ഫെബ്രുവരി 2011
പോളിയോ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ഐമ്കൊമ്പില്‍ തുള്ളി മരുന്ന് വിതരണം നടന്നു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മേച്ചെരില്‍ എം.പി. പരമേശ്വര പിള്ള (കുഞ്ഞേട്ടന്‍) തിരികെ വീട്ടിലെത്തി. സുഖം പ്രാപിച്ചു വരുന്നു.
ഫെബ്രുവരി 20 : ഐമ്കൊമ്പു അംബികാ വിദ്യാഭവന്‍ (CBSE English Medium ) സ്കൂളിന്റെ വാര്‍ഷികം ഉത്സവ പ്രതീതിയില്‍ ആഘോഷിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ സ്കൂള്‍ പ്രസിഡന്റ് ഡോ. NK മഹാദേവന്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. K.N രത്നമ്മ (M.A, B.Ed) വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു .
സംസ്ഥാനത്തെ ഏറ്റവും മികച്ച കോളേജ് അധ്യാപകനുള്ള SB അവാര്‍ഡ് നേടിയ ഡോ. TV മുരളിവല്ലഭന്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അപ്പച്ചന്‍ മൈലയ്ക്കല്‍ ആശംസകള്‍ നേര്‍ന്നു.
വാര്‍ഷിക സമ്മേളനത്തില്‍ വിവിധ എന്‍ഡോവ്മെന്റുകളും സ്കോളര്‍ഷിപ്പുകളും സമ്മാനിച്ചു.വിദ്യാ നികേതന്‍ സംസ്ഥാന / ജില്ല തലങ്ങളില്‍ കലാ/കായിക മേളകളിലെ വിജയികളെ അനുമോദിച്ചു.
സ്കൂള്‍ ലീഡര്‍ രാഹുല്‍ ബി നായര്‍ നന്ദി പ്രകാശിച്ചു.
തുടര്‍ന്ന് നടന്ന കലാസന്ധ്യ വാര്‍ഷികത്തില്‍ പങ്കെടുത്ത സദസ്യരെ വിസ്മയിപ്പിച്ചു .
കലാ സന്ധ്യ രാത്രി പത്തു മണി വരെ നീണ്ടു നിന്നു.
ഐമ്കൊമ്പു മേച്ചേരില്‍ M .P പരമേശ്വര പിള്ള (കുഞ്ഞേട്ടന്‍) വീണു പരുക്കേറ്റു. തൊടുപുഴ ചാഴികാടന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് .
പൂതക്കുഴിയില്‍ കുട്ടപ്പന്‍ നായര്‍ അമൃത ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തി. ഇപ്പോള്‍ ഐമ്കൊമ്പ് ശ്രീകൃഷ്ണാ ആയുര്‍വേദ ആശുപത്രിയില്‍ ഡോ. മഹാദേവന്റെ മേല്‍നോട്ടത്തില്‍ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് വിധേയനായിരിക്കുന്നു.
ഫെബ്രുവരി എട്ടിന് ഐമ്കൊമ്പു പാറേക്കാവില്‍ വെച്ച് വിവാഹിതയായ എഴാച്ചേരി പാലപ്പുറത്ത് പരേതനായ വിജയന്‍റെയും (കുട്ടന്‍) റോസമ്മയുടെയും മകള്‍ മിനി(ആശ)യുടെ വിവാഹ ആല്‍ബത്തില്‍ നിന്ന്.വരന്‍ കുന്നോന്നി സ്വദേശിയായ അനീഷ്, അരുവിത്തുറ സെന്റ്. ജോര്‍ജ് കോളേജിലെ അധ്യാപകനാണ് .രാമപുരം മാര്‍ അഗസ്തീനോസ് കോളേജിലെ ലക്ചറര്‍ ആണ് മിനി. അഭിനന്ദനങ്ങള്‍!
![]() |
| ഫോട്ടോ: രതീഷ് ഭാസ്കര്‍ |
ഐമ്കൊമ്പിന്റെ മാറുന്ന മുഖങ്ങള്‍!
എടാട്ട്കുന്നേല്‍ പറമ്പില്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് തയ്യാറാക്കിയ 3 തട്ടുകളിലായുള്ള 6 ഹൌസിംഗ് പ്ലോട്ടുകളുടെ കവലയില്‍ നിന്നുള്ള ദൃശ്യം.പുതിയ വഴി നടുഭാഗത്ത് കൂടി കാണാം.
കളപ്പുരയ്ക്കല്‍ കെട്ടിടം പണി പൂര്‍ത്തിയാകുന്നു. ഷട്ടറുകള്‍ ഘടിപ്പിച്ചു.
ഐമ്കൊമ്പില്‍ പാലാ-തൊടുപുഴ റോഡ് സൈഡില്‍ മണക്കാട്ട് ഇല്ലത്തിന്റെ ഗേറ്റിനു എതിര്‍വശത്തുള്ള ചന്ദ്രന്‍കുന്നേല്‍ ജോയിയുടെ വീടും സ്ഥലവും വില്പനയ്ക്ക്!
പാലായിലെ റിവര്‍ വ്യൂ റോഡിന്‍റെ വീതി കൂട്ടല്‍ ജോലികള്‍ പുരോഗമിക്കുന്നു. മീനച്ചിലാറിന്റെ അരികു കെട്ടിയെടുക്കുന്ന നടപടികള്‍ വലിയ പാലം മുതല്‍ ടൌണ്‍ ഹാള്‍ ഭാഗം വരെ പൂര്‍ത്തിയായിക്കഴിഞ്ഞു . വലിയ പാലത്തിനു സമീപമുള്ള ദൃശ്യം!
തകടിയേല്‍ സ്റ്റുഡിയോയില്‍ വീഡിയോഗ്രാഫറായ മധു (പൂതക്കുഴിയില്‍) പുതിയ ഹീറോ ഹോണ്ട ഗ്ലാമുര്‍ ബൈക്ക് വാങ്ങി.
ഡോ.NK മഹാദേവന്റെ അച്ഛന്‍ പൂതക്കുഴിയില്‍ കുട്ടപ്പന്‍നായരെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ ICU - വില്‍ പ്രവേശിപ്പിച്ചു.സാധാരണ നിലയിലായി വരുന്നു.
ഫെബ്രുവരി ഒമ്പതിന് ഗൃഹപ്രവേശം നടന്ന കൊച്ചുപുരയ്ക്കല്‍ ജോസിന്‍റെ (റിട്ട. KSRTC ഡ്രൈവര്‍) പുതിയ വീട്.പഴയ വീടിന്‍റെ പിന്നിലാണ് ഈ വീടിന്‍റെ സ്ഥാനം.
ഐമ്കൊമ്പ് പാറേക്കാവ് ദേവസ്വം കമ്മറ്റി മെമ്പറും വ്യവസായിയുമായ(ELITE ഇന്ടുസ്ട്രീസ്, എഴാച്ചേരി ) പ്രശാന്തിന്‍റെ (പിള്ള) മുത്തശ്ശി കാര്‍ത്യായനി അമ്മ അന്തരിച്ചു. ആദരാഞ്ജലികള്‍!
ഐമ്കൊമ്പില്‍ റബ്ബര്‍ മരങ്ങള്‍ക്ക് തളിരിടും കാലം!
ഐമ്കൊമ്പ് സെന്‍റ് . തോമസ് പള്ളിയിലെ ലൂര്‍ദ് മരിയന്‍ ഗ്രോട്ടോയില്‍ പത്തു ദിവസത്തെ നൊവേന നടന്നു. ഇതിന്റെ ഭാഗമായി ഐമ്കൊമ്പ് കവലയില്‍ കൂടി മെഴുകുതിരി പ്രദക്ഷിണം നടന്നു.
മറ്റപ്പിള്ളില്‍ അല്‍ജോ രഘുനാഥ് പുതിയ വീടിന്‍റെ നിര്‍മാണം ആരംഭിച്ചു.മറ്റപ്പിള്ളില്‍ സന്തോഷിന്‍റെ വീടിനു സമീപമാണ് ഈ വീട്.

