ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

ശനിയാഴ്‌ച, ജനുവരി 15, 2011

ജനുവരി 2011

ജനുവരി 2011










KSRTC പാലാ ഡിപ്പോ ഒരു പുതിയ ബാംഗ്ലൂര്‍  സര്‍വ്വീസ് കൂടി തുടങ്ങുന്നു. പഴയ AC ബസ് മാറ്റി സൂപ്പര്‍ ഡീലക്സ് ബസ് ആക്കിയതിന് പുറമേ ആണിത്. 









ഐമ്കൊമ്പ് കവലയുടെ മുഖം  മാറുന്നു 

കളപ്പുരക്കല്‍ കെട്ടിടത്തിന്‍റെ    പണി പൂര്‍ത്തിയാകാറാകുന്നു  .ഇതിലെ മുഴുവന്‍ ഷട്ടറുകളും ബുക്കിംഗ് ആയി കഴിഞ്ഞു  . 


മൂവാറ്റുപുഴ-പുനലൂര്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെ   ഉടന്‍ തന്നെ പാലാ-തൊടുപുഴ റോഡു വികസനം തുടങ്ങുമെന്ന് തീര്‍ച്ചയായിട്ടുണ്ട്.



ഇതിനിടെ കവലയില്‍ തന്നെ കളപ്പുരയ്ക്കല്‍    കണ്ണന്‍റെ വീടിനു എതിര്‍വശത്തുള്ള എടാട്ട്കുന്നേല്‍ പറമ്പ് ഭാഗികമായി വാങ്ങിയവര്‍ JCB ഉപയോഗിച്ച് സ്ഥലം പ്ലോട്ടുകളാക്കാന്‍ ആരംഭിച്ചു. 



ഇതിനു സമീപം വെയിറ്റിംഗ്  ഷെല്‍ട്ടറിനു     പിറകിലുള്ള സ്ഥലം ഭാഗികമായി വള്ളിക്കുന്നേല്‍ ചന്ദ്രന്‍,  പൊളിടെക്നിക് അദ്ധ്യാപകന്‍   സതീഷ്‌ എന്നിവര്‍ വാങ്ങിയിട്ടുണ്ട്. ഇവിടെയും കെട്ടിടങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു  . 


ഇതോടെ ഐമ്കൊമ്പ് കവലയുടെ മുഖം സമൂലമായി മാറുകയാണ്.












ജനുവരി 26 :അറുപത്തി രണ്ടാമത് റിപ്പബ്ലിക്  ദിനം ഐമ്കൊമ്പില്‍ സമുചിതമായി ആഘോഷിക്കപ്പെട്ടു. 


ഗവ: LP സ്കൂളില്‍ ഹെഡ് മാസ്റ്റര്‍ ദേശീയ പതാക ഉയര്‍ത്തി. 



അംബികാ വിദ്യാഭവന്‍ സ്കൂളിലെ കുട്ടികള്‍ ഐമ്കൊമ്പ് കവല ചുറ്റി റിപ്പബ്ലിക് ദിന ഘോഷയാത്ര നടത്തി.പ്രിന്‍സിപ്പാള്‍ ദേശീയ പതാക ഉയര്‍ത്തി. പ്രത്യേക അസംബ്ലിയില്‍ സ്വദേശി സയന്‍സ് പ്രസ്ഥാനത്തിന്‍റെ നേതാവ് കരിങ്കുന്നം   രാമചന്ദ്രന്‍ നായര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.  







വള്ളിക്കുന്നേല്‍ പരേതനായ തച്ചുശാസ്ത്ര വിദഗ്ധന്‍  കുമാരന്‍ ആചാരിയുടെ ഇളയ മകനും തച്ചുശാസ്ത്രത്തില്‍ നാട്ടിലെ അറിയപ്പെടുന്ന കലാകാരനുമായ ബിജുക്കുട്ടന്‍ വിവാഹിതനാവുന്നു. വധു കുരുപ്പന്തര മാന്‍വെട്ടം സ്വദേശിനിയായ  ശ്രീകല 
സ്റ്റുഡിയോയില്‍ എഡിറ്റിംഗ് ജോലി ചെയ്യുന്നു. വധൂ ഗൃഹത്തില്‍ വെച്ച് നടന്ന വിവാഹ നിശ്ചയത്തില്‍ മേയ് അഞ്ചിന് വിവാഹം നടത്താന്‍ തീരുമാനിച്ചു.  

















