ഒക്ടോബര്‍ 2010
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നേര്‍ക്കാഴ്ചകള്‍!
ഐമ്കൊമ്പിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ വേറിട്ട കാഴ്ച
| പോളിംഗ് മന്ദഗതിയിലായപ്പോള്‍ സ്ഥാനാര്‍ഥികള്‍ അല്പം വിശ്രമത്തില്‍ |
ഐമ്കൊമ്പിലെ പോളിംഗ് ദിന കാഴ്ചകള്‍
ഏഴാച്ചേരി GV സ്കൂള്‍ വാര്‍ഡിലെ
രാഷ്ട്രീയ കാഴ്ചകള്‍
ഏഴാച്ചേരി എട്ടാം വാര്‍ഡിലെ
തെരഞ്ഞെടുപ്പു ചിത്രങ്ങള്‍!
ഒക്ടോബര്‍ ഇരുപത്തിമൂന്നിന് വിവാഹ നിശ്ചയം കഴിഞ്ഞ ഏഴാച്ചേരി പുത്തന്‍ പുരയില്‍ രാജിയും ചെറുവള്ളി സ്വദേശി മനോജും.
ഒക്ടോബര്‍ 28 : കടനാട് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കാവുംകണ്ടം വാര്‍ഡില്‍ നിന്നും നിന്നും ജയിച്ച മാണി വിഭാഗത്തിന്റെ ട്രീസമ്മ തോമസിനെ നിര്‍ദേശിക്കാന്‍ ധാരണയായതായി അറിയുന്നു. പ്രസിഡന്റ് സ്ഥാനം കടനാട് പഞ്ചായത്തില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഐമ്കൊമ്പിലെ മെമ്പര്‍ അപ്പച്ചനെ പരിഗണിക്കാനും സാധ്യത ഏറെയാണ്.
ഒക്ടോബര്‍ 28 : പുല്ലാന്താനിക്കല്‍ KP നാരായണന്റെ (അനിയന്‍) മാരുതി ഓംനി വാനില്‍ എറണാകുളത്തു വെച്ച് ടിപ്പര്‍ ലോറിയിടിച്ചു. വാഹനത്തിന്റെ പിറകില്‍ ചളുക്കം ഉണ്ടായതൊഴിച്ചാല്‍ മറ്റപായമില്ല.
ഒക്ടോബര്‍ 28 : കിഴതടിയൂര്‍ വി. യൂദാശ്ലീഹാ പള്ളിയിലെ തിരുനാള്‍ സമാപിച്ചു.

ഒക്ടോബര്‍ 27 : ഇപ്പോള്‍ പാലായ്ക്കു സമീപം താമസിക്കുന്ന പുത്തന്‍ പുരയില്‍ വേണുഗോപാലിന്റെ മകളും ഹരികുമാറിന്റെ (അബി) സഹോദരിയുമായ അനുഷയുടെ വിവാഹം നവംബര്‍ ഏഴ് ഞായറാഴ്ച പുലിയന്നൂര്‍ ശ്രീ പാര്‍വതി ഹാളില്‍ വെച്ച് നടക്കും.
കൊല്ലപ്പള്ളിയില്‍ വാണി ഇലക്ട്രോണിക്സ് നടത്തിയിരുന്ന ശശിയുടെയും ഗീതയുടെയും മകള്‍ അശ്വതിയുടെ വിവാഹവും അതേ ദിവസം തന്നെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ വെച്ച് നടക്കും.
ഒക്ടോബര്‍ 27 :വഴികോട്ട് മുരളി (മണി f /o ബരുണ്‍്) അന്തീനാട് ക്ഷേത്രത്തിനു സമീപം പണി കഴിപ്പിച്ച പുതിയ വീടിന്റെ ഗൃഹ പ്രവേശം ഒക്ടോബര്‍ 31 ഞായറാഴ്ച നടക്കും.

ഒക്ടോബര്‍ 27 :ഏഴാച്ചേരി പുത്തന്‍പുരയില്‍ രാജപ്പന്‍ നായരുടെ (മുന്‍ പുസ്തക പ്രചാരക്) മൂത്ത മകള്‍ രാജിയുടെ വിവാഹനിശ്ചയം ഐമ്കൊമ്പ് ദേവീക്ഷേത്രത്തില്‍ വെച്ച് നടന്നു.
ഒക്ടോബര്‍ 27 : കൊല്ലപ്പള്ളിയിലെ Paradise ബ്യുട്ടി പാര്‍ലര്‍ ഉടമ മങ്ങാട്ടുകുന്നേല്‍ അരുണ്‍ വാസുവിനും ഭാര്യ ആശ്വതിയ്ക്കും ഒരു ആണ്‍കുട്ടി പിറന്നു. അഭിനന്ദനങ്ങള്‍!
ഒക്ടോബര്‍ 26 : ഐമ്കൊമ്പ് ആറാം മൈല്‍ ഭാഗത്ത് വടക്കേക്കര വിന്‍സെന്റിന്റെ ഭാര്യ മിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു .
ഒക്ടോബര്‍ 28 : കടനാട് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കാവുംകണ്ടം വാര്‍ഡില്‍ നിന്നും നിന്നും ജയിച്ച മാണി വിഭാഗത്തിന്റെ ട്രീസമ്മ തോമസിനെ നിര്‍ദേശിക്കാന്‍ ധാരണയായതായി അറിയുന്നു. പ്രസിഡന്റ് സ്ഥാനം കടനാട് പഞ്ചായത്തില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഐമ്കൊമ്പിലെ മെമ്പര്‍ അപ്പച്ചനെ പരിഗണിക്കാനും സാധ്യത ഏറെയാണ്.
