ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

തിങ്കളാഴ്‌ച, ജൂൺ 06, 2011

ജൂണ്‍ 2011

ജൂണ്‍  2011



















ഐങ്കൊമ്പ് ജനതാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായന വാരം ആചരിച്ചു.വായനാ മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. 



 ജൂണ്‍ 26 ശനിയാഴ്ച   വായനോല്‍സവത്തിന്‍റെ      സമാപന സമ്മേളനം പഞ്ചായത്ത് മെമ്പര്‍ അപ്പച്ചന്‍ മൈലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌   ബേബി പുത്തന്‍പുരയില്‍ അധ്യക്ഷനായിരുന്നു.  













PN പണിക്കര്‍ ചരമ വാര്‍ഷിക ദിനത്തിന്‍റെ ഭാഗമായി അംബികാ വിദ്യാഭവന്‍ സ്കൂള്‍, ഗവ.LP സ്കൂള്‍ എന്നിവിടങ്ങളിലും വായനാദിനം ആചരിച്ചു. 



































ഐങ്കൊമ്പിലും  പരിസരപ്രദേശങ്ങളിലും ഹൈന്ദവാചാര പ്രകാരമുള്ള  മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യിക്കുന്ന കാര്‍മ്മികന്‍ കുറിഞ്ഞി വിശ്വംഭര മാരാരുടെ മാതാവ് നിര്യാതയായി. ആദരാഞ്ജലികള്‍!






















വഴികോട്ട്  മുരളി  ( ബരുണിന്റെ അച്ഛന്‍ )   സുനിദ്ര  എന്ന പ്രശസ്തമായ കമ്പനിയുടെ ഷോറൂം വഴികോട്ട് എന്റര്‍പ്രൈസസ് എന്ന പേരില്‍ അന്തീനാട് ദേവസ്വം ഷോപിംഗ് കോംപ്ലെക്സില്‍   ജൂണ്‍ 23  നു പ്രവര്‍ത്തനം ആരംഭിച്ചു.


 അന്തീനാട്  ഈസ്റ്റ്  വാര്‍ഡ്‌  മെമ്പര്‍ ശ്രീമതി ക്ലാരീസ് കുര്യാക്കോസ്  ഉത്ഘാടനംനിര്‍വഹിച്ചു .

അന്തീനാട് കരയോഗം  പ്രസിഡന്റ്‌ ശ്രീ മാധവന്‍ നായര്‍ ഭദ്രദീപം കൊളുത്തി. 


ആദ്യവില്പ്പന വെസ്റ്റ്‌ വാര്‍ഡ്‌ മെമ്പര്‍ ലിറ്റി പയസില്‍ നിന്നും മാന്തോട്ടത്തില്‍  രാമകൃഷ്ണന്‍നായര്‍ (കുട്ടന്‍) കമ്പ്യൂട്ടര്‍ ടേബിള്‍ വാങ്ങി നിര്‍വഹിച്ചു . 


               പാലാ  പ്രദേശത്തെ സുനിദ്ര കമ്പനിയുടെ ഏക ഷോറൂമാണ് ഇത്.സുനിദ്ര കമ്പനിയുടെ വിവിധതരം മെത്തകള്‍ തലയിണകള്‍, മറ്റു പ്രശസ്തമായ കമ്പനികളുടെ കസേരകള്‍ ,                       അലമാരകള്‍, കമ്പ്യൂട്ടര്‍ ടേബി ളുകള്‍, ടി വി  സ്റ്റാന്റുകള്‍                         മുതലായവയുടെ വിപുലമായ ശേഖരവും ഇവിടെ ഉണ്ട് .  























ചൂണ്ടച്ചേരി സെന്റ്‌.ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജും കടനാട് പഞ്ചായത്തും ചേര്‍ന്ന് വീട്ടമ്മമാര്‍ക്കായി  വിവിധ വകുപ്പുകളിലായി  നടത്തിയ  ബോധവല്‍ക്കരണ ക്ലാസ്സുകള്‍ 20 , 21, 22 തീയതികളിലായി കോളേജില്‍ നടന്നു. 




കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി . ട്രീസമ്മ തോമസ്‌ ക്ലാസ്സുകള്‍ സന്ദര്‍ശിച്ചു .


