ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

തിങ്കളാഴ്‌ച, ഓഗസ്റ്റ് 02, 2010

                                                           
         ആഗസ്റ്റ്‌ 2010  








ആഗസ്റ്റ്‌ 29 :ഐമ്കൊമ്പ് ജനതാ ലൈബ്രറിക്ക്  സമീപമുള്ള പഞ്ചായത്ത്‌ കിണറിന്റെ മറ അടര്‍ന്നത്  നേരെയാക്കതതിനാല്‍  അപകട ഭീഷണി ഉയര്‍ത്തുന്നു.







ആഗസ്റ്റ്‌ 27 : KRNM സൊസൈറ്റിയുടെ  ആഭിമുഖ്യത്തില്‍ ഐമ്കൊമ്പു അംബികാ വിദ്യാഭവനില്‍ ഓണഘോഷവും  സദ്യയും  നടന്നു.





ആഗസ്റ്റ്‌ 27 :കടനാട് പഞ്ചായത്തും കൊല്ലപ്പള്ളിയിലെ വ്യാപാരി വ്യവസായി ഏകോപനസമിതിയും  ഹെല്‍ത്ത്ഡിപാര്‍ട്ട്‌ മെന്റും    ചേര്‍ന്ന് കൊല്ലപ്പള്ളിയിലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന്   "ക്ലീന്‍  സിറ്റി" എന്ന പേരില്‍ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നു.  







ആഗസ്റ്റ്‌ 27 :കൊല്ലപ്പള്ളി മര്‍ച്ചന്റ് ആസോസിയേഷന്‍ വ്യാപാരഭവന്‍ ഹാളില്‍ ഓണാഘോഷവും ഓണസദ്യയും നടത്തി.  






ആഗസ്റ്റ്‌ 27 : പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ പാലാ സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌.എസ്‌. ഓഡിറ്റോറിയത്തില്‍ നടക്കുന്ന അഖിലകേരള പ്രൊഫഷണല്‍ നാടകമേളയ്‌ക്കു തുടക്കമായി. മേളയുടെ ഉദ്‌ഘാടനം നാടകൃത്ത്‌ ഷെവ.സി.എല്‍.ജോസ്‌ നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ മോസസ്സ്‌ നാടകം അരങ്ങേറി.  സെപ്‌റ്റംബര്‍ നാലിന്‌ മേള അവസാനിക്കും. മേളയോടനുബന്ധിച്ച്‌ നടത്തുന്ന പ്രഭാഷണപരമ്പരയില്‍ ഡോ.സി.പി. രാജശേഖരന്‍, റവ.ഡോ.കുര്യാക്കോസ്‌ മുണ്ടാടന്‍, ഭഗത്‌ ചന്ദ്രശേഖര്‍, കെ.എം.റോയ്‌, അഡ്വ.എ.ജയശങ്കര്‍, ഡോ.സെബാസ്‌റ്റിയന്‍ പോള്‍,  ഫ്രാന്‍സീസ്‌ ടി.മാവേലിക്കര എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും.
                                     




അഗസ്റ് 25 : സാഹോദര്യത്തിന്റെ സന്ദേശമായ രക്ഷാബന്ധന്‍ മഹോത്സവം ഐമ്കൊമ്പ് പാറേക്കാവ്  ദേവസ്വം    ഹാളില്‍ ആഘോഷിച്ചു.





 ആഗസ്റ്റ്‌ 25 : വടക്കേകുറ്റ്  പ്രകാശ് "വടക്കുന്നാഥന്‍" എന്ന പേരില്‍ ഉണ്ടായിരുന്ന തന്റെ 2 ഓട്ടോ റിക്ഷകളില്‍ ഒന്ന് വിറ്റു. 