ജപമാലാ റാലിയില്‍ ഐമ്കൊമ്പ് പള്ളിയില്‍ നിന്നും അമ്പതോളം പേര്‍ പങ്കെടുത്തു  . 











മറ്റപ്പിള്ളില്‍    അല്‍ജോ രഘുനാഥ്  സെക്കന്റ് ഹാന്‍ഡ് യമഹ RX 100 വാങ്ങി.   ഏഴാച്ചേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ അഗ്രിക്കള്‍ചരല്‍     ഇമ്പ്ലിമെന്റ്സ് എന്ന കാര്‍ഷിക ഉപകരണ നിര്‍മ്മാണ കമ്പനിയില്‍ സൂപര്‍വൈസര്‍ ആയി പ്രവര്‍ത്തിക്കുകയാണ് അല്‍ജോ.  

അല്‍ജോയുടെ സഹോദരനും തിരുവനന്തപുരം കെല്‍ട്രോണില്‍  ഓഡിയോ എന്ജിനീയറിംഗ് അധ്യാപകനുമായ അരുണ്‍ രഘുനാഥ് പുതിയ ഡിസ്കവര്‍ ബൈക്ക് വാങ്ങി. കേരളത്തിലെ പ്രശസ്തനായ പ്രൊഫഷനല്‍ മൃദംഗ ആര്‍ട്ടിസ്റ്റു കൂടിയാണ് അരുണ്‍. 











ഉമ്മന്‍ ചാണ്ടിയുടെ കേരള മോചന യാത്രയുടെ ഭാഗമായി ഐമ്കൊമ്പിലെ  UDF പ്രവര്‍ത്തകര്‍ ഇടതു സര്‍ക്കാരിനെതിരെ ഒപ്പ് ശേഖരണം നടത്തി. 









ഏഴാച്ചേരിയിലെ   പോസ്റ്മാനും യോഗാ അധ്യാപകനുമായ രാധാകൃഷ്ണന്‍ തന്റെ സ്കൂട്ടറില്‍ നിന്നും വീണു . നെറ്റിയില്‍ നിസ്സാര പരിക്കുണ്ട്. 





പുത്തന്‍പുരയില്‍ സന്തോഷിനു വീട് നിര്‍മ്മാണത്തിനിടെ കരിങ്കല്ല്  കൊണ്ട് മുറിഞ്ഞു കാലിനു പരിക്കേറ്റു . 








കിഴക്കേ മുറിയില്‍ പ്രതീഷ് ഒരിടവേളയ്ക്ക് ശേഷം തിരികെ ദുബായിലേയ്ക്ക് ജോലി സംബന്ധമായി യാത്രയായി. 










ഏഴാച്ചേരി പുത്തന്‍പുരയില്‍ മുന്‍ പുസ്തക പ്രചാരക് രാജപ്പന്‍ നായരുടെ മകളും  പ്ര ഹരിദാസിന്‍റെ  മൂത്ത സഹോദരിയുമായ  രാജശ്രീ (രാജി, പോസ്റ്റ്‌ ഓഫീസ്,ആണ്ടൂര്‍ )  ഐമ്കൊമ്പ് പാറേക്കാവ്  ദേവീ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതയായി.വരന്‍ അധ്യാപകനായ അനൂപ്‌ പൊന്‍കുന്നം സ്വദേശിയാണ്. 















































വിദേശത്ത് കഴിയുന്ന മക്കളെ സന്ദര്‍ശിക്കുന്നതിനായി കരൂര്‍ ചാക്കോച്ചന്‍ കാനഡയിലേയ്ക്കു    യാത്രയായി. 





അവധിക്കു ശേഷം കളരിയ്ക്കല്‍ ശ്രീകുമാര്‍ തിരികെ ദുബായിലേയ്ക്ക് പോയി. 







ഉറുകുഴിയില്‍  ജിജോ  , സിജോ എന്നിവരുടെ സഹോദരി അജോയുടെ കുഞ്ഞിന്‍റെ മാമ്മോദീസാ കര്‍മ്മം കഴിഞ്ഞ ശനിയാഴ്ച ഐമ്കൊമ്പ് സെന്‍റ്.തോമസ്‌ പള്ളിയില്‍ വെച്ച് നടന്നു.  









ദേശീയ യുവജനവാരത്തിന്റെ ഭാഗമായി ഗ്രാമചേതന, അംബികാ വിദ്യാഭവന്‍ സ്കൂളുമായി സഹകരിച്ചു ഉപന്യാസ മത്സരം സംഘടിപ്പിച്ചു. വിവേകാനന്ദ സന്ദേശത്തെ അധികരിച്ച് നടത്തിയ മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. 











