മെയ് 2011
പാറേക്കാവ് ദേവീക്ഷേത്രത്തില്‍ മോഷണശ്രമം!
ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മോഷണശ്രമം നടന്നു. അമ്പലത്തിലെ പിന്നിലുള്ള വാതിലാണ് പൊളിക്കാന്‍ ശ്രമിച്ചത്.
വില പിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല.
സമീപ പ്രദേശങ്ങളിലെ ദേവാലയങ്ങളില്‍ മോഷണ ശ്രമം ഉണ്ടായത് കൊണ്ട് പോലീസ് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ഐമ്കൊമ്പു കവലയ്ക്ക് സമീപത്തു നിന്നും രണ്ടാഴ്ച മുന്‍പ് സംശയാസ്പദമായി ഒരാളെ കണ്ടെത്തിയിരുന്നു.

ഐങ്കൊമ്പ് ഗ്രാമചെതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി വര്‍ഷങ്ങളായി നടത്തിവരാറുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം സ്കൂള്‍ വര്‍ഷം ആരംഭിക്കുന്ന ആഴ്ചയില്‍ തന്നെ ജൂണ്‍ 5 ഞായറാഴ്ച നടക്കും.
രാമപുരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ KB മോഹനന്‍ നായര്‍ വിതരണം നിര്‍വഹിക്കും.
കഴിഞ്ഞ വര്‍ഷത്തെ ചടങ്ങില്‍ കടനാട് ബാങ്ക് പ്രസിഡന്റ് ജയ്സണ്‍ പുത്തന്‍കണ്ടം , അന്നത്തെ ബ്ലോക്ക് മെമ്പര്‍ ജിജി തമ്പി,ഐങ്കൊമ്പ് -ഏഴാച്ചേരി പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരള-സര്‍ക്കാര്‍ മനോരമ എന്നിവരുടെ ഭൂമിക്കൊരു കുട എന്ന പദ്ധതിയില്‍ ഗ്രാമചേതന പങ്കാളിയാകുന്നു. മേല്‍ പറഞ്ഞ ചടങ്ങില്‍ സൌജന്യമായി വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നു.


Courtesy: http://rubberdisease.blogspot.com/
പതിറ്റാണ്ടുകള്‍ക്ക് ശേഷം ഐമ്കൊമ്പില്‍ വീണ്ടും ഉപനയനം!
മലയാള ബ്രാഹ്മണരുടെ ഇടയില്‍ നടക്കുന്ന പ്രധാന ചടങ്ങായ ഉപനയനം അഥവാ പൂണൂലിടല്‍ ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ഐമ്കൊമ്പില്‍ വീണ്ടും നടന്നു.
മണക്കാട്ട് ഇല്ലത്ത് റിട്ട. ഡെപ്യൂട്ടി കളക്ടര്‍ MS വാസുദേവന്‍ നമ്പൂതിരിയുടെ മൂന്നു പൌത്രന്‍മാരാണ് ഉപനയനം കഴിഞ്ഞു ദ്വിജന്മാരായത്.
MV നാരായണന്‍ നമ്പൂതിരി(കുട്ടന്‍)-ജയ ദമ്പതികളുടെ മകന്‍ ഗോവിന്ദ്,
MV വാസുദേവന്‍ നമ്പൂതിരി (ബിജു)-പ്രീതി ദമ്പതികളുടെ മക്കളായ അരവിന്ദ്,ആദിത്യന്‍ എന്നിവരുടെ ഉപനയനം സവിശേഷ ചടങ്ങുകള്‍ കൊണ്ട് ശ്രദ്ധേയമായി.
പാലാ ബിഷപ്പ് ഹൌസിനു എതിര്‍വശത്ത് പ്രവര്‍ത്തിച്ചിരുന്ന കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ്, ഇപ്പോള്‍കൊട്ടാരമറ്റം ബസ് ടെര്‍മിനലിന് സമീപത്തു പ്രവര്‍ത്തിക്കുന്നു.

ഐമ്കൊമ്പില്‍ അപകടങ്ങള്‍ തുടര്‍കഥയായതു റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വീണ്ടും അപകടം.
ഇത്തവണ അഞ്ചാം മൈല്‍ പെരുമാട്ടിക്കുന്നേല്‍ വളവിനു സമീപം KSRTC ബസും കാറും പിക് അപ്പ് വാനും തമ്മില്‍ കൂട്ട ഇടി നടന്നു. ആര്‍ക്കും സാരമായ പരിക്കുകളില്ല.