ഒക്ടോബര്‍ 28 : പുല്ലാന്താനിക്കല്‍ KP നാരായണന്റെ (അനിയന്‍) മാരുതി ഓംനി വാനില്‍ എറണാകുളത്തു വെച്ച് ടിപ്പര്‍ ലോറിയിടിച്ചു. വാഹനത്തിന്റെ പിറകില്‍ ചളുക്കം ഉണ്ടായതൊഴിച്ചാല്‍ മറ്റപായമില്ല.
ഒക്ടോബര്‍ 28 : കിഴതടിയൂര്‍ വി. യൂദാശ്ലീഹാ പള്ളിയിലെ തിരുനാള്‍ സമാപിച്ചു.

ഒക്ടോബര്‍ 27 : ഇപ്പോള്‍ പാലായ്ക്കു സമീപം താമസിക്കുന്ന പുത്തന്‍ പുരയില്‍ വേണുഗോപാലിന്റെ മകളും ഹരികുമാറിന്റെ (അബി) സഹോദരിയുമായ അനുഷയുടെ വിവാഹം നവംബര്‍ ഏഴ് ഞായറാഴ്ച പുലിയന്നൂര്‍ ശ്രീ പാര്‍വതി ഹാളില്‍ വെച്ച് നടക്കും.
കൊല്ലപ്പള്ളിയില്‍ വാണി ഇലക്ട്രോണിക്സ് നടത്തിയിരുന്ന ശശിയുടെയും ഗീതയുടെയും മകള്‍ അശ്വതിയുടെ വിവാഹവും അതേ ദിവസം തന്നെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ വെച്ച് നടക്കും.
ഒക്ടോബര്‍ 27 :വഴികോട്ട് മുരളി (മണി f /o ബരുണ്‍്) അന്തീനാട് ക്ഷേത്രത്തിനു സമീപം പണി കഴിപ്പിച്ച പുതിയ വീടിന്റെ ഗൃഹ പ്രവേശം ഒക്ടോബര്‍ 31 ഞായറാഴ്ച നടക്കും.

ഒക്ടോബര്‍ 27 :ഏഴാച്ചേരി പുത്തന്‍പുരയില്‍ രാജപ്പന്‍ നായരുടെ (മുന്‍ പുസ്തക പ്രചാരക്) മൂത്ത മകള്‍ രാജിയുടെ വിവാഹനിശ്ചയം ഐമ്കൊമ്പ് ദേവീക്ഷേത്രത്തില്‍ വെച്ച് നടന്നു.
ഒക്ടോബര്‍ 27 : കൊല്ലപ്പള്ളിയിലെ Paradise ബ്യുട്ടി പാര്‍ലര്‍ ഉടമ മങ്ങാട്ടുകുന്നേല്‍ അരുണ്‍ വാസുവിനും ഭാര്യ ആശ്വതിയ്ക്കും ഒരു ആണ്‍കുട്ടി പിറന്നു. അഭിനന്ദനങ്ങള്‍!
ഒക്ടോബര്‍ 26 : ഐമ്കൊമ്പ് ആറാം മൈല്‍ ഭാഗത്ത് വടക്കേക്കര വിന്‍സെന്റിന്റെ ഭാര്യ മിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു .
ഐമ്കൊമ്പില്‍ വീണ്ടും അപ്പച്ചന്‍ മൈലയ്ക്കല്‍ !
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സിലെ അപ്പച്ചന്‍ മൈലയ്ക്കല്‍ നാലാമത് തവണ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത സ്ഥാനത്തുള്ള കോണ്ഗ്രസ് വിമതനും ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയുമായി മത്സരിച്ച ബേബി പുതന്പുരയെക്കാള്‍ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അപ്പച്ചന്‍ ഇത്തവണ വിജയിച്ചത്. കഴിഞ്ഞ തവണ ലിസ്സി സണ്ണിയുടെ ഭൂരിപക്ഷം 165 ആയിരുന്നു.വിമത പ്രശ്നത്തെ മാണി വിഭാഗത്തിന്റെ ഉറച്ച പിന്തുണയോടെയാണ് കോണ്ഗ്രസ് ക്യാമ്പ് നേരിട്ടത്. സ്വതന്ത്രനായി മത്സരിച്ച VK ചന്ദ്രന്‍ 134 വോട്ടുകള്‍ നേടി. അവസാന വോട്ടു നില. കടനാട് പഞ്ചായത്ത് ഉള്‍പ്പെടുന്ന ളാലം ബ്ലോക്ക് പഞ്ചായത്തില്‍ നിലവിലെ പഞ്ചായത്ത് വാര്‍ഡ് മെമ്പറായ കേരളാ കോണ്‍ഗ്രസിന്റെ (മാണി) ബേബി ഉറുമ്പുകാട്ട് ഇടതു പക്ഷ സ്വതന്ത്രന്‍ അഡ്വ: ആന്റണി ഞാവള്ളിയെ പരാജയപ്പെടുത്തി.
കടനാട് പഞ്ചായത്ത് ഉള്‍പ്പെടുന്ന കോട്ടയം ജില്ലാ പഞ്ചായത്തിലെ ഭരണങ്ങാനം ഡിവിഷനില്‍ കേരളാ കോണ്‍ഗ്രസിന്റെ (മാണി) സജി മഞ്ഞക്കടംപില്‍ ഇടതു സ്വതന്ത്രന്‍ ബിജു കൈപ്പരേടെനെ പരാജയപ്പെടുത്തി.