ആഗസ്റ്റ്‌ 24 :  ജനതാ ലൈബ്രറി ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ  പുത്തന്‍പുരയില്‍ റബര്‍ നേഴ്സറിക്ക്  സമീപം നടന്ന വാഹനാപകടത്തില്‍ ഇടമറ്റം സ്വദേശി തങ്കച്ചന്‍ മരിച്ചു. പാലായില്‍ നിന്നും വരികയായിരുന്ന KSRTC ബസ്സിനെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. മരിച്ച തങ്കച്ചന്‍ BSNL ജീവനക്കാരനാണ്. 






ആഗസ്റ്റ്‌ 24 :ജനതാ ലൈബ്രറി ഒരിടവേളക്ക് ശേഷം നടത്തിയ ഓണാഘോഷ പരിപാടികള്‍ ഐമ്കൊമ്പിനു മുതല്‍കൂട്ടായി. രാവിലെ മുതല്‍ ഗവ: LP സ്കൂളില്‍ നടന്ന കലാ കായിക മത്സരങ്ങള്‍ക്ക്  PR രാജു പുതിയ കുന്നേല്‍, PR ചന്ദ്രന്‍ പാലപ്പൂറത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  


മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ട്രോഫികള്‍ വിതരണം ചെയ്തു. 

വൈകിട്ട് നടന്ന പൊതുസമ്മേളനം റവ: ഫാ:ജോസഫ് മുണ്ടയ്ക്കല്‍ (വികാരി, ഐമ്കൊമ്പ് പള്ളി) ഉദ്ഘാടനം ചെയ്തു.  ബേബിപുത്തന്‍പുരയില്‍ (പ്രസിഡന്റ്‌,ജനതാലൈബ്രറി) അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മോളി പീറ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി സ്ഥാപക അംഗം വഴികോട്ടു  കുമാരന്‍നായര്‍ മുന്‍ അംഗങ്ങളെ അനുസ്മരിച്ചു.    പാറേക്കാവ്  ദേവസ്വം    പ്രസിഡന്റ്‌ KP നാരായണന്‍, ലിസ്സിസണ്ണി (പഞ്ചായത്ത്‌ മെമ്പര്‍), ബിന്നിമാത്യു ചോക്കാട്ട്‌ (പ്രസിഡന്റ്‌, ജനതാ RPS), ബി. വിനയകുമാര്‍ കളരിയ്ക്കല്‍ (വൈസ്പ്രസിഡന്റ്‌,ഗ്രാമചേതന) എന്നിവര്‍ ആശംസകള്‍    നേര്‍ന്നു. 


സമ്മേളനത്തിനു ശേഷം പാലാ ടോണി അവതരിപ്പിച്ച മായാജാല്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചു.  




ആഗസ്റ്റ്‌  23 : തിരുവോണ ദിവസം ഗ്രാമചേതന പ്രവര്‍ത്തകര്‍ ഐമ്കൊമ്പിന്റെ വന്ദ്യ വയോധികനായ ആലങ്കപ്പുഴയില്‍ ജൊസഫ്   ആഗസ്തിയെ പൊന്നാടയണിയിച്ചു  ആദരിച്ചു.


 
 

