ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

വെള്ളിയാഴ്‌ച, മാർച്ച് 04, 2011

മാര്‍ച് 2011


















പാലാക്കാരുടെ സ്വപ്നസാക്ഷാത്കാരത്തിനായി മാണി



കെ.എം. മാണിക്ക് പാലായെ അറിയാം; പാലാക്കാര്‍ക്ക് മാണിയെയും. കേരള രാഷ്ട്രീയത്തില്‍ ജനങ്ങളും നേതാവും തമ്മില്‍ ഇത്രയധികം ലയിച്ചു ചേര്‍ന്ന മറ്റുമണ്ഡലമില്ല. മണ്ഡലത്തിലെ ഒരു വോട്ടറെപ്പോലും സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കെ.എം. മാണിയെ പരിചയപ്പെടുത്തേണ്ടതില്ല. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലൂടെയുമുള്ള പര്യടനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്നതേയുള്ളു. മണ്ഡലം കണ്‍വെന്‍ഷനുകളിലും ബൂത്തു കണ്‍വെന്‍ഷനുകളിലും കുടുംബസംഗമങ്ങളിലുമെല്ലാം പരമാവധി എത്താല്‍ ശ്രമിച്ചു. കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിയേ്ക്കണ്ട നേതാവാണ് മാണിയെന്ന് പ്രവര്‍ത്തകര്‍ക്കും അറിയാം. മകന്‍ ജോസ്.കെ.മാണി എം.പിയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് സക്രിയമായുണ്ട്.



കഴിഞ്ഞ ദിവസങ്ങളില്‍ പാലാ നഗരസഭ, കരൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ മാണി സമയം കണ്ടെത്തി. പാലായ്ക്ക് എന്താണ് വേണ്ടതെന്ന് ജനങ്ങളേക്കാള്‍ കൃത്യമായി നേതാവിനറിയാം. എങ്കിലും അവര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ കേള്‍ക്കുന്നു. വികസന കാര്യത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പാലാ പിന്‍തള്ളപ്പെട്ടുപോയി. ഇതിന് മാറ്റമുണ്ടാകാന്‍ യു.ഡി.എഫ്. അധികാരത്തിലെത്തണം. എല്‍.ഡി.എഫ്. അധികാരത്തിലിരുന്നപ്പോഴെല്ലാം പ്രതികാരബുദ്ധിയോടെയാണ് പാലായോട് പെരുമാറിയതെന്ന് ഉദാഹരണങ്ങള്‍ നിരത്തിയാണ് മാണി ഓരോസ്ഥലത്തും സമര്‍ത്ഥിക്കുന്നത്. തിരഞ്ഞെടുപ്പ് പര്യടന ഭാഗമായി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തുമെന്നതിനാല്‍ പ്രവര്‍ത്തകയോഗങ്ങളിലും മറ്റും പങ്കെടുക്കാനെത്തുമ്പോള്‍ സമീപമുള്ള വോട്ടര്‍മാരെ കാണുകയും സുഹൃത്തുക്കളെ സന്ദര്‍ശിക്കുകയുമൊക്കെയാണിപ്പോള്‍ ചെയ്യുന്നത്.




