ദീപാവലി'
കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബിന്‍റെ മെഡിക്കല്‍ ക്യാമ്പ്
കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട സൌജന്യ മെഡിക്കല്‍ ക്യാമ്പ് മന്ത്രി KM മാണി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൃത്രിമക്കാലുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു.
RSS വിജയദശമി മഹോത്സവം
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി ഏഴാച്ചെരിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഡ്വ. അനീഷ് സംസാരിച്ചു.
കുന്നുമ്പുറത്ത് പാപ്പച്ചന്‍റെ മകള്‍ സോണിയ വിവാഹിതയായി
ഐമ്കൊമ്പു ജംക്ഷനില്‍ ദീര്‍ഘകാലമായി കൂള്‍ബാര്‍ നടത്തിവരുന്ന കുന്നുംപുറത്ത് പാപ്പച്ചന്‍റെ ഇളയ മകള്‍ സോണിയ വിവാഹിതയായി.
പെരിങ്ങളം സ്വദേശിയായ ഫരിദബാദ് സര്‍വോദയ ഹോസ്പിറ്റലില്‍ നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്ന മനു സെബാസ്റ്റ്യന്‍ ആണ് വരന്‍.
ഇവരുടെ മനസമ്മതം ഐങ്കൊമ്പ് സെന്‍റ്.തോമസ് പള്ളിയില്‍ വെച്ച് നടന്നു.
വിവാഹം അരുവിത്തുറ സെന്‍റ്.ജോര്‍ജ് പള്ളിയില്‍ വെച്ച് നടന്നു.
ആശംസകള്‍!
വിഷ്ണു ബ്രിട്ടനില്‍ ഉപരി പഠനത്തിന്
കൊട്ടാരത്തില്‍ (കുറ്റിയാത്ത് ) നരേന്ദ്രന്‍റെ (ബാബു) മകന്‍ വിഷ്ണു ഇംഗ്ലണ്ടില്‍ ഉപരി പഠനത്തിനു ചേര്‍ന്നു.
യൂണിവേഴ്സിറ്റി ഓഫ് സസക്സില്‍ "മൈഗ്രേഷന്‍ പ്രശ്നങ്ങള്‍" എന്ന വിഷയത്തില്‍ ഗവേഷണ അധിഷ്ഠിത മാസ്റ്റര്‍ ബിരുദ കൊഴ്സിനാണ് വിഷ്ണു ചേര്‍ന്നിരിക്കുന്നത്.
മുന്‍പ് കല്‍ക്കത്തയിലെ പ്രശസ്ത കലാലയമായ സെന്‍റ്. സേവ്യേഴ്സ് കോളേജില്‍ നിന്നും പൊളിറ്റിക്സില്‍ B.A ഓണേഴ്സ് ബിരുദവും, മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും ഇന്‍റര്‍ നാഷണല്‍ റിലേഷന്‍സില്‍ മാസ്റ്റര്‍ ബിരുദവും ഏറ്റവും ഉയര്‍ന്ന ഗ്രേഡില്‍ വിഷ്ണു കരസ്ഥമാക്കിയിരുന്നു.
ആശംസകള്‍!
ക്ഷീര കര്‍ഷക സംഗമം
കൊല്ലപ്പള്ളിയില്‍ നടന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരായ KM മാണി,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും മറ്റു ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
നിരവധി ക്ഷീര കര്‍ഷകര്‍ സംഗമത്തില്‍ പങ്കാളികളായി. ക്ഷീര കര്‍ഷക അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.
ഗുരുദേവ ജയന്തി
SNDP യോഗം കൊല്ലപ്പള്ളി ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീ നാരായണ ഗുരുദേവന്‍റെ 157 -മത് ജയന്തി ചതയദിനത്തില്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.
ജയന്തി ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
കൊല്ലപ്പള്ളിയിലെ നീതി സ്റ്റോര്‍ ഉദ്ഘാടനം
കൊല്ലപ്പള്ളിയിലെ കടനാട് സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ നീതി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
എല്ലാ മരുന്നുകളും 40 % വരെ വിലക്കുറവില്‍ ഇവിടെ ലഭ്യമാണ്.
ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ശശിധരന്‍ നീതി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.
KSCF ഡയറക്ടര്‍ കുര്യന്‍ ജോയി ആദ്യ വില്പന നിര്‍വഹിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് ജയ്സണ്‍ പുത്തങ്കണ്ടം അധ്യക്ഷത വഹിച്ചു.
ബാങ്ക് ഭരണ സമിതി അംഗങ്ങള്‍,പഞ്ചായത്ത് അംഗങ്ങള്‍,മുന്‍ ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പാലായില്‍ CBSE കലോത്സവം
CBSE സ്കൂളുകളുടെ കോട്ടയം സഹോദയ യൂണിയന്‍റെ കലോത്സവം "സര്‍ഗസംഗമം", പാലാ ചാവറ സ്കൂളില്‍ നടന്നു.
ജോസ് K മാണി MP സംഗമം ഉദ്ഘാടനം ചെയ്തു.നടന്‍ തിലകന്‍ മുഖ്യാതിഥി ആയിരുന്നു.