 ആഗസ്റ്റ്‌ 23 :തിരുവോണ  ദിവസം ഐമ്കൊമ്പില്‍ നടന്ന ജനകീയ ഓണസദ്യ  പുതിയ അനുഭവമായി. ബിജു വള്ളിക്കുന്നേല്‍, സജി വേങ്ങന്‍ പറമ്പില്‍, റോയി വാഴക്കാലാ , ദാമോദരന്‍ പുതിയകുന്നേല്‍ തുടങ്ങിയവര്‍ യാദൃശ്ചികമായി  ആസൂത്രണം ചെയ്ത ഈ പരിപാടി പൊതുജന    പങ്കാളിത്തം കൊണ്ട് വന്‍ വിജയമായി. ജനതാ ലൈബ്രറിയുടെയും ഗ്രാമ ചേതനയുടെയും  പ്രവര്‍ത്തകര്‍ സംയുക്തമായി ഈ സംരംഭത്തിന്  മുന്നിട്ടിറങ്ങിയത് ഐമ്കൊമ്പിന്റെ ഐക്യബോധത്തിനു മറ്റൊരു നിദര്‍ശനമായി. മെമ്പര്‍ ലിസ്സി സണ്ണി സദ്യ ഉത്ഘാടനം  ചെയ്തു. മുന്‍ പഞ്ചായത്ത് മെമ്പര്‍ അപ്പച്ചന്‍ മൈലയ്ക്കല്‍,ലൈബ്രറി പ്രസിഡന്റ്‌  ബേബി പുത്തന്‍പുരയില്‍, ഗ്രാമചേതന    വൈസ്  പ്രസിഡന്റ്‌ വിനയകുമാര്‍ കളരിയ്ക്കല്‍,  പ്രതീഷ് കിഴക്കേമുറിയില്‍, ലൈജു വടക്കെകുന്നേല്‍, ചന്ദ്രന്‍ പാലപ്പുറത്ത് ,സോള്‍ജി, ബാബു വടക്കെകുന്നേല്‍,രമേശ്‌ മൂലെപറമ്പില്‍, വിപിന്‍ വിജയന്‍ നാന്നാല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സദ്യക്ക് ശേഷം നടന്ന ജനകീയ നാടന്‍ പന്തുകളിയിലും, വോളിബോളിലും മെമ്പര്‍ അടക്കമുള്ള നിരവധി പേര്‍ പങ്കെടുത്തു. 







ആഗസ്റ്റ്‌  23:  ലോകമെമ്പാടുമുള്ള  മലയാളികള്‍  തിരുവോണം    ആഘോഷിച്ചു. പ്രവാസി ഐമ്കൊമ്പുകാര്‍ക്ക് പ്രത്യേക ഓണാശംസകള്‍! 


                                                       



ആഗസ്റ്റ്‌  22: ഗ്രാമചേതനയുടെ "ഓണോല്‍സവം2010"   വിജയകരമായി പര്യവസാനിച്ചു  . 
ഉത്രാട ദിവസം രാവിലെ നടന്ന സമൂഹപൂക്കളനിര്‍മ്മാണത്തിനു വിനയചന്ദ്രന്‍ നാന്നാല്‍ നേതൃത്വം നല്‍കി. 

ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ നടന്ന കായികമല്‍സരങ്ങളില്‍ നൂറുകണക്കിന് നാട്ടുകാര്‍ പങ്കെടുത്തു. 






കൂടുതല്‍ ചിത്രങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:   

http://picasaweb.google.com/111040322981806420514/GramachethanaOnam2010?feat=directlink 

വൈകിട്ട് നാലിന് കുഴികണ്ടം മൈതാനത്ത് നടന്ന സാംസ്കാരികസമ്മേളനം റവ: ഫാ:ജോസഫ് മുണ്ടയ്ക്കല്‍ (വികാരി, ഐമ്കൊമ്പ് പള്ളി) ഉദ്ഘാടനം ചെയ്തു.  ബി. വിനയകുമാര്‍ കളരിയ്ക്കല്‍(വൈസ്പ്രസിഡന്റ്‌,ഗ്രാമചേതന) അധ്യക്ഷനായിരുന്നു. 

M.S.വാസുദേവന്‍‌നമ്പൂതിരി(റിട്ട:ഡപ്യുട്ടികളക്ടര്‍),ലിസ്സിസണ്ണി (പഞ്ചായത്ത്‌ മെമ്പര്‍), ബിന്നിമാത്യു ചോക്കാട്ട്‌ (പ്രസിഡന്റ്‌, ജനതാ RPS), T.K തങ്കപ്പന്‍ നായര്‍ (സെക്രട്ടറി,പാറേക്കാവ്  ദേവസ്വം),ബേബിപുത്തന്‍പുരയില്‍(പ്രസിഡന്റ്‌,ജനതാലൈബ്രറി ) എന്നിവര്‍ പ്രസംഗിച്ചു  .  




