പാലാ വികാസ് ചിട്ടി ഫണ്ടിന്‍റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയ ഏഴാച്ചേരി (വാഴയ്ക്കാപ്പാറ) തെക്കേവീട്ടില്‍ സന്തോഷ് വിവാഹിതനായി.
മൂവാറ്റുപുഴ സ്വദേശിനിയായ അശ്വതി ആണ് വധു.
മൂവാറ്റുപുഴ പുഴക്കരക്കാവ് ദേവീ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം
വിവാഹ ശേഷം ഐങ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തില്‍ വെച്ച് സ്വീകരണ സല്‍കാരം നടന്നു .
പാലപ്പുറത്ത് അനീഷ് ചന്ദ്രന്‍ ആരംഭിച്ച FORTUNE Events സ്റ്റേജ് ഒരുക്കി.
സന്തോഷിനും ആശ്വതിയ്ക്കും ആശംസകള്‍ !
ഐങ്കൊമ്പിലെ ഇന്ത്യന്‍ റബര്‍ നേഴ്സറി സ്ഥാപകന്‍ P . P . അഗസ്റ്റിന്‍ (കുട്ടിച്ചന്‍)))) 0 ചോക്കാട്ട്) അന്തരിച്ചു.
ആദരാഞ്ജലികള്‍! !
എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍!
ക്രിസ്മസ് പ്രമാണിച്ച് ഐങ്കൊമ്പിലെ കടകളില്‍ കേക്ക് വില്പന പൊടിപൊടിക്കുന്നു.
ക്രിസ്മസ് പ്രമാണിച്ച് ഐങ്കൊമ്പിലെ കടകളില്‍ കേക്ക് വില്പന പൊടിപൊടിക്കുന്നു.
ബൈജുവിന്‍റെ ശിവാസ് സ്റ്റോഴ്സില്‍ കേക്കുകള്‍ക്കായി പ്രത്യേക കൌണ്ടര്‍ തുറന്നു.
പച്ചക്കറി, പലവ്യഞ്ജനം ,പഴങ്ങള്‍ എന്നിവ ഉള്‍പ്പടെ നവീകരിച്ച ഉണ്ണിക്കുട്ടന്റെ ശ്രീകൃഷ്ണ സ്റ്റൊഴ്സിലും സ്പെഷ്യല്‍ കേക്ക് മേള ഒരുക്കിയിരുന്നു.
ശിവാസ് ഹോട്ടലില്‍ ക്രിസ്മസ് സ്പെഷ്യല്‍ ആയി ഗോതമ്പ് പൊറോട്ട വിളമ്പിത്തുടങ്ങി.
പാലായുടെ നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ളാലം മഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം ഡിസംബര്‍ 30 മുതല്‍ ജനുവരി 8 വരെ നടക്കും
രാമപുരം പള്ളിയില്‍ ഉണ്ണീശോയുടെ നാമകരണ തിരുനാള്‍ ഡിസംബര്‍ 31 , ജനുവരി 1 തീയതികളില്‍ നടക്കും.
CPI(M) ജില്ലാ സമ്മേളനം
CPI(M) ജില്ലാ സമ്മേളനം ഡിസംബര്‍ 28 -നു ഈരാറ്റു പേട്ടയില്‍ നടക്കും
സമ്മേളന പ്രചാരണത്തിനായി ഐങ്കൊമ്പില്‍ സ്ഥാപിച്ച മാതൃക.
ഈരാറ്റുപേട്ടയില്‍ നടക്കുന്ന CPI(M) ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി കൊല്ലപ്പള്ളിയില്‍ വെച്ച് മാധ്യമ സെമിനാര്‍ നടന്നു.
മുന്‍ എം.പിയും മാധ്യമ വിശകലനകാരനുമായ ഡോ.സെബാസ്ത്യന്‍ പോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഗൌരീദാസന്‍ നായര്‍ (ഹിന്ദു) മോഡറേറ്റര്‍ ആയിരുന്നു.
അപൂര്‍വ വിവാഹത്തിന് ആശംസകള്‍
കടനാട് പാണ്ടിയാമ്മാക്കള്‍ അഡ്വ. ജോസ് തോമസിന്‍റെ മകള്‍ ജെയിന്‍ വിവാഹിതയാകുന്നു, ഒട്ടേറെ സവിശേഷതകളുമായി ...
പഥസഞ്ചലനം
രാഷ്ട്രീയ സ്വയം സേവക സംഘം സ്ഥാപന ദിനമായ വിജയദശമി ദിവസം പാലായില്‍ മീനച്ചില്‍ താലൂക്ക് തലത്തിലുള്ള സംഘ സ്വയം സേവകര്‍
നടത്തിയ പഥസഞ്ചലനത്തില്‍ (റൂട്ട് മാര്‍ച്ച് ) നിന്ന്
ഐങ്കൊമ്പില്‍ ക്രിസ്തുമസ് ഒരുങ്ങുന്നു...
ഐങ്കൊമ്പ് സെന്‍റ്.തോമസ് പള്ളി അങ്കണത്തില്‍ ക്രിസ്മസിന്‍റെ ഭാഗമായി KCYM പ്രവര്‍ത്തകര്‍ കൂറ്റന്‍ ക്രിസ്മസ് നക്ഷത്രം ഉയര്‍ത്തിയപ്പോള്‍
മീനച്ചില്‍ ഹിന്ദുമഹാസംഗമം പ്രചരണം ആരംഭിച്ചു
ഇരുപതാമത് മീനച്ചില്‍ ഹിന്ദു മഹാ സംഗമത്തിന്‍റെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു.
ശ്രീമദ് വിവേകാനന്ദ സ്വാമികളുടെ 150 -ആം ജന്മ ശതാബ്ദി പ്രമാണിച്ച് ഇത്തവണ പ്രഭാഷണ പരമ്പരയുടെ വിഷയം വിവേകാനന്ദ സന്ദേശം ആണ്.
സംഗമത്തിന്‍റെ നോട്ടീസ് ഔദ്യോഗികമായി പ്രകാശിപ്പിച്ചു.
ഭരണങ്ങാനം: ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകത അനാഥത്വമാണെന്നും ഈ ചിന്തമറന്ന് ദൈവത്തോടൊപ്പമിരിക്കണമെന്നും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസോലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.ഭരണങ്ങാനം അന്‍ര്‍ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവ.
ഐങ്കൊമ്പ് സെന്‍റ്.തോമസ് പള്ളിയില്‍ നിന്നും എല്ലാ ദിവസവും വൈകിട്ട് കണ്‍വെന്ഷന്‍ സ്ഥലത്തേയ്ക്ക് ബസ് സര്‍വീസ് ഉണ്ടായിരുന്നു.
പാറേക്കാവില്‍ മണ്ഡല മഹോത്സവ സമാപനം
ഐങ്കൊമ്പ് പാറേക്കാവില്‍ നടന്നു വരുന്ന മണ്ഡല മഹോത്സവത്തിന്റെ സമാപനം ഡിസംബര്‍ 27 -നു നടക്കും. മണക്കാട്ട് ഇല്ലത്ത് നിന്നും പതിവ് പോലെ കുംഭകുട ഘോഷയാത്ര ഉണ്ടായിരിക്കും.വൈകിട്ട് ചാക്യാര്‍ കൂത്ത്.
ഐങ്കൊമ്പില്‍ മ്യൂസിക് സ്കൂള്‍
ഐങ്കൊമ്പ് ജംക്ഷനിലെ കരിമരുതുംചാലില്‍ കെട്ടിടത്തില്‍ കീബോര്‍ഡ് കലാകാരനായ കുളത്തിങ്കല്‍ ഷെറിന്‍ തോമസിന്‍റെ നേതൃത്വത്തില്‍ സെവന്‍സ്റ്റാര്‍ എന്ന പേരില്‍ ഒരു മ്യൂസിക് സ്കൂള്‍ ആരംഭിച്ചു.