ഐമ്കൊമ്പില്‍ കൊല്ലപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ റീ ടാറിംഗ് പൂര്‍ത്തിയാകുന്നു.


ഐമ്കൊമ്പു വാര്‍ഡിലെ ഗ്രാമസഭകള്‍ മേയ് 28 ശനിയാഴ്ച ഗവ. LP സ്കൂളില്‍ നടന്നു

ഗൌരീശങ്കരം ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി KM മാണി അന്തീനാട് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു.
\
Wedding Moments
&
Rakhi
May 15th, Sri Rama swami Temple, Ramapuram.
with Barun's family
with Rakhi's family

Barun & Rakhi with Vazhikottu family
Photos by :Rathish Bhaskar, Clouds Studio, Pala.
ഏഴാച്ചേരി GV UPS റിട്ട. ഹെഡ്മിസ്ട്രസും മുന്‍ പഞ്ചായത്ത് അംഗവുമായ പുതുപ്പള്ളില്‍ ശ്രീദേവിയമ്മ ടീച്ചറിന്‍റെ ഭര്‍ത്താവ് നാരായണന്‍ നായര്‍ അന്തരിച്ചു. ആദരാഞ്ജലികള്‍!
ഐമ്കൊമ്പ് ജംക്ഷനിലുള്ള കപ്പേളയില്‍ മേയ് മാസ വണക്കം ഭക്തി നിര്‍ഭരമായി നടന്നു വരുന്നു.
കഴിഞ്ഞ മാസം അന്തീനാട് ക്ഷേത്രത്തില്‍ വെച്ചു വിവാഹിതയായ തുമ്പിമല തടത്തില്‍ T G തങ്കപ്പന്റെ മകള്‍ രമ്യയുടെയും കോട്ടയം സ്വദേശി ശരത്തിന്റെയും വിവാഹ ദൃശ്യങ്ങള്‍!

ഐമ്കൊമ്പ് മണിമല കല്ലകത്തു സണ്ണിയുടെ മാതാവും മുന്‍ പഞ്ചായത്ത് മെമ്പര്‍ ലിസി സണ്ണിയുടെ ഭര്‍തൃമാതാവുമായ മറിയാമ്മ അന്തരിച്ചു. കൊല്ലപ്പള്ളി താമരമുക്കിനു സമീപമുള്ള മകന്‍ ജോസിന്‍റെ (കല്ലകത്തു റബേഴ്സ്, കൊല്ലപ്പള്ളി) വസതിയില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ആദരാഞ്ജലികള്‍!
വേനല്‍ക്കാലം കഴിയും മുന്‍പേ മഴ എത്തിയതിനാല്‍ ഐമ്കൊമ്പിലെ റബര്‍ മരങ്ങള്‍ 'പാവാട' ഉടുത്തു തുടങ്ങി.
നാട്ടിലെ പ്ലാസ്റ്റിക് ഒട്ടിക്കുന്ന സംഘങ്ങള്‍ തിരക്കിട്ട ജോലിയിലാണ്. റബറിന് ഉയര്‍ന്ന വില നിലനില്‍ക്കുന്നതിനാല്‍ മഴ പെയ്താലും വെട്ടു നഷ്ടമാകുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
പാലാ-തൊടുപുഴ റൂട്ടില്‍ ഐമ്കൊമ്പ് ഭാഗത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.
കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട മാരുതി റിറ്റ്സ് കാര്‍ ഗവ. LP സ്കൂളിനു എതിര്‍ വശത്തുള്ള പുത്തന്‍പുരയില്‍ PRG നായരുടെ മതിലിനു സമീപം മറിഞ്ഞു.
ഭാഗ്യവശാല്‍ കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനു കാര്യമായ പരിക്കുകളില്ല.
മുന്‍വശത്തെ ടയര്‍ പഞ്ചറായതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചതിനു ശേഷമാണ് മറിഞ്ഞത്.
വര്‍ഷങ്ങളായി ടാറിംഗ് കാത്തിരിക്കുന്ന ഏഴാച്ചേരി ഒന്തുംകുന്നു-മൈലക്കല്‍ റൂട്ടിലെ പുല്ലാന്താനിക്കല്‍ ഭാഗത്തെ കലിങ്കു ,റോഡില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കിയിരുന്നു. ബുദ്ധിമുട്ടിലായ നാട്ടുകാര്‍ കഴിഞ്ഞ ദിവസം സ്വയം ഈ ഭാഗം കോണ്‍ ക്രീറ്റ് ചെയ്തു.
കൂടാതെ റോഡിനു നടുവില്‍ കിടക്കുന്ന വലിയ കല്ലുകള്‍ നീക്കം ചെയ്യുകയുണ്ടായി.