പൊന്നോണ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും സമ്മാനദാനവും സമ്മേളനത്തില്‍ വെച്ച് നടന്നു   
                                                             
                                                     കായിക മത്സരങ്ങളുടെ സമ്മാനദാനം വിശിഷ്ട  വ്യക്തികള്‍ നിര്‍വഹിച്ചു.
                      



                         
 
തുടര്‍ന്ന് കൈരളി ഗന്ധര്‍വസംഗീതം  ഫെയിം രാജേഷ്‌ നയിച്ച ഗ്രാമചേതന  വോയിസിന്റെ  ഗാനമേള നടന്നു. അല്‍ജോ രഘുനാഥ്,  വിനോദ് തലയണക്കര, സന്തോഷ്‌ വാഴക്കാപ്പാറ, ബിന്ദു സന്തോഷ്‌ ,ആന്റണി മരങ്ങാട്, ബേബി അശ്വതി ബിജു, കുമാരി അഞ്ജന S പിള്ള, ബാബു കൊല്ലപ്പള്ളി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. 

















ആഗസ്റ്റ്‌ 22 : ശ്രീകൃഷ്ണാ ആയുര്‍വേദ  കേന്ദ്രത്തിലെ പിള്ളച്ചേട്ടന്റെ (ചന്ദ്രശേഖരന്‍ നായര്‍) ഇളയ മകളുടെ വിവാഹം അരൂരില്‍ വെച്ച് നടന്നു. 




 
ആഗസ്റ്റ്‌ 21 :ഗ്രാമചേതന സംഘടിപ്പിച്ച പ്രദര്‍ശന സൌഹൃദ നാടന്‍പന്തുകളിമത്സരത്തില്‍ ബാബു ജോസഫ് നയിച്ച ഐമ്കൊമ്പ് ടീം സജി വേങ്ങന്‍പറമ്പില്‍ നയിച്ച ഏഴാച്ചേരി ടീമിനെ തോല്‍പ്പിച്ചു. ജേതാക്കള്‍ക്ക്  പള്ളത്ത് സജി മെമ്മോറിയല്‍ ട്രോഫി ലഭിക്കും.









ആഗസ്റ്റ്‌  21 : ഓണം അടുത്തതോടെ പാലായിലും പരിസര പ്രദേശങ്ങളിലും പൂവിനു പൊള്ളുന്ന വിലയായി. ഒരു കിലോ അരളിപ്പൂവിന് ഇരുനൂറു രൂപ വരെയും, ജമന്തിക്ക് നൂറു രൂപ വരെയും   വില ഉയര്‍ന്നിരുന്നു. 



 ആഗസ്റ്റ്‌ 21 : ഐമ്കൊമ്പിലെ യുവജനങ്ങളില്‍ നല്ലൊരു പങ്ക് ഇന്ന് PSC നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്റ് പരീക്ഷ എഴുതുന്നു. കോട്ടയം -ആലപ്പുഴ ജില്ലകളിലാണ്  മിക്കവര്‍ക്കും  പരീക്ഷാ കേന്ദ്രങ്ങള്‍! 
                                                









ആഗസ്റ്റ്  21 : ഗ്രാമചേതന  ഓണാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന സൌഹൃദ വോളിബോള്‍ മത്സരത്തില്‍ കുറുമണ്ണ്  ടീം ഐമ്കൊമ്പിനെ തോല്‍പ്പിച്ചു. 





(Click on photo to view picassa album )

ആഗസ്റ്റ്‌ 20 : മുംബൈയില്‍  സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍       (TCS )   ആയി ജോലി നോക്കുന്ന  ആലക്കല്‍ ശ്രീകാന്ത് ഓണാവധിക്കായി നാട്ടിലെത്തി.