കൊച്ചിയിലെ ഹിന്ദു ഏകതാ സമ്മേളനം
വിശ്വ ഹിന്ദു പരിഷത്ത് കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ഹിന്ദു ഏകതാ സമ്മേളനത്തില്‍ മുഖ്യ സംഘാടകനായത് ഐങ്കൊമ്പ് ദേവസ്വം ട്രഷററും VHP സംസ്ഥാന സെക്രട്ടറിയുമായ KP നാരായണന്‍ (അനിയന്‍).
സമ്മേളനത്തില്‍ ഡോ.പ്രവീണ്‍ തൊഗാഡിയ, അശോക് സിംഗാള്‍ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു . ഐങ്കൊമ്പില്‍ നിന്ന് മുപ്പതോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വെള്ളച്ചാലില്‍ ഷൈജി പൌരോഹിത്യത്തിലെയ്ക്ക്.
ഏഴാച്ചേരി വെള്ളച്ചാലില്‍ ആഗസ്തിയുടെ മകന്‍ റോബര്‍ട്ട് (ഷൈജി) പൌരോഹിത്യത്തിലെയ്ക്ക്. ചടങ്ങുകള്‍ ഡിസംബര്‍ 26 ന് കറുകുറ്റി അസ്സീസ്സി ആശ്രമത്തില്‍ നടക്കും.പ്രഥമ ദിവ്യബലി ഏഴാച്ചേരി സെന്‍റ്. ജോണ്‍സ് പള്ളിയില്‍ 28 ന്.
ഐങ്കൊമ്പ് മീനഭരണി ഉത്സവ പൊതുയോഗം