പാലാ RTO ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ  ക്ലാസ്സുകളും നടന്നു.
























ഏഴാച്ചേരി  എന്‍. എസ്.  എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും എന്‍.എസ്. എസ്. നായക സഭാംഗമായി തിരഞ്ഞെടുക്കപെട്ട മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ്‌
സി . പി. ചന്ദ്രന്‍ നായര്‍ക്ക്‌ സ്വീകരണവും നടന്നു. 


ഏഴാച്ചേരി കരയോഗം പ്രസിഡന്റ്‌ പി. എന്‍. രഘുനാഥന്‍ നായര്‍   പൊന്നാട അണിയിച്ച്  അദ്ദേഹത്തെ സ്വീകരിച്ചു. 


വിവിധ ക്ലാസ്സുകളിലായി  കൂടുതല്‍ മാര്‍ക്ക് വാങ്ങി ജയിച്ച 
 കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്  വിതരണവും  നടന്നു.












































ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടി നാടിനു അഭിമാനമായ കുന്നുംപുറത്തു ആല്‍വിന്‍ ഫ്രാന്‍സിസ് ഉള്‍പ്പെടുന്ന കേരള ബാഡ്മിന്റന്‍ താരങ്ങളെപ്പറ്റി ഡെക്കാന്‍ ക്രോണിക്കിള്‍ ദിനപത്രത്തില്‍ വന്ന ലേഖനം. 



















അടുത്തിടെയുണ്ടായ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പറ്റി മലയാള മനോരമ സബ് എഡിറ്റര്‍  രമ്യ.എസ്. മനോരമയില്‍ എഴുതിയ ലേഖനം.രാമപുരത്തെ പ്രമുഖ ഡോക്യുമെന്റ്   റൈറ്റര്‍ ആയ  പിഴക് വലിയപറമ്പില്‍ ശങ്കരനാരായണ പിള്ളയുടെ (കുഞ്ഞമ്മിണി ചേട്ടന്‍) ഇളയ മകളാണ് രമ്യ.
ഐങ്കൊമ്പ് അംബികാ ബാല സംസ്കാര കേന്ദ്രത്തിലെ പൂര്‍വ വിദ്യാര്‍ഥിനിയാണ് . 






















ഐങ്കൊമ്പില്‍  മോഷണ ശല്യം രൂക്ഷമാവുന്നു.


ഐങ്കൊമ്പ്  പാറേക്കാവില്‍ കള്ളന്‍ കയറിയതിനു രണ്ടാഴ്ച തികയുന്നതിനു മുന്‍പ് തന്നെ വിവിധ  ഭാഗങ്ങളില്‍  വീണ്ടും മോഷണ ശ്രമങ്ങള്‍.

കരൂര്‍ ബോബന്‍റെ വീട്ടില്‍ ആരും ഇല്ലാതിരുന്ന ദിവസം മോഷ്ടാക്കള്‍ വില പിടിപ്പുള്ള വസ്തുക്കള്‍ അപഹരിച്ചു.
സമീപ പ്രദേശങ്ങളായ അന്തീനാട്, കൊല്ലപ്പള്ളി എനിവിടങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് രാമപുരം SI മോഹനന്‍ നായര്‍ ആഹ്വാനം ചെയ്തു. 























ഐങ്കൊമ്പിലെ പ്രവാസികള്‍ സ്വന്തം നാട്ടില്‍ വീണ്ടും ചേക്കേറുന്നു.

ദീര്‍ഘകാലം നാട്ടില്‍ നിന്നും വിട്ടു നിന്ന് പ്രവാസ ജീവിതം നയിച്ചിരുന്ന പ്രമുഖരായ ഐമ്കൊമ്പുകാരില്‍ പലരും തിരികെ സ്വന്തം മണ്ണില്‍ പാര്‍പ്പിടമൊരുക്കുന്നത്തിനുള്ള  ശ്രമത്തിലാണ്.



കഴിഞ്ഞ മുപ്പതു വര്‍ഷത്തിലധികമായി ഗുജറാത്തിലെ സൂറത്തില്‍ ലോകോത്തര കമ്പനിയായ ഇംഗര്‍ സോളില്‍ ഉന്നത ഉദ്യോഗസ്ഥനായ വഴികോട്ട്‌ വാസുക്കുട്ടന്‍ തറവാടിനു സമീപം പണിയുന്ന  വീടിന്‍റെ അടിത്തറ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. 