കടനാട് പഞ്ചായത്ത് UDF തൂത്തുവാരി
കടനാട് പഞ്ചായത്തില്‍ പതിനാലു വാര്‍ഡുകളില്‍ പന്ത്രണ്ടും UDF കയ്യടക്കി.ഏഴു സീറ്റില്‍ മാണി വിഭാഗവും അഞ്ചിടത്ത് കോണ്ഗ്രസും വിജയിച്ചു.
ഇടതു പക്ഷത്തിനു ഏക ആശ്വാസമായത് കൊല്ലപ്പിള്ളിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജയ്‌സണ്‍ പുത്തന്‍ കണ്ടത്തിന്റെ വിജയമാണ് .

മാനത്തൂര്‍ സീറ്റില്‍ BJP പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ശൈജമ്മ മാത്യു വിജയിച്ചു.
ഏഴാചേരിയില്‍ സൌഹൃദ മത്സരത്തില്‍ കോണ്ഗ്രസ്
കേരള കോണ്ഗ്രസും കോണ്ഗ്രസും നേര്‍ക്കുനേര്‍ പോരാടിയ രാമപുരം പഞ്ചായത്തിലെ എഴാചെരിയിലെ രണ്ടു വാര്‍ഡുകളിലും കോണ്ഗ്രസ് വിജയിച്ചു.
ഇടതു പക്ഷത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന എട്ടാം വാര്‍ഡില്‍ കൊണ്ഗ്രസിലെ കനകലതാ സലിമാണ് വിജയിച്ചത്. ഇടതു പക്ഷത്തിലെ ശൈലജ സുരേന്ദ്രന്‍ രണ്ടാമതും BJP യുടെ ലതാദേവി മൂന്നാമതും ഇടം പിടിച്ചു . മാണി വിഭാഗത്തിലെ മായാ മനോഹരന്‍ ദയനീയമായി നാലാം സ്ഥാനത്തായി .
GV സ്കൂള്‍ വാര്‍ഡില്‍ കൊണ്ഗ്രസിലെ ഷൈനി സന്തോഷ് വിജയിച്ചപ്പോള്‍ മാണി വിഭാഗത്തിലെ സുജാത നിലപ്പന രണ്ടാമതെത്തി . എഴാചേരിയില്‍ ജനകീയ സ്ഥാനാര്‍ഥിയായി ഏറെ ശ്രദ്ധ നേടിയ പാലപ്പുറത്തു കോമളവല്ലി 131 വോട്ടു നേടി .
എഴാച്ചേരി ഉള്‍പ്പടെ രാമപുരം പഞ്ചായത്തില്‍ UDF അത്യുഗ്രന്‍ പ്രകടനം കാഴ്ച വെച്ചു.
പാലായില്‍ UDF തകര്‍പ്പന്‍ വിജയം നേടി. കേരളാ കോണ്ഗ്രസ് മാണി വിഭാഗം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. കോണ്ഗ്രസ് വിമതന്‍ ബിനു പുളിക്കകണ്ടം വീണ്ടും വിജയിച്ചു. KM മാണിയുടെ വാര്‍ഡില്‍ CPM സ്ഥാനാര്‍ഥി വിജയിച്ചു.

കോട്ടയം നഗരസഭയില്‍ UDF വ്യക്തമായ ആധിപത്യം നേടി. ചരിത്രത്തിലാദ്യമായി BJP നാലുസീറ്റുകള്‍ നേടി നഗരസഭയില്‍ അക്കൌണ്ട് തുറന്നു.
തൊടുപുഴയിലും UDF ആധിപത്യം നിലനിര്‍ത്തി.
ഒക്ടോബര്‍ 25 : പഞ്ചായത്ത് ഇലക്ഷന്‍ ഐമ്കൊമ്പില്‍ പതിവ് പോലെ വളരെ സമാധാനപരമായി നടന്നു. എന്നാല്‍ കൊല്ലപ്പിള്ളി വാര്‍ഡിന്റെ പോളിംഗ് ബൂത്തായ കടനാട് സ്ക്കൂളില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഉന്തും തല്ലും ഉണ്ടായതിനെ തുടര്‍ന്ന് ധാരാളം പോലീസിനെ വിന്യസിച്ചിരുന്നു. എഴാചെരിയിലെ രണ്ടു ബൂത്തുകളിലും സമാധാനപരമായ പോളിംഗ് നടന്നു.
ഐമ്കൊമ്പില്‍ മൂന്നു മുന്നണികളും വിജയപ്രതീക്ഷ പ്രകടിപ്പിച്ചു.
വിവിധ കേന്ദ്രങ്ങളിലെ പോളിംഗ് നില:
ഐമ്കൊമ്പ്:810 (ഏകദേശം 80 % പോസ്റല്‍ വോട്ടു ഉള്‍പ്പടെ)
ഏഴാച്ചേരി GV സ്കൂള്‍ വാര്‍ഡ് :1271 (ഏകദേശം 74 %)
ഏഴാച്ചേരി ആശ്രമ ഭാഗം വാര്‍ഡ് 8 : 874 (ഏകദേശം 78 %)
ഒക്ടോബര്‍ 23 : ഐമ്കൊമ്പ് സെന്‍റ്. തോമസ് പള്ളിയിലെ KCYM യൂനിറ്റ് ഡയരക്ടര്‍ ഫാ: ജോസഫ് മുണ്ടയ്ക്കല്‍ അച്ചന്‍റെ നേതൃത്വത്തില്‍ വാല്‍പ്പാറ , പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് വിനോദയാത്ര നടത്തി.
