ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

വ്യാഴാഴ്‌ച, ജൂൺ 30, 2011

ജൂലൈ 2011



ജൂലൈ 2011


ഈയ്യപ്പാട്ട് അഡ്വ. MJ സെബാസ്റ്റ്യന്റെ (കുഞ്ഞൂഞ്ഞ്  )   മകന്‍ ജിജോ സെബാസ്റ്റ്യന്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നായ ചെന്നൈയിലെ 
 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്നോളജി (IIT, Madras) യില്‍ എം.ടെക് (മെഷീന്‍ ഡിസൈന്‍) കോഴ്സിനു പ്രവേശനം നേടി.അഭിനന്ദനങ്ങള്‍!



ജിജോ നേരത്തെ  Applied Materials Inc. എന്ന അമേരിക്കന്‍ കമ്പനിയില്‍ ഡിസൈന്‍ എഞ്ചിനീയര്‍ ആയിരുന്നു.





ജിജോയുടെ സഹോദരി അഞ്ജു സെബാസ്റ്റ്യന്‍, കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ കാഞ്ഞിരപ്പള്ളി ശാഖയില്‍ പ്രൊബേഷനറി അസിസ്റ്റന്റ്‌ മാനേജര്‍ ആയി നിയമിതയായി. അഭിനന്ദനങ്ങള്‍!









NYK  ജില്ലാ യൂത്ത് കണ്‍വെന്‍ഷന്‍

നെഹ്‌റു  യുവകേന്ദ്ര കോട്ടയം ജില്ലാ യൂത്ത് കണ്‍വെന്‍ഷന്‍ന്‍റെ  ഭാഗമായി സംഘടിപ്പിച്ച 'യുവജനങ്ങള്‍ക്കിടയിലെ  വര്‍ധിച്ചു വരുന്ന അക്രമ വാസന' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ നെഹ്‌റു യുവകേന്ദ്രയുടെ അംഗീകൃത സംഘടനയായ ഗ്രാമചേതന പങ്കാളിയായി.



കോട്ടയം എം.പി.   ജോസ് കെ  മാണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. 
















കര്‍കിടക അമാവാസി ദിനത്തില്‍ പിതൃ സ്മരണയില്‍  ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി.


കടപ്പാട്ടൂര്‍, പയപ്പാര്‍,ഇടപ്പാടി, അന്തീനാട് ക്ഷേത്രങ്ങളില്‍  തര്‍പ്പണത്തിനു  ഭക്തജനങ്ങള്‍ ഒഴുകിയെത്തി.














ഐമ്കൊമ്പില്‍ രാമായണ മാസത്തിനു തുടക്കമായി.
വീടുകള്‍ തോറുമുള്ള സത്സംഗത്തിനു  'ദേവനന്ദനം' (ഭാവചിത്ര) ബിജു.സി.നായരുടെ വീട്ടില്‍ ആരംഭം കുറിച്ചു.






















































രാമപുരം നാലമ്പല ദര്‍ശനം : വീഡിയോ.

























ഡോ.എന്‍.കെ. മഹാദേവന്‍  പുതിയ പാറേക്കാവ് ദേവസ്വം പ്രസിഡന്റ്‌!



ഐങ്കൊമ്പ്  പാറേക്കാവ്  ദേവീക്ഷേത്ര ദേവസ്വം നിലവിലുള്ള  ഭരണ സമിതി കാലാവധി പൂര്‍ത്തിയാക്കിയതിനെ  തുടര്‍ന്ന് വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭരണ സമിതി അധികാരമേറ്റു.


 


പുതിയ   ദേവസ്വം പ്രസിഡന്റ്‌ ആയി ഡോ.എന്‍.കെ. മഹാദേവന്‍   ഏകകണ്ഠം തെരഞ്ഞെടുക്കപ്പെട്ടു ! 

