ഡിസംബര്‍ 30:ആറാം മൈലിനു സമീപം ചോക്കാട്ട് കറിയനാല്‍ ഷാജന്‍ ഹുണ്ടായി സാന്‍ട്രോ കാര്‍ വാങ്ങി.
ഡിസംബര്‍ 29 : അഞ്ചാം മൈലിനു സമീപം പൂതക്കുഴി ജോസിന്റെ പുരയിടത്തില്‍ പുതിയ വോളിബോള്‍ കളിക്കളം നിര്‍മ്മിച്ച് കളി തുടങ്ങി. ഇടതു പക്ഷ ആഭിമുഖ്യമുള്ള പ്രവര്‍ത്തകര്‍ നേതൃത്വം കൊടുക്കുന്ന ക്ലബ്ബിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് കോര്‍ട്ട് നിര്‍മ്മിച്ചത്.എഴാച്ചേരി, അന്തീനാട് എന്നിവിടങ്ങളില്‍ നിന്നും കളിക്കാര്‍ എത്തുന്നുണ്ട്. പുത്തന്‍പുരയില്‍ ഗോപിനാഥന്‍ നായര്‍, ബേബി പുത്തന്‍പുരയില്‍,സതീഷ്,മനോജ് തിരുതാളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഡിസംബര്‍ 28 :പടിഞ്ഞാറെയില്‍ റോയി , തേനമ്മാക്കല്‍ രതീഷിന്റെ വീടിനുപിന്നില്‍ പണിത പുതിയ ഗൃഹത്തില്‍ താമസമാരംഭിച്ചു.
ഡിസംബര്‍ 28 :അബുദാബിയില്‍ ജോലി ചെയ്തിരുന്ന കളരിയ്ക്കല്‍ ശ്രീജിത്ത് (ജിത്തു) നാട്ടില്‍ തിരിച്ചെത്തി.

ഡിസംബര്‍ 28 :രാമപുരം ഫൊറോനാ പള്ളിയിലെ ഉണ്ണീശോയുടെ നാമകരണ തിരുന്നാള്‍ ഭക്തി നിര്‍ഭരമായി.
ഡിസംബര്‍ 28 :ഏഴാച്ചേരി കാവിന്‍ പുറം ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്ത്യാദര പൂര്‍വ്വം നടന്നു.

ഡിസംബര്‍ 26 :മണ്ഡലസമാപനത്തിന്റെ ഭാഗമായി മണക്കാട്ട് ഇല്ലത്ത് നിന്നും പാറേക്കാവിലെയ്ക്കു കുംഭകുട ആഘോഷയാത്ര നടന്നു.
ഡിസംബര്‍ 25:സ്നേഹത്തിന്റെ സന്ദേശവുമായി ഐമ്കൊമ്പില്‍ ക്രിസ്മസ് സമുചിതമായി ആഘോഷിക്കപ്പെട്ടു.
മിക്ക ഭവനങ്ങളിലും ക്രിസ്മസ് നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും ചാര്‍ത്തിയിരുന്നു. പടക്കങ്ങളും പൂത്തിരികളും എങ്ങും ശബ്ദ-പ്രകാശങ്ങള്‍ പരത്തി. ക്രൈസ്തവ ഭവനങ്ങളില്‍ പുല്‍ക്കൂടുകള്‍ ഒരുക്കിയിരുന്നു .

ഐമ്കൊമ്പ് സെന്‍റ്.തോമസ് പള്ളിയില്‍ പ്രത്യേക കുര്‍ബാന, കേക്ക് മുറിക്കല്‍,ക്രിസ്മസ് കരോള്‍ എന്നിവ നടന്നു.