നിരവധി വര്‍ഷങ്ങളായി അമേരിക്കയില്‍ കഴിയുന്ന എടാട്ട്കുന്നേല്‍ ജോണി, ഐങ്കൊമ്പ് ജംക്ഷന് തൊട്ടടുത്തുള്ള പഴയ വീടിന്‍റെ സമീപത്തു പുതിയ വീടിന്‍റെ നിര്‍മ്മാണം ആരംഭിച്ചു. അടിത്തറ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനു ശേഷം തിരികെ അമേരിക്കയിലേയ്ക്ക് മടങ്ങി. 




























ഐങ്കൊമ്പ്‌ -കൊല്ലപ്പള്ളി റോഡില്‍ അംബികാ സ്കൂളിനു സമീപമുള്ള വീതി കൂടിയ ഭാഗത്ത്‌ വാഹനങ്ങള്‍  നിര്‍ത്തിയുള്ള മദ്യപാനം നിത്യ സംഭവമാകുന്നു. കുട്ടികള്‍ അടക്കമുള്ളവര്‍   യാത്രചെയ്യുന്ന ഈ റോഡില്‍   ഇത്തരക്കാര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കേണ്ടിയിരിക്കുന്നു. 







കഴിഞ്ഞ  മാസം  വിവാഹിതനായ  വഴികോട്ടു  ബരുണിന്റെ  വിവാഹ പ്രോമോ ആല്‍ബം.


(തയ്യാറാക്കിയത്: നിറം സ്റ്റുഡിയോ, അന്തീനാട്. )











































































ഇടവപ്പാതിയില്‍ റോഡുകള്‍ തോടുകളായപ്പോള്‍  ! ഐമ്കൊമ്പിലെ വിവിധ ദൃശ്യങ്ങള്‍!



















ഐമ്കൊമ്പ് അംബികാ വിദ്യാഭവന്‍ ഇംഗ്ലീഷ്   മീഡിയം സ്കൂളിലെ പരിസ്ഥിതി ദിനാചരണം കടനാട് പഞ്ചായത്ത് പ്രസിഡന്റ്‌. ശ്രീമതി ട്രീസമ്മ തോമസ്‌ ഉദ്ഘാടനം ചെയ്തു 





























ഐമ്കൊമ്പ് ജംക്ഷനിലെ കളപ്പുരയ്ക്കല്‍ കെട്ടിടത്തിലെ പുതിയ സംരംഭമായ ശിവാസ് ഹോട്ടല്‍ പഞ്ചായത്ത് മെമ്പര്‍ അപ്പച്ചന്‍ മൈലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.


































ഭാരത്‌ നിര്‍മാണ്‍ പരിപാടിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരമുള്ള കലാകാരന്മാര്‍ ഐമ്കൊമ്പു ഗ്രാമചേതനയുടെ    സഹകരണത്തോടെ കൊല്ലപ്പള്ളിയില്‍ അവതരിപ്പിച്ച തെരുവ് നാടകം.























സംഭവത്തില്‍  പ്രതിഷേധിച്ചു പ്രവിത്താനത്ത്    ഹര്‍ത്താല്‍ ആചരിച്ചു.















ഗ്രാമചേതന ഐമ്കൊമ്പു ഗവ: LP സ്കൂളില്‍ നടത്തിയ പഠനോപകരണ  വിതരണത്തില്‍ നിന്ന്...





അംഗനവാടിയിലെ (ബാലവാടി) പഠനോപകരണ വിതരണം



































































ഇരുപത്തിയെട്ടു വര്‍ഷത്തെ സര്‍വീസിനു ശേഷം  ഐമ്കൊമ്പു ഈയ്യപ്പാട്ട് അഡ്വ. MJ സെബാസ്റ്റ്യന്റെ    (കുഞ്ഞൂഞ്ഞ്) ഭാര്യ ലില്ലിക്കുട്ടി കാത്തലിക് സിറിയന്‍ ബാങ്കില്‍ നിന്നും സ്വയം വിരമിച്ചു




























അംബികാ  ബാല സംസ്കാരകേന്ദ്രത്തില്‍  (മതപാഠശാല)  നടന്ന പരിസ്ഥിതി ദിനാചരണം!



