പുതിയ പ്രതീക്ഷകള്‍ നല്‍കി മാണി.സി. കാപ്പന്‍



പാലാ നിയോജക മണ്ഡലത്തിലെ മലയോര മേഖലയാണ് മേലുകാവ്, തലനാട്, മൂന്നിലവ് പഞ്ചായത്തുകള്‍. മുന്നിടങ്ങളും മുന്‍പ് പൂഞ്ഞാര്‍ മണ്ഡലമായിരുന്നു. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന്‍ എത്തിയപ്പോള്‍ എല്ലാവര്‍ക്കും ചൂണ്ടിക്കാട്ടാനുള്ളത്. മലയോരമേഖലയുടെ ദുരിതങ്ങള്‍. ഇവരുടെ ഇടയില്‍ ആദ്യമായാണ് വോട്ടുതേടിയെത്തുന്നതെങ്കിലും എല്ലാവര്‍ക്കും കാപ്പനെ അറിയാം. സിനിമാ നിര്‍മ്മാതാവും നടനുമെന്ന നിലയിലാണ് ഏറെപ്പേര്‍ക്കും കൂടുതല്‍ പരിചയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച ആളെന്ന നിലയിലും ആളുകള്‍ കൗതുകത്തോടെ മാണി സി.കാപ്പനെ കാണുന്നു.' നാട് വികസിയ്ക്കണമെങ്കില്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ വേണം'. ജനങ്ങളോട് പറയുന്ന കാപ്പന്‍ പാലായുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളാണെന്ന് ഉദാഹരണങ്ങള്‍ നിരത്തി വിശദീകരിക്കുന്നു. ജനപ്രതിനിധിയായാല്‍ മലയോര മേഖലയുടെ മുഖച്ഛായതന്നെ മാറ്റുമെന്ന് ഉറപ്പ് നല്‍കി വ്യാപാര സ്ഥാപനങ്ങളിലും സമീപ വീടുകളിലും പ്രവര്‍ത്തകര്‍ക്കൊപ്പം കയറിയിറങ്ങി. പാലായുടെ വികസന മുരടിപ്പ് മാറാന്‍ പോവുകയാണ്. ഇവിടെ നല്ല റോഡുകള്‍ വരും, കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും, കായികരംഗത്ത് ഉണര്‍വ്വുണ്ടാകും, കര്‍ഷകരുടെ ദുരിതങ്ങള്‍ മാറും, മാണി.സി. കാപ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അത് നടപ്പിലാക്കുമെന്ന് തറപ്പിച്ചു പറയുകയും ചെയ്യുന്നു.




ഇരുമുന്നണിയുടെയും അവഗണനയ്‌ക്കെതിരെ പ്രൊഫ. വിജയകുമാര്‍



ബി.ജെ.പി. സ്ഥാനാര്‍ത്ഥി പ്രൊഫ. ബി. വിജയകുമാര്‍ കോളേജധ്യാപകനായി വിരമിച്ച ആളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോഴും ഒരു അധ്യാപകന്റെ അച്ചടക്കവും പക്വതയും കൈവിടാതെ സൗമ്യമായാണ് ജനങ്ങളുടെ അടുത്തെത്തുന്നത്. ഉച്ചസമയത്ത് പാലാ സിവില്‍ സ്റ്റേഷനു സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ വോട്ട് തേടിയെത്തിയപ്പോള്‍ ഡ്രൈവര്‍മാരിലൊരാള്‍ സീറ്റിലിരുന്ന് ഉറങ്ങുകയാണ്.



സുഹൃത്തുക്കളിലൊരാള്‍ അദ്ദേഹത്തെ വിളിച്ചുണര്‍ത്തിയപ്പോഴേയ്ക്കും സ്ഥാനാര്‍ത്ഥിയോടൊപ്പമുള്ള പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞത് 'ഉറക്കം വിട്ടുണരു സുഹൃത്തേ, ഈ നാടിനു വേണ്ടി' എന്നായിരുന്നു. അതുതന്നെയാണ് സ്ഥാനാര്‍ത്ഥിക്കും ജനങ്ങളോട് പറയാനുള്ളത്. ഇരുമുന്നണിയും മാറിമാറി ഭരിച്ചപ്പോഴും പാലാ അവഗണിയ്ക്കപ്പെടുകയായിരുന്നു. പത്ത്‌പേര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ കഴിയുന്ന ഒരുസ്ഥാപനം പോലുമില്ല. ഭരണകക്ഷിയായ എല്‍.ഡി.എഫിനോടും ദീര്‍ഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച യു.ഡി.എഫിനോടും ഒരേ തരത്തിലുള്ള അതൃപ്തിയാണ് ജനങ്ങള്‍ക്കെന്ന് പ്രൊഫ. വിജയകുമാര്‍ പറയുന്നു. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ സക്രിയമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി. ഇത്തവണ മണ്ഡലത്തില്‍ നടത്തുന്നത്. മഹിളാമോര്‍ച്ച, യുവമോര്‍ച്ച, പട്ടികജാതിമോര്‍ച്ച തുടങ്ങിയവയുടെ പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനങ്ങളും സ്‌ക്വാഡ് വര്‍ക്കുകളും നടത്തുന്നു.