ഐങ്കൊമ്പ് കരയോഗത്തിന്റെ പ്രസിഡന്റ്‌  കൂടിയായ  ഡോ. മഹാദേവന്‍  അംബികാ വിദ്യാഭവന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ മാനേജ്‌മന്റ്‌ ബോഡിയായ അംബികാ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ  പ്രസിഡന്റ്‌ ആയി പ്രവര്‍ത്തിച്ചു വരുന്നു.കേരള ആയുര്‍വേദ മണ്ഡലത്തിന്‍റെ സംസ്ഥാന ജോയിന്‍റ്  സെക്രട്ടറിയായും മാഗസിന്‍  ചീഫ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.നിരവധി ദേശീയ-അന്താരാഷ്‌ട്ര  ആയുര്‍വേദ സെമിനാറുകളിലും കോണ്‍ഫെറെന്‍സുകളിലും   പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആരോഗ്യ സംബന്ധമായ പ്രസിദ്ധീകരണങ്ങളില്‍ അനവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.


സ്വദേശി സയന്‍സ് മൂവ്മെന്റിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്ന ചുമതല  ദീര്‍ഘ കാലം വഹിച്ചിരുന്നു.ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനായ 'വാഗ്ഭട സരണി'യുടെ  സംസ്ഥാന ചെയര്‍മാന്‍ കൂടിയാണ്.
കേരളത്തിലെ പ്രമുഖ സാംസ്കാരിക വേദിയായ  മീനച്ചില്‍ നടീതട ഹിന്ദുമഹാസംഗമം, അതിന്‍റെ സേവന വിഭാഗമായ  MASCOT സേവാ ട്രസ്റ്റ്‌ എന്നിവയുടെയും അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നു.
വിശ്വഹിന്ദുപരിഷത്തിന്‍റെ ജില്ലാ പ്രസിഡന്റ്‌ സ്ഥാനവും വഹിക്കുന്നു.
പയപ്പാറില്‍ പ്രവര്‍ത്തിക്കുന്ന നിരാലംബരായ പെണ്‍കുട്ടികള്‍ക്കുള്ള അഭയസ്ഥാനമായ  " ജാനകി ബാലികാശ്രമം" ശരണാലയത്തിന്റെയും  പ്രസിഡന്റ്‌ ആണ് ഡോ. മഹാദേവന്‍.






  മുന്‍ പ്രസിഡന്റ്‌ ശ്രീ. കെ.പി.നാരായണന്‍ ഖജാന്‍ജി സ്ഥാനമേറ്റു. ശ്രീ.ടി.കെ.തങ്കപ്പന്‍ നായര്‍ സെക്രട്ടറിയായി തുടരും.ശ്രീ. രഘുനാഥന്‍  നായര്‍ പറപ്പിള്ളില്‍ വൈസ്  പ്രസിഡന്റും ശ്രീ ഗോപാലകൃഷ്ണന്‍ ജോയിന്റ് സെക്രട്ടറിയായും അധികാരമേറ്റു.


ഭരണസമിതി അംഗങ്ങള്‍

ഡോ.എന്‍.കെ. മഹാദേവന്‍, പ്രസിഡന്റ്‌
ശ്രീ. രഘുനാഥന്‍  നായര്‍ പറപ്പിള്ളില്‍, വൈസ്  പ്രസിഡന്റ്‌ 
ശ്രീ. ടി.കെ.തങ്കപ്പന്‍ നായര്‍ തേനമ്മാക്കല്‍, സെക്രട്ടറി
 ശ്രീ. ഗോപാലകൃഷ്ണന്‍ കണ്ടത്തിന്‍കരയില്‍,ജോയിന്റ് സെക്രട്ടറി
 ശ്രീ. കെ.പി.നാരായണന്‍ ലക്ഷ്മീ വിലാസം , ഖജാന്‍ജി 