ഒക്ടോബര്‍ 22 : കളപ്പുരയ്ക്കല്‍ TG കൃഷ്ണന്‍ നായര്‍ (കുട്ടപ്പന്‍ നായര്‍ 92 ) അന്തരിച്ചു. ഐമ്കൊമ്പ് പാറേക്കാവ് ദേവസ്വത്തിന്റെ ട്രഷറര്‍ ആയിരുന്നു. സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. ആദരാഞ്ജലികള്‍!
ഒക്ടോബര്‍ 20 : ഐമ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സമാപിച്ചു.
വിജയദശമി ദിവസം രാവിലെ ഗോപൂജ നടന്നു.
വിദ്യാരംഭം കുറിക്കാന്‍ വന്നആചാര്യന്മാരെ ഗോപുര നടയില്‍ വെച്ച് കാല്‍ കഴുകി ആചാര്യ വന്ദനം നടത്തി.
നൂറോളം കുരുന്നുകള്‍ വിജയദശമി ദിവസം പാരെക്കാവില്‍ വിദ്യാരംഭം കുറിച്ചു.
സമൂഹ ഹരിശ്രീ കുറിക്കല്‍ മെഡിക്കല്‍ എന്ട്രന്‍സ് ഒന്നാം റാങ്ക് ജേതാവ് ദേവീ പ്രസാദ് സോമന്‍ ഉദ്ഘാടനം ചെയ്തു.
"വാണീവന്ദനം" നൃത്ത സംഗീതാര്‍ച്ചനയുടെ ഉദ്ഘാടനം കൈരളി ചാനല്‍ "മാമ്പഴം" വിജയി ലക്ഷ്മി ദാസ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന സംഗീതാര്‍ച്ചനയില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ജിന്‍സ് ഗോപിനാഥ് പാടി.
മാമ്പഴം മൂന്നാം സ്ഥാന ജേതാവ് അനഘാ , മഞ്ച് സ്റ്റാര്‍് സിങ്ങര്‍ ഫെയിം അഞ്ജലി , അരുന്ധതി സുകുമാരന്‍ തുടങ്ങിയ പ്രശസ്ത കലാകാരികളും നാട്ടിലെ കലാകാരന്മാരും വാണീ വന്ദനത്തില്‍ ഗാനാര്‍ച്ചന നടത്തി.
കൂടുതല്‍ ചിത്രങ്ങള്‍ക്ക്:
http://picasaweb.google.com/kleemesh/Vijayadashami2010?authkey=Gv1sRgCLmluKaVh6GuHA#5531266483128887538
ഒക്ടോബര്‍ 17 :ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഐമ്കൊമ്പ് ജംക്ഷനില്‍ സമാഗമം എന്ന പേരില്‍ ഐമ്കൊമ്പ് വാര്‍ഡിലെസ്ഥാനാര്‍ഥി സംഗമം നടത്തി. അപ്പച്ചന്‍ മൈലയ്ക്കല്‍, ചന്ദ്രന്‍ വള്ളിക്കുന്നേല്‍, ബേബി പുത്തന്‍പുര എന്നീ സ്ഥാനാര്‍ഥികളും വിവിധ കക്ഷി നേതാക്കളായ KC ജോസഫ് കരൂര്‍, മത്തച്ചന്‍ കുന്നുംപുറത്ത്, MG രാകേഷ് എന്നിവരും സംസാരിച്ചു. നിലവിലുള്ള മെമ്പര്‍ ലിസ്സി സണ്ണി വികസന നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമചേതന വൈസ് പ്രസിഡന്റ് ബി. വിനയകുമാര്‍ സമാഗമം മോഡ്റെറ്റ് ചെയ്തു .
ഒക്ടോബര്‍ 16 : ലേബര്‍ രാജപ്പന്‍ നായര്‍ നിര്യാതനായി
ഒക്ടോബര്‍ 16 : ഏഴാച്ചേരി ഉറു കുഴിയില്‍ ജോയിയുടെ മകളും ജിജോ , സിജോ എന്നിവരുടെ സഹോദരിയുമായ അജോയ്ക്ക് ഒരു പെണ്‍ കുഞ്ഞ് പിറന്നു . അഭിനന്ദനങ്ങള്‍!
ഒക്ടോബര്‍ 16 : ഐമ്കൊമ്പ് FCH കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍. സബീനയുടെ മാതാവ് നിര്യാതയായി. സംസ്കാരം കടുത്തുരുത്തി പള്ളിയില്‍ നടന്നു.
ഒക്ടോബര്‍ 16 : രാമപുരം പള്ളിയില്‍ വാഴ്ത്തപെട്ട കുഞ്ഞച്ചന്റെ തിരുന്നാള്‍ ഭക്തി നിര്‍ഭരമായി നടന്നു.