ഐമ്കൊമ്പില്‍ വീണ്ടും തിരക്കിട്ട വിവാഹക്കാലം 




പുത്തന്‍പുരയില്‍ രാജപ്പന്‍ നായരുടെ മകള്‍ രാജിയുടെ വിവാഹം ജനുവരി 30 ഞായറാഴ്ച പാറേ ക്കാവ് ദേവീ ക്ഷേത്രത്തില്‍ വെച്ച് നടക്കുന്നു.





ഏഴാച്ചേരി (ഹോമിയോ ജംക്ഷന്‍) പാലപ്പുറത്ത് പരേതനായ വിജയന്‍റെയും  (കുട്ടന്‍)  റോസമ്മയുടെയും  മകള്‍ മിനി(ആശ)യുടെ വിവാഹം ഫെബ്രുവരി 8 നു നടക്കുന്നു.






അന്തീനാട് താമസിക്കുന്ന വഴികോട്ട്  മുരളിയുടെ (മണി) മകന്‍ ബരുണ്‍്  വിവാഹിതനാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞ 19 -നു നടന്നു. വധു രാമപുരം സ്വദേശിനിയായ രാഖി ആലപ്പുഴ ഗവ: മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ്     നഴ്സ്  ആയി ജോലി ചെയ്യുന്നു. 


വിവാഹ നിശ്ചയ ചടങ്ങില്‍ നിന്ന്
(ഫോട്ടോസ് :രതീഷ്‌ ഭാസ്കര്‍ )



അഞ്ചാം മൈല്‍ പൂതക്കുഴിയില്‍ ജോണി തന്‍റെ കടയുടെ മുകളില്‍ റൂഫിംഗ്  ചെയ്തു വാടകയ്ക്ക് കൊടുക്കാന്‍ സജ്ജമാക്കി. 








പുത്തന്‍പുരയില്‍ സന്തോഷ്‌ (മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസര്‍, സ്റ്റാര്‍ വിഷന്‍ ചാനല്‍) തേനമ്മാക്കല്‍    തങ്കപ്പന്‍നായരുടെ വീടിനു സമീപം (പുത്തന്‍പുരയില്‍ വേണുഗോപാലിന്റെ പഴയ 
വീടിനു പിന്നില്‍) പുതിയ വീടിന്‍റെ നിര്‍മ്മാണം ആരംഭിച്ചു. 











വള്ളിക്കുന്നേല്‍ ചന്ദ്രന്‍ ചുണ്ടന്‍മാക്കല്‍    ഭാഗത്ത്‌ താമസിച്ചിരുന്ന വീട് വിറ്റു  മറ്റപ്പിള്ളില്‍  സന്തോഷിന്റെ വീടിനു സമീപം പണിത പുതിയ വീട്ടിലേയ്ക്ക് ഈയാഴ്ച താല്‍ക്കാലികമായി താമസം മാറുന്നു.
കൂടാതെ അഞ്ചാം മൈല്‍-എഴാച്ചേരി പാലത്തിനു സമീപം നിര്‍മിക്കുന്ന വീടിന്‍റെ പണി പുരോഗമിക്കുന്നു. 








ഈ ഭാഗത്ത്‌, മൂന്നുകണ്ടത്തില്‍ രാജപ്പന്‍ വിറ്റ സ്ഥലത്ത് ഇപ്പോള്‍ താമസിക്കുന്നത് മാനത്തൂര്‍ സ്വദേശികളാണ്  . 








പാലായില്‍ സമാപിച്ച  പത്തൊമ്പതാമത് മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന്റെ ദൃശ്യങ്ങള്‍  
(ഫോട്ടോസ്: ഇന്ദ്രന്‍സ് പാലാ)


ഹിന്ദു സംഗമ കലോത്സവം "സംസ്കൃതി' ഉദ്ഘാടനം: സുബ്രഹ്മണ്യം (ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ) 
"മയില്‍‌പ്പീലി" ബാലചിത്ര രചനാ മത്സരം 





