ഏപ്രില്‍
ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്വാശ്രയ സംരംഭത്തിന്‍റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 40 വനിതകള്‍ക്കായി ഏകദിന "വനിതാ ജൈവ പച്ചക്കറി തോട്ടനിര്‍മാണ പരിശീലന ക്യാമ്പ്" സംഘടിപ്പിച്ചു.
പഞ്ചായത്ത് മെമ്പര്‍ അപ്പച്ചന്‍ മൈലയ്ക്കല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
ജില്ലാ കളക്ടര്‍ ചെയര്‍മാനായ ആത്മ (Agricultural Technology Management Agency ) യുടെ സഹകരണത്തോടെ
നടത്തിയ ക്യാമ്പില്‍ VFPCK (Vegetable & Fruits Promotion Council , Keralam ) പരിശീലകര്‍ ക്ലാസുകള്‍ നയിച്ചു
VFPCK ഡെപ്യൂട്ടി മാനേജര്‍മാരായ ശ്രീമതി. പ്രേമ വി.പി, ശ്രീമതി. ജിജി.പി.അബ്രാഹം എന്നിവരാണ് മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ സഹായത്തോടെ പരിശീലനം നടത്തിയത്.
വീട്ടമ്മമാരുടെ സംശയങ്ങള്‍ക്ക് പരിശീലകര്‍ മറുപടി നല്‍കി.
പരിശീലനം പൂര്‍ത്തിയായവര്‍ക്ക് വിത്തുകളും കൈപ്പുസ്തങ്ങളും വിതരണം ചെയ്തു.
ഐമ്കൊമ്പു ജങ്ക്ഷനില്‍ പഞ്ചായത്തും സ്ഥലപ്പേരും അടയാളപ്പെടുത്തിയ പുതിയ ബോര്‍ഡ് സ്ഥാപിച്ചു.
ഐമ്കൊമ്പു ആറാം മൈല്‍ ഭാഗത്ത് പുതിയ കൈത്തറി നെയ്ത്ത്ശാല ആരംഭിച്ചു.
പിഴകില്‍ പ്രവര്‍ത്തിച്ചിരുന്ന നെയ്ത്ത് ശാലയാണ് തോട്ടുങ്കല്‍ ജിജിയുടെ റബര്‍ നേഴ്സറിക്ക് സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
ഉടമയായ ബാലരാമപുരം സ്വദേശിയായ സുരേഷ് ആണ് തറിയില്‍ തുണികള്‍ നെയ്യുന്നത്.
ഇവിടെ വിവിധ ഡിസൈനുകളിലുള്ള മുണ്ടുകളും സാരികളും ലഭ്യമാണ്.
ഐമ്കൊമ്പു ഗവ: LP സ്കൂളിന്‍റെ പിറകുഭാഗത്തെ മതില്‍ കരിങ്കല്ല് കെട്ടി സംരക്ഷിക്കുന്നതിനുള്ള ജോലികള്‍ തുടങ്ങി.
പോളിംഗ് ദിനം വൈകുന്നേരം കനത്ത മഴയും ഇടിമിന്നലും ഉണ്ടായി.
ശക്തമായ കാറ്റില്‍ വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാനാവാതെ ഐമ്കൊമ്പു ജംക്ഷനില്‍ നിര്‍ത്തി ഇടേണ്ടി വന്നു.എഴാച്ചേരി ഭാഗത്ത് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വീണ്ടും വിഷുവെത്തി

കാലം കണിയൊരുക്കി വിഷുവിനെ കാത്തിരിക്കും. അപ്പോള്‍ കൊന്നയെല്ലാം പൂക്കും. രാവിനും പകലിനും തുല്യദൈര്‍ഘ്യം വരുകയുംചെയ്യും.
വെയില്‍ത്തുണ്ടുകള്‍പോലെ കൊന്നപ്പൂക്കള്‍ മയങ്ങിക്കിടക്കുന്ന മലയാളത്തിന്റെ മണ്ണില്‍ വീണ്ടും വിഷുവെത്തി. നാട്ടുവഴികളില്‍ മീനത്തിന്റെ വേനല്‍ക്കോമരങ്ങള്‍ പള്ളിവാളും അരമണിയും കിലുക്കി മടങ്ങിപ്പോയ വഴിയേ ചെറുമഴയുമായി മേടമെത്തുകയാണ്. അതിന്റെ തുടക്കമാണ് വിഷു. കേരളത്തിന്റെ കാര്‍ഷികോത്സവം.
വെയില്‍ത്തുണ്ടുകള്‍പോലെ കൊന്നപ്പൂക്കള്‍ മയങ്ങിക്കിടക്കുന്ന മലയാളത്തിന്റെ മണ്ണില്‍ വീണ്ടും വിഷുവെത്തി. നാട്ടുവഴികളില്‍ മീനത്തിന്റെ വേനല്‍ക്കോമരങ്ങള്‍ പള്ളിവാളും അരമണിയും കിലുക്കി മടങ്ങിപ്പോയ വഴിയേ ചെറുമഴയുമായി മേടമെത്തുകയാണ്. അതിന്റെ തുടക്കമാണ് വിഷു. കേരളത്തിന്റെ കാര്‍ഷികോത്സവം.