ഒക്ടോബര്‍ 14 :കൊല്ലപ്പള്ളി PARADISE ബ്യുട്ടി പാര്‍ലര്‍ ഉടമ അരുണ്‍ വാസു മങ്ങാട്ടു കുന്നേല്‍ സില്‍വര്‍ കളറുള്ള സെക്കന്റ് ഹാന്‍ഡ് പാലിയോ കാര്‍ വാങ്ങി

ഒക്ടോബര്‍ 12 :ഏഴാച്ചേരി വാര്‍ഡില്‍ സ്വതന്ത്രയായി മത്സരിക്കുന്ന പാലപ്പുറത്ത് കോമളവല്ലി ഗോപിനാഥന്‍ അറുപതോളം പ്രവര്‍ത്തകരുടെ കൂടെ ആവേശകരമായി ഗൃഹ സമ്പര്‍ക്കം തുടങ്ങി.
ഒക്ടോബര്‍ 10 : കൊല്ലപള്ളി വാര്‍ഡില്‍ ജയസ്ന്‍ ജോര്‍ജ് പുത്തന്‍ കണ്ടം (ഇടതു പക്ഷ സ്വതന്ത്രന്‍ ), ബിനു വള്ളോംപുരയിടം(കോണ്‍ഗ്രസ്), അജയകുമാര്‍(CPI ) എന്നിവര്‍ മത്സരിക്കുന്നു.
കഴിഞ്ഞ നാല് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പാലായിലും പരിസരങ്ങളിലും ചിലയിടങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായി. കുട്ടനാട്ടില്‍ സ്ഥിതിഗതി ഇപ്പോള്‍ ശാന്തമായിട്ടുണ്ട്.
ഒക്ടോബര്‍ 9 : ഐമ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിനോട് അനുബന്ധിച്ച് ശ്രീമദ് ദേവീഭാഗവത നവാഹം തുടങ്ങി. വാഴൂര്‍ തീര്‍ഥപാദാശ്രമം അധിപതി സ്വാമി ഗരുഡധ്വജാനന്ദ നവാഹം ഉദ്ഘാടനം ചെയ്തു. ശ്രീമദ് സ്വാമിനി അംബികാനന്ദ സരസ്വതിയാണു യജ്ഞാചാര്യ.
ഒക്ടോബര്‍ 9 : ഐമ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിനോട് അനുബന്ധിച്ച് ശ്രീമദ് ദേവീഭാഗവത നവാഹം തുടങ്ങി. വാഴൂര്‍ തീര്‍ഥപാദാശ്രമം അധിപതി സ്വാമി ഗരുഡധ്വജാനന്ദ നവാഹം ഉദ്ഘാടനം ചെയ്തു. ശ്രീമദ് സ്വാമിനി അംബികാനന്ദ സരസ്വതിയാണു യജ്ഞാചാര്യ.
ഇതോടൊപ്പം വിജയദശമി ദിവസത്തെ പൂജയെടുപ്പ്, എഴുത്തിനിരുത്ത്, സമൂഹ വിദ്യാരംഭം, നൃത്ത സംഗീതാര്‍ച്ചന , പുല്ലാങ്കുഴല്‍ കച്ചേരി എന്നിവക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
ഒക്ടോബര്‍ 8: കടനാട് പള്ളിയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനം ഒക്ടോബര്‍ 25 മുതല്‍ നടക്കും
ഒക്ടോബര്‍ 7 : എഴാച്ചേരി കിഴക്കേ മുറിയില്‍ ശ്രീജിത്ത് രാജ് (മുത്ത്) ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കാനായി ബാന്ഗ്ലൂരിലെയ്ക്ക് പോയി.
ഐമ്കൊമ്പില്‍ ഇലക്ഷന്‍ പ്രചാരണ രംഗം സജീവമായി.
ഒക്ടോബര്‍ 7 :ഐമ്കൊമ്പില്‍ ഇലക്ഷന്‍ പ്രചാരണ രംഗം സജീവമായി. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങള്‍ ലഭിച്ചു.
അഗസ്റ്റിന്‍ (അപ്പച്ചന്‍മൈലയ്ക്കല്‍)(കോണ്‍ഗ്രസ് ) : കൈപ്പത്തി
VK ചന്ദ്രന്‍ വള്ളിക്കുന്നേല്‍ (സ്വതന്ത്രന്‍) : ടെലിവിഷന്‍
ബേബി ജോസഫ് പുത്തന്‍പുര (സ്വതന്ത്രന്‍): ഉദയസൂര്യന്‍
പ്ലാസ്റ്റിക് നിരോധിച്ചതിനാല്‍ തുണിയില്‍ പ്രിന്റ് ചെയ്ത ബോര്‍ഡുകള്‍ കിട്ടാന്‍ വൈകുന്നുണ്ട്. മൂന്നു ക്യാമ്പുകളും ഇലക്ഷന്‍ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു തുടങ്ങി.
കോണ്ഗ്രസ് ക്യാമ്പ് അപ്പച്ചന്റെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ പതിപ്പിച്ചു തുടങ്ങി. ഭരണനേട്ടങ്ങള്‍ വിശദീകരിച്ചു നിലവിലെ മെമ്പര്‍ ലിസ്സി സണ്ണിയും സ്ഥാനാര്‍ഥിയായ അപ്പച്ചനും ചേര്‍ന്നുള്ള ആദ്യഘട്ട ഗൃഹ സമ്പര്‍ക്കം പൂര്‍ത്തിയായി വരുന്നു.
