ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

വെള്ളിയാഴ്‌ച, ഡിസംബർ 23, 2011

ജനുവരി 2012



റവ. ഫാ. ജോസഫ്‌ മുണ്ടയ്ക്കലിനു   യാത്രയയപ്പ് 



കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഐങ്കൊമ്പ് സെന്‍റ്.തോമസ്‌ പള്ളി വികാരി ആയിരുന്ന റവ. ഫാ. ജോസഫ്‌ മുണ്ടയ്ക്കല്‍ ഐങ്കൊമ്പില്‍ സേവനം പൂര്‍ത്തിയാക്കി തിരികെ യാത്രയായി. 





പലായ്ക്കടുത്തു കരൂരിലെ GOOD  SHEPHERD  മൈനര്‍ സെമിനാരിയില്‍ ADMINISTRATOR പദവിയില്‍ ബഹു. അച്ചന്‍ ചുമതലയേറ്റു. 




ഐങ്കൊമ്പിലെ ക്രൈസ്തവ സമൂഹത്തില്‍ പ്രായ ഭേദമന്യേ ബഹുമാനാദരങ്ങള്‍   പിടിച്ചു പറ്റി, നിരവധി പുത്തന്‍ ചുവടു വെപ്പുകള്‍ നടത്തി  ഇടവകയെ നയിച്ച  മുണ്ടയ്ക്കല്‍ അച്ചന്   ഇടവകാംഗങ്ങള്‍ സ്നേഹമസൃണമായ യാത്രയയപ്പ് നല്‍കി. 



















 ഐങ്കൊമ്പില്‍  കമ്പ്യൂട്ടര്‍  വിപ്ലവം 




ഐങ്കൊമ്പ് ഗ്രാമചേതന  സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ ഐങ്കൊമ്പില്‍ വനിതകള്‍ക്കായി രണ്ടു മാസത്തെ സൌജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു.










ഐങ്കൊമ്പ് ജംക്ഷനിലുള്ള കളപ്പുരയ്ക്കല്‍ കെട്ടിടത്തില്‍ ഗ്രാമചേതന ആരംഭിച്ച ഓഫീസില്‍ പരിശീലനം നടക്കുന്നു. 



കടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അപ്പച്ചന്‍ മൈലയ്ക്കല്‍   പദ്ധതി ഉദ്ഘാടനം ചെയ്തു.


 






ഐങ്കൊമ്പ്,ഏഴാച്ചേരി എന്നീ പ്രദേശങ്ങളില്‍ നിന്നും മുപ്പതു വനിതകള്‍ ഉത്സാഹപൂര്‍വം ഈ പരിശീലനത്തെ വരവേറ്റു. 



അശ്വതി സന്തോഷ്‌,അമ്പിളി രാജ്,അശ്വതി വിപിന്‍,ബിന്ദു ശ്രീകുമാര്‍, വീണ ദാമോദരന്‍ എന്നിവര്‍ കമ്പ്യൂട്ടറിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച് കൊടുക്കുന്നു.





















 ഏഴാച്ചേരി ആശ്രമം ക്ഷേത്രമാവുന്നു.










 ഏഴാച്ചേരി ഒഴയ്ക്കാട്ടു    കാവ് ക്ഷേത്രം (ആശ്രമം) പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു.
ശ്രീകോവില്‍ സമര്‍പ്പണം ഗംഭീര ഉത്സവമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . 















സമീപ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശ്രീ ഭക്താനന്ദ ഗുരുദേവന്‍ 80 ല്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിബിഡ വനമായിരുന്ന ഒഴയ്ക്കാട്ടു   കാവില്‍ സ്ഥാപിച്ച ആശ്രമം ഏഴാച്ചേരിയെ ഒരു നവോത്ഥാന കേന്ദ്രം ആക്കിയിരുന്നു. അനാചാരങ്ങള്‍ക്കും ജാതി വിവേചനത്തിനുമെല്ലാം   എതിരെ പ്രവര്‍ത്തിച്ച അദ്ദേഹം സ്ഥാപിച്ച നാല് ആശ്രമങ്ങളില്‍ ഒന്നായ ഏഴാച്ചേരി ഇപ്പോള്‍ ക്ഷേത്രമായി മാറുകയാണ്.ഇവിടെ ഗുരുദേവന് സ്മാരകം നിര്‍മിക്കും.ഗുരുദേവന്‍റെ സന്ദേശം  ആശ്രമത്തില്‍ നിന്നും സ്മാരകത്തിലേയ്ക്ക്   വഴി മാറുമ്പോള്‍  കേരളത്തില്‍ അപൂര്‍വമായ   സാംസ്കാരിക മുന്നേറ്റത്തിന്റെയും   ഐക്യത്തിന്‍റെയും  ചരിത്രവും അവബോധവും പഴയ തലമുറയോടെ വേരറ്റു പോകുമോ എന്ന് ചിന്തിക്കുന്നവരും ഉണ്ട്. 

