ആഗസ്റ്റ്‌ 20 : ഐമ്കൊമ്പിന്റെ വന്ദ്യ വയോധികനായ ആലങ്കപ്പുഴയില്‍ കുഞ്ഞേപ്പ്   ഏഴാച്ചേരിക്ക് സമീപം പതിവ് നടത്തത്തിനിടെ വീണു നിസ്സാര പരിക്കേറ്റു.   







 
ആഗസ്റ്റ്‌ 20 : ഐമ്കൊമ്പു ജനതാ ലൈബ്രറിയുടെ ഓണാഘോഷ പരിപാടികളുടെ നോട്ടീസ് തയ്യാറായി. ഗവ: LP സ്കൂളില്‍ നടക്കുന്ന പരിപാടികളില്‍ കലാ- കായിക മത്സരങ്ങള്‍, പൊതുസമ്മേളനം, ടോണി പാലായുടെ മാജിക് ഷോ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. 









ആഗസ്റ്റ്‌ 20 : മണക്കാട്ടില്ലത്ത്   ബിജു (സൂര്യ ഇലക്ട്രിക്കല്‍സ്  , കൊല്ലപ്പള്ളി) ഹിമാലയ യാത്ര സംഘടിപ്പിക്കുന്നു. ആഗസ്റ്റ്‌ 20 മുതല്‍ 30 വരെ വരെയാണ് തീര്‍ഥാടനം. ഗ്രാമചേതന പ്രസിഡന്റ്‌ KS വേണു ഉള്‍പ്പടെ 42  പേരടങ്ങുന്ന സംഘം ഇന്ന് പുറപ്പെടുന്നു. 





ആഗസ്റ്റ്‌ 19 : ഇപ്പോള്‍ പാലായ്ക്കു സമീപം താമസിക്കുന്ന പുത്തന്‍പുരയില്‍ അബി(ഹരികുമാര്‍)യ്ക്ക് ഒരു ആണ്‍ കുഞ്ഞ്  പിറന്നു. അഭിനന്ദനങ്ങള്‍!






ആഗസ്റ്റ്‌ 18 : ഗ്രാമചേതനയുടെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സൌഹൃദ  വോളിബോള്‍ മത്സരങ്ങള്‍ പഞ്ചായത്ത്‌ മെമ്പര്‍ ലിസ്സി സണ്ണി ഉത്ഘാടനം ചെയ്തു.  വൈകിട്ട് നാലിന് നടന്ന ആദ്യ മത്സരത്തില്‍ കടനാട് സെന്‍റ്.സെബാസ്ത്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,   അന്തീനാട് ടീമിനെ    തോല്‍പ്പിച്ചു.






ആഗസ്റ്റ്‌ 17:പുത്തന്‍  പ്രതീക്ഷകളുമായി മലയാളികള്‍ മലയാളത്തിന്റെ സ്വന്തം  പുതുവത്സരം ആഘോഷിച്ചു.(ചിങ്ങം 1,കൊല്ലവര്‍ഷം  1186)  പൊന്നിന്‍ ചിങ്ങമാസത്തിലെ ആദ്യനാള്‍ പാറേക്കാവ്  ദേവീക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു.
കേരളത്തില്‍ ചിങ്ങം  1 കര്‍ഷക ദിനമായും, മലയാള ഭാഷാ ദിനമായും ആചരിച്ചു  .





ആഗസ്റ്റ്‌ 17 : ഏഴാച്ചേരി വരിയ്ക്കയില്‍ ദാസിന്റെ മകള്‍ സ്മിജയ്ക്ക്  ഒരു ആണ്‍കുഞ്ഞ് പിറന്നു. അഭിനന്ദനങ്ങള്‍!





    ആഗസ്റ്റ്‌  16: കളരിക്കല്‍ രാകേഷ് ജിയോജിത് സെക്യുരിടീസിന്റെ പാലാ ഫ്രാഞ്ചൈസി ഓഫീസില്‍ നിയമിതനായി.