(വിശദമായ റിപ്പോര്‍ട്ടും, ചിത്രങ്ങളും പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ് )
ഐമ്കൊമ്പ് കവലയില്‍ യുവജനങ്ങളുടെയും ഗ്രാമ ചേതനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്മസ് കേക്ക് മുറിക്കല്‍ നടന്നു.
ഡിസംബര്‍ 24 :വൈക്കത്ത് നടന്ന ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഐമ്കൊമ്പ് കല്ലുംപുറത്ത് മാര്‍ട്ടിന്റെ മകള്‍ ആന്‍ മരിയ മാര്‍ട്ടിന്‍ ഹിന്ദി പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. അഭിനന്ദനങ്ങള്‍!
ഡിസംബര്‍ 24 : പാലായില്‍ ജനുവരിയില്‍ നടക്കുന്ന മീനച്ചില്‍ ഹിന്ദു മഹാസംഗമത്തിന്റെ ഭാഗമായി താലൂക്കിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ചൈതന്യ രഥയാത്രയ്ക്ക് ഐമ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തില്‍ ഭക്തി നിര്‍ഭരമായ സ്വീകരണം നല്‍കി.
ഡിസംബര്‍ 23 :പാലാ ളാലം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവ ആറാട്ടിനോട് അനുബന്ധിച്ച് മുനിസിപ്പല്‍ സ്റ്റേഡിയം ജംക്ഷനില്‍ ദീപക്കാഴ്ച ഒരുക്കി. പുലിയന്നൂര്‍ ശ്രീരുദ്രം ഭജന്‍സ് അവതരിപ്പിച്ച ഭജനയും അരങ്ങേറി.
ഡിസംബര്‍ 23 :ധനുമാസത്തിലെ തിരുവാതിര നാളില്‍ ഐമ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തില്‍ മാതൃ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവാതിരയും സാമൂഹ വ്രതവും നടന്നു.
[ഡിസംബര്‍ 15-നു വിവാഹിതയായ പുതിയകുന്നേല്‍ ശാന്തിയുടെ മകള്‍ ശാലിനിയുടെ വിവാഹ ആല്‍ബത്തില്‍ നിന്ന്. വരന്‍ രാമപുരം സ്വദേശിയായ ജയന്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്നു. ലിബിയയില്‍ നഴ്സ് ജോലിയില്‍ പ്രവേശിക്കാനിരിക്കുകയാണ് ശാലിനി.]
ഡിസംബര്‍ 20 :അഞ്ചാം മൈലിനു സമീപം വെച്ച് കളപ്പുരയ്ക്കല്‍ കണ്ണന്റെ ഇന്നോവ കാറിനു പിന്നില്‍ KSRTC ബസ് ഇടിച്ചു.കാറിനു നിസ്സാരമല്ലാത്ത കേടുപാടുകളുണ്ട്.
പാലായില്‍ വെച്ച് നാന്നാല്‍ വിശാഖ് സഞ്ചരിച്ച ബൈക്ക് കുറുകെ ചാടിയ ഓട്ടോയില്‍ തട്ടി. വിശാഖിന്റെ കൈയ്ക്ക് ചതവുണ്ട്.
ഡിസംബര്‍ 19 :ഐമ്കൊമ്പ് കുഴികണ്ടം പറമ്പില്‍ നിന്നും വെട്ടി മാറ്റിയ കൂറ്റന്‍ ആഞ്ഞിലി മരം ഞായറാഴ്ച രാവിലെ പാലായില്‍ നിന്നും വന്ന ക്രെയിന്‍ ഉപയോഗിച്ച് പൊക്കി കൊണ്ടുപോയി. മൂന്നു ലക്ഷത്തിനടുത്ത് വില ലഭിച്ചുവെന്ന് പറയപ്പെടുന്നു.
ഡിസംബര്‍ 19 : എഴാച്ചേരി കടുത്തലക്കുന്നേല്‍ ജോയിയുടെ മകന്‍ ജോജി ജോയി, രാമപുരം മണപ്പുറം ഫിനാന്‍സില്‍ അസിസ്റ്റന്റ്റ് ബ്രാഞ്ച് ഹെഡ് ആയി ജോലിയില്‍ പ്രവേശിച്ചു. ജോജി മേലുകാവ് ഹെന്‍റി ബേക്കര്‍ കോളേജില്‍ നിന്നും M Com ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായിരുന്നു . അഭിനന്ദനങ്ങള്‍!
ഡിസംബര്‍ 19 : വള്ളിക്കുന്നേല്‍ VK ചന്ദ്രന്‍ തന്റെ INVADER ജീപ്പ് വിറ്റു പുതിയ മഹീന്ദ്ര ബോലേറോ വാങ്ങി. ചുണ്ടന്‍മാക്കല്‍ ഭാഗത്തുള്ള താമസിച്ചിരുന്ന വീട് വിറ്റതിന് ശേഷം മറ്റപ്പിള്ളില്‍ ഭാഗത്ത് പുതിയ വീട് പണിയുകയാണ് ചന്ദ്രന്‍.
ഡിസംബര്‍ 19 : ഐമ്കൊമ്പ് ആറാം മൈലില്‍ ബിജു(ഭാവചിത്ര സ്റ്റുഡിയോ)വിന്റെ വീടിനു സമീപം കാര്‍ (ഹുണ്ടായി i10 ) ബൈക്കില്‍ തട്ടി മതിലിലിടിച്ച് തലകീഴായി മറിഞ്ഞു . ബൈക്ക് യാത്രികന് പരിക്കേറ്റു.