നാട്ടില്‍ ഉത്സവ  കാലം 




ഭരണങ്ങാനം ക്ഷേത്രത്തില്‍ ഉത്സവം 14 മുതല്‍..







ദക്ഷിണ ഗുരുവായൂര്‍ ഭരണങ്ങാനം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 14-ന്‌ കൊടിയേറി 21-ന്‌ ആറാട്ടോടെ സമാപിക്കും. തന്ത്രി ചേന്നാസ്‌ വിഷ്‌ണുനമ്പൂതിരി, മേല്‍ശാന്തി അട്ടോളി ഇല്ലത്ത്‌ വിഷ്‌ണു നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഇക്കൊല്ലത്തെ ആറാട്ട്‌ മഹോത്സവം ഭരണങ്ങാനം എസ്‌.കെ.വി. എന്‍.എസ്‌്.എസ്‌. കരയോഗമാണ്‌ നടത്തുന്നത്‌.



14-നു വൈകിട്ട്‌ അഞ്ചിന്‌ സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്‌ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ്‌ ശങ്കരബോസ്‌ ശങ്കരഭവനം അധ്യക്ഷതവഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ആറരയ്‌ക്ക് ഭജന, എട്ടിന്‌ കൊടിയേറ്റ്‌, പ്രസാദമൂട്ട്‌, ഒന്‍പതിന്‌ നൃത്തം.


15 മുതല്‍ 20 വരെ രാവിലെ എട്ടരയ്‌ക്ക് ശ്രീബലി എഴുന്നള്ളത്ത്‌, ഒന്‍പതരയ്‌ക്ക് ഉത്സവബലി, 11.30-ന്‌ ഉത്സവബലിദര്‍ശനവും വലിയകാണിക്കയും. 15, 17, 18, 19 തീയതികളില്‍ വൈകിട്ട്‌ നാലിന്‌ യഥാക്രമം ഭരണങ്ങാനം, കിഴപറയാര്‍, കീഴമ്പാറ, ഇടമറ്റം കരകളിലേക്ക്‌ ഊരുവലത്ത്‌ എഴുന്നള്ളത്ത്‌, രാത്രി ഒന്നിന്‌ വിളക്കിനെഴുന്നള്ളിപ്പ്‌.


15-നു രാവിലെ പത്തിന്‌ രാഗാഞ്‌ജലി. 16-ന്‌ ഭഗവതി പ്രതിഷ്‌ഠാദിന മഹോത്സവം. രാവിലെ പത്തിന്‌ തിരുവാതിര, വൈകിട്ട്‌ ആറരയ്‌ക്ക് ഭജന, ഏഴിന്‌ സാമ്പ്രദായ ഭജന, ഒന്‍പതിന്‌ വിളക്ക്‌. 17-നു രാവിലെ പത്തിന്‌ നാദസ്വരക്കച്ചേരി. 18-നു രാവിലെ പത്തിന്‌ നാട്യാഞ്‌ജലി. 19-നു രാവിലെ പത്തിന്‌ നാമഘോഷലഹരി. 20-നു രാവിലെ പത്തിന്‌ ശാസ്‌ത്രീയ നൃത്തനൃത്യങ്ങള്‍, വൈകിട്ട്‌ ആറരയ്‌ക്ക് ഭജന, ഏഴിന്‌ പാട്ടുപൊലിക, ഒന്‍പതിന്‌ വലിയവിളക്ക്‌, മേജര്‍സെറ്റ്‌ പഞ്ചവാദ്യം.