  

   





ആഗസ്റ്റ്‌ 15  : ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ട്രെയിനര്‍ ആയ പുല്ലാന്താനിക്കല്‍  സൂരജ് ഓണാവധിക്കായി നാട്ടിലെത്തി.  




ആഗസ്റ്റ്‌ 15 : പുറ്റനാനിക്കല്‍  ഹെനസ് ഷൈവി (സുട്ടു)  ഓണാവധിക്കായി നാട്ടിലെത്തി. ഹൈദരാബാദില്‍ നഴ്സ് ആയി ജോലി നോക്കുകയാണ് സുട്ടു.






ആഗസ്റ്റ്‌   15: ഗ്രാമചേതന സോഷ്യല്‍  വെല്‍ഫെയര്‍  സൊസൈറ്റി  സ്വാതന്ത്ര്യദിന-അരവിന്ദ ജയന്തി ആചരണം നടത്തി.

 വിപിന്‍ വിജയന്‍ നന്നാല്‍ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
139 -മത്  ജന്മദിനത്തില്‍   മഹര്‍ഷി അരവിന്ദന്റെ (അരവിന്ദഘോഷ്)ജീവിതം, സ്വാതന്ത്ര്യ സമര  വിപ്ലവ പ്രവര്‍ത്തനം, ജീവിത ദര്‍ശനം, അഖണ്ഡഭാരത സങ്കല്‍പം എന്നിവയെപ്പറ്റി ഏഴാച്ചേരി രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.






                                                      
ആഗസ്റ്റ്‌ 15: ഭാരതത്തിന്‍റെ  അറുപത്തിനാലാം സ്വാതന്ത്ര്യദിനം ഐമ്കൊമ്പില്‍ സമുചിതമായി ആഘോഷിക്കപ്പെട്ടു.

ഐമ്കൊമ്പ് ഗവ: LP സ്കൂളിലെ കുട്ടികള്‍ ഘോഷയാത്രയായി   വന്നു  ജനതാ ലൈബ്രറിയുടെ ദേശീയ  പതാക ഉയര്‍ത്തല്‍  ചടങ്ങില്‍പങ്കാളികളായി.  


അംബികാ വിദ്യാഭവന്‍ സ്കൂളില്‍
ദേശീയ പതാക ഉയര്‍ത്തല്‍, സ്വാതന്ത്ര്യദിന സമ്മേളനം, സ്വാതന്ത്ര്യദിന പ്രതിജ്ഞ എന്നിവ നടന്നു.


 ഐമ്കൊമ്പ് കവലയില്‍ നാഷണല്‍ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പതാക  ഉയര്‍ത്തി.  






ആഗസ്റ്റ്‌ 15 : ഐമ്കൊമ്പിലെ ഈ വര്‍ഷത്തെ രാമായണമാസാചരണ സമാപനം അഗസ്റ് 15 ഞായറാഴ്ച പാറേ ക്കാവ്  ക്ഷേത്രത്തില്‍ വെച്ചു നടന്നു.വൈകിട്ട്  5നു പയപ്പാര്‍ ജാനകി ബാലികാശ്രമത്തിലെ  കുട്ടികള്‍ അവതരിപ്പിക്കുന്ന ഭജന്‍ ഭക്തി  സാന്ദ്രമായി.  തുടര്‍ന്ന് അഭിഷേക പാരായണം, ആരതി, പ്രഭാഷണം തുടങ്ങിയവ നടന്നു.



 ആഗസ്റ്റ്‌ 14 : കോണ്ഗ്രസ് മണ്ഡലം പദയാത്രയുടെ  ഭാഗമായി ഐമ്കൊമ്പില്‍ നിന്നും ആരംഭിച്ച   പ്രകടനത്തില്‍ കോണ്ഗ്രസ് പതാകയേന്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കൊല്ലപ്പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ കോണ്ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ സംസാരിച്ചു. 