ഡിസംബര്‍ 19 :ഐമ്കൊമ്പ് മരങ്ങാട് റോഡിലെ ഓട പണി പൂര്‍ത്തിയായി.

ഡിസംബര്‍ 19 : അതിരു കടന്ന മദ്യാസക്തിക്കെതിരെ കൊല്ലപ്പള്ളിയില്‍ ഇടതുപക്ഷ യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു.
ഡിസംബര്‍ 18 :കടനാട് പഞ്ചായത്തിലെ പുതിയ വോട്ടര്‍മാരുടെ രേഖകള്‍ പരിശോധിക്കുന്നതിനുള്ള ഹിയറിംഗ് കടനാട് സെന്‍റ്.സെബാസ്ത്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു. പുതിയ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ജനുവരി 25 -നു താലൂക്ക് ഓഫീസില്‍ നിന്ന് ലഭിക്കും.
ഡിസംബര്‍ 18 :ക്രിസ്മസിന്റെ വരവറിയിച്ചു ഐമ്കൊമ്പ് സെന്‍റ്.തോമസ് പള്ളിയില്‍ KCYM പ്രവര്‍ത്തകര്‍ കൂറ്റന്‍ നക്ഷത്രം തൂക്കി.

ഡിസംബര്‍ 18 : ഐമ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തിലെ 2011 വര്‍ഷത്തെ മീനഭരണി ഉത്സവത്തെക്കുറിച്ച് ആലോചിക്കുന്നതിനുള്ള പൊതുയോഗം ദേവസ്വം ഹാളില്‍ നടന്നു.
ഡിസംബര്‍ 16 : അനീഷ് സണ്ണി കല്ലകത്ത് യൂത്ത് കോണ്‍ ഗ്രസിന്റെ കടനാട് മണ്ഡലം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഐമ്കൊമ്പ് വാര്‍ഡ് മുന്‍ മെമ്പര്‍ ലിസ്സി സണ്ണിയുടെ മകനാണ് അനീഷ്. അഭിനന്ദനങ്ങള്‍!

ഡിസംബര്‍ 15 : കളരിയ്ക്കല്‍ ശ്രീകുമാര്‍, സതീഷ് എന്നിവര്‍ ദുബായില്‍ നിന്നും ഒരു മാസത്തെ അവധിക്കായി നാട്ടിലെത്തി.