ഹിന്ദു സംഗമ  ഉദ്ഘാടനം: പന്തളം രാജാവ് വിശാഖം  തിരുനാള്‍  

ഉദ്ഘാടന സദസ്സ് 
ആംബുലന്‍സ് താക്കോല്‍ ദാനം: കുര്യാക്കോസ് പടവന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ 
ആംബുലന്‍സ് ഫ്ലാഗ് ഓഫ് :രാധാ വി നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ 
വിവേകാനന്ദ ജയന്തി സന്ദേശം: കാ.ഭാ. സുരേന്ദ്രന്‍ 

മനോരമ ക്ഷേത്ര ചിത്രപ്രദര്‍ശനം  "ദര്‍ശനം" ഉദ്ഘാടനം: സ്വാമി സ്വപ്രഭാനന്ദ 

പ്രതിഭാ സംഗമം ഉദ്ഘാടനം:രാഹുല്‍ ഈശ്വര്‍, മാമ്പഴം ഫെയിം കുമാരി അനഘാ   സമീപം 
പ്രതിഭാ സംഗമം സദസ്സ് 

ടെമ്പിള്‍ പാര്‍ലമെന്റ്  ഉദ്ഘാടനം ബ്രഹ്മശ്രീ കാര്‍ത്തികേയന്‍ തന്ത്രികള്‍ 

പ്രതിദിന ഉപനിഷദ് ക്ലാസ് :സ്വാമി സ്വപ്രഭാനന്ദ 
മാതൃസംഗമം ഉദ്ഘാടനം  : പ്രൊഫ. സരള എസ്  പണിക്കര്‍ 


ആചാര്യ എല്‍. ഗിരീഷ്കുമാര്‍ 

വിദ്യാ ഗോപാല പൂജ 

ഹിന്ദു നേതൃ സംഗമം, ഉദ്ഘാടനം:KP ഹരിദാസ്, KP ദാമോദരന്‍(ഐമ്കൊമ്പ്) മുന്‍ നിരയില്‍ 

ഹിന്ദു ഐക്യ വേദി പ്രസിഡന്റ്‌ ശശികല ടീച്ചര്‍ സംസാരിക്കുന്നു 


കൂടുതല്‍ ചിത്രങ്ങള്‍ക്ക്

 :http://picasaweb.google.com/hindusangam/Hindusamgamam2011?authkey=Gv1sRgCMXfpZuw1JHJBw&feat=directlink














പുതുവത്സരത്തില്‍ ഗ്രാമചേതന സംഘടിപ്പിച്ച വിനോദയാത്രയുടെ ദൃശ്യങ്ങള്‍:

രണ്ടു ബസുകളിലായി(Vettoms  & Puthoth Travels) നൂറു പേരാണ് കൊടൈക്കനാല്‍-മധുര-പളനി യാത്രയില്‍ പങ്കെടുത്തത്. 








കൂടുതല്‍ ചിത്രങ്ങള്‍ക്ക്:
http://picasaweb.google.com/gramachetana/TourJan2011?authkey=Gv1sRgCIOwi8va-NmLvgE&feat=directlink









ദുബായിലായിരുന്ന പൊടിയില്‍ മോഹന്‍ തോമസ്‌ (അനീഷ്‌ ) നാട്ടിലെത്തി.ഐമ്കൊമ്പിലെ വീടും സ്ഥലവും വാടകയ്ക്ക്  കൊടുത്തു  ഇപ്പോള്‍ പാലായില്‍ KM മാണി MLA യുടെ വീടിനു   സമീപമാണ് താമസിക്കുന്നത്. 







കളരിക്കല്‍ സതീഷ്‌ അവധിക്കു ശേഷം തിരികെ ദുബായിലേയ്ക്ക് യാത്രയായി. 










ഐമ്കൊമ്പ്-കടനാട് റോഡിനു സമീപം താമസിക്കുന്ന പള്ളിക്കുന്നേല്‍ പരേതനായ ബെന്നിയുടെ മകളുടെ മനസ്സമ്മതം ഐമ്കൊമ്പ് പള്ളിയില്‍ വെച്ച് നടന്നു. 
കാരടികുന്നേല്‍ ദേവദാസ് (ദാസന്‍ ചേട്ടന്‍)  അന്തീനാട്ടില്‍ വീടും സ്ഥലവും വാങ്ങി താമസമാരംഭിച്ചു.


കുറിഞ്ഞി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്ത്  മൂന്നു ഏക്കറില്‍ പറന്നു കിടക്കുന്ന  കാവില്‍  വനദുര്‍ഗ്ഗാലയം  പണിയുന്നതിനാവശ്യമായ ശിലാ ഘോഷയാത്രയ്ക്ക് ഐമ്കൊമ്പില്‍ ഭക്തി നിര്‍ഭരമായ സ്വീകരണം നല്‍കി. 