21-ന്‌ ആറാട്ടുദിവസം രാവിലെ പത്തിന്‌ മേജര്‍സെറ്റ്‌ കഥകളി, 11-ന്‌ ആറാട്ടുസദ്യ, രണ്ടിനു നാദസ്വരക്കച്ചേരി, വൈകിട്ട്‌ നാലിന്‌ ഭഗവത്‌ ധ്വജാരോഹണം, ആറാട്ടെഴുന്നള്ളത്ത്‌, ഗുരുവായൂര്‍ വലിയകേശവന്‍ തിടമ്പേറ്റും. മേള കലാനിധി ചോറ്റാനിക്കര സുബാഷ്‌ നാരായണമാരാരും തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന നാല്‍പത്തിരണ്ടില്‍പരം കലാകാരന്മാരും അണിനിരക്കുന്ന മേജര്‍സെറ്റ്‌ പഞ്ചവാദ്യം, ഏഴിന്‌ ആറാട്ടുകടവിലേക്ക്‌ എഴുന്നള്ളത്ത്‌, 7.15-ന്‌ മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതസദസ്‌, ഒന്‍പതരയ്‌ക്ക് സ്‌റ്റാര്‍സിംഗര്‍ ഫെയിം മഞ്‌ജുഷ മോഹന്‍ദാസിന്റെ ശാസ്‌ത്രീയ നൃത്തസന്ധ്യ, പത്തരയ്‌ക്ക് ആറാട്ടെതിരേല്‍പ്‌, പഞ്ചവാദ്യം, വിശേഷാല്‍ പാണ്ടിമേളം-വെളിയന്നൂര്‍ പരമേശ്വരമാരാരും നാല്‍പത്തിരണ്ടില്‍പരം കലാകാരന്മാരും അണിനിരക്കും.









































 അംബികയില്‍  പൂര്‍വ വിദ്യാര്‍ഥി സംഗമം 





അംബിക വിദ്യാഭവന്‍ സ്കൂളില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു ഓര്‍മ്മകള്‍ പങ്കുവെച്ചു.











ഇപ്പോള്‍ +2 , ബിരുദ തലങ്ങളില്‍ പഠിക്കുന്നവരായിരുന്നു പങ്കെടുത്തവരില്‍ ഏറെയും.




































മന്നം ജയന്തി സമ്മേളനം 






ചങ്ങനാശ്ശേരിയില്‍ നടന്ന മന്നം ജയന്തി സമ്മേളനത്തില്‍ ഐങ്കൊമ്പ് കരയോഗം പ്രതിനിധി വിനയചന്ദ്രന്‍ നാന്നാല്‍ പങ്കെടുത്തു. 




























 രാമപുരം ഫൊറോന പള്ളി തിരുനാള്‍ 





രാമപുരം ഫൊറോന പള്ളിയിലെ ഉണ്ണി മിശിഹായുടെ ജനന തിരുനാള്‍ സമാപിച്ചു.
































സമാപന ദിവസം മൂവാറ്റുപുഴ എയ്ന്ജേല്‍    വോയിസിന്‍റെ ഗാനമേള നടന്നു. 





























പിഴക്  തൃക്കയില്‍  ക്ഷേത്ര നിര്‍മ്മാണം 






പിഴക് മാനത്തൂര്‍ തൃക്കയില്‍ ക്ഷേത്രത്തിന്‍റെ ചുറ്റമ്പല   നിര്‍മ്മാണം ആരംഭിച്ചു. 




അസ്ഥിവാരത്തിന്റെ ജോലികള്‍ പൂര്‍ത്തിയായി.




























   കത്തീഡ്രല്‍   പള്ളിയില്‍ തിരുനാള്‍ 






























ളാലം ഉത്സവം കൊടിയേറി 














കുടുംബ വിശുദ്ധീകരണ   കണ്‍വെന്‍ഷന്‍  

























പാലായില്‍ പുതിയ ട്രഷറി മന്ദിരം 





























പാലാ ഭാരതമാതാ  സ്കൂള്‍ പുതിയ മന്ദിരം 






പാലായ്ക്കു സമീപം ഇടക്കോലിയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ വിദ്യാനികേതന്‍ സ്കൂള്‍ ആയ ഭാരതമാതാ  ഹൈസ്കൂള്‍ പുതിയ മന്ദിര നിര്‍മ്മാണം ആരംഭിച്ചു. 













പാലായില്‍ ബൈപാസ് പുരോഗമിക്കുന്നു 



പാലായിലെ കിഴതടിയൂര്‍ ഭാഗത്ത്‌ നിന്നും മിനി സിവില്‍ സ്റ്റേഷന്റെ   ഭാഗത്തേയ്ക്ക് നിര്‍മിക്കുന്ന ബൈപാസിന്‍റെ   പണി പുരോഗമിക്കുന്നു. 























പുതുവത്സരാശംസകള്‍ 







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here