ആഗസ്റ്റ്‌ 14 :ഐമ്കൊമ്പ് NSS
കരയോഗത്തിന്റെ  പുതിയ ഭാരവാഹികള്‍ ഡോ. NK  മഹാദേവന്റെ നേതൃത്വത്തില്‍ സ്ഥാനമേറ്റു.







 ആഗസ്റ്റ്‌  14:കടനാട് സര്‍വീസ് സഹകരണ ബാങ്ക്, കണ്‍സ്യൂമര്‍ ഫെഡ്  എന്നിവര്‍       സഹകരിച്ചു  നടപ്പിലാക്കിയ സഹകരണ ഓണം വിപണിയുടെ മണ്ഡല   തല ഉത്ഘാടനം പൂഞ്ഞാര്‍  MLA  ശ്രീ.  PC ജോര്‍ജ് നിര്‍വഹിച്ചു.




ആഗസ്റ്റ്‌ 12 : രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍  പാലായില്‍ കൂടി കടന്നു പോയി .പാലാ നഗരസഭയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കി. സുരക്ഷ ബാരിക്കേഡുകള്‍ നിര്‍മ്മിച്ച്‌ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് 5നു ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്ദി ആഘോഷസമാപനത്തില്‍ രാഷ്ട്രപതി പങ്കെടുത്തു. 
                                                




ആഗസ്റ്റ്‌  10 : കൊല്ലപ്പള്ളിയില്‍ വീണ്ടും വോളിബോളിന്റെ വസന്തകാലം തിരിച്ചു വരുന്നു. പഴയ കാല താരങ്ങള്‍  ചേര്‍ന്ന് രൂപീകരിച്ച സിറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ്‌ 15 മുതല്‍ 22 വരെ കൊല്ലപ്പള്ളി പഞ്ചായത്ത്  സ്റ്റേഡിയത്തില്‍  നടക്കും. 
                                         




ആഗസ്റ്റ്‌  9 : വഴികോട്ട്‌ ബരുണ്‍് നാട്ടിലെത്തി. അന്തീനാട്ടില്‍  നിര്‍മ്മിക്കുന്ന  വീടിന്റെ പണി അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നു.

              

                                    

ആഗസ്റ്റ്‌ 9 : ഐമ്കൊമ്പിലെ ഓണാഘോഷ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. 
                                                                              

ഗ്രാമചേതന സംഘടിപ്പിക്കുന്ന    അഞ്ചു ദിവസം നീളുന്ന(ആഗസ്റ്റ്‌ 18 -22 ) ഓണോത്സവത്തിന്റെ  നോട്ടീസ് പ്രകാശനം ഞായറാഴ്ച നടന്നു. സൌഹൃദ പ്രാദേശിക വോളിബോള്‍ , പ്രദര്‍ശന നാടന്‍ പന്തുകളി, സമൂഹ പൂക്കളനിര്‍മ്മാണം, കായിക മത്സരങ്ങള്‍ , സാംസ്കാരിക സമ്മേളനം, ഗാനമേള തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം തുടങ്ങി.



   
                     സാംസ്കാരിക  സമ്മേളനത്തില്‍ വെച്ച് ഐമ്കൊമ്പിന്റെ കാരണവരായ ആലങ്കപ്പുഴയില്‍ ജോസഫ് അഗസ്തിയെ ആദരിക്കും.

 

 ജനതാ ലൈബ്രറി, ഓണാഘോഷ പരിപാടികള്‍ക്ക്  അന്തിമ രൂപം നല്‍കി വരുന്നു. 





ആഗസ്റ്റ്‌ 8: ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ദേവീ ക്ഷേത്രത്തില്‍ രാമായണ മാസത്തിന്റെ ഭാഗമായി ശ്രീരാമസത്രം സംഘടിപ്പിക്കപ്പെട്ടു.  ആഗസ്റ്റ്‌ 8-നു നടന്ന ഏകദിനസത്രം തിരുവനന്തപുരം ശ്രീരാമ ദാസ മിഷന്‍ ആണ് നയിച്ചത്.