 ശ്രീ. ഡി. നരേന്ദ്രന്‍ (ബാബു) കുറ്റിയാത്ത്, ഐങ്കൊമ്പ്
 ശ്രീ. ടി.ആര്‍ .ബാലകൃഷ്ണന്‍ (രാജന്‍) കളരിക്കല്‍, ഐങ്കൊമ്പ്
 ശ്രീ. ഭാസ്കരന്‍ നായര്‍ (മുരളി) തേനമ്മാക്കല്‍, ഏഴാച്ചേരി 
 ശ്രീ. കെ.ആര്‍.പ്രസാദ് കാരടികുന്നേല്‍, ഐങ്കൊമ്പ്
ശ്രീ. വി.കെ.ചന്ദ്രന്‍ വള്ളിക്കുന്നേല്‍, ഐങ്കൊമ്പ് 
ശ്രീ. ശശികുമാര്‍ കുഴിപ്പില്‍,ഐങ്കൊമ്പ് 
ശ്രീ. സജീവ്‌ ഓടയ്ക്കള്‍, ഏഴാച്ചേരി
 ശ്രീ. കെ.എന്‍.പ്രശാന്ത് (പിള്ള) കരോട്ട് വട്ടപ്പാറയില്‍, ഏഴാച്ചേരി
 ശ്രീ. സജി രാജേന്ദ്രന്‍ ഭദ്രാലയം, ഏഴാച്ചേരി   
 ശ്രീ. വിനയചന്ദ്രന്‍ നാന്നാല്‍, ഐങ്കൊമ്പ്
 ശ്രീ. അമല്‍ ദാസ് (ഉണ്ണി) തേനമ്മാക്കല്‍, ഏഴാച്ചേരി 
 ശ്രീ. വിപിന്‍ വിജയന്‍ നാന്നാല്‍, ഐങ്കൊമ്പ്
ശ്രീ.  അനൂപ്‌ കവളമ്മാക്കല്‍, ഏഴാച്ചേരി   

































പള്ളിമുറി വെഞ്ചരിച്ചു.



 




ഐങ്കൊമ്പ്  സെന്‍റ്. തോമസ്‌ പള്ളിയോടു ചേര്‍ന്ന് നിര്‍മ്മിച്ച്‌ കൊണ്ടിരുന്ന പ്രീസ്റ്റ് ഹോമിന്‍റെ ഉദ്ഘാടനം നടന്നു. 
അഭിവന്ദ്യ. പാലാ രൂപതാ മെത്രാന്‍ മാര്‍.ജോസഫ് കല്ലറങ്ങാട്ട്  പള്ളിമുറി വെഞ്ചരിച്ചു.
പുതിയ കെട്ടിടത്തില്‍ വൈദിക മന്ദിരം , പാരീഷ് ഹാള്‍ എന്നീ സൌകര്യങ്ങള്‍ ഉണ്ട്.
പുതിയതായി സ്ഥാപിച്ച കല്‍ കുരിശിന്റെയും വെഞ്ചിരിക്കല്‍ കര്‍മം   ഇതോടൊപ്പം നടന്നു.
 

നിരവധി വൈദികരും വിശ്വാസികളും   ചടങ്ങുകളില്‍ പങ്കെടുത്തു.





































 ഐങ്കൊമ്പിലെ ടാറിംഗ് 
പൊളിഞ്ഞതിനെതിരെ പ്രതിഷേധം രൂക്ഷമായി.



(ടാറിംഗ് പൊളിഞ്ഞതിനെക്കുറിച്ച്  നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത് വായിക്കുക....



പുതിയ ടാറിംഗ്  ഇളകി മാറി കൂടി കിടന്നത് മൂലം ഇരുചക്ര വാഹന യാത്രക്കാര്‍ക്ക്      അപകട ഭീഷണി ഉണ്ടായിരുന്നു.

ഗ്രാമചേതന പ്രവര്‍ത്തകര്‍  തയ്യാറാക്കിയ  വാര്‍ത്ത ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു.





പോസ്റ്ററുകള്‍ പതിച്ചു നീതി നിഷേധത്തിനെതിരെ പ്രതികരിച്ചു. 



 കൂടാതെ SMS പ്രതിഷേധവും നടത്തിയതിനെ തുടര്‍ന്ന് കോണ്‍ട്രാക്ടറുടെ  ജോലിക്കാര്‍ കൂടിക്കിടന്ന മെറ്റലുകള്‍ വാരിക്കൊണ്ട് പോയി.മഴയ്ക്ക്‌ ശേഷം റോഡു പുനര്‍ ടാറിംഗ് നടത്തുമെന്ന് അറിയുന്നു.
