ഇടതു പിന്തുണയുള്ള ബേബി പുത്തന്‍പുരയുടെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് നേഴ്സറി ഓഫീസിനു സമീപം തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പ്രചാരണ രംഗത്ത് മുന്‍പില്‍ നില്‍ക്കുന്ന ബേബിയുടെ ക്യാമ്പ് ഏറ്റവുമാദ്യം തന്നെ ഐമ്കൊമ്പിലും പരിസര പ്രദേശങ്ങളിലും സ്ഥാനാര്‍ഥിയുടെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ പതിപ്പിച്ചു.സ്ഥാനാര്‍ഥി ആദ്യഘട്ട ഗൃഹ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
സ്വതന്ത്ര സ്ഥാനാര്‍ഥി VK ചന്ദ്രന്റെ ഇലക്ഷന്‍ കമ്മറ്റി ഓഫീസ് ഞായറാഴ്ച അഞ്ചാം മൈല്‍ KRNM സൊസൈറ്റി കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടും. ആദ്യഘട്ട ഗൃഹ സമ്പര്‍ക്കം പൂര്‍ത്തിയാക്കിയ ചന്ദ്രന് CPI പിന്തുണ വാഗ്ദാനം ചെയ്തു.
കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങളായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന തെക്കനാല്‍ സോമന്‍ വീട്ടിലേയ്ക്കുള്ള വഴിയുടെ പ്രശ്നത്തില്‍ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചു പാര്‍ട്ടിവിട്ടു.
ഒക്ടോബര്‍ 6 : നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള ദിവസം കഴിഞ്ഞതോടെ ഐമ്കൊമ്പ് വാര്‍ഡിലെ സ്ഥാനാര്‍ഥികള്‍ മൂന്നു പേര്‍ മാത്രം. അപ്പച്ചന്‍ മൈലക്കലിനു വേണ്ടി കോണ്ഗ്രസ് ഡമ്മിയായി പത്രിക നല്‍കിയിരുന്ന മുന്‍ മെമ്പര്‍ ലിസ്സി സണ്ണി, കല്ലകത്ത് , പുത്തന്‍പുര ബേബിയുടെ ഡമ്മി ആഗസ്തി ചാണ്ടി ചക്കനാനിക്കല്‍ (പാപ്പ) എന്നിവര്‍ പത്രിക പിന്‍വലിച്ചു. തുമ്പിമല വികസന മുന്നണിക്ക് വേണ്ടി നോമിനേഷന്‍ നല്‍കിയിരുന്ന ഹരിദാസ് മുണ്ടക്കല്‍, സ്വതന്ത്ര സ്ഥാനാര്‍ഥി VK ചന്ദ്രനെ പിന്തുണച്ച് പത്രിക പിന്‍വലിച്ചു.
ഇക്കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തീയതി നടന്ന ഐമ്കൊമ്പ് ജനതാ മോഡല്‍ RPS -ന്റെ ഈര്‍പ്പരഹിത ഗോഡൌണ്‍ ഉദ്ഘാടന സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍. മുന്‍ മേഘാലയാ ഗവര്‍ണര്‍ MM ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെച്ച് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ IAS ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഐമ്കൊമ്പില്‍ ഇലക്ഷന്‍ ചിത്രം വ്യക്തമായി
ശ്രീ. അപ്പച്ചന്‍ മൈലയ്ക്കല്‍ (കോണ്‍ഗ്രസ്)
ശ്രീ. ബേബി പുത്തന്‍പുര (ഇടതു സ്വതന്ത്രന്‍)
ശ്രീ. ചന്ദ്രന്‍ വള്ളിക്കുന്നേല്‍ ( സ്വതന്ത്രന്‍ )
എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍
ശ്രീ. അപ്പച്ചന്‍ മൈലയ്ക്കല്‍
15 വര്‍ഷങ്ങള്‍ നീണ്ട പഞ്ചായത്ത് ഭരണ പരിചയം ശ്രീ. അപ്പച്ചന്‍ മൈലയ്ക്കലിനു മുതല്‍ കൂട്ടാവുന്നു. കടനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആയിരുന്നു.വാര്‍ഡില്‍ പരിചയപ്പെടുത്തല്‍ ആവശ്യമാവുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ അപ്പച്ചനെതിരെ റിബല്‍ ഉണ്ടായത് UDF ഗൌരവമായി കാണുന്നു.സ്വന്തം അണികളുടെ വോട്ടു ഉറപ്പിച്ചു നിര്‍ത്തേണ്ട തത്രപ്പാടിലാണ് ഐമ്കൊമ്പിലെ കോണ്ഗ്രസ് ക്യാമ്പ്. എന്നാല്‍ കേരളാ കോണ്ഗ്രസ് മാണി വിഭാഗം ഇപ്പോളും UDF -ല്‍ തന്നെ നിലകൊള്ളുന്നു എന്നത് എടുത്തു പറയേണ്ടതാണ്.
ശ്രീ. അപ്പച്ചന്‍ മൈലയ്ക്കല്‍
15 വര്‍ഷങ്ങള്‍ നീണ്ട പഞ്ചായത്ത് ഭരണ പരിചയം ശ്രീ. അപ്പച്ചന്‍ മൈലയ്ക്കലിനു മുതല്‍ കൂട്ടാവുന്നു. കടനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആയിരുന്നു.വാര്‍ഡില്‍ പരിചയപ്പെടുത്തല്‍ ആവശ്യമാവുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ അപ്പച്ചനെതിരെ റിബല്‍ ഉണ്ടായത് UDF ഗൌരവമായി കാണുന്നു.സ്വന്തം അണികളുടെ വോട്ടു ഉറപ്പിച്ചു നിര്‍ത്തേണ്ട തത്രപ്പാടിലാണ് ഐമ്കൊമ്പിലെ കോണ്ഗ്രസ് ക്യാമ്പ്. എന്നാല്‍ കേരളാ കോണ്ഗ്രസ് മാണി വിഭാഗം ഇപ്പോളും UDF -ല്‍ തന്നെ നിലകൊള്ളുന്നു എന്നത് എടുത്തു പറയേണ്ടതാണ്.