കൊല്ലപ്പള്ളി  സേതു സ്റ്റോഴ്സ് (വെയിറ്റിംഗ് ഷെഡിന് എതിര്‍ വശം) ഉടമ രാജാ സോമില്ലിന് സമീപം താമസിക്കുന്ന സോമന്‍റെ മാതാവ് തങ്കമ്മ നിര്യാതയായി.  ആദരാഞ്ജലികള്‍!






















പരേതനായ ഏഴാച്ചേരി തെങ്ങിന്‍തോട്ടത്തില്‍   ഉണ്ണി സാറിന്‍റെ  മകന്‍ ബാബു പുതിയ മാരുതി സ്വിഫ്റ്റ് കാര്‍ വാങ്ങി. ബാബുവും കുടുംബവും ഇപ്പോള്‍ രാമപുരത്തു താമസിക്കുന്നു. 
















ഐങ്കൊമ്പ് കവലയിലെ കപ്പേളയില്‍ നടന്ന മേയ് മാസ വണക്കം ഭക്തി നിര്‍ഭരമായി സമാപിച്ചു. 


സമാപനത്തിന്‍റെ  ഭാഗമായി രാമപുരം SAC അവതരിപ്പിച്ച ഗാനമേള ഹൃദ്യമായി. കനത്ത മഴയിലും നിരവധി വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.






















മാതാ അമൃതാനന്ദമയീ മഠം പാലാ ശാഖയുടെ (ഇടമറ്റം) അധിപതിയായി ബ്രഹ്മചാരി അശോകന്‍ ചുമതലയേറ്റു. തദവസരത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള  സ്കോളര്‍ഷിപ്‌  പദ്ധതിയായ "വിദ്യാമൃതം"  നൂറില്‍ പരം കുട്ടികള്‍ക്ക് വിതരണം ചെയ്തു. പാലാ ജോയിന്‍റ്  RTO സുനില്‍ ബാബു  ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മഠം കാര്യദര്‍ശി  ബിജു കൊല്ലപ്പള്ളി നേതൃത്വം നല്‍കി.

























ഐമ്കൊമ്പു  അഞ്ചാം മൈല്‍ വളവില്‍ നടത്തിയ പുതിയ ടാറിംഗ് കനത്ത മഴയില്‍ പൊളിഞ്ഞ നിലയില്‍..ഒലിച്ച മെറ്റില്‍ തരികള്‍ റോഡിന്‍റെ ഓരത്ത് കൂടിക്കിടക്കുന്നത് കാണാം..

















ഐങ്കൊമ്പിലെ യുവാക്കളും യുവതികളും LD ക്ലാര്‍ക്ക് പരീക്ഷ  എഴുതി. പത്താം ക്ലാസ് മുതല്‍ വിദ്യാഭ്യാസമുള്ള നിരവധി പേര്‍  ഈ അവസരം പ്രയോജനപ്പെടുത്തി.എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളിലായിരുന്നു പരീക്ഷാ കേന്ദങ്ങള്‍!



















ജൂണ്‍ അഞ്ചിന്  ലോക പരിസ്ഥിതി ദിനം ഐമ്കൊമ്പില്‍ സമുചിതമായി ആഘോഷിച്ചു.






പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സെന്‍റ്. തോമസ്‌ സ്വാശ്രയ സംഘത്തിലെ പ്രവര്‍ത്തകര്‍ ഫാ.ജോസഫ് മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ ഐമ്കൊമ്പു പള്ളി പരിസരത്ത് വൃക്ഷ തൈകള്‍ നട്ടു.








ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി   നടത്തിയ പരിസ്ഥിതി ദിനാചരണം രാമപുരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ. കെ. ബി മോഹനന്‍ നായര്‍, കടനാട് സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്‌  വിപിന്‍ ശശിക്ക് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം ചെയ്തു.





വെല്‍വെറ്റ്  ആപ്പിള്‍ ഇനത്തില്‍  പെട്ട വൃക്ഷതൈ സൌജന്യമായി നല്‍കിയത് ചോക്കാട്ടു ഗാര്‍ഡന്‍സ്‌   ഉടമ സിബിച്ചനാണ്. 