സ്വീകരണ സമ്മേളനത്തിന്റെ വീഡിയോ
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുന്ന KM മാണി MLA പാലാക്കാര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു പാലായില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.
പുനര്‍നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കടനാട് പള്ളിയുടെ നിര്‍ദ്ദിഷ്ട മാതൃക കൊല്ലപ്പള്ളി കപ്പേളയുടെ മുന്നില്‍ ജീവന്‍ SH ഗ്രൂപ്പ് സ്ഥാപിച്ചു.
ഏഴാച്ചേരി പാലപ്പുറത്തു ചന്ദ്രന്റെ (കുട്ടന്‍) മകന്‍ ദുബായില്‍RUSH INN ഹോട്ടല്‍ ഉദ്യോഗസ്ഥനായ അനൂപ് ചന്ദ്രന്‍ അവധിക്കായി നാട്ടിലെത്തി.
അന്തീനാട് ഗൌരീ ശങ്കരം ഹാളില്‍ നടന്ന മീനച്ചില്‍ താലൂക്ക് NSS യൂണിയന്‍ അന്തീനാട് മേഖലാ സമ്മേളനത്തില്‍ ഐമ്കൊമ്പ് NSS കരയോഗ അംഗങ്ങള്‍ പങ്കെടുത്തു.
ഏഴാച്ചേരി വാഴയ്ക്കാപാറ ഭാഗം നെട്ടാര്‍ വയലില്‍ രതീഷ്, കൊല്ലപ്പള്ളി പ്രീമിയര്‍ ബേക്കറിയില്‍ ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചു.
കേരളത്തിലെ മറ്റു ഭാഗങ്ങളില്‍ എന്ന പോലെ ഐമ്കൊമ്പിലും അന്യ സംസ്ഥാന തൊഴിലാളികള്‍ വര്‍ധിച്ചു വരുന്നു. ജനതാ RPS -ല്‍ ജോലിയെടുക്കുന്നവര്‍ കൂടാതെ കെട്ടിട നിര്‍മ്മാണ രംഗത്തും ഇവര്‍ സജീവമാണ്. ബീഹാര്‍, ഒറീസ്സ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ചെറുപ്പക്കാരായ ഇവര്‍ ഏറെയും.

പാലായില്‍ റിവര്‍ വ്യൂ റോഡിന്റെ വീതി കൂട്ടല്‍ പുരോഗമിക്കുന്നു. മുനിസിപ്പല്‍ ടൌണ്‍ ഹാളിന്റെ സമീപത്തെ ദൃശ്യങ്ങള്‍ !



കൊല്ലപ്പള്ളിയില്‍ PARADISE ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന മങ്ങാട്ട്‌കുന്നേല്‍ പരേതനായ വാസുവിന്റെ മകന്‍ അരുണ്‍ വാസു പുതിയ മാരുതി സ്വിഫ്റ്റ് കാര്‍ വാങ്ങി. അഭിനന്ദനങ്ങള്‍ !


കടനാട്ടില്‍ ജീവന്‍ SH ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സൌജന്യ PSC പരിശീലനം നടത്തുന്നു.

നാലമ്പലങ്ങളില്‍ പ്രമുഖമായ അമനകര ഭരത ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ നടന്നു.