[കഴിഞ്ഞ മാസം വിവാഹിതയായ വാണി ശശിയുടെ മകള്‍ അശ്വതിയുടെ വിവാഹ ആല്‍ബത്തില്‍ നിന്ന്. വരന്‍ രാമപുരം സ്വദേശിയായ വിനോദ് . പാലാ INDUS മൊട്ടോഴ്സിലെ സീനിയര്‍ സെയില്‍സ് എക്സിക്യുട്ടിവ് ആണ് അശ്വതി ]
ഡിസംബര്‍ 11: പുതിയ വര്‍ഷം ആരംഭിക്കുന്നതിനോപ്പം ഐമ്കൊമ്പില്‍ പുതിയ വീടുകള്‍ പൂര്‍ത്തിയായി വരുന്നു. കരൂര്‍ ബോബന്‍, കളരിയ്ക്കല്‍ ശ്രീകുമാര്‍, കൊച്ചുപറമ്പില്‍ ജോസ് , പടിഞ്ഞാറെയില്‍ റോയി തുടങ്ങിയവരുടെ വീടുകള്‍ പണി പൂര്‍ത്തിയാകുന്നു.
പുത്തന്‍പുരയില്‍ വേണുഗോപാല്‍ താമസിച്ചിരുന്ന വീട് ഗള്‍ഫില്‍ ജോലിയുള്ള ആലപ്പുഴ സ്വദേശികളായ ദമ്പതികള്‍ വാങ്ങി താമസമാരംഭിച്ചു. ഇവരുടെ ബന്ധുജനങ്ങള്‍ കടനാട്ടില്‍ താമസിക്കുന്നുണ്ട്.
ഈ വീടിനു എതിര്‍വശം (റോഡിനു അപ്പുറം) തോടിനു ചേര്‍ന്നുള്ള ഭാഗം (7 സെന്‍റ് ) കരിങ്കല്ല് കെട്ടി എടുത്തു നിരപ്പാക്കി വീട് പണിതു വില്‍ക്കാനുള്ള പ്ലാനിലാണ് ഇപ്പോളത്തെ ഉടമസ്ഥന്‍ സൂര്യാ പ്രകാശ്. നിരപ്പാക്കല്‍ ജോലികള്‍ പൂര്‍ത്തിയായി.
ഡിസംബര്‍ 11 :ഐമ്കൊമ്പില്‍ മരങ്ങാട് റോഡിന്റെ വലതു ഭാഗത്ത് ഓട തീര്‍ക്കുന്ന പണി പുരോഗമിക്കുന്നു. കവല മുതല്‍ പാടം വരെയും പള്ളി മുതല്‍ താഴെ കലുങ്ക് വരെയുമാണ് ഓട വാര്‍ക്കുന്നത്. കിഴക്കേമുറിയില്‍ രാധാകൃഷ്ണനാണ് നിര്‍മ്മാണ ചുമതല. മല മുകളില്‍ നിന്ന് ഐമ്കൊമ്പ് കവലയില്‍ കുതിച്ചു പായുന്ന മഴവെള്ളം നിയന്ത്രിക്കാന്‍ പുതിയ ഓടയ്ക്ക് കഴിയുമെന്ന് കരുതുന്നു.
ഡിസംബര്‍ 10 : കൊല്ലപ്പള്ളിയില്‍ കടുതോടില്‍ ഷാ ബ്രദേഴ്സിന്റെ പുതിയ പച്ചക്കറി-ഇറച്ചി-മീന്‍ വില്പനശാല ജീസസ് ഫിഷറീസ് എന്ന പേരില്‍ രാജാ ഗ്ലാസ് ഹൌസിനു എതിര്‍ വശത്തായി പ്രവര്‍ത്തനമാരംഭിച്ചു.
കൊല്ലപ്പള്ളി വിദേശമദ്യശാലയ്ക്ക് സമീപം തന്നെ മരിയ ഫിഷറീസ് എന്ന പുതിയ മീന്‍ വില്പനശാലയും തുറന്നിട്ടുണ്ട്.

Click the Play button below!
ഡിസംബര്‍ 7 :നാന്നാല്‍ വിജയന്റെ ഇളയ മകന്‍ വിശാഖ് വിജയന്‍ (സൂപ്പര്‍വൈസര്‍, കളപ്പുരയ്ക്കല്‍ ഓട്ടോ മൊബൈല്‍സ്, പാലാ) പുതിയ ഹീറോ ഹോണ്ട പാഷന്‍ പ്രോ ബൈക്ക് (ബ്ലാക്)വാങ്ങി.

ഡിസംബര്‍ 5:നായര്‍ സര്‍വീസ് സൊസൈറ്റി(NSS ) ഐമ്കൊമ്പ് കരയോഗത്തിന്റെ വിശേഷാല്‍ പൊതുയോഗം പാറേക്കാവ് ദേവസ്വം ഹാളില്‍ നടന്നു. കരയോഗം പ്രസിഡന്റ് ഡോ.NK മഹാദേവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മീനച്ചില്‍ താലൂക്ക് യൂണിയന്‍ / വനിതാ പ്രതിനിധികള്‍ പങ്കെടുത്തു.

