സാധ്യത.




ഏപ്രില്‍ 4:പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ക്രൈസ്‌തവര്‍ ഈസ്റ്റര്‍ ആഘോഷിച്ചു. പുലര്‍ച്ചെ ഐമ്കൊമ്പ് സെന്റ്‌. തോമസ്‌ പള്ളിയില്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ നടന്നു.




ഏപ്രില്‍ 3: ഐമ്കൊമ്പ് പാറേക്കാവ് ദേവസ്വം പ്രസിഡന്റ്റ് , പുല്ലന്താനിക്കല്‍ കെ. പി. നാരായണന്‍ (അനിയന്‍) ഹരിദ്വാറില്‍ 12 വര്‍ഷത്തിനു ശേഷംനടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ ഐമ്കൊമ്പില്‍ നിന്നും പുറപ്പെട്ടു.






ഏപ്രില്‍
3: കിഴക്കെമുറിയില്‍ രാജന്‍ പുതിയ മാരുതി ഓംനി വാങ്ങി.





ഐമ്കൊമ്പിന്റെ പഴയതും പുതിയതുമായ മുഖ ഛായകള്‍


















ഏപ്രില്‍ 2 : ദുഃഖ വെള്ളി ആചരണത്തിന്റെ ഭാഗമായി ഐമ്കൊമ്പ് സെന്റ്‌. തോമസ്‌ പള്ളിയില്‍നിന്നും പീഡാനുഭവ യാത്ര വൈകുന്നേരം 5 മണിക്ക് നടന്നു.

















ഏപ്രില്‍ 1: ഐമ്കൊമ്പില്‍ നിന്നും ഡോ. മഹാദേവന്റെ നേതൃത്വത്തില്‍ രാമേശ്വരം, മധുര , പഴനിഎന്നിവിടങ്ങളിലേയ്ക്ക് തീര്‍്ഥാടനം പുറപ്പെട്ടു.




ഏപ്രില്‍ 1: യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മയില്‍ ഐമ്കൊമ്പില്‍ പെസഹ ആചരിച്ചൂ.


കുറിഞ്ഞി വനദുര്‍ഗ്ഗാലയം കാവില്‍ നടന്ന പുരുഷന്മാരുടെ താലം, താലം തുള്ളല്‍ എന്നിവ ശ്രദ്ധേയമായി. പുരുഷന്മാര്‍ പുരുഷവേഷത്തില്‍ തന്നെ താലമെടുക്കുന്ന കേരളത്തിലെ ഏക കാവാണിത്‌.കളം എഴുതിപ്പാട്ട്‌, ഭജന, വലിയപാട്ട്‌, പൂരം ഇടി എന്നീ ചടങ്ങുകളും ഭക്ത്യാദരപൂര്‍വ്വം നടന്നു. മൂന്നേക്കറോളം പടര്‍ന്നു പന്തലിച്ചു നില്‌ക്കുന്ന ഉഗ്രവനമധ്യത്തിലാണ്‌ വനദുര്‍ഗ്ഗാലയം സ്ഥിതി ചെയ്യുന്നത്‌.പുരുഷന്മാര്‍ താലമെടുത്ത്‌ ഒറ്റക്കാലില്‍ നിന്ന്‌ ഒരു പ്രത്യേക താളത്തില്‍ തുള്ളുന്ന അതി മനോഹരമായ ചടങ്ങാണ്‌ താലം തുള്ളല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here