ഐമ്കൊമ്പു സെന്റ്.തോമസ് പള്ളി തിരുനാള്‍ 2011

ഐമ്കൊമ്പു സെന്റ്.തോമസ് പള്ളിയിലെ ഈ വര്‍ഷത്തെ മാര്‍ തോമാ ശ്ലീഹായുടെ തിരുനാള്‍ ഏപ്രില്‍ 30 മുതല്‍ മേയ് 2 വരെ നടന്നു.


മെയ് 2 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഐമ്കൊമ്പു കപ്പേളയില്‍ നിന്നും പള്ളിയിലേയ്ക്ക് പ്രദക്ഷിണം നടന്നു.

വൈകിട്ട് 6 മണിക്ക് മരങ്ങാട് മൈലയ്ക്കല്‍ തോമാച്ചന്റെ വീടിനു സമീപമുള്ള പന്തലിലേയ്ക്ക് പ്രദക്ഷിണം നടന്നു.

തുടര്‍ന്ന് ഐമ്കൊമ്പു ജംക്ഷനിലെ കപ്പെളയിലെത്തി പ്രദക്ഷിണം തിരികെ പള്ളിയിലെത്തി.
പ്രദക്ഷിണം കടന്നു പോകുന്ന വീഥിക്കിരുവശവും മെഴുകുതിരികള്‍ കത്തിച്ചു വരവേറ്റു.

പള്ളി കമനീയമായ ദീപാലങ്കാരങ്ങളാല്‍ ദീപ്തമായിരുന്നു.
പുതിയ കരിങ്കല്‍ കുരിശിനു മുന്നില്‍ കല്‍ വിളക്ക് കത്തിച്ചു പ്രദക്ഷിണത്തെ എതിരേറ്റു.
തുടര്‍ന്ന് നടന്ന കരിമരുന്നു കലാ പ്രകടനം നയന മനോഹരമായി

കൂടുതല്‍ ചിത്രങ്ങള്‍ക്ക്:
https://picasaweb.google.com/lh/photo/uDN09wNJLH0Nra9kv4w3sWABMV4lgPwkLbYsnUunFUU?feat=directlink


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