ആഗസ്റ്റ് 2011
കാളിദാസന്‍ നായര്‍ അന്തരിച്ചു.
ഐങ്കൊമ്പ് കരയോഗം മുന്‍ പ്രസിഡന്റും , ജനതാ RPS ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും , ദേവസ്വം കമ്മറ്റി അംഗവുമായിരുന്ന NK കാളിദാസ് (കാളിദാസന്‍ നായര്‍ 72 ) കൊച്ചി അമൃത ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. KSEB -യില്‍ നിന്ന് സബ് എഞ്ചിനീയര്‍ ആയി വിരമിച്ചു വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ആദരാഞ്ജലികള്‍!
ശ്രീകൃഷ്ണ ജയന്തി
ഐങ്കൊമ്പ്-ഏഴാച്ചേരി-അന്തീനാട് ബാലഗോകുലങ്ങളുടെ സംയുക്ത ആഭിമു ഖ്യത്തില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ബാലദിന മഹാശോഭായാത്ര നാടിനെ മറ്റൊരമ്പാടിയാക്കി മാറ്റി.ഐങ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്നും ഏഴാച്ചേരി ഒഴയ്ക്കാട്ടു കാവില്‍ നിന്നും കൊല്ലപ്പള്ളി ഗുരുമന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാ രും രാധമാരുമായി കൊല്ലപ്പള്ളിയില്‍ സംഗമിച്ചു മഹാ ശോഭായാത്രയായി അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന് താലപ്പൊലി എതിരെല്പ്പു,ആരതി , മഹാപ്രസാദവിതരണം,സമ്മാനദാനം എന്നിവ നടന്നു. ഉണ്ണിക്കണ്ണന്‍ മാരുടെ ഗോപികമാരുടെയും ഉറിയടി മത്സരം ഭക്ത ജനങ്ങളില്‍ നവ്യാനുഭവമുയര്‍ത്തി. ശോഭായാത്രകള്‍ക്ക് ഐങ്കൊമ്പ് ദേ വസ്വം പ്രസിഡന്റ് ഡോ. NK മഹാദേവന്‍, ഏഴാച്ചേരി ദേവസ്വം പ്രസിഡന്റ് രഘുനാഥന്‍ നായര്‍ പരപ്പള്ളില്‍,അന്തീനാട് ദേവസ്വം പ്രസിഡന്റ് ശശിധരന്‍ നായര്‍,കൊല്ലപ്പള്ളി SNDP ശാഖ സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രിജേഷ്, വിശ്വഹിന്ദുപരിഷദ് സംസ്ഥാന ട്രഷറര്‍ KP നാരായണന്‍,ബാലഗോകുലം ജില്ലാ കാര്യദര്‍ശി ബിജു കൊല്ലപ്പള്ളി, ജില്ലാ ഉപാധ്യക്ഷന്‍ ഏഴാച്ചേരി രാധാകൃഷ്ണന്‍, താലൂക്ക് കാര്യദര്‍ശി PN സുജിത് കുമാര്‍, രാഷ്ട്രീയ സ്വയം സേവക സംഘം താലൂക്ക് പ്രചാരക് ശ്രീജിത്ത്,ആഘോഷ പ്രമുഖുമാരായ സൂരജ് എഴാച്ചേരി, ശ്രീനാഥ് ആലയ്ക്കല്‍,അനീഷ് അന്തീനാട് എന്നിവര്‍ നേതൃത്വം നല്‍കി.
എഴാച്ചേരി ഹോമിയോ ജംക്ഷന് സമീപം കുന്നുംപുറത്ത് പ്രഭാകരന്‍ നായരുടെ പത്നി ഭദ്ര (72) അന്തരിച്ചു.മക്കള്‍ : ശിവന്‍,പവിത്രന്‍ ,ചന്ദ്രബാബു,സതന്‍.ആദരാഞ്ജലികള്‍!
വടക്കേകുറ്റ് പ്രകാശും സുഹൃത്തുക്കളും ചേര്‍ന്ന് ഐങ്കൊമ്പ് ജംക്ഷനില്‍ ഓടിക്കാനായി പുതിയ കാരിയര്‍ ഓട്ടോ വാങ്ങി.

ഐങ്കൊമ്പ് പാറേക്കാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ സെപ്തംബര്‍ ഒന്നിന് നടക്കും.
ഐങ്കൊമ്പ് ജംക്ഷന് സമീപം എടാട്ടുകുന്നേല്‍ പുരയിടത്തിലെ ആഞ്ഞിലി മരവും ഇലവും വെട്ടി മാറ്റിയപ്പോള്‍
രാമകൃഷ്ണന്‍ ആശാന്‍ ഓര്‍മയായി.
കൊല്ലപ്പള്ളിയിലെ പ്രമുഖ ടെയിലറിങ്ങ് കടയായ മോഡേണ്‍ ഡ്രെസ്സെസ് എന്ന സ്ഥാപനം നടത്തിയിരുന്ന പുതിയകുന്നേല്‍ രാമകൃഷ്ണന്‍ ആശാന്‍ അന്തരിച്ചു. അസുഖ ബാധിതനായി കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്തു വരുന്നതിനിടെ ഇന്‍ഫെക്ഷന്‍ ഉണ്ടായി പെട്ടന്ന് മരണം സംഭവിക്കുകയായിരുന്നു. ആദരാഞ്ജലികള്‍!
ഐങ്കൊമ്പിലെ തോടുകളും വെള്ളപ്പൊക്കത്തില്‍ വിസ്തൃതമായി..
ഐങ്കൊമ്പ്-ഏഴാച്ചേരി പാലത്തില്‍ വെള്ളം കയറാനൊരുങ്ങുന്നു
പുത്തന്‍പുരയില്‍ രാജപ്പന്‍നായരുടെ (മുന്‍ പുസ്തക പ്രചാരക്) വീടിനു മുന്‍പില്‍ വെള്ളം കയറുന്നു..
വെള്ളത്തില്‍ പാറ്റകളുടെ ചാകര
മൈലയ്ക്കല്‍ പാലത്തിനു സമീപം
ഐമ്കൊമ്പിലെ ചെറിയ തോട്ടിലും അഞ്ചാം മൈലിനു സമീപം വെള്ളം പൊങ്ങി..
റോഡ് ഏത് ? തോട് ഏത് ?
(മേച്ചേരില്‍ കുഞ്ഞേട്ടന്റെ വീട്ടിലേയ്ക്കുള്ള വഴിയുടെ ഭാഗം)
വീഡിയോ കാണുക
മള്ളിയൂര്‍ തിരുമേനി ഐങ്കൊമ്പില്‍ മൂന്നു ദിവസം താമസിച്ചു ഭാഗവത പാരായണം നടത്തിയിട്ടുണ്ട്. കൂടാതെ മണക്കാട്ടില്ലത്ത് ബിജുവിന്‍റെ വിവാഹത്തിന് ആശീര്‍വദിക്കുന്നതിനു പാറേക്കാവ് ദേവീക്ഷേത്രത്തിലും എത്തിയിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മള്ളിയൂര്‍ ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് വോളണ്ടിയെഴ്സ് ആയി ഐങ്കൊമ്പില്‍ നിന്നും ചെറുപ്പക്കാരെ ക്ഷണിക്കുകയും സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ആദരാഞ്ജലികള്‍!

വ്യാസപൂര്‍ണിമയുടെ ഭാഗമായി ഐമ്കൊമ്പു ദേവസ്വം ഹാളില്‍ ഗുരുപൂജ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു. അഡ്വ.ശ്രീജിത്ത് പ്രഭാഷണം നടത്തി.






































ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