കണ്‍സ്യൂമര്‍ ഫെഡ് വിപണനശാല കൊല്ലപ്പള്ളിയില്‍
കണ്‍സ്യൂമര്‍ ഫെഡ് പൊതു വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കൊല്ലപ്പള്ളിയില്‍ ജനത ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ പച്ചക്കറി വിപണനശാല ആരംഭിച്ചു.
ഹിന്ദു സംഗമ സേവ ട്രസ്റ്റിനു പുതിയ ഓഫീസ്
മീനച്ചില്‍ ഹിന്ദു മഹാ സംഗമത്തിന്‍റെ സംഘാടകരായ മാനവസേവ ചാരിറ്റി ഒറിയണ്ടഡ് ട്രസ്റ്റ് (MASCOT) സേവന പദ്ധതികള്‍ക്കായി പാലായില്‍ പുതിയ ഓഫീസ് ആരംഭിച്ചു. പാലാ-പൊന്‍കുന്നം റോഡില്‍ മുരിക്കുംപുഴയിലാണ് ഓഫീസ്.ഇപ്പോളുള്ള ആംബുലന്‍സ് സര്‍വീസ് കൂടാതെ മൊബൈല്‍ മോര്‍ച്ചറി, ശവ സംസ്കാര സംവിധാനം , കൌണ്‍സെലിംഗ്,വിവാഹ ബ്യൂറോ,കരിയര്‍ ഗൈഡാന്‍സ് എന്നിവ ഉടന്‍ ആരംഭിക്കുമെന്ന് ഹിന്ദു സംഗമം ജനറല്‍ കണ്‍വീനര്‍ ബിജു കൊല്ലപ്പള്ളി വ്യക്തമാക്കി.
കടനാട് പെരുന്നാള്‍
പ്രസിദ്ധമായ കടനാട് പള്ളിയിലെ ഈ വര്‍ഷത്തെ (2012 ) തിരുനാള്‍ ജനുവരി 11 മുതല്‍ 17 വരെ നടക്കും.പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു.

ദ്വിദിന ബാന്‍ഡ് സെറ്റ് ക്യാമ്പ്
ഭാരതീയ വിദ്യാനികേതന്‍ സ്കൂളുകളിലെ തെരഞ്ഞെടുത്ത കുട്ടികള്‍ക്കായുള്ള ദ്വിദിന ബാന്‍ഡ് സെറ്റ് ക്യാമ്പ് (ഘോഷ് വര്‍ഗ്ഗ്) ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളില്‍ നടന്നു.
കോട്ടയം മേഖലയിലെ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു പ്രാവീണ്യം നേടി.
അംബികാ വിദ്യാഭവന്‍ വികസന സമിതി
അംബികാ വിദ്യാഭവന്‍ ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിന്‍റെ അടിയന്തിര വികസന കാര്യങ്ങള്‍ ആലോചിക്കുന്നതിനായി വികസന സമിതിയോഗം സ്കൂള്‍ ഹാളില്‍ നടന്നു.
സ്കൂള്‍ പ്രസിഡന്റ് ഡോ. NK മഹാദേവന്‍ അധ്യക്ഷനായിരുന്നു.
അന്തീനാട് മണിയമ്മാക്കല്‍ അപ്പിയുടെ ഉടമസ്ഥതയില്‍ പാലായില്‍ പുതിയ ഷോപ്പിംഗ് കോംപ്ലക്സായ പുത്തേട്ട് ആര്‍ക്കേഡില്‍ foo ലോക്ക് എന്ന പേരില്‍ ഒരു ചെരിപ്പ് വില്‍പ്പന ശാല ആരംഭിച്ചു.


കാവിന്‍പുറം ക്ഷേത്രത്തില്‍ ഉത്സവം

കാവിന്‍പുറം ക്ഷേത്രത്തില്‍ ഉത്സവം ഡിസംബര്‍ 28,29 തീയതികളില്‍..


ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ്
ഒാള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ കൊല്ലപ്പള്ളി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 2 ന് ഭരണങ്ങാനം ഒാശാന മൌണ്ടില്‍ വച്ചു നടത്തിയ ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ്.