ഐങ്കൊമ്പില്‍ പുതിയ വഴികള്‍!

ഐങ്കൊമ്പ് -അഞ്ചാം മൈല്‍ പാരലല്‍ റോഡില്‍ നിന്നും മറ്റപ്പിള്ളില്‍  സന്തോഷിന്‍റെ വീടിന്‍റെ ഭാഗത്തേയ്ക്കുള്ള  റോഡില്‍ പഴയ പുളിക്കല്‍ (കുന്നുംപുറത്ത്)ഭാഗത്ത്‌  നിന്നും തുടങ്ങി  പൂതന്‍ പാറ പുതിയകുന്നേല്‍  ഭാഗത്തേയ്ക്ക് (കുടിവെള്ള പദ്ധതി ടാങ്ക് )പുതിയ വഴി പൂര്‍ത്തിയാവുന്നു.



ബ്ലോക്ക് മെമ്പര്‍ ബേബി ഉറുമ്പ്‌കാട്ട്  , വാര്‍ഡ്‌ മെമ്പര്‍ അപ്പച്ചന്‍ മൈലയ്ക്കല്‍ , തങ്കപ്പന്‍ നായര്‍ തേനമ്മാക്കല്‍   എന്നിവര്‍ മുന്‍കൈ എടുത്ത ശ്രമങ്ങള്‍ക്ക് സ്ഥലമുടമസ്ഥരായ ശശിധരന്‍ നായര്‍ മേച്ചേരില്‍ , പാപ്പച്ചന്‍ കുന്നുംപുറത്ത്എന്നിവര്‍ പൂര്‍ണ സഹകരണം നല്‍കിയതോടെ വഴി ഉപഭോക്താക്കള്‍ റോഡു നിര്‍മ്മാണം തുടങ്ങുകയായിരുന്നു. 
ഇതോടെ ദാമോദരന്‍ പുതിയകുന്നേല്‍ ,രാജു പുതിയകുന്നേല്‍(പുതിയകുന്നേല്‍  സ്റ്റോഴ്സ്  ) ,രാധാകൃഷ്ണന്‍ പുതിയകുന്നേല്‍ (കുട്ടന്‍ പിള്ള),അരീപറമ്പില്‍  ബെന്നി,കൊച്ചുപുരയ്ക്കല്‍ ജോഷി,പുതിയകുന്നേല്‍ പി.ആര്‍. രാജു,കൊച്ചുപുരയ്ക്കല്‍ ടോമി എന്നിവരുടെ പുരയിടങ്ങളിലേയ്ക്ക് വഴി ലഭിച്ചു.


















കൊല്ലപ്പള്ളിയില്‍ കുറച്ചു വര്‍ഷക്കാലം മുന്‍പ്  മോഡേണ്‍  ഡ്രെസ്സെസ്  എന്ന സ്ഥാപനം നടത്തിയിരുന്ന ഐങ്കൊമ്പ്  പുതിയകുന്നേല്‍ രാമകൃഷ്ണന്‍ (ആശാന്‍), കരള്‍/വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി പി.വി.എസ് ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയില്‍ കഴിയുന്നു.























പാലായ്ക്കടുത്ത് വെള്ളപ്പുരയില്‍ സുദര്‍ശനം ആയുര്‍വേദ ഫാര്‍മസി നടത്തുന്ന ചുണ്ടന്‍മാക്കല്‍ അനില്‍കുമാര്‍ സെക്കന്റ്‌ ഹാന്‍ഡ് കൈനെറ്റിക്     ഹോണ്ടാ സ്കൂട്ടെര്‍ വാങ്ങി. 


കര്‍ക്കിടക പ്രത്യേക ചികിത്സ കൂടാതെ, പഞ്ചകര്‍മ ചികിത്സ, മസാജ്, സ്റ്റീം ബാത്ത് എന്നീ ക്രിയകള്‍ ഫാര്‍മസിയില്‍ വെച്ചും വീട്ടില്‍ വന്നും അനില്‍ ചെയ്തു കൊടുക്കുന്നു.
















