ബ്ലോഗ് ആര്‍ക്കൈവ്

FONT PROBLEM?

Click here for Malayalam Fonts

ചൊവ്വാഴ്ച, ജൂൺ 02, 2009

ഐമ്കൊമ്പ്‌ വാര്‍ത്തകള്‍



മേയ്‌ 2009

മെയ്‌ 31: ഏഴാച്ചേരി കിഴക്കെമുറിയില്‍ പ്രതിഷിനു‌ ഒരു പെണ്‍കുഞ്ഞു പിറന്നു.


മെയ്‌
31: ഐമ്കൊമ്പ്‌ ജംക്ഷനില്‍ ഉള്ള ചാപ്പലില്‍ കഴിഞ്ഞ ഒരു മാസമായി നടന്നു വന്നിരുന്ന മേയ്‌ മാസ വണക്കം സമാപിച്ചു



മേയ്‌ 31 : ഗ്രാമചേതന അര്‍ഹതപ്പെട്ട കുട്ടികള്‍ക്കായി നോട്ട്ബുക്കുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സെക്രട്ടറി പി.എന്‍ സുജിത്കുമാര്‍ ലഹരിവിരുദ്ധ സന്ദേശം നല്കി.




മേയ്‌ 26 : പുത്തന്‍പുരയില്‍ ഹരികൃഷ്ണന്‍ യു. (അപ്പു) ഉന്നത വിദ്യാഭ്യാസത്തിനായി (എം. പി. ) ഓസ്ട്രേലിയ യ്ക്ക്പോയി .



മേയ്‌ 25: നാന്നാല്‍ അനൂപ് എന്‍. പി. ജനതാ ലൈബ്രറി കെട്ടിടത്തില്‍ ആര്യാസ് സൌണ്ട്സ്‌ എന്ന പേരില്‍ സ്ഥാപനംആരംഭിച്ചു.



മേയ്‌ 24: ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച ഏകദിന വ്യക്തിത്വ വികസന ക്യാമ്പ്‌ PATHFINDER09 വിജയകരമായി നടന്നു.

ക്യാമ്പ്, ഇന്ത്യയിലെ യുവ വ്യവസായ പ്രമുഖനായ ശ്രീ. റെജി ജേക്കബ്‌ പെരുമാട്ടിക്കുന്നെല്‍ (മാനേജിംഗ് ഡയരക്ടര്‍,ജെ.ആര്‍.ജി സെക്യുരിടിസ് ലിമിടഡ്) ഉത്ഘാടനം ചെയ്തു.

ചടങ്ങില്‍ ഗ്രാമചേതന വൈസ് പ്രേസിഡന്റ് ബി. വിനയകുമാര്‍ അധ്യക്ഷനായിരുന്നു.



എം, മ്യുസിക് ( മൃദംഗം) ഒന്നാം റാങ്ക്ജേതാവായ
അരുണ്‍ രഘുനാഥിനെ ചടങ്ങില്‍ അനുമോദിച്ചു.



എസ്.എസ്.എല്‍.സി , പ്ലസ്‌ ടു പരിക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും ഉത്ഘാടന സമ്മേളനത്തില്‍ അഭിനന്ദിച്ചു.

വാര്‍ഡ് മെമ്പര്‍ ശ്രീമതി . ലിസ്സി സണ്ണി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു .

പി.എന്‍. സുജിത്കുമാര്‍ , ബൈജു പി ഡി തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്നു രാവിലെ മുതല്‍ വൈകിട്ട് വരെ നടന്ന ക്യാമ്പില്‍ പതിനാലു വയസ്സിനു മുകളിലുള്ള മുപ്പത്തിരണ്ടു കുട്ടികള്‍ പങ്കെടുത്തു.



വിന്‍
വേള്‍ഡ്‌ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. എസ്. ജയസൂര്യന്‍, ബി. വിനയകുമാര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.




മേയ്‌ 20: മഹാത്മാഗാന്ധി യുനിവേര്‍സിറ്റിയുടെ എം.മ്യുസിക് (മൃദംഗം) ഒന്നാം റാങ്ക് ഐമ്കൊമ്പ് സ്വദേശിയായ അരുണ്‍ രഘുനാഥ് കരസ്ഥമാക്കി. നേരത്തെ ബി.ഒന്നാം റാങ്കും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു . അഭിനന്ദനങ്ങള്‍!