ആഗസ്റ്റ്‌ 8 : പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒന്നര മാസം മാത്രം ശേഷിക്കെ, ഐമ്കൊമ്പില്‍ കൂട്ടലും കിഴിക്കലും സജീവമായി. രാഷ്ട്രീയ പാര്‍ട്ടികളാരും  ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോണ്ഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഐമ്കൊമ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിയില്‍ പ്രമുഖര്‍ രംഗത്തുണ്ട്.




ആഗസ്റ്റ്‌   8: വ്യാസപൂര്‍ണിമയുടെ ഭാഗമായി ഐമ്കൊമ്പ് പാറേ ക്കാവ്  ദേവസ്വം ഹാളില്‍ ഗുരുപൂജ-ഗുരുദക്ഷിണ മഹോത്സവം സംഘടിപ്പിക്കപ്പെട്ടു. "ജന്മഭൂമി" പാലാ ലേഖകന്‍ ശ്രീ. ടി.എന്‍ . രാജന്‍ സംസാരിച്ചു.
                                            







അഗസ്റ്  7:അല്‍ഫോന്‍സാമ്മയുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ഈ മാസം 12 -നു രാഷ്ട്രപതി ഭരണങ്ങാനത്ത് എത്തുന്നു. 
                                                





ആഗസ്റ്റ്‌  6: മുന്‍പ് ഐമ്കൊമ്പില്‍ താമസിച്ചിരുന്ന മങ്ങാട്ടുകുന്നേല്‍ വാസു അന്തരിച്ചു.  (f/o അരുണ്‍ വാസു, Paradise  ബ്യുട്ടി പാര്‍ലര്‍,കൊല്ലപ്പള്ളി )  .ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്നു. സംസ്കാരം വെള്ളിയാഴ്ച. ആദരാഞ്ജലികള്‍!        





ആഗസ്റ്റ്‌ 2 : ഏഴാച്ചേരി  നടുവിലേകുറ്റ്  പുരുഷോത്തമന്‍ നായര്‍ അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. മക്കള്‍:ബ്രഹ്മാനന്ദന്‍, സൂര്യനാരായണന്‍, അനില്‍കുമാര്‍(മോക്ഷന്‍), അനിത(സതി) ‍, അജിത്‌കുമാര്‍ (മണിക്കുട്ടന്‍) എന്നിവര്‍.   ആദരാഞ്ജലികള്‍!




ആഗസ്റ്റ്‌  1 :  നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഐശ്വര്യ സില്‍ക്സ്, പാലായില്‍ വൈപ്പന  ജുവലറിക്ക്  സമീപം പണിത സ്വന്തം കെട്ടിടത്തില്‍ പുതിയ ഷോ റൂം ആരംഭിച്ചു  .
                                                                    

ആഗസ്റ്റ്‌ 1 : കരൂര്‍ ബോബന്‍ ഐമ്കൊമ്പ് പള്ളിയുടെ സമീപം  നിര്‍മ്മിക്കുന്ന വീടിന്റെ  പണി പുരോഗമിക്കുന്നു. 




ആഗസ്റ്റ്‌ 1 :കൊച്ചുപുരക്കല്‍  ജോസ് പുതിയതായി പണിയുന്ന വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു.




ആഗസ്റ്റ്‌ 1 : പടിഞ്ഞാറെയില്‍   റോയി, തേനംമാക്കല്‍     രതീഷിന്റെ വീടിനു  സമീപം  ഗൃഹ നിര്‍മ്മാണം ആരംഭിച്ചു.




ആഗസ്റ്റ്‌ 1 : മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ കെ.എം.മാത്യു അന്തരിച്ചു. ഇന്ന്‌ രാവിലെ 6-ന്‌ കോട്ടയത്തെ വീട്ടിലായിരുന്നു അന്ത്യം. തൊണ്ണൂറ്റിമൂന്ന്‌ വയസായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here