ശ്രീ. ബേബി പുത്തന്‍പുര
ദീര്‍ഘകാലം കൊണ്ഗ്രസില്‍ പ്രവര്‍ത്തിച്ച ശ്രീ ബേബി പുത്തന്‍പുര ഇടക്കാലത്ത് K കരുണാകരനോടൊപ്പം DIC -യിലേയ്ക്കു പോയെങ്കിലും തിരികെ വരികയായിരുന്നു. മുന്‍ കടനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും, ഐമ്കൊമ്പ് ജനതാ ലൈബ്രറി അധ്യക്ഷനുമാണ്. കഴിഞ്ഞ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. പഞ്ചായത്ത് ഇലക്ഷനില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് വിമതനായി പത്രിക നല്‍കിയ ബേബിയെ ഐമ്കൊമ്പില്‍ താരതമ്യേന ദുര്‍ബലമായ ഇടതു പക്ഷം "അടവുനയം" എന്ന രീതിയില്‍ പിന്തുണ യ്ക്കുകയായിരുന്നു . പ്രസംഗകനും സംഘാടകനുമായ ബേബി കോണ്ഗ്രസ് കൂടാരത്തില്‍ നിന്നും ആവുന്നത്ര വോട്ടുകള്‍ ചോര്‍ത്താനുള്ള ശ്രമത്തിലാണ്. വാര്‍ഡില്‍ ആദ്യം തന്നെ ബേബിയുടെ പോസ്റ്ററുകള്‍ ഇറങ്ങിക്കഴിഞ്ഞു.
ശ്രീ. ചന്ദ്രന്‍ വള്ളിക്കുന്നേല്‍
സാമൂഹ്യ രംഗത്ത് ദീര്‍ഘകാലമായി സജീവമാണെങ്കിലും രാഷ്ട്രീയ രംഗത്ത് ശ്രീ. VK ചന്ദ്രന്‍ വള്ളിക്കുന്നേല്‍ പുതുമുഖമാണ്.എളിയ രീതിയില്‍ ജീവിതം ആരംഭിച്ചു ചുരുങ്ങിയ കാലം കൊണ്ട് വിവിധ സാമൂഹിക സാംസ്കാരിക മേഖലകളില്‍ സ്വാധീനമുറപ്പിച്ച ചന്ദ്രന് എടുത്തു പറയത്തക്ക ഭരണ പരിചയം ഇല്ലെങ്കിലും വാര്‍ഡില്‍ ഒട്ടാകെയുള്ള ജാതി-മത-രാഷ്ട്രീയതിനതീതമായ് സൌഹൃദ ബന്ധങ്ങള്‍ നേട്ടമാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് .ഐമ്കൊമ്പ് അംബികാ വിദ്യാഭവന്‍ സ്കൂളിന്റെ മാനേജിംഗ് ട്രസ്റ്റ് മെമ്പറായി പ്രവര്‍ത്തിച്ചു വരുന്നു. BJP -യുടെയും ഇടതു പക്ഷത്തിലെ ഒരു വിഭാഗത്തിന്റെയും പിന്തുണ തനിക്കാവുമെന്ന ആത്മവിശ്വാസവും ചന്ദ്രനുണ്ട് .
ഒക്ടോബര്‍ 6 :കളരിയ്ക്കല്‍ രാകേഷ് ഷെയര്‍ ട്രേഡിംഗ് രംഗത്തെ അതികായന്മാരായ JRG സെക്യുരിട്ടീസിന്റെ പാലാ ബ്രാഞ്ചില്‍ നിയമിതനായി. നേരത്തെ ജിയോജിത് കമ്പനിയുടെ ഫ്രഞ്ചൈസിയില്‍ ജോലി ചെയ്തു വരികയായിരുന്നു രാകേഷ്.
ഒക്ടോബര്‍ 5 :തുമ്പിമല തടത്തില്‍ തങ്കപ്പന്റെ മകന്‍ ലിബിന്‍ T , ഷാമ്പെയിന്‍ ഗോള്‍ഡ് നിറമുള്ള പുതിയ ഹുണ്ടായി i10 കാര്‍ വാങ്ങി. തിരുവനന്തപുരം C -DAC -ല്‍ സയന്റിസ്റ്റ് ആയി പ്രവര്‍ത്തിച്ചു വരികയാണ് ലിബിന്‍.
ഒക്ടോബര്‍ 4 : ഗാന്ധി ജയന്തി ദിവസം ഐമ്കൊമ്പിലെ കുടുംബ ശ്രീ പ്രവര്‍ത്തകര്‍ വാര്‍ഡ് മെമ്പര്‍ ലിസ്സി സണ്ണിയുടെ നേതൃത്വത്തില്‍ വാഗമണ്‍, രാമക്കല്‍ മേട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് വിനോദയാത്ര നടത്തി.