ഓരോ മേഖലയിലെയും കുടുംബസംഗമങ്ങളിലും കണ്‍വെന്‍ഷനുകളിലും കഴിയുന്നത്ര പങ്കെടുക്കുന്നതിന്റെ തിരക്കിലാണ് സ്ഥാനാര്‍ത്ഥി.

























എഴാച്ചേരി ഓന്തിന്‍ കുന്നു ഭാഗത്ത്‌ നിന്നും തേവര്‍ കാട്ടില്‍ ഭാഗത്തേയ്ക്ക് മാസങ്ങള്‍ക്ക് മുന്‍പ് വെട്ടിയ പുതിയ റോഡ്‌  ഈ മേഖലയിലെ നിരവധി വീടുകള്‍ക്ക് വികസനത്തിന്റെ പുതിയ മുഖം സമ്മാനിച്ചു.




തലയിണക്കര  ,വള്ളിക്കുന്നേല്‍,വേങ്ങന്‍പറമ്പില്‍ ഭാഗങ്ങളിലൂടെ പോകുന്ന റോഡ്‌ ഇപ്പോള്‍ കരിങ്ങനാതടത്തില്‍ രാജുവിന്‍റെ വീട്ടില്‍ എത്തി നില്കുന്നു. 



ഇവിടെ നിന്നും അഞ്ചാം മൈലില്‍  നിന്നുള്ള പാലത്തിന്റെ സമീപത്തേയ്ക്കും വടക്കേടത്ത് ഭാഗം വരെ പോകാവുന്നതാണ്. 





























ഐമ്കൊമ്പിലെ പ്രമുഖ വയറിംഗ് കോണ്‍ട്രാക്ടര്‍ ആയ നിരക്കപ്പിള്ളില്‍ ശശിധരന്‍ (ഷാജി) പുതിയ മാരുതി ആള്‍ട്ടോ കാര്‍ വാങ്ങി. അഭിനന്ദനങ്ങള്‍  ! 


















വേനല്‍ കടുത്തതോടെ നാട്ടില്‍ ഉഷ്ണം അധികമാവുന്നു. തോടുകളില്‍ ജലം കെട്ടി നില്‍ക്കുവാന്‍ തുടങ്ങിയിരിക്കുന്നു. 


ഇതിനിടെ തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍  മഴയും ലഭിച്ചു. 















കാരടി കുന്നേല്‍ പ്രസാദ് (മൂഴയില്‍ ജൂവലറി, പാലാ) പുതിയ ഹീറോ ഹോണ്ടാ പാഷന്‍ പ്രൊ ബൈക്ക് വാങ്ങി. അഭിനന്ദനങ്ങള്‍  ! 













ഐമ്കൊമ്പു ജനതാ ലൈബ്രറിയ്ക്കു  സമീപം ദേവസ്വം നല്‍കിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് കിണറിന്റെ ശോചനീയാവസ്ഥയ്ക്ക് മോചനമായി. മുന്‍ മെമ്പര്‍ ലിസ്സി സണ്ണിയുടെ കാലത്ത് വകയിരുത്തിയ ഫണ്ട് കൊണ്ട് ചുറ്റുമതില്‍ തീര്‍ത്തു കൊണ്ടിരിക്കുന്നു  . കിണര്‍ തേകുന്ന ജോലികളും പൂര്‍ത്തിയാവുന്നു. കിഴക്കെമുറിയില്‍ രാധാകൃഷ്ണനായിരുന്നു കോണ്‍ട്രാക്ടര്‍  . 










































ഐമ്കൊമ്പു -രാമപുരം റൂട്ടില്‍ പാറേക്കാവ് ക്ഷേത്രത്തിന്‍റെ നിലത്തിനു സമീപമുള്ള  ഓട പുനര്‍ നിര്‍മിക്കുന്നതിനുള്ള പണികള്‍ പുരോഗമിക്കുന്നു.  


























തുമ്പിമല കൂനപ്പിള്ളില്‍ തങ്കപ്പന്‍ അന്തരിച്ചു. ആദരാഞ്ജലികള്‍!






