32 പേര്‍ ഇതില്‍ പങ്കെടുത്തു. ശ്രീ എ ആര്‍ സദാനന്ദന്‍ ക്ലാസ് നയിച്ചു.

ഭാരതദര്‍ശനം യാത്ര
വിജയകരമായ മൂന്നു വടക്കേ ഇന്ത്യന്‍ ടൂറുകള്‍ക്ക് ശേഷം ഡോ. NK മഹാദേവന്‍ നയിക്കുന്ന നാലാമത് ഭാരതദര്‍ശനം യാത്ര ഏപ്രില്‍ മാസത്തില്‍ നടക്കും.
തോപ്പില്‍ ടി കെ ജനാര്‍ദനന്‍ (കൊച്ചേട്ടന്‍-83 ) അന്തരിച്ചു.
കൊല്ലപ്പള്ളി തോപ്പില്‍ ഹാര്‍ഡ്വെയേഴ്സ് ഉടമ തോപ്പില്‍ ടി കെ ജനാര്‍ദനന്‍ (കൊച്ചേട്ടന്‍-83 ) അന്തരിച്ചു.
ഐങ്കൊമ്പിലെ യൂത്ത് വിങ്ങ്സ് ക്ലബ്ബിന്റെ പ്രസിഡന്റ് ടോം ഫ്രാന്‍സിസ് തേവര്‍കാട്ടില്‍ (അപ്പു) പുതിയ യമഹ - FZ സ ബൈക്ക് വാങ്ങി.

ഫുട്ബോള്‍ ടൂര്‍ണമെന്റ്
പാലായില്‍ നടന്നു വരാറുള്ള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കായിക പ്രേമികള്‍ക്ക് ആവേശമായി.
അഷ്ടാംഗഹൃദയസത്രം
പാറേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. NK മഹാദേവന്‍ ചെയര്‍മാനായ വാഗ്ഭടസരണിയുടെ ആഭിമുഖ്യത്തില്‍ 5 -മത് ദേശീയ അഷ്ടാംഗഹൃദയസത്രം വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പ്പാട് നഗറില്‍ (ഓശാന മൌണ്ട് , ഇടമറ്റം) നടന്നു.
പൂഞ്ഞാര്‍ വലിയ വര്‍മ്മ രാജ സത്രം ഉദ്ഘാടനം ചെയ്തു.
ടാറിംഗ് പുനരാരംഭിച്ചു
മഴക്കാലം കഴിഞ്ഞതോടെ ഐങ്കൊമ്പിലെ പൊളിഞ്ഞ ഭാഗങ്ങളില്‍ ടാറിംഗ് പുനരാരംഭിച്ചു.
ഭാരതീയ വിദ്യാനികേതന്‍: ജില്ലാ കലോത്സവം
ഭാരതീയ വിദ്യാനികേതന്‍ സ്കൂളുകളുടെ കോട്ടയം ജില്ലാ കലോത്സവം ചമ്പക്കര ശാരദാ വിദ്യാ മന്ദിരത്തില്‍ വെച്ച് നടന്നു. ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സ്കൂളിലെ നിരവധി വിദ്യാര്‍ഥികള്‍ പുരസ്കാരങ്ങള്‍ നേടി.
CPI (M) സമ്മേളനങ്ങള്‍ ആരംഭിച്ചു
CPI (M) പാര്‍ട്ടി കോണ്ഗ്രസിന് മുന്നോടിയായുള്ള ലോക്കല്‍, ഏരിയ , ജില്ലാ സമ്മേളനങ്ങള്‍ ആരംഭിച്ചു. ജില്ലാ സമ്മേളനം ഈരാറ്റുപേട്ടയില്‍ നടക്കും . VS അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുക്കുന്നു.
ഗൃഹപ്രവേശം
കടനാട് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ ചക്കനാനിക്കല്‍ ആഗസ്തി (പാപ്പ), മറ്റപ്പിള്ളില്‍ സന്തോഷിന്‍റെ വീടിനു സമീപം പുതിയ വീട് പണിതു താമസം ആരംഭിച്ചു.
മുല്ലപ്പെരിയാര്‍: ഐമ്കൊമ്പിലെ ജനകീയ കൂട്ടായ്മ
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സത്വര പരിഹാരം ആവശ്യപ്പെട്ടു ഐമ്കൊമ്പിലെ ജനകീയ കൂട്ടായ്മ സമാധാന സമ്മേളനം സംഘടിപ്പിച്ചു .




























ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