പാലായിലെ പ്രമുഖ ആശുപത്രിയായ ഉപാസനയുടെ ഉടമയും പ്രശസ്ത ചികിത്സകനുമായിരുന്ന ഡോ.ഗോപാലകൃഷ്ണന്‍ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.


ചുണ്ടന്‍മാക്കല്‍ പങ്കജാക്ഷിയമ്മയുടെ മൂത്ത മകന്‍ ജയകുമാര്‍ KSEB പാലാ സെക്ഷനില്‍ നിന്നും സബ്-എന്‍ജിനീയറായി പ്രൊമോഷന്‍ ലഭിച്ചു രാമപുരം സെക്ഷനിലെത്തി. പാലാ-രാമപുരം റൂട്ടില്‍ വെള്ളപ്പുരയിലാണ് ജയന്‍ ഇപ്പോള്‍ താമസിക്കുന്നത്. അഭിനന്ദനങ്ങള്‍!

വള്ളിക്കുന്നേല്‍ ചന്ദ്രന്‍ അഞ്ചാം മൈല്‍-എഴാച്ചേരി പാലത്തിനു സമീപം (കടനാട് പള്ളി വക പുരയിടത്തിനു എതിര്‍ വശം) പണിയുന്ന വീടിന്‍റെ തറ പൂര്‍ത്തിയായി.
![]() |
| പാലവും തോടും ചിത്രത്തില്‍ കാണാം |
കൊല്ലപ്പള്ളി ജൂബിലി തിരുനാള്‍ ദൃശ്യങ്ങള്‍
ഐമ്കൊമ്പ് ജനതാ RPS ഫെബ്രുവരി ഒന്ന് മുതല്‍ റബര്‍ ടാപ്പിംഗ് പരിശീലനം നടത്തുന്നു.





































ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