നിയമസഭാ ഇലക്ഷന്‍ രംഗം ഐമ്കൊമ്പില്‍ സജീവമാകുന്നു. പോസ്റ്ററുകള്‍ വ്യാപകമായി  പതിപ്പിച്ചു കഴിഞ്ഞു.









ഐമ്കൊമ്പു ഗവ: LP സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു.ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ സംബന്ധിച്ചു.


















ഉള്ളനാട്  ക്ഷേത്രത്തിനു സമീപം നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്‍റെ      ശിലാസ്ഥാപനം NSS താലൂക്ക് യുണിയന്‍ പ്രസിഡന്റ്‌. CP ചന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു.    
















നാന്നാല്‍ N .S വിജയന്‍ നായര്‍ (52 )അന്തരിച്ചു.  സംസ്കാരം വീട്ടുവളപ്പില്‍  നടത്തി. ഐമ്കൊമ്പു പാറേക്കാവ് ദേവസ്വം, ജനതാ ലൈബ്രറി എന്നിവയില്‍ മുന്‍പ് കമ്മറ്റിയംഗമായി  പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:സുശീല.മക്കള്‍:വിപിന്‍ വിജയന്‍(MUTHOOT  FINCORP ), വിശാഖ് വിജയന്‍(ഇലക്ട്രീഷ്യന്‍).ആദരാഞ്ജലികള്‍!

















ഐമ്കൊമ്പില്‍ നിയമസഭ ഇലക്ഷന്‍ രംഗം ചൂട് പിടിക്കുന്നു.


ഇത്തവണ   ഐമ്കൊമ്പു പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും മാറി ആദ്യമായി പാലാ മണ്ഡലത്തിന്റെ ഭാഗമാവുകയാണ്.






45 വര്‍ഷത്തെ തുടര്‍ച്ചയാ MLA പദവിയുമായി റെക്കോര്‍ഡിട്ട   പാലായുടെ പര്യായമായി മാറിയ KM മാണി തന്നെ ഇക്കുറിയും UDF സ്ഥാനാര്‍ഥി.






പാലായില്‍ LDF ഇക്കുറിയും സീറ്റ് നല്‍കിയത് NCP -ക്കാണ്.കഴിഞ്ഞ തവണ മത്സരിച്ച സിനിമ നിര്‍മാതാവ് കൂടിയായ മാണി.സി.കാപ്പനാണ് ഇടതു സ്ഥാനാര്‍ഥി.





BJP ഇത്തവണ   രംഗത്തിറക്കുന്നത്    സംസ്ഥാന സമിതി അംഗവും വാഴൂര്‍ കോളേജിലെ അധ്യാപകനും പ്രഭാഷകനുമായ പ്രൊഫ..ബി.വിജയകുമാറിനെയാണ്  . 










ഐമ്കൊമ്പില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത് BJP-യാണ്.പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയുടെ ഫ്ലക്സ് ബോര്‍ഡും പോസ്റ്ററുകളും  സ്ഥാപിച്ചു. 




പിന്നാലെ LDF/UDF പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു.


























ശിവരാത്രി ദിവസം ഐമ്കൊമ്പു പാറേക്കാവ് ക്ഷേത്രത്തിലെ ശിവന്‍റെ നടയില്‍ നടന്ന ഭസ്മ നിര്‍മ്മാണത്തിന് മേല്‍ശാന്തി വേണു നമ്പൂതിരി നേതൃത്വം നല്‍കി. 

























ഐമ്കൊമ്പു പാറേക്കാവ്  മീനഭരണി ഉത്സവത്തിന്‍റെ പബ്ലിസിറ്റി  കമ്മറ്റി പാലായിലും പരിസര പ്രദേശങ്ങളിലും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. 














ഐമ്കൊമ്പു പള്ളിയിലെ സെന്‍റ് തോമസ്‌ പുരുഷ സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ കൊച്ചി, വല്ലാര്‍പാടം ഭാഗങ്ങളിലേയ്ക്കു വിനോദയാത്ര നടത്തി. 











