ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

ബുധനാഴ്‌ച, ജൂൺ 30, 2010

ജൂലൈ 2010



ജൂലൈ   2010 



ജൂലൈ 27 : ഏഴാച്ചേരി നടുവിലെക്കുറ്റ് പുരുഷോത്തമന്‍ നായരെ ദേഹാസ്വാസ്ഥ്യം മൂലം പാലാ  അരുണാപുരം മരിയന്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 





       ജൂലൈ 24 :ഐമ്കൊമ്പ് ജനതാ RPS പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പണി അവസാന ഘട്ടത്തില്‍. 







ജൂലൈ 23:മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാലക്കുഴയില്‍ പത്മനാഭന്‍(അപ്പൂഞ്ഞ്) തിരികെ വീട്ടിലെത്തി.







ജൂലൈ 22 :വടക്കുന്നാഥന്‍ ഓട്ടോ ഉടമസ്ഥന്‍ പ്രകാശ്, പനി ബാധിച്ചു പാലാ കാര്‍മല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.









ജൂലൈ 21 :  ഏഴാച്ചേരി പാലക്കുഴയില്‍ കമലന്റെ മകള്‍ സരിതയ്ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു.







ജൂലൈ 20 : ഐമ്കൊമ്പ് വാഴപ്പള്ളില്‍ ബെന്നി (ഫ്രാന്‍സിസ്) കൊല്ലപ്പള്ളിയില്‍ ആരോമ എന്ന പേരില്‍ പുതിയ സ്റ്റുഡിയോ ആരംഭിച്ചു.  








ജൂലൈ   20: ഐമ്കൊമ്പിലും പരിസരങ്ങളിലും തുടര്‍ച്ചയായി മൂന്നാം ദിവസവും മഴ ഇടവിട്ട് പെയ്യുന്നു. 







ജൂലൈ  20 :രാമായണ മാസം ആരംഭിച്ചതോടെ  രാമപുരം നാലമ്പല ദര്‍ശനത്തിനു തിരക്കേറി. 
 രാമപുരം ശ്രീരാമ ക്ഷേത്രം, കൂടപ്പുലം ലക്ഷ്‌മണ ക്ഷേത്രം, അമനകര ഭരതക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ്‌ ദര്‍ശനത്തിനായി ഒരുങ്ങിയിരിക്കുന്നത്‌.  രാമപുരത്ത്‌ ശ്രീരാമനും മൂന്നുകിലോമീറ്റര്‍ അകലെ കൂടപ്പുലത്ത്‌ ലക്ഷ്‌മണനും രാമപുരത്തിനു മൂന്നുകിലോമീറ്റല്‍ വടക്ക്‌ അമനകരയില്‍ ഭരതനും രണ്ടര കിലോമീറ്റര്‍ മാറി മേതിരിയില്‍ ശത്രുഘ്‌നനും കുടികൊള്ളുന്നു. നാലമ്പലങ്ങളില്‍ ദര്‍ശനം നടത്താന്‍ രണ്ടര മണിക്കൂര്‍ മതിയെന്നത്‌ ഭക്തജനങ്ങളെ ഇവിടേക്ക്‌ ആകര്‍ഷിക്കുന്നു. 

  



ജൂലൈ 15 : ചെറുപുഷ്പം മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അല്‍ഫോന്‍സ തീര്‍ഥാടനം ജൂലൈ 18 -നു നടന്നു.
                                                            





 ജൂലൈ  19 : പാലത്തിങ്കല്‍ ചാലില്‍ ജിമ്മി അഗസ്റ്റിന്‍ ,കേരള യൂത്ത് ഫ്രണ്ടിന്റെ(എം) ഐമ്കൊമ്പ് വാര്‍ഡ്‌ പ്രസിഡന്റ്‌  ആയി തിരഞ്ഞെടുക്കപ്പെട്ടു. 






ജൂലൈ   18 :KCYM ഐമ്കൊമ്പില്‍ ശ്രീകൃഷ്ണ ആശുപത്രിക്ക് സമീപം വെയിറ്റിംഗ് ഷെഡ്‌ സ്ഥാപിച്ചു. 




ജൂലൈ 17 : കര്‍ക്കിടകം ആരംഭിക്കുന്നതോടെ രാമായണ മാസത്തിനു തുടക്കമായി . പതിവുപോലെ ഐമ്കൊമ്പില്‍ സാമൂഹ്യ രാമായണ പാരായണം , സത്സംഗം എന്നിവയ്ക്കുള്ള ഒരുക്കങ്ങളായി.

















ജൂലൈ 14 : പാലാ കടപ്പാട്ടൂര്‍ ക്ഷേത്രത്തിലെ വിഗ്രഹ ദര്‍ശനത്തിന്റെ  അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി പാലാ-ഏറ്റുമാനൂര്‍  ഹൈവേയ്ക്ക് സമീപം നിര്‍മ്മിച്ച  കൂറ്റന്‍ അലങ്കാരഗോപുരം സമര്‍പ്പിച്ചു.