നാല് ജില്ലകളിലെ എഴുപതു സ്കൂളുകളില്‍ നിന്നുള്ള പ്രതിഭകള്‍ പങ്കെടുത്തു.
ഒടുവില്‍ ഹോട്ടല്‍ സംഗം ഓര്‍മ്മയായി..
പാലായിലെ ഒരിക്കലും അടക്കാത്ത, ഉറക്കമില്ലാത്ത ഹോട്ടല്‍ സംഗം ഒടുവില്‍ അടച്ചു പൂട്ടി..
പാലായിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഏതു പാതിരാത്രിയിലും ഭക്ഷണം ലഭിച്ചിരുന്ന 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന സംഗം ഹോട്ടല്‍ പ്രവര്‍ത്തനം നിര്‍ത്തി.
ഹോട്ടല്‍ ഉടമയും കെട്ടിട ഉടമസ്ഥനും തമ്മില്‍ വര്‍ഷങ്ങളായി നിലവിലുണ്ടായിരുന്ന കേസ് വിധിയായതോടെ ഹോട്ടല്‍ നിര്‍ത്തുകയായിരുന്നു.
എന്നിരുന്നാലും സംഗം ഹോട്ടല്‍ പാലായില്‍ തന്നെ മറ്റൊരിടത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയുന്നു.
കൊല്ലപ്പിള്ളിയില്‍ പുതിയ സ്ഥാപനങ്ങള്‍
പൊന്‍കുന്നം സ്വദേശിയായ രാജേഷ്,വിഷ്ണുരാജ് എന്നിവര്‍ മൊബൈല്‍ വില്പന/സര്‍വീസിംഗ് കേന്ദ്രം "CELL 4 U " എന്ന പേരില്‍ കൊല്ലപ്പിള്ളിവെയിറ്റിംഗ് ഷെഡിന് സമീപം ആരംഭിച്ചു.
വിവിധ കമ്പനികളുടെ ഫോണുകളും മറ്റു സേവനങ്ങളും ഇവിടെ ലഭ്യമാണ്.
മാരുതി വാഹനങ്ങളുടെ സര്‍വീസിംഗ്/റിപ്പയറിംഗ് ജോലികള്‍ക്കായി "ഫ്രണ്ട്സ്" എന്ന പേരില്‍ ഒരു വര്‍ക്ക് ഷോപ്പ് കൊല്ലപ്പിള്ളി രോഷ്നി മെറ്റല്‍സിന് സമീപം ആരംഭിച്ചു.
ഐങ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ നോട്ടീസ്
തെക്കേപറമ്പില്‍ മാധവന്‍ അന്തരിച്ചു
നീന്തല്‍ മത്സരം
ഐങ്കൊമ്പ് മൈലയ്ക്കല്‍ കടവില്‍ AKCC -യുടെയും ചൈതന്യ സ്വാശ്രയ ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ നീന്തല്‍ മത്സരം സംഘടിപ്പിച്ചു.
സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം മോളി പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
ഐമ്കൊമ്പു പള്ളി വികാരി, പഞ്ചായത്ത് ജന പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
വിവിധ പ്രായക്കാര്‍ക്കു വേണ്ടിയുള്ള മത്സരങ്ങളില്‍ വിജയികള്‍ക്ക് ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു.
മദ്യവിരുദ്ധ പെട്ടകത്തിന് സ്വീകരണം
കത്തോലിക്കാ സഭ പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട മദ്യവിരുദ്ധ ജീവന്‍ രക്ഷാ പെട്ടകത്തിന് (നോഹയുടെ പെട്ടകം) ഐമ്കൊമ്പില്‍ സ്വീകരണം നല്‍കി.
അന്തരിച്ചു
ഐങ്കൊമ്പില്‍ പുതിയ യൂത്ത് ക്ലബ്
ഐങ്കൊമ്പില്‍ പുതിയ യൂത്ത് ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു.
യൂത്ത് വിങ്ങ്സ് എന്ന പേരില്‍ ആരംഭിച്ച ക്ലബ്ബിന്റെ
ഓഫീസ് ഐമ്കൊമ്പു പള്ളിയ്ക്ക് എതിര്‍ വശത്തുള്ള ആലങ്കപുഴയില്‍ കെട്ടിടത്തിലാണ്.
ഔപചാരികമായ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അപ്പച്ചന്‍ മൈലയ്ക്കല്‍ നിര്‍വഹിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ടോം ഫ്രാന്‍സിസ് തേവര്‍കാട്ടില്‍ അധ്യക്ഷത വഹിച്ചു.
ഫാ.ജൊസഫ് മുണ്ടയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
RPS , ജനതാ ലൈബ്രറി, ഗ്രാമചേതന എന്നീ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംസാരിച്ചു.
ജിജോ ചക്കാലയ്ക്കല്‍,അലക്സ് മാത്യു,ടോണി കരൂര്‍,അഗസ്റ്റിന്‍ ചോക്കാട്ട് തുടങ്ങിയവരാണ് പ്രധാന ഭാരവാഹികള്‍ .
യൂത്ത് ക്ലബ്ബിനു ആശംസകള്‍!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