വേനലിനിടെ ഐമ്കൊമ്പിലും പരിസരങ്ങളിലും രാത്രി മഴ പെയ്തു.പിറ്റേന്ന് അപ്രതീക്ഷിതമായുണ്ടായ മഞ്ഞു മൂടിയ പ്രഭാതത്തിന്റെ ദൃശ്യം!














നാട്ടിലെങ്ങും ചക്കയുടെ സ്വാദിന് തുടക്കമായി. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് നാവില്‍ വെള്ളമൂറുന്ന ചക്കയുടെ വിവിധ രുചികള്‍ക്ക് ഇനി ഉത്സവ മേളം!

























പുത്തന്‍പുരയില്‍ സന്തോഷ്‌ നിര്‍മിക്കുന്ന വീടിന്‍റെ കട്ടിള സ്ഥാപിക്കല്‍ ചടങ്ങ് നടന്നു.



















തുമ്പിമല  തടത്തില്‍ വീട്ടില്‍  T .G തങ്കപ്പന്റെ  മകളും തിരുവനന്തപുരത്ത് CDAC -ല്‍  സയന്റിസ്ടായ  ലിബിന്റെ സഹോദരിയുമായ രമ്യ വിവാഹിതയാവുന്നു. ഐമ്കൊമ്പു പാറേക്കാവില്‍  വെച്ച്  വിവാഹ നിശ്ചയം നടന്നു. നട്ടാശേരി സ്വദേശിയും  കൊച്ചിയിലെ SPECTRUM കമ്പനിയിലെ ഉദ്യോഗസ്ഥനുമായ ശരത് ആണ് വരന്‍.തിരുവനന്തപുരത്ത്  NEST എന്ന IT സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രമ്യ എന്ജിനീയറിംഗ് ബിരുദധാരിണിയാണ്  .വിവാഹം മാര്‍ച് 28 -നു അന്തീനാട് ക്ഷേത്രത്തില്‍ വെച്ച് നടക്കും. അഭിനന്ദനങ്ങള്‍!





















എഴാച്ചേരി കണ്ടത്തില്‍  ഗസ്സിയുടെ മകന്‍ ജിതിന്‍ അവധിക്കായി ഒമാനില്‍ നിന്നും നാട്ടിലെത്തി. 








ഐമ്കൊമ്പ് കുന്നുംപുറത്ത്    ജിജോ (ഈശോ )-മാരിയറ്റ്    ദമ്പതികള്‍ നാട്ടിലെത്തി.  ഇവര്‍ക്ക്    ഒരു  ആണ്‍കുഞ്ഞു കൂടി പിറന്നു.അഭിനന്ദനങ്ങള്‍!









വഴികോട്ടു ബരുണ്‍,  മേയ് മാസത്തില്‍ നടക്കുന്ന  കല്യാണ  ഒരുക്കങ്ങള്‍ക്കായി നാട്ടിലെത്തി. ഇന്ത്യന്‍ വിപണിയില്‍ പുതുതായി ഇറങ്ങിയ നിസ്സാന്‍ മൈക്ര കാര്‍ ബരുന്‍ സ്വന്തമാക്കി. അഭിനന്ദനങ്ങള്‍!











എഴാച്ചേരി  കരോട്ട് വട്ടപ്പാറയില്‍    പ്രശാന്ത് (പിള്ള, പാറേക്കാവ്  ദേവസ്വം കമ്മറ്റിയംഗം  )- രെശ്മി (ടീച്ചര്‍, അംബികാ വിദ്യാഭവന്‍)   ദമ്പതികള്‍ക്ക്    ഒരു  പെണ്‍കുഞ്ഞു  കൂടി  ജനിച്ചു .അഭിനന്ദനങ്ങള്‍!












എഴാച്ചേരി കാവുങ്കല്‍ ശങ്കരന്‍,മണിക്കുട്ടന്‍,ജയന്‍ എന്നിവരുടെ അമ്മ ഭാവാനിയമ്മ അന്തരിച്ചു.ആദരാഞ്ജലികള്‍!



































മധ്യ തിരുവിതാം കൂറിലെ പ്രശസ്തമായ കടനാട് സന്റ്. അഗസ്ടിന്‍സ് പള്ളി പൊളിച്ചു പുനര്‍ നിര്‍മ്മിക്കുന്നു
.
 


ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പള്ളിയുടെ  ഭാഗങ്ങള്‍ ഭാഗികമായി പൊളിച്ചു നീക്കി.
നാല് കോടി ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖയും മാതൃകയും തയ്യാറായിക്കഴിഞ്ഞു.






അതേസമയം,  കഴിഞ്ഞ വര്‍ഷം പുനര്‍ നിര്‍മ്മാണം ആരംഭിച്ച അന്തീനാട് പള്ളിയുടെ പണി പുരോഗമിക്കുന്നു.






















ഐമ്കൊമ്പു കവലയിലെ കളപ്പുരയ്ക്കല്‍ കെട്ടിടത്തിന്റെ പണി അവസാന ഘട്ടത്തിലേയ്ക്ക്!
















ഐമ്കൊമ്പു പുറ്റനാനിക്കല്‍  വിജയന്റെ മകന്‍ ഹെനസ് ഷൈവി (സുട്ടു), നഴ്സിംഗ് ഉപരി പഠനത്തിനായി ലണ്ടനിലേയ്ക്ക് (UK ) പോയി .











ഐമ്കൊമ്പു പുതുപ്പള്ളില്‍ (നിലനാനിക്കല്‍) കേശവന്‍ നായരുടെ മകന്‍ ശ്രീകുമാര്‍ (സതീഷ്‌) സെക്കന്റ് ഹാന്‍ഡ് മാരുതി 800 കാര്‍ വാങ്ങി.















എടാട്ട്കുന്നേല്‍ ജോണി അമേരിക്കയില്‍ നിന്നും നാട്ടിലെത്തി. കവലയിലെ വെയിറ്റിംഗ് ഷെഡിന്  പിറകിലായി ഗൃഹ നിര്‍മ്മാണത്തിനുള്ള പണികള്‍ ആരംഭിച്ചു.















പുല്ലാന്താനിക്കല്‍ KP നാരായണന്റെ (അനിയന്‍) വീടിന്റെ നവീകരണം പൂര്‍ത്തിയായി.














ഐമ്കൊമ്പു വഴികോട്ടു ബാബുക്കുട്ടന്‍, കൊല്ലപ്പള്ളിയില്‍ വെള്ളിയാംകണ്ടം വീടിനു സമീപം  (തയ്യില്‍ വീടിനു എതിര്‍ വശം)സ്റ്റീല്‍ ഫാബ്രിക്കേഷന്‍ സംബന്ധമായ എല്ലാ ഉല്പന്നങ്ങളും വില്‍ക്കുന്ന ഷോറൂം "രോഷ്നി മെറ്റല്‍സ്‌" എന്ന പേരില്‍ ആരംഭിച്ചു.




















കൊട്ടാരത്തില്‍ ബാബുവിന്റെ വീടിനു സമീപം പണിത കെട്ടിടത്തില്‍ ജയലക്ഷ്മി എന്നപേരില്‍ പുതിയ
ടെയിലറിംഗ്  ഷോപ്പ് തുടങ്ങി.













കൊല്ലപ്പൈള്ളി ലീനാ തീയെറ്ററിനു എതിര്‍വശത്തായി  പ്രസാദ് ഇന്‍ഡാസ്ട്രീസ് എന്ന പേരില്‍ ഇരുമ്പു സംബന്ധമായ ജോലികള്‍ക്കായി പുതിയ സ്ഥാപനം ആരംഭിച്ചു.













കൊല്ലപ്പള്ളിയിലെ പഴയ കാലത്തിലെ പ്രമുഖ ഡ്രൈവറായിരുന്ന ചങ്കരയില്‍ പാപ്പന്‍ അന്തരിച്ചു. ആദരാഞ്ജലികള്‍!












ഐമ്കൊമ്പു പാറേക്കാവ് ദേവീക്ഷേത്രത്തിലെ ദേവസ്വം ഹാളിന്റെ പാചകപ്പുരയില്‍ വലിയ പാത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്റ്റോര്‍ പണിതു.