ഐമ്കൊമ്പ് അംബികാ വിദ്യാഭവന്‍ സ്കൂള്‍ പുതിയതായി പുറത്തിറക്കിയ ബ്രോഷര്‍ 




പുതിയകുന്നേല്‍ ദാമോദരന്റെ (ഹോട്ടല്‍ ശിവാസ്) മകന്‍ ബൈജുവിന് ഒരു ആണ്‍ കുഞ്ഞ് പിറന്നു. കോട്ടയം ഫോക്കസ് ഓട്ടോമോബൈല്‍സില്‍   ജോലിചെയ്യുന്ന ബൈജു, ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ട്രഷറര്‍ കൂടിയാണ്. അഭിനന്ദനങ്ങള്‍!





































 കടനാട് സെന്‍റ്.സെബാസ്ത്യന്‍സ് പള്ളിയിലെ ഈ വര്‍ഷത്തെ തിരുനാളിന് ഗാനമേള വേണ്ടെന്നു നിശ്ചയിച്ചു. പകരമായി ജനുവരി ഇരുപതിന്  പള്ളി ജംക്ഷനില്‍ ടിന്റുമോള്‍  ആര്‍ട്സ് ക്ലബിന്റെ വകയായി കൊച്ചിന്‍ സോളോയുടെ ഗാനമേള നടക്കും.








































ആലുവയില്‍  നടന്ന  സംസ്ഥാന ശാസ്ത്രമേളയില്‍ ഐമ്കൊമ്പ് പുതിയകുന്നേല്‍ രാജുവിന്റെ മകള്‍ രേഷ്മ   മൂന്നാം സ്ഥാനം നേടി. അഭിനന്ദനങ്ങള്‍!






















ഐമ്കൊമ്പ് അംബികാ വിദ്യാഭവന്‍ സ്കൂളിന്റെ ഉപദേശക സമിതി അംഗമായ വാഴൂര്‍ NSS കോളേജിലെ ഇക്കണോമിക്സ്‌ വിഭാഗം പ്രൊഫസര്‍  ഡോ. ടി.വി.മുരളീവല്ലഭന്  ഈ വര്‍ഷത്തെ കേരളത്തിലെ മികച്ച കോളേജ് അധ്യാപകനുള്ള സെന്‍റ്.ബെര്‍ക്കുമാന്‍സ് അവാര്‍ഡ് ലഭിച്ചു. ISRO മുന്‍ ചെയര്‍മാന്‍ ഡോ.ജി.മാധവന്‍ നായര്‍ അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ ഐമ്കൊമ്പില്‍ നിന്നും പ്രതിനിധികള്‍ സംബന്ധിച്ചിരുന്നു.

ആസ്ട്രേലിയയില്‍ നടന്ന ലോക മതമഹാ സമ്മേളനത്തില്‍ പങ്കെടുത്തു "Sustainable Development" എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച  ഡോ. ടി.വി.മുരളീവല്ലഭനെ മാസങ്ങള്‍ക്ക് മുന്‍പ്  അംബികാ സ്കൂളില്‍ വെച്ച് ആദരിച്ചിരുന്നു. 

We Salute you Sir ..








ജനുവരി അഞ്ചിന് ഗൃഹപ്രവേശം നടന്ന പടിഞ്ഞാറെയില്‍  റോയിയുടെ വീട്. 





ജനുവരി മൂന്നിന് നടന്ന കരൂര്‍ ബോബന്റെ ഗൃഹപ്രവേശത്തിന്റെ ദൃശ്യങ്ങള്‍:

 









കളരിക്കല്‍ ശ്രീകുമാറിന്റെ ഗൃഹപ്രവേശത്തിന്റെ ദൃശ്യങ്ങള്‍





















22 -ആമത് ദേശീയ റോഡ്‌ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പാലായില്‍ പോലീസ് സേനാംഗമായ  കാഥികന്‍ വിനോദ് ചമ്പക്കര കഥാപ്രസംഗം അവതരിപ്പിച്ചു.




















ഐമ്കൊമ്പു സെന്‍റ്.തോമസ്‌ പള്ളിയിലെ 2010 വര്‍ഷത്തെ ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളുടെ  ദൃശ്യങ്ങള്‍:




 




 
 (കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോവിനും  :http://www.aimcombu.org/Parishday2011.html

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here