ബജറ്റ് സമ്മേളനത്തില്‍ ഐങ്കൊമ്പ്   കരയോഗത്തിന്റെ യൂണിയന്‍  പ്രതിനിധി പങ്കെടുത്തു.











   



















കുട്ടികളുടെ ഏഷ്യയിലെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ ജില്ലാ സെക്രട്ടറിയായി ബിജു കൊല്ലപ്പള്ളിയെ തെരഞ്ഞെടുത്തു.




അമൃതയുവധര്‍മ്മധാരയുടെ ജില്ലാ കാര്യദര്‍ശിയും  മീനച്ചില്‍ ഹിന്ദു സംഗമത്തിന്റെ  ജനറല്‍ കണ്‍വീനറുമാണ് 









സഭാവസ്ത്ര സ്വീകരണം  

ഐങ്കൊമ്പ്  Franciscan Sisters of Holy Annunciation  കോണ്‍വെന്റിലെ നാല് കന്യാസ്ത്രീകള്‍ സഭാവസ്ത്രം സ്വീകരിച്ചു.






 ഐങ്കൊമ്പ്  സെന്റ്‌.തോമസ്‌ പള്ളിയില്‍ നടന്ന ചടങ്ങില്‍ സി. ജെസ്‌ലിന്‍ തെരേസ് കോയിക്കല്‍, സി. ജെയിന്‍ തെരേസ് ചുങ്കത്ത് ,സി.ആന്‍ തെരേസ് അറയ്ക്കല്‍,സി. ജിസ് തെരേസ് ഒലിക്കുന്നേല്‍ എന്നിവരാണ്   സഭാവസ്ത്രം സ്വീകരിച്ചത്.



 അഭിവന്ദ്യ. പാലാ രൂപതാ മെത്രാന്‍ മാര്‍.ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വദിച്ചു.



ഇതോടൊപ്പം സി.വിനയ പറക്കണ്ടത്തില്‍    നിത്യവൃത വാഗ്ദാനം നടത്തി. 
















ചോക്കാട്ടു റബ്ബര്‍  നേഴ്സറി ഉടമ ഉണ്ണി പുതിയ റോയല്‍  എന്‍ഫീല്‍ഡ്  350 സി.സി. ബുള്ളെറ്റ് വാങ്ങി.


നേരത്തെ, ഇദ്ദേഹത്തിന്‍റെ സഹോദരന്‍ ചോക്കാട്ടു  ഗാര്‍ഡന്‍സ്  ഉടമ സിബിച്ചന്‍റെ  മകന്‍ കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജ്  വിദ്യാര്‍ഥിയായ  അഗസ്റ്റിന്‍ എന്‍ഫീല്‍ഡ്   ബുള്ളെറ്റ് വാങ്ങിയിരുന്നു. 




















































ചരമങ്ങള്‍!

പാലായിലെ പ്രമുഖ പെട്രോള്‍ പമ്പുകളില്‍ ഒന്നായ ചുങ്കപ്പുരയ്ക്കല്‍  പമ്പിന്‍റെ ഉടമ നിര്യാതനായി.






ഏഴാച്ചേരി സര്‍വീസ് സഹകരണ  ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ്‌ മെമ്പര്‍ എം.ജി.അംബരന്‍  മുത്തൂറ്റ് (40 ) അന്തരിച്ചു.സംസ്കാരം വീട്ടു വളപ്പില്‍ നടത്തി. 
ബാങ്കിലെ ഏക ഇടതു പക്ഷ മെമ്പര്‍ ആയിരുന്നു.ആദരാഞ്ജലികള്‍!


ഏഴാച്ചേരി (എഴുത്ത്പള്ളിക്കല്‍ ഭാഗം) വടക്കേടത്ത് കുഞ്ഞാഗസ്തി (സൂത്രന്‍ കുഞ്ഞാഗസ്തി 60 ) അന്തരിച്ചു.ടോമി, ആന്‍റോ(ഓട്ടോ ഡ്രൈവര്‍, ഐങ്കൊമ്പ്), സ്മിത എന്നിവര്‍ മക്കളാണ്.സംസ്കാരം ഐങ്കൊമ്പ് സെന്‍റ്.തോമസ്‌ പള്ളിയില്‍ നടത്തി.  ആദരാഞ്ജലികള്‍! 