ഐമ്കൊമ്പു പാറേക്കാവ് ദേവീക്ഷേത്രത്തില്‍ പുലര്‍ച്ചെ കണി ദര്‍ശനം നടത്തി. ഭക്തര്‍ക്ക് മേല്‍ശാന്തി വിഷു കൈനീട്ടം നല്‍കി.
ഐമ്കൊമ്പു സെന്‍റ്. തോമസ് പള്ളിയില്‍ നടന്നു വന്നിരുന്ന വാര്‍ഷിക ധ്യാനം അവസാനിച്ചു. നിരവധി ഭക്ത ജനങ്ങള്‍ ദിവസവും വൈകിട്ട് നടന്നിരുന്ന ധ്യാനത്തില്‍ പങ്കെടുത്തു.
ഐമ്കൊമ്പു ഗവ: LP സ്കൂളില്‍ വോട്ടെടുപ്പ് പതിവ് പോലെ സമാധാനപരമായിരുന്നു.
ഇത്തവണ വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പുകള്‍ വിതരണം ചെയ്തത് ഇലക്ഷന്‍ കമ്മീഷന്‍ തന്നെയായിരുന്നു. ഇത് വോട്ടര്‍മാര്‍ക്ക് ഏറെ അനുഗ്രഹമായി. കൂടാതെ സ്ലിപ്പുകള്‍ ലഭിക്കാത്ത വോട്ടര്‍മാര്‍ക്ക് അതിനുള്ള സൗകര്യം ബൂത്തിലുള്ള സഹായ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിടിരുന്നു.
ഇതോടെ വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയ കക്ഷികളുടെ ബൂത്തുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതായി.
മൂന്നു സ്ഥാനാര്‍ഥികളും വോട്ടെടുപ്പ് ദിവസം ഐമ്കൊമ്പിലെത്തി. ജോസ് കെ മാണി MP -യും ബൂത്തിനു സമീപമുള്ള പ്രവര്‍ത്തകരെ കണ്ടു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി .
ഐമ്കൊമ്പു ഗവ: LP സ്കൂളില്‍ ഇത്തവണയും ഉയര്‍ന്ന പോളിംഗ് ശതമാനം.ആകെയുള്ള 1347 വോട്ടര്‍മാരില്‍ 1080 പേര്‍ വോട്ടു രേഖപ്പെടുത്തി.(80 %)
ഇതില്‍ കൃത്യം 540 പേര്‍ സ്ത്രീകളും 540 പേര്‍ പുരുഷന്മാരുമായിരുന്നത് പോളിംഗ് ഉദ്യോഗസ്ഥരില്‍ കൌതുകം ഉളവാക്കി.
ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ ബൂത്ത് തലത്തിലുള്ള ഇടതു വലതു കക്ഷികളും ബി.ജെ.പിയും വിശകലനം നടത്തി.
ഐമ്കൊമ്പു ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിനിടെ അലങ്കാരത്തിനായി പനയില്‍ കയറിയ കണ്ടത്തിന്‍കരയില്‍ കുമാരന്റെ മകന്‍ (കൊച്ച്)സജിയെ മലന്തേനീച്ച കുത്തി. ദേഹമാസകലം കുത്തുകൊണ്ടെങ്കിലും ആത്മധൈര്യം കൈവെടിയാതെ പനയില്‍ നിന്നിറങ്ങിയ സജിയെ പ്രവിത്താനം ആശുപത്രിയിലും തുടര്‍ന്ന് മരിയന്‍ സെന്‍ററിലെ മെഡിക്കല്‍ ICU -വിലും പ്രവേശിപ്പിച്ചു.
രണ്ടു ദിവസത്തിന് ശേഷം ആശുപത്രി വിട്ട സജിയുടെ മുഖത്തും മറ്റും ഇപ്പോഴും പാടുകളുണ്ട്.
ഐമ്കൊമ്പിന്റെ മുഖച്ഛായ മാറ്റികൊണ്ട് കളപ്പുരയ്ക്കല്‍ കെട്ടിടത്തില്‍ ആദ്യത്തെ കടയ്ക്ക് തുടക്കമായി
ഹോട്ടല്‍ ശിവാസ് ഉടമസ്ഥന്‍ പുതിയകുന്നേല്‍ ദാമോദരന്റെ മകന്‍ ബൈജുവാണ് , ശിവാസ് ഷോപ്പിംഗ് സെന്‍റര്‍ എന്ന പേരില്‍ സ്റ്റെഷനറി കട ആരംഭിച്ചത്.
പഞ്ചായത്ത് മെമ്പര്‍ അപ്പച്ചന്‍ മൈലയ്ക്കള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയത് ഐമ്കൊമ്പിലുള്ള കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി .

ആര്യാ സൌണ്ട്സില്‍ എല്ലാ കളികളും പ്രദര്‍ശിപ്പിച്ചിരുന്നു.
ലോക കപ്പ് നേടിയ നിമിഷം വീട്ടില്‍ കളി കാണുകയായിരുന്ന പലരും കവലയിലെത്തി സന്തോഷം പങ്കു വച്ചു.
പിറ്റേന്ന് ഐമ്കൊമ്പിലെ യുവജനങ്ങളും കുട്ടികളും ത്രിവര്‍ണ പതാകയേന്തി ആഹ്ലാദ പ്രകടനം നടത്തി ഇന്ത്യന്‍ ടീമിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
കനത്ത മഴയ്ക്ക് ശേഷമുള്ള കാലാവസ്ഥയിലും നിരവധി കായികപ്രേമികള്‍ മുദ്രാവാക്യം വിളിച്ചു ടീമിനെ അഭിനന്ദിച്ചു.
ജിജോ (ഈശോ),അല്‍ജോ,സന്തോഷ് വാഴക്കാപ്പാറ, ജിത്തു,രാകേഷ്,അനീഷ്,വിനയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നിയമസഭാ ഇലക്ഷന്‍ രംഗം കൊടുമ്പിരി കൊണ്ടിരിക്കുന്നു.
പാലാ മണ്ഡലത്തിലെ ഐമ്കൊമ്പു ജംക്ഷനിലെ ദൃശ്യം
പൂഞ്ഞാര്‍ മണ്ഡലത്തിലായിരുന്ന ഐമ്കൊമ്പു ഇപ്പോള്‍ പാലാ മണ്ഡലത്തിന്റെ ഭാഗമാണ്.
പൂഞ്ഞാറില്‍ സിറ്റിംഗ് MLA , PC ജോര്‍ജ് ഇത്തവണയും മത്സരിക്കുന്നു.
LDF സ്ഥാനാര്‍ഥി പുതുമുഖമായ മോഹന്‍ തോമസ് ആണ്.
ഐമ്കൊമ്പിനടുത്തു പിഴക് സ്വദേശിയാണ് BJP സ്ഥാനാര്‍ഥി സന്തോഷ്‌കുമാര്‍.
പൂഞ്ഞാര്‍ മണ്ഡലത്തിലെ തിടനാട്ടില്‍ നിന്നുള്ള ദൃശ്യം!
പഴയ വാഴൂര്‍ മണ്ഡലം ഇല്ലാതായി. വഴൂരിന്റെ ഭാഗങ്ങള്‍ കാഞ്ഞിരപ്പള്ളിയുടെ കൂടെ ചേര്‍ന്നു.
സിറ്റിംഗ് MLA , ഡോ. ജയരാജ് വീണ്ടും മത്സരിക്കുന്നു.
പുതുമുഖം സുരേഷ് ടി നായര്‍ LDF സ്ഥാനാര്‍ഥിയും KG രാജ്മോഹന്‍ BJP സ്ഥാനാര്‍ഥിയുമാണ് .
വാഴൂരില്‍ നിന്നുള്ള ദൃശ്യം!
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെ നേരിടുന്നത് പ്രൊഫ . സുജ സൂജന്‍ ജോര്‍ജ് ആണ്. പി.സുനില്‍കുമാര്‍ ആണ് BJP സ്ഥാനാര്‍ഥി.
പാമ്പാടിയില്‍ നിന്നുള്ള ദൃശ്യം!
ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ തോമസ് ചാഴികാടനെതിരെ LDF രംഗത്തിറക്കുന്നത് സുരേഷ് കുറുപ്പിനെയാണ്.വി.ജി. ഗോപകുമാര്‍ BJP സ്ഥാനാര്‍ഥിയാണ്.
വെട്ടിമുകളില്‍ നിന്നുള്ള ദൃശ്യം!
ഐമ്കൊമ്പു പാറേക്കാവ് ദേവീ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മീനഭരണി മഹോത്സവം സമാപിച്ചു.
ഏപ്രില്‍ ആറിനു വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രി കൊടിയേറ്റ് നിര്‍വഹിച്ചു.
നാല് ദിവസങ്ങളിലായി നടന്ന ഉത്സവബലിയില്‍ നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു.
വിശദമായ ഫോട്ടോ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ആലങ്കപ്പുഴയില്‍ മാണി പുതിയ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാര്‍ വാങ്ങി.അഭിനന്ദനങ്ങള്‍!
ഐമ്കൊമ്പു ജനതാ ലൈബ്രറിക്ക് സമീപമുള്ള പഞ്ചായത്ത് കിണറിന്റെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായി.
ചുണ്ടന്‍മാക്കല്‍ രാഹുല്‍ (ഹോട്ടല്‍ നന്ദന) സെക്കണ്ട് ഹാന്‍ഡ് ഓട്ടോ റിക്ഷാ വാങ്ങി.































ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