ബി . വിനയകുമാര്‍  പരിസ്ഥിതി ദിന സന്ദേശം നല്‍കി.








ഇതോടനുബന്ധിച്ച് നടന്ന പഠനോപകരണ  വിതരണത്തിലും SI മുഖ്യ പ്രഭാഷണം നടത്തി.


ശ്രീ. KS വേണു അധ്യക്ഷത വഹിച്ചു. 


പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ. അപ്പച്ചന്‍ മൈലയ്ക്കല്‍ ഐമ്കൊമ്പു ഗവ: LP സ്കൂളിലേയ്ക്കുള്ള പഠനോപകരണങ്ങള്‍ ഏറ്റു വാങ്ങി. 









ഐമ്കൊമ്പു-എഴാച്ചേരി ഭാഗങ്ങളിലെ അര്‍ഹരായ കുട്ടികള്‍ക്കും ഐമ്കൊമ്പിലെ LP സ്കൂള്‍, അംഗനവാടി എന്നിവിടങ്ങളിലെ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 





PN സുജിത് കുമാര്‍, ദിപു ദിവാകരന്‍,ബൈജു  PD എന്നിവര്‍ സംസാരിച്ചു. 
























വീണ്ടും  സ്കൂളിലേയ്ക്ക് .....


ജൂണ്‍ ഒന്നിന് തന്നെ കേരളത്തിലെ വിദ്യാലയങ്ങള്‍ തുറന്നു.

ഐമ്കൊമ്പിലെ വിദ്യാലയങ്ങള്‍ പ്രവേശനോല്‍സവങ്ങളുമായി   പുതിയ കൂട്ടുകാരെ വരവേറ്റു..



അംബികാ വിദ്യാഭവന്‍ CBSE സ്കൂളിലെ സ്വാഗതോല്‍സവം!






ഐമ്കൊമ്പിന്റെ മാതൃ വിദ്യാലയമായ ഗവ:LP സ്കൂളിലെ   പ്രവേശനോല്‍സവം   








ഐമ്കൊമ്പിലെ അംഗനവാടിയിലെ (ബാലവാടി)കുരുന്നുകള്‍ക്കും ഇത് അമ്പരപ്പിന്‍റെ നിമിഷങ്ങള്‍ 

















ഐമ്കൊമ്പു കവലയിലുള്ള ശ്രീകൃഷ്ണാ ആയുര്‍വേദ  കേന്ദ്രത്തിന്‍റെ മൂലയിലുള്ള പഴയ മുറി പുനര്‍ നിര്‍മ്മിക്കാനായി പൊളിച്ചു മാറ്റി























ഐമ്കൊമ്പിലും കടനാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന കൈതയ്ക്കല്‍-പൂതക്കുഴി കുടിവെള്ള പദ്ധതിയുടെ തെരഞ്ഞെടുപ്പു ഈമാസം നടക്കും 


















പള്ളിക്കൂടം തുറന്നു...
ഇടവപ്പാതി തുടങ്ങി..




ജൂണ്‍ ഒന്നിന് അധ്യയന  വര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ രാവിലെ മുതലുള്ള ശക്തമായ മഴ ആരംഭിച്ചു..




മഴയില്‍ മുങ്ങിയ ജൂണിലെ പ്രഭാതം!  







കനത്ത മഴയില്‍ കൊല്ലപ്പള്ളിയില്‍ വെള്ളം കയറുന്നു..എന്നാല്‍ കൂടുതല്‍ വെള്ളപ്പൊക്കം ഉണ്ടായില്ല.



മഴയത്തു തിമിര്‍ത്തു ചാടിയ ഭീമന്‍ തവളക്കു പക്ഷേ..റോഡിലെ വാഹനങ്ങള്‍ക്ക് മുന്നില്‍ അടി തെറ്റി.. 



സ്റ്റേഡിയമോ?..സ്വിമ്മിംഗ് പൂളോ?
കോട്ടയം നെഹ്‌റു സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍!






ഐമ്കൊമ്പിലുള്ള തോടുകളില്‍ വെള്ളം കര കവിഞ്ഞെങ്കിലും പെട്ടന്ന് തന്നെ ജല നിരപ്പ് താഴുകയുണ്ടായി. 







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here