മേയ്‌ 19: പ്ലസ്‌ ടു പരിക്ഷാഫലം പ്രസിദ്ധീകരിച്ചു. ഐമ്കൊമ്പ്‌ , എഴാച്ചേരി പ്രദേശങ്ങളില്‍ നിന്നുംഉന്നതവിജയം നേടിയവര്‍:
  • അപര്‍ണരാജ് മരരപ്പള്ളില്‍
  • ആതിര കെ ആര്‍ കാഞ്ഞിരക്കാട്ട്
  • സ്വിറ്റി ഫ്രാന്‍സിസ്‌ ചോക്കാട്ട്
  • അഞ്ചു ഡോമിനിക് മൈലയ്ക്കല്‍
  • ജിതിന്‍ പി മാത്യു പുളിക്കല്‍




മേയ്‌ 17 : എസ്. എസ്. എല്‍.സി പരിക്ഷാഫലം വന്നു. ഐമ്കൊമ്പ്‌ , എഴാച്ചേരി പ്രദേശങ്ങളില്‍ നിന്നുംഉന്നതവിജയം നേടിയവര്‍:
  • നീതു ബെന്നി കടുത്തലക്കുന്നേല്‍ ,
  • ലിയ ജോണി കരൂര്‍,
  • റിത്ത തോമസ്‌ മൈലയ്ക്കല്‍,
  • രേഷ്മാ രാജു പുതിയകുന്നേല്‍ ,
  • ശ്യാമ എസ് സുരേഷ് പാലറ,
  • സിനമോള്‍ ജോസ് വല്ലിക്കുന്നേല്‍,
  • ജിനു സി സ്കറിയ ചക്കാലയ്ക്കല്‍,
  • അമല പി ഡൊമിനിക്‌ പുതുക്കുളങ്ങര,
  • ജോസ്മി മരിയ ടോം ആലങ്കപ്പുഴയില്‍ ....


മേയ്‌ 17: ഐമ്കൊമ്പ്‌ കെ.സി.വൈ .എം യുനിടിന്റെ ആഭിമുഖ്യത്ത്തില്‍ സെന്റ്‌. തോമസ്‌ പാരിഷ് ഹാളില്‍ സൌജന്യ രക്ത ഗ്രുപ്പ് നിര്‍ണയ ക്യാമ്പ്‌ നടത്തി. നിരവധി ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. കെ.സി.വൈ .എം ഐമ്കൊമ്പ്‌ യുനിടിന്റെ ഡയരക്ടര്‍ ഫാ. ജോസഫ് മുണ്ടക്കല്‍ നേതൃത്വം നല്കി.



ഭാരവാഹികളായ ടോണി കരൂര്‍, അരുണ്‍ ഡൊമിനിക്‌ മൈലക്കല്‍, ഡെന്നിസ് സെബാസ്ട്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



മേയ്‌ 17: കരിങ്ങനാതടത്ത്തില്‍ സുരേഷ്, യോഗ & നാചുറോപ്പതി ഡിപ്ലോമ കോഴ്സ് ഒന്നാം ക്ലാസ്സോടു കൂടിപാസ്സായി.



മേയ്‌
16 : ലോകസഭ ഇലക്ഷന്‍ ഫലം വന്നു. ഐമ്കൊമ്പ് ഉള്‍പ്പെടുന്ന കോട്ടയം മണ്ഡലത്തില്‍ യു .ഡി.എഫിന്റെ ജോസ് കെ മാണി , സുരേഷ് കുറുപ്പിനെ എഴുപതിനായിരത്തോളം വോട്ടുകള്‍ക്കു പരാജയപ്പെടുത്തി. ഐമ്കൊമ്പില്‍ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.





മെയ്‌ 5 : ഐമ്കൊമ്പ്‌ കടനാട് മലയില്‍ താമസിച്ചിരുന്ന പള്ളിക്കുന്നേല്‍ ബെന്നിയുടെ ഭാര്യ പൊള്ളലേറ്റ്‌ മരിച്ചു.




മെയ്‌ 4 : വഴികോട്ടു ബരുന്‍ രണ്ടു മാസത്തെ അവധിക്കായി നാട്ടിലെത്തി.





മെയ്‌ 3 : ഏഴാച്ചേരി വരിക്കയില്‍ ദാസിന്റെ മകള്‍ സ്മിതാ ദാസ് വിവാഹിതയായി. കടപ്പാട്ടൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം . വരന്റെ വീട് കാവാലം. എറണാകുളം ജില്ലയില്‍ പ്ലസ്‌ ടു അധ്യാപികയാണ് സ്മിത.



മെയ്‌ 2 : ഐമ്കൊമ്പ്‌ പള്ളിയില്‍ രാത്രി ഷട്ടില്‍ ബാട്മിന്ടോന്‍ ആരംഭിച്ചു.





മെയ്‌ 1 : ഐമ്കൊമ്പ്‌ കവലക്ക്‌ സമിപമുള്ള ചാപ്പെലില്‍ വണക്കമാസ ആരാധന തുടങ്ങി.




ഏപ്രില്‍ 2009



ഏപ്രില്‍ 30 : ഐമ്കൊമ്പ്‌ ജനതാ ലൈബ്രറി പുതിയ കെട്ടിടത്തിലെയ്ക്ക് പ്രവര്‍ത്തനം മാറ്റി. ലൈബ്രേറിയന്‍ അമ്പിളി രാജ് (കരുവച്ച്ചാട്ട്), വായനശാല സെക്രട്ടറി റോയ് വാഴക്കാല തുടങ്ങിയവര്‍ പുസ്തകങ്ങള്‍ പുതിയ കെട്ടിടത്തിലെയ്ക്ക്മാറ്റുന്നതിന് നേതൃത്വം നല്കി.