                                                    





ജൂലൈ  10: തൈപ്പറമ്പില്‍ ലാലു ചന്ദ്രന്‍ (കോണ്‍ട്രാക്ടര്‍)  പുതിയ മഹീന്ദ്രാ ബോലേറോ  ജീപ്പ് വാങ്ങി. പ്രമുഖ കോണ്‍ട്രാക്ടര്‍ ആയ തൈപ്പറമ്പില്‍ ചന്ദ്രന്റെ മകനാണ് ലാലു.   

 







ജൂലൈ 9 :വിവിധ  റോഡ്‌ പദ്ധതികള്‍ക്ക്  തുക അനുവദിച്ച പഞ്ചായത്ത് മെമ്പര്‍ ലിസ്സി സണ്ണിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്  ഐമ്കൊമ്പ് ജങ്ക്ഷനില്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു. 








ജൂലൈ 9 : പാലത്തിങ്കല്‍ചാലില്‍  ജിമ്മി-നൈമി ദമ്പതികള്‍ക്ക് ജൂലൈ 9 വൈകിട്ട്  3 മണിക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. അഭിനന്ദനങ്ങള്‍!
 
ജൂലൈ 8 : വാഴക്കാപ്പാറ    സന്തോഷ്‌  സെക്കണ്ട് ഹാന്‍ഡ് യമഹ എന്റൈസര്‍  ബൈക്ക് വാങ്ങി.  പാലാ വികാസ് ബാങ്കില്‍ മാര്‍ക്കറ്റിംഗ്  മാനേജരാണ് സന്തോഷ്‌.



 
ജൂലൈ  7 : സെന്റ്‌.തോമസ്‌ പള്ളിയിലെ KCYM പ്രവര്‍ത്തകര്‍ ഐമ്കൊമ്പ് ജംക്ഷനില്‍ സെന്റ്‌.തോമസ്‌ പള്ളിയുടെയും ബസ്‌  സ്റ്റോപ്പിന്റെയും ബോര്‍ഡുകള്‍ സ്ഥാപിച്ചു.

ജൂലൈ  5: പൂഞ്ഞാര്‍ വലിയരാജ പി.കേരള വര്‍മ (89) തീപ്പെട്ടു(അന്തരിച്ചു). പ്രസിദ്ധമായ പാലിയം വിളംബരത്തിന്റെ അണിയറ ശില്‍പികളില്‍ ഒരാളായിരുന്നു. ഐമ്കൊമ്പ് ശ്രീകൃഷ്ണാ ആയുര്‍വേദ കേന്ദ്രത്തില്‍ പലതവണ ചികിത്സക്കായി എത്തിയിട്ടുണ്ട്.ആദരാഞ്ജലികള്‍! 







ജൂലൈ  4: ലോകകപ്പില്‍ നിന്ന്‍ ബ്രസീലും അര്‍ജെന്റിനയും       പുറത്തായത്  ഐമ്കൊമ്പിലെ  കടുത്ത ആരാധകരെ ഞെട്ടിച്ചു. 
രാത്രി തന്നെ ഐമ്കൊമ്പ് കവലയില്‍ സ്ഥാപിച്ചിരുന്ന വലിയ ഫ്ലക്സ് ബോര്‍ഡുകള്‍ ആരാധകര്‍ എടുത്തുമാറ്റി.  








ജൂലൈ 1: പുത്തന്‍പുരയില്‍ വേണുഗോപാലിന്റെ മകളും, ഹരികുമാറിന്റെ(അബി, Tata Docomo) സഹോദരിയുമായ അനുഷ  വിവാഹിതയാവുന്നു.  വിവാഹനിശ്ചയം ജൂലൈ 3 ശനിയാഴ്ച ഐമ്കൊമ്പ് ദേവീ ക്ഷേത്രത്തില്‍. വരന്‍  കടുത്തുരുത്തി സ്വദേശിയായ അജിത്‌ മോഹന്‍, സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയര്‍ ആയി കൊച്ചിയില്‍ ജോലി ചെയ്യുന്നു. ചേര്‍ത്തലയിലെ പ്രശസ്തമായ ആശുപത്രിയില്‍ നേഴ്സിംഗ്  ട്യൂട്ടര്‍  ആണ് അനുഷ  . 












ജൂലൈ 1 : കുറ്റിയാത്ത് (കൊട്ടാരത്തില്‍)  സോമന്റെ (സോമനാഥ്)   മകള്‍ സ്മിത വിവാഹിതയാകുന്നു. വരന്‍ ശ്രീകുമാര്‍ പേരൂര്‍ സ്വദേശിയാണ്. ഐമ്കൊമ്പ് ദേവീ ക്ഷേത്രത്തില്‍ വെച്ച് ജൂലൈ പതിനൊന്ന്‌ ഞായറാഴ്ചയാണ് വിവാഹം. 





ജൂലൈ  1: ചുണ്ടന്‍മാക്കല്‍   അനില്‍, പാലായില്‍ മറ്റത്തില്‍ പ്രിയ ജ്വല്ലറിക്ക്  സമീപം ശാസ്താ വൈദ്യശാലയുമായി സഹകരിച്ച്  ആയുര്‍വേദ മസാജിംഗ് സെന്റര്‍ തുടങ്ങി. സ്റ്റീം ബാത്ത് , മസാജ്  സൌകര്യങ്ങള്‍ ലഭ്യമാണ്. Mob :96455 63383 
                          





 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here