ഒക്ടോബര്‍ 4 :അന്തീനാട് മഹാദേവക്ഷേത്രത്തില്‍ രാവിലെ 9നും ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തില്‍ 9.30നും ആയില്യംപൂജ നടന്നു
ഒക്ടോബര്‍ 4: പഞ്ചായത്ത് ഇലക്ഷനില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് മൂന്നു മണി വരെ മാത്രം .ഭൂരിഭാഗം മുന്നണികളും ഇന്ന് കടനാട് പഞ്ചായത്ത് ഓഫീസില്‍ പത്രികകള്‍ സമര്‍പ്പിക്കും.
ഏഴാചേരിയില്‍ രാഷ്ട്രീയത്തിനതീതമായി
ജനകീയ മുന്നേറ്റം
ഒക്ടോബര്‍ 4 :ഏഴാചേരിയിലെ ഐമ്കൊമ്പിനോട് ചേര്‍ന്ന് കിടക്കുന്ന (വാഴയ്ക്കാപ്പാറ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍) ഭാഗത്തെ ജനങ്ങള്‍ തങ്ങളുടെ പ്രദേശത്തോട് അധികാരികള്‍ കാട്ടുന്ന അവഗണനയ്ക്കെതിരെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കാന്‍ ഒരുങ്ങുന്നു. എഴാച്ചേരിയില്‍ നിന്നും ഐമ്കൊമ്പ് ഭാഗത്ത് നിന്നും ടാറിട്ട റോഡുകള്‍ ആരംഭിക്കുന്നുവെങ്കിലും ഈപ്രദേശത്ത് മാത്രം കാലങ്ങള്‍ കഴിഞ്ഞിട്ടും ടാറിംഗ് എത്തിയിട്ടില്ല. വാര്‍ഡ് പുനര്‍നിര്‍ണയത്തിനുശേഷം ഈ ഭാഗം വെള്ളിലാപ്പിള്ളി കൂടി ഉള്‍പ്പെടുന്ന വാര്‍ഡ് ആയി മാറി.കാലാ കാലങ്ങളില്‍ ഭരിച്ച വിവിധ മുന്നണികള്‍ ഇവിടത്തുകാര്‍ക്ക് നേരെ കണ്ണടച്ചു എന്ന തിരിച്ചറിവില്‍ നിന്ന് ജാതി മത രാഷ്ട്രീയത്തിനതീതമായി ഈ പ്രദേശത്തെ ജനങ്ങള്‍ ഇലക്ഷനില്‍ ഈ അനീതിക്കെതിരെ പൊരുതുവാന്‍ തീരുമാനിക്കുകയുണ്ടായി. അതിന്റെ ഫലമായി രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നിന്ന് ഒരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി ഈ വനിതാ സംവരണ വാര്‍ഡില്‍ പാലപ്പുറത്ത് ഗോപിനാഥന്റെ ഭാര്യ കോമളം ഗോപിനാഥന്‍ ഇന്ന് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിക്കുന്നു.
ഒക്ടോബര്‍ 1 : ഐമ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിന്റെ നോട്ടീസ് ദേവസ്വം പ്രസിഡന്റ് KP നാരായണന്‍ പ്രകാശനം ചെയ്തു.
ഒക്ടോബര്‍ 2 : പഞ്ചായത്ത് ഇലക്ഷനില്‍ ഐമ്കൊമ്പ് വാര്‍ഡില്‍ ജനകീയ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി വള്ളിക്കുന്നേല്‍ VK ചന്ദ്രന്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു.
ഒക്ടോബര്‍ 2 :കൊല്ലപ്പള്ളി ലയന്‍സ് ക്ലബ് ഗാന്ധി ജയന്തി ദിനത്തില്‍ ലയന്‍സ് ക്ലബ് ഹാളില്‍ വെച്ച് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി .
രാഷ്ട്രീയ വടംവലികള്‍ സജീവമായി
ഒക്ടോബര്‍ 2 :നാടകീയമായ നീക്കത്തിനൊടുവില്‍ സീറ്റ് ലഭിക്കാതിരുന്നതില്‍ അമര്‍ഷം പൂണ്ട് ഐമ്കൊമ്പിലെ കോണ്ഗ്രസ് നേതാവ് ബേബി പുത്തന്‍പുരയില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നു . സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ഇടതുപക്ഷത്തിലെ ഒരുവിഭാഗം ബേബിയെ പിന്താങ്ങുമെന്ന് ഉറപ്പായി. കേരള കോണ്ഗ്രസ് മാണി വിഭാഗത്തിന്റെ നിലപാട് ഇതോടെ നിര്‍ണായകമായി.
ഒക്ടോബര്‍ 1 : ഐമ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിന്റെ നോട്ടീസ് ദേവസ്വം പ്രസിഡന്റ് KP നാരായണന്‍ പ്രകാശനം ചെയ്തു.
ഒക്ടോബര്‍ 2 : പഞ്ചായത്ത് ഇലക്ഷനില്‍ ഐമ്കൊമ്പ് വാര്‍ഡില്‍ ജനകീയ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി വള്ളിക്കുന്നേല്‍ VK ചന്ദ്രന്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു.
വില്‍പനയ്ക്ക്
ഒക്ടോബര്‍ 1 : ഐമ്കൊമ്പ് ക്ഷേത്രത്തിനു പിന്നിലായി പാരലല്‍ റോഡ് സൈഡില്‍ കുന്നക്കാട്ട് സജിയുടെ 8 സെന്‍റ് സ്ഥലവും 2 വീടുകളും വില്പനയ്ക്ക് .

























ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