ഐമ്കൊമ്പു കവലയുടെ മാറുന്ന മുഖം !
പുതിയ കളപ്പുരയ്ക്കല്‍ കെട്ടിടത്തിലെയ്ക്ക് പുതിയകുന്നേല്‍ സ്റൊഴ്സ് മാറ്റി സ്ഥാപിക്കപ്പെട്ടു.
പഞ്ചായത്ത് മെമ്പര്‍ അപ്പച്ചന്‍ മൈലയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പാറേക്കാവ് ദേവസ്വം പ്രസിഡന്റ് KP നാരായണന്‍ ആദ്യ വില്പന നടത്തി.
SSLC ഫലം : ഐമ്കൊമ്പിനു അഭിമാന നിമിഷം!
ഈ വര്‍ഷത്തെ SSLC ഫലം വന്നപ്പോള്‍ ഐമ്കൊമ്പില്‍ വിദ്യാര്‍ഥികള്‍ നൂറു ശതമാനം വിജയം കൈവരിച്ചു.
ഐമ്കൊമ്പു കിഴക്കേമുറിയില്‍ വേണുഗോപാലിന്റെ മകള്‍ ആതിരാ വേണുഗോപാല്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടി നാടിനു അഭിമാനമായി.
കടനാട് സെന്റ്. സെബാസ്ത്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആതിര. ആതിരയുടെ സഹോദരന്‍ അജിത് SSLC , +2 , എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എന്നിവയില്‍ ഉന്നത വിജയം കരസ്ഥമാക്കി CET -യില്‍ പഠിക്കുകയാണ്. മെഡിസിന്‍ പഠനത്തിനായുള്ള ശ്രമം ആതിര തുടങ്ങിക്കഴിഞ്ഞു.
ആതിരയ്ക്ക് അഭിനന്ദനങ്ങള്‍!
ഏഴാച്ചേരി കരിങ്ങനാതടത്തില്‍ രാജന്റെ(രാജു) മകന്‍ അര്‍ജുന്‍ രാജ് 9 വിഷയങ്ങള്‍ക്ക് A+ നേടി.
ഒരു വിഷയത്തില്‍ മാത്രമാണ് നിസ്സാര വ്യത്യാസത്തില്‍ A+നഷ്ടപ്പെട്ടത്. ഈ വിഷയത്തില്‍ എ ഗ്രേഡ് നേടി. കടനാട് സെന്റ്. സെബാസ്ത്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍, എഞ്ചിനീയറിംഗ് രംഗത്തേയ്ക്ക് തിരിയാനുള്ള ആഗ്രഹത്തിലാണ് . അഭിനന്ദനങ്ങള്‍!
ഉന്നത വിജയം നേടിയ ഇരുവരും കൊല്ലപ്പള്ളിയില്‍ പിക്-അപ്പ് സര്‍വീസ് നടത്തുന്ന സുഹൃത്തുക്കളുടെ മക്കളാണെന്നതു കൌതുകകരമായി.
ചുണ്ടന്‍മാക്കല്‍ രമാദേവിയുടെ മകള്‍ അമൃത ആര്‍ നായര്‍ ആറ് വിഷയങ്ങള്‍ക്ക് എ+ നേടി.
കടനാട് സെന്റ്. സെബാസ്ത്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഈ വര്‍ഷം അഞ്ചു വിദ്യാര്‍ഥികള്‍ മുഴുവന്‍ എ+ നേടിയിട്ടുണ്ട്.
കുന്നുംപുറത്ത് ജിജോ സെബാസ്ത്യന്റെ (ഈശോ) രണ്ടാമത്തെ കുട്ടിയുടെ (തോമാച്ചന്‍) മാമ്മോദീസാ കര്‍മ്മം ഐമ്കൊമ്പു പള്ളിയില്‍ വെച്ച് ഫാ. ജോസഫ് മുണ്ടയ്ക്കല്‍ ആശീര്‍വദിച്ചു.
കഴിഞ്ഞ മാസം കല്ലറ മാന്‍വെട്ടം ക്ഷേത്രത്തില്‍ വെച്ച് വിവാഹിതനായ ഏഴാച്ചേരി വള്ളിക്കുന്നേല്‍ ബിജുക്കുട്ടന്റെയും ശ്രീകലയുടെയും വിവാഹദൃശ്യങ്ങള്‍!
ഐമ്കൊമ്പു ദേവസ്വം ഹാളില്‍ നടന്ന വിവാഹ സത്കാരത്തില്‍ നിന്ന്!










































ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