ഡിസംബര്‍ 6: ദേശീയ മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പദ്ധതിയുടെ ഭാഗമായി ഐമ്കൊമ്പില്‍ അംഗനവാടി -ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും ഗുളികകള്‍ വിതരണം ചെയ്തു.
(ദിവസങ്ങള്‍ക്കു മുന്‍പ് ഉരുള്‍ പൊട്ടല്‍ മൂലം വെള്ളം പൊങ്ങിയ കൊല്ലപ്പള്ളി-ഐമ്കൊമ്പ്-എഴാച്ചേരി പ്രദേശങ്ങളിലെ രാത്രി ദൃശ്യങ്ങള്‍!)
| കൊല്ലപ്പള്ളി ഹണി ഹോട്ടല്‍ (കൊച്ചാണിയുടെ പഴയ കട) |
| ഷാപ്പ് ജംക്ഷന്‍ |
| പാരദൈസ് സലൂണ്‍ |
| നമ്മുടെ സ്വന്തം മേരിമാത വെള്ളത്തില്‍! |
| ദാ..ആറരക്കുള്ള ലിനാ.... |
| റോഡും തോടും ഒന്നായപ്പോള്‍! |
| അഞ്ചാം മൈല്‍ നിരക്കപ്പിള്ളില്‍ ശശിയുടെ വീടിനു മുന്നിലെ ദൃശ്യം.. വെള്ളം ഉയരുന്ന സമയം.. |
| ഏഴാച്ചേരി മൈലയ്ക്കല്‍ പാലത്തിനു സമീപം വെള്ളം കയറുന്നു.. |
| മൈലയ്ക്കല്‍ പാലവും വെള്ളവും മത്സരിക്കുന്നു..അരയടിക്ക് പാലം ലീഡ് ചെയ്യുന്ന സമയത്തെ ദൃശ്യം... |
ഡിസംബര്‍ 1:ഗ്രാമചേതനയുടെ ആഭിമുഖ്യത്തില്‍ ഐമ്കൊമ്പില്‍ അന്താരാഷ്‌ട്ര എയിഡ്സ് ദിനം ആചരിച്ചു.

കേരള സ്റ്റേറ്റ് എയിഡ്സ് കന്ട്രോള്‍ സൊസൈറ്റിയുടെ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചു. സ്കൂള്‍ കുട്ടികള്‍ക്ക് റെഡ് റിബണുകള്‍ വിതരണം ചെയ്തു.

ഐമ്കൊമ്പിലെ ഒരു വൃക്ഷഭീമന്‍ കൂടി പടിയിറങ്ങി.
ഐമ്കൊമ്പ് പാറേക്കാവ് ക്ഷേത്രത്തിനും ജനതാ ലൈബ്രറിക്കും സമീപം (മെയിന്‍ റോഡില്‍ നിന്നും ക്ഷേത്രത്തിലേയ്ക്കുള്ള വഴിയുടെ വശത്ത്)കുഴികണ്ടം പറമ്പില്‍ നിന്നിരുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആഞ്ഞിലി മരം ഓര്‍മയായി.
കുറിഞ്ഞി കുഴികണ്ടം കുടുംബ ട്രസ്റ്റ് വക കുറിഞ്ഞി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള മരം കഴിഞ്ഞയാഴ്ചയാണ് മുറിച്ചു നീക്കിയത്.
ഐമ്കൊമ്പിലെ കായിക രംഗവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ഈ മരം.
കഴിഞ്ഞ തലമുറ വോളിബോള്‍ കളിച്ചിരുന്നത് ഇതിനു സമീപമാണ്.
പിന്നീട് വോളി ക്രിക്കറ്റിനു വഴി മാറിയപ്പോളും ഈ മരം സാക്ഷിയായി.
സ്ട്രെയിറ്റ് സിക്സറുകള്‍ ഏറെ തടഞ്ഞു നിര്‍ത്തിയിരുന്ന മരത്തെ കീഴടക്കിയത് ചെട്ടിയാം കുന്നേല്‍ റോജന്റെയും,ഈശോയുടെയും ,ബിനോയിയുടെയും അപൂര്‍വ്വം സിക്സറുകള്‍ മാത്രമാണ്.
ഐമ്കൊമ്പുകാരില്‍ എന്നും ഗൃഹാതുരത്വം ഉണര്ത്തിയിരുന്ന....തലമുറകള്‍ക്ക് തണല്‍ നല്‍കിയ വൃക്ഷരാജന് അശ്രുപുഷ്പങ്ങള്‍!
കഴിഞ്ഞ മാസം കണ്ണൂരില്‍ വെച്ച് വിവാഹിതയായ ഐമ്കൊമ്പ് കരൂര്‍ ജോസിന്റെ
(കെ.സി. ജോസഫ്) ഇളയ മകള്‍ ടിന്റുവിന്റെയും ഫെബിന്റെയും വിവാഹ ആല്‍ബത്തില്‍ നിന്ന്...

















































ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