മഴ നിലച്ചതോടെ ഐമ്കൊമ്പിലെ തോടുകളില്‍ ജല നിരപ്പ് കുറഞ്ഞു. ചെക്ക് ഡാമുകളില്‍ വെള്ളം കെട്ടി നിര്തിയിരിയ്ക്കുകയാണ്. ഈ വെള്ളത്തില്‍ മീന്‍ പിടിത്തക്കാര്‍ ദിവസവും എത്തിക്കൊണ്ടിരിക്കുന്നു. 














 ഐമ്കൊമ്പിലെ പ്രമുഖ വാഹന പ്രേമിയും, മികച്ച റേസ് ഡ്രൈവറുമായ ചോക്കാട്ടു തങ്കച്ചന്റെ മകന്‍ റോജാ പുതിയ 220 സി.സി.യുള്ള പള്‍സര്‍ ബൈക്ക് വാങ്ങി.




 












നീലൂര്‍ കപ്പെളയിലെ തിരുനാള്‍ മംഗളകരമായി പര്യവസാനിച്ചു.













കടനാട് എളംബ്രക്കോടത്ത് ദേവീ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം ഭക്തി നിര്‍ഭരമായി സമാപിച്ചു.





















ഐമ്കൊമ്പ് പാറേക്കാവ്  ദേവീ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മീനഭരണി ഉത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു. സമീപ പ്രദേശങ്ങളില്‍ സ്ഥാപിക്കുവാനുള്ള  ഫ്ലക്സ് ബോര്‍ഡുകള്‍ പബ്ലിസിറ്റി കണ്‍വീനര്‍ തെക്കേവീട്ടില്‍  സന്തോഷിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി. 

















കൊല്ലപ്പള്ളിയിലെ  നെല്ലന്‍കുഴിയില്‍ കൊച്ചേട്ടന്‍ (ചെറിയാന്‍) അന്തരിച്ചു. ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കിയ പലഹാരങ്ങള്‍ക്ക് പേരുകേട്ട നെല്ലന്‍ കുഴിയില്‍ ടി ഷോപ്പ് നടത്തിയിരുന്നത് ഇദ്ദേഹമാണ്. ആദരാഞ്ജലികള്‍! 
















റാഞ്ചിയില്‍  നടന്ന ഈ വര്‍ഷത്തെ ദേശീയ ഗെയിംസില്‍ ഐമ്കൊമ്പ് സ്വദേശിയായ കുന്നുംപുറത്ത് ഫ്രാന്‍സിസിന്റെ മകന്‍ ആല്‍വിന്‍ ഫ്രാന്‍സിസ് , ഷട്ടില്‍ ബാഡ്മിന്ടന്‍    ഡബിള്‍സില്‍  സ്വര്‍ണം നേടി നാടിനു അഭിമാനമായി. പഴയ RPS -നു സമീപം താമസിച്ചിരുന്ന ആല്‍വിന്റെ കുടുംബം ഇപ്പോള്‍ കൊല്ലപ്പള്ളിയ്ക്ക് സമീപമാണ് താമസിക്കുന്നത്. അഭിനന്ദനങ്ങള്‍!



 














അന്തീനാട് ശ്രീമഹാ ദേവക്ഷേത്രത്തിലെ ഈവര്‍ഷത്തെ ശിവരാത്രി തിരുവുത്സവം മാര്‍ച് മൂന്നിന്  ആറാട്ടോടുകൂടി സമാപിച്ചു.












ഫോട്ടോസ്: പ്രവീണ്‍, നിറം സ്റ്റുഡിയോ, അന്തീനാട്












ലോകകപ്പ്‌   ക്രിക്കറ്റ്‌ ആരംഭിച്ചതോടെ ഐമ്കൊമ്പിലെ യുവാക്കള്‍ നാന്നാല്‍ അനൂപിന്റെ ആര്യാ സൌണ്ട്സില്‍  പ്രത്യേകം പന്തല്‍ തയ്യാറാക്കി കളി കാണുവാന്‍ ആരംഭിച്ചു.



















കടനാട് പഞ്ചായത്തില്‍ പുതിയതായി അനുവദിച്ച ഗവ: ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം മാനത്തൂരില്‍ നടന്നു. 










ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here