ഏപ്രില്‍ 29 : പുത്തന്‍ പുരയില്‍ ബാലന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (77) നിര്യാതയായി. പക്ഷാഘാതത്തിന്ശേഷം മാസങ്ങളായി വൈക്കം ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരംഏപ്രില്‍ 30 രാവിലെ നടന്നു.


ഏപ്രില്‍ 29 : കണ്ടതിന്കരയില്‍ സജിയുടെ മകന് ഓട്ടോറിക്ഷയില്‍ നിന്നു വീണു നിസ്സാര പരിക്കേറ്റു.


ഏപ്രില്‍ 23 : പത്താമുദയം പ്രമാണിച്ചു ഐമ്കൊമ്പ്‌ അംബികാ ബാലസംസ്കാര കേന്ദ്രത്തിന്റെ വാര്‍ഷികം ആഘോഷിക്കപ്പെട്ടു.

കുട്ടികളുടെ
ഭക്തി ഗാന സുധ വേറിട്ട അനുഭവമായി.



പുത്തന്‍ പുരയില്‍ കുമാരി. പി.ആര്‍ ശ്രീദേവി( MCA student, FISAT അങ്കമാലി)യുടെ ശിക്ഷണത്തില്‍ ഗായത്രി നൃത്തവിദ്യാലയം അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍ പ്രധാന ആകര്‍ഷണമായിരുന്നു.





ഏപ്രില്‍ 19 : ഐമ്കൊമ്പ്‌ സെന്റ്‌ . തോമസ്‌ പള്ളിയിലെ പെരുനാള്‍ ഭക്തി നിര്‍ഭരമായി

.

ആഘോഷപരമായ പ്രദക്ഷിണം , നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു ധന്യമാക്കി. വെടിക്കെട്ടിന് ശേഷം നടന്ന കൊച്ചിന്‍കലാഭവന്റെ ഗാനമേള ആസ്വാദ്യകരമായി. (പ്രത്യേക പോസ്റ്റ് കാണുക)


ഏപ്രില്‍ 16 : ലോകസഭ ഇലക്ഷന്‍ ഐമ്കൊമ്പില്‍ സമാധാനപരമായി നടന്നു. യു.ഡി എഫ്‌, എല്‍.ഡി.എഫ്‌, ബി.ജെ.പി. എന്നി പാര്‍ട്ടികളുടെ ബൂത്തുകള്‍ രാവിലെ തന്നെ പ്രവര്തനനിരതമായി. രാവിലെ മുതല്‍ തന്നെ തന്നെവോട്ട് ചെയ്യാന്‍ നീണ്ട ക്യൂ കാണാമായിരുന്നു. ജോസ് കെ മാണി യും, സുരേഷ് കുറുപ്പും തമ്മിലുള്ള പ്രധാന മത്സരംഅവസാന ഘട്ടത്തില്‍ ആവേശകരമായി.





ഏപ്രില്‍ 9: ദു:ഖവെള്ളിയാഴ്ച ഐങ്കോമ്പ് പള്ളിയില്‍ നിന്നും കടനാട് മലയിലേയ്ക്ക്‌ ഭക്തിസാന്ദ്രമായ പാപപരിഹാര പ്രദക്ഷിണം നടന്നു.






ഏപ്രില്‍ 5 : ഐമ്കൊമ്പ്‌ ആറാം മൈല്‍ കുന്നുംപുറത്ത് സണ്ണി യുടെ മാതാവ്‌ നിര്യാതയായി


ഏപ്രില്‍ 1: കാരടി കുന്നേല്‍ സുനില്‍ ദാസ് വാഗമണ്‍ ആസ്ഥാനമായി അഥര്‍വ എന്ന പേരില്‍ ഒരു റിസോര്‍ട്ട് ആരംഭിച്ചു . ഇവിടെ ആയുര്‍വേദ വിധി പ്രകാരമുള്ള തിരുമ്മു ചികിത്സ കൂടി ലഭ്യമാണ്.

( സന്ദര്‍ശിക്കുക : www.atharvaherbal.com)


ഏപ്രില്‍ 1: ചുണ്ടന്‍മാക്കല്‍് അനില്‍കുമാര്‍ വിവാഹിതനായി . ഐമ്കൊമ്പ് ദേവീ ക്ഷേത്രത്തില്‍ വെച്ചായിരുന്നുവിവാഹം. വധു രാജിമോള്‍ പൂവരണി സ്വദേശി യാണ് . ആശംസകള്‍!



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

i am omanakuttan, uncle of Prasad Karadikunnel.

before coming to any other points, i would like to congratulate the people behind/with the idea of such a blog from aimcompu.

then in the history about aimcompu you have written that the name aimcompu came as there was 5 heros at aimcompu earlier. I heard in my childhood that the banyan tree in front of the temple have 5 branches thus got name aimcompu.

thank you all

paradesika lekhakan പറഞ്ഞു...

hgghgfhffd

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Hit Counter

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

The way you are here