ഐങ്കൊമ്പ്  പാറേക്കാവ്  ദേവീക്ഷേത്രത്തില്‍  പ്രഭാഷണം നടത്തി വരാറുള്ള ആധ്യാത്മിക പണ്ഡിതന്‍ കയ്യൂര്‍ കുളപ്പുറത്തു ശങ്കരന്‍ കുട്ടിയുടെ പത്നി അന്തരിച്ചു. ആദരാഞ്ജലികള്‍!




പാലാ-തൊടുപുഴ റൂട്ടില്‍ മുന്‍പ് ദീര്‍ഘകാലം സര്‍വീസ് നടത്തിയിരുന്ന പ്രശാന്ത് ബസിന്റെ ഉടമ പയപ്പാര്‍ സ്വദേശി പ്രശാന്ത് ശശി അന്തരിച്ചു. ആദരാഞ്ജലികള്‍! 

















ഐങ്കൊമ്പ്  സെന്‍റ്.തോമസ്‌  പള്ളിയില്‍ പുതിയതായി നിര്‍മ്മിച്ച പള്ളി മുറിയുടെ ഉത്ഘാടനം ശനിയാഴ്ച അഭിവന്ദ്യ.  പാലാ രൂപതാ  മെത്രാന്‍ മാര്‍. ജോസഫ്  കല്ലറങ്ങാട്ട്  നിര്‍വഹിക്കും 










































PALA






































































കുളത്തിങ്കല്‍    ഡെന്നീസ് സെബാസ്ട്യന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈഫ് ഇന്‍ഷുറന്‍സ്   വിഭാഗത്തില്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ എന്ന  ജോലിയില്‍  പ്രവേശിച്ചു.

ഇതോടൊപ്പം സ്കൂള്‍മാസ്റ്റര്‍  എന്ന വിദ്യാര്‍ഥി മാസികയുടെ ഐങ്കൊമ്പിലെ   ഏജെന്‍സി കൂടി ഡെന്നീസ് ആരംഭിച്ചു.













 കര്‍ക്കിടക നാലമ്പല ദര്‍ശനത്തിനു  ക്ഷേത്രങ്ങള്‍ ഒരുങ്ങുന്നു.




















































ഐങ്കൊമ്പ്  ജനതാ ലൈബ്രറിയുടെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് ബേബി പുത്തന്‍പുരയുടെ      അധ്യക്ഷതയില്‍ നടന്നു.

കണക്കുകള്‍ അവതരിപ്പിച്ചു പാസാക്കി.റീഡിംഗ് റൂം  ഏര്‍പ്പെടുത്താന്‍ ധാരണയായി.



























































ഐങ്കൊമ്പ്-മരങ്ങാട് റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള ഇലപ്പടര്‍പ്പുകള്‍ ജനത RPS വക പുല്ലുവെട്ടിയന്ത്രം കൊണ്ട് മുറിച്ചു വൃത്തിയാക്കി. 































റൂസോ വിവാഹിതനായി.



ഐങ്കൊമ്പ് കൊച്ചുപറമ്പില്‍  റിട്ട:  KSRTC  ഡ്രൈവറും മികച്ച ഡ്രൈവിംഗ് പരിശീലകനുമായ ജോസിന്റെ നാല് മക്കളില്‍ ഇളയവനായ മകന്‍ റൂസോ(ജോണ്‍) വിവാഹിതനായിആശംസകള്‍!




പാലാ കണ്ണാടിയുറുമ്പ്‌    സ്വദേശിനിയായായ  സ്നേഹയാണ് വധു. 


വിവാഹം ജൂണ്‍ മുപ്പതു വ്യാഴാഴ്ച ഐമ്കൊമ്പു സെന്റ്‌. തോമസ്‌ പള്ളിയില്‍ വെച്ച് നടന്നു.
 





റൂസോയും വധുവും സഹോദരിമാരോടും  ഭര്‍ത്താക്കന്മാരോടും ഒപ്പം